പോകാൻ നേരം നല്ല സന്തോഷം തന്നെ യാണ്.. ചുരിക്കി പറഞ്ഞാൽ അത് നാട്ടിലെത്തുന്ന അന്നൊരു ദിവസം മാത്രം കാണും… പിറ്റേന്ന് മുതൽ.. ഏതേലും ഒരു നേരം നമ്മെ പോകുവാൻ ഇത്ര ദിവസമോള്ളൂ…

എഴുത്ത്:- നൗഫു ചാലിയം

“മൂന്നു വർഷത്തിന് ശേഷം നാട്ടിലേക്കുള്ള യാത്രയിലാണ്…  ഞാൻ ഇവിടെ ഇല്ലേൽ ഒരു പരിവാടി യും നടക്കില്ല എന്ന മുതലാളി യുടെ തള്ളിമറിച്ചു വെക്കൽ ഉള്ളത് കൊണ്ട് തന്നെ ആറു മാസം ലീവ് പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് രണ്ടു മാസം മാത്രം…”

“ഈ മൂന്നു കൊല്ലം തന്നെ എന്നെ ഈ തള്ള് തള്ളി തള്ളി യാണ് അയാൾ ഇത്രയും കാലം നിർത്തി കളഞ്ഞത്..”

“ഈ ഒരു അവസ്ഥയിൽ ഇവിടെ… പെട്ടന്ന് വേറെ ഒരു ജോലി ഉണ്ടാക്കി എടുക്കലും സ്പോൺസർ ഷിപ്പ് മാറ്റലും നടക്കുന്ന പണി അല്ലാത്ത ത് കൊണ്ട് തന്നെ സഹിക്കുക അല്ലാതെ നിവൃത്തി ഇല്ല “…

“എന്റെ ചെറിയ ആളെ ഇത് വരെ നേരിൽ കണ്ടിട്ടില്ല.. കഴിഞ്ഞ ബര്ത്ഡേ ക് നാട്ടിലെത്തുവനായി പറഞ്ഞതായിരുന്നു പെണ്ണ്.. “..

” ശരിക്കും പറഞ്ഞാൽ ഓരോ ഓർഡർ തന്നെ ആയിരുന്നു “..

“പക്ഷെ.. എന്റെ അവസ്ഥ എന്നെ പോലെ തന്നെ അവൾക് എല്ലാതെ വേറെ ആർക്കാ അറിയുക “.

“ഇതിപ്പോ ഇങ്ങനെ പോയാൽ അടുത്ത വിവാഹ വാർഷിക ത്തിനും നാട്ടിൽ എത്തില്ല എന്ന് അറിഞ്ഞത് കൊണ്ടാണ് രണ്ടു മാസമെങ്കിൽ രണ്ടു മാസം എന്ന് കരുതി പുറപ്പെട്ടത്..”..

“പോകാൻ നേരം നല്ല സന്തോഷം തന്നെ യാണ്.. ചുരിക്കി പറഞ്ഞാൽ അത് നാട്ടിലെത്തുന്ന അന്നൊരു ദിവസം മാത്രം കാണും… പിറ്റേന്ന് മുതൽ.. ഏതേലും ഒരു നേരം നമ്മെ പോകുവാൻ ഇത്ര ദിവസമോള്ളൂ…മോനെ എന്നും പറഞ്ഞു മനസ് ഇങ്ങനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും..ബല്ലാത്ത ജാതി മനസ്സാണ് മാഷേ..”..

” എന്റെ പാത്തുവിന്റെ (രണ്ടമത്തെ ) മുഖം ദിവസം മുന്നോ നാലോ വട്ടം വിളിക്കുന്ന വീഡിയോ കാളിൽ ആയിരുന്നു കണ്ടിരുന്നത്.. അവളുടെ ഉമ്മ കാണാതെ പോലും അവൾക് വേണ്ട പെട്ട ആരോ ആണെന്ന് ( എന്നും ഇങ്ങനെ ക്ളോസ്പ് പരസ്യത്തിലെ പുഞ്ചിരി പോലെ മൊബൈലിൽ രാവിലെ മുതൽ വൈകുന്നേരം വരെ കാണുന്നത് കൊണ്ടായിരിക്കും ).. തോന്നുന്നത് കൊണ്ട്  ആയിരിക്കാം അവളും വിളിച്ചിരുന്നു …”

“ഉപ്പ എന്ന് വിളിക്കും..ഉപ്പച്ചി എപ്പോളാ വരിക എന്ന് ചോദിക്കുമ്പോൾ മനസ് കലങ്ങും..”

“ഇതൊന്നും അല്ല.. ഞാൻ വിളിക്കുന്ന സമയം വീടിന് മുകളിലൂടെ വിമാനം പോയാൽ രണ്ടാളും ഓടി പോയി.. പോകുന്ന വിമാനം നോക്കി ഉപ്പ ഉപ്പ എന്ന് വിളിക്കുന്നത് കാണാം.. അവരുടെ ഉപ്പ മൊബൈലിന്റെ ഒരു മൂലയിൽ ഇരിക്കുമ്പോൾ തന്നെ..”.

“അവരുടെ ഉപ്പ ഏത് സമയവും വിമാനത്തിൽ ആണെന്നാവും കരുതുന്നത്.. പ്രവാസി യുടെ ഒരു വിധം എല്ലാവരുടെയും മക്കൾ അങ്ങനെ തന്നെ ആയിരിക്കാം “..

“പാത്തു.. ഇടക് ഫോണിലേക്കു മുഖം ചേർത്ത് ഉമ്മ കൊണ്ട് മൂടും.. ഞാനും അവളോട് എന്റെ മുഖത്തെ ഓരോ ഭാഗത്തും കൈ വിരൽ തൊട്ടു കൊണ്ട് ചോദിക്കും.. ഉപ്പ യുടെ ഇവിടെ ഉമ്മ കൊണ്ട.. ഇവിടെ കൊണ്ട..”

“ഉമ്മ… ഉമ്മ… ഉമ്മ “.. എത്ര തന്നാലും മടുക്കാതെ തന്നെ അവൾ വീണ്ടും വീണ്ടും തന്നു കൊണ്ടിരിക്കും..

“മൂന്നു വർഷം കഴിഞ്ഞു നാട്ടിലേക് വരുന്നത് കൊണ്ട് തന്നെ എന്റെ ഭാര്യ സുലു പറഞ്ഞിരുന്നു… ഇക്ക വരിക ആണേൽ നിങ്ങൾ ആറു മാസം ലീവിന് വന്നാൽ മതി.. അല്ലാതെ വന്നാൽ പെട്ടന്ന് തന്നെ പോകേണ്ടി വരില്ലേ…. മോളെ പരിചയം ആകുന്നതിനു മുമ്പ് പോയാൽ ഇങ്ങളെ സങ്കടം ഞാൻ ഇനിയും കാണേണ്ടി വരും…”..

“അവൾക് അറിയില്ലല്ലോ.. ഇവിടുത്തെ അവസ്ഥ…”

“സുലു പറയുന്നതിലും കാര്യമുണ്ട്..”..

“കുറച്ചു ദിവസത്തെ ലീവിന് വന്നാൽ.. മക്കളുമായി ഒന്ന് അടുക്കുന്നതിന് മുമ്പ് തന്നെ പോകേണ്ടി വരും.. അല്ലേൽ അവരുമായി ഒരു അറ്റാച്ച് മെന്റ് വരുന്ന സമയത് ആയിരിക്കും ലീവ് കഴിഞ്ഞു പോകുവാൻ ആയെന്ന ഓർമ്മ പെടുത്തൽ വരുന്നത് “

“നാട്ടിലേക് വരുന്നതിന് മുമ്പ് ഒരു വിസിറ്റിംഗ് വിസ ക് വേണ്ടിയും ശ്രെമിച്ചു നോക്കി.. പക്ഷെ.. കിട്ടിയില്ല  അതിന്റെ ടെൻഷനു ഉണ്ട് അവൾക്…. കുറച്ചു ദിവസമെങ്കിൽ കുറച്ചു ദിവസം ഏതൊരു ഭാര്യ ക്കും ഭർത്താവിന്റെ കൂടേ നിൽക്കാൻ ആഗ്രഹം കാണുമല്ലോ.. അവൾക് അതിനുള്ള ഭാഗ്യവുമില്ല എന്ന് പറഞ്ഞു കുറെ കരഞ്ഞു “..

” അവൾ പറഞ്ഞത് വളരെ ശരിയായിരുന്നു.. രണ്ടു മാസത്തെ ലീവിന് വന്നാൽ.. അല്ല അല്ല ഇനി എത്ര ദിവസത്തെ ലീവിന് വന്നാലും ഇങ്ങനെ തന്നെ ആയിരിക്കും.. ദിവസം പോകുന്ന വേഗത… ഹുസൈന് ബോൾട് പോലും അത്ര സ്പീഡിൽ പോകില്ല.. “..

“വളരെ പെട്ടന്ന് തന്നെ… രണ്ടു മാസത്തിലെ അവസാന ദിവസത്തിലേക് അടുത്തു… പോകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ അവസാന ഘട്ട മെന്ന നിലയിൽ മുതലാളി ക് വിളിച്ചു ഒരു രണ്ടാഴ്ച കൂടേ ലീവ് നീട്ടി തരുവാൻ കഴിയുമോ എന്നൊക്കെ ചോദിക്കാൻ സുലു പറഞ്ഞിരുന്നു..”

“പക്ഷെ ടിക്കറ്റ് ആദ്യമേ എടുത്തത് കൊണ്ട് തന്നെ അത് നടക്കില്ല ന്ന് ഞാൻ പറഞ്ഞു..”

“ഇനി  അതും പറഞ്ഞു അയാൾക് വിളിച്ചാൽ ചിലപ്പോൾ എന്റെ മോൻ അവിടെ തന്നെ കുട്ടികളെയും കളിപിച്ചു നിന്നോ എന്ന് പറഞ്ഞാലോ “…

“വിട പറയുന്നതിന്റെ വിഷദം അവളുടെ മുഖത് നിറയുന്നത് ഞാൻ അറിയുന്നുണ്ട്..”

“ഇനിയും പറഞ്ഞില്ലേൽ ശരി ആകില്ല ന്ന് എനിക്ക് തോന്നി…”

“പോകുവാൻ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ.. അയൽ വക്കങ്ങളിലും കുടുംബ ബന്ധങ്ങളിലും തിരിച്ചു പോകുന്നത് പറയണം.. അതൊരു ചടങ്ങ് ആണല്ലോ…”

“കല്യാണം വിളിക്കുന്നത് പോലെ.. വരുമ്പോഴും പോകുമ്പോഴും എല്ലാ സഥലത്തും കയറി ഇറങ്ങണം.. “

“അന്ന് വൈകുന്നേരം പോയി.. ടിക്കറ്റ് ഒകെ ആക്കി വീട്ടിലേക് വന്നു..”

“ഇക്കാക് എന്താ വേണ്ടത്.. പത്തിരി വേണോ.. ബീഫ് വേണോ.. അച്ചാർ ഏത് വേണം.. “.. മുഖത് ഒട്ടും സന്തോഷമില്ലാതെ തന്നെ എനിക്ക് കൊണ്ട് പോകുവാനുള്ള സാധനങ്ങൾ എന്റെ ഇഷ്ടത്തിൽ തന്നെ പേക് ചെയ്യുവാനായി അവൾ ചോദിച്ചു കൊണ്ടിരുന്നു..

“എന്താ നിനക്ക് ഇപ്രാവശ്യം ഒരു ഉഷാർ ഇല്ലാത്ത പോലെ..”.. ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു..

“ഹേയ്.. ഇക്കാക് വെറുതെ തോന്ന.. എനിക്ക് കുഴപ്പമൊന്നും ഇല്ല “.. അവൾ സങ്കടം കടിച്ചു അമർത്തിയത് പോലെ എന്നോട് പറഞ്ഞു..

” വെറുതെ പറയാ… പോകുന്ന ദിവസം രാത്രി .. മുതൽ രാവിലെ വരെ എന്നെ ഉറക്കാതെ സംസാരിച്ചു ഇരിക്കുന്നവളാ.. “..

“എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേ “

“ഹ്മ്മ് “.. ഞാൻ പറയുന്നത് എന്താണെന്നു അറിയാത്തതു കൊണ്ട് തന്നെ ഒട്ടും പ്രതീക്ഷ ഇല്ലാതെ അവൾ മൂളി…

“എന്റെ  കൊരങ്ങെ …. ഞാൻ ഒറ്റക് അല്ല തിരിച്ചു പോകുന്നത്.. നീയും കുട്ടികളും ഉമ്മയും ഉപ്പയും എല്ലാവരുമായി ട്ടാണ് തിരികെ പോകുന്നത്.. ഞാൻ അതിനുള്ള ടിക്കറ്റ് ശരിയാക്കാൻ പോയതായിരുന്നു..”

“ഒരു നിമിഷം അവൾക് എന്നോട് എന്ത് പറയണമെന്ന് അറിയാതെ എന്നെ തന്നെ നോക്കി നിന്നു..”

“വളരെ പെട്ടന്ന് തന്നെ അവൾ എന്നെ കെട്ടി പിടിച്ചു കരയുവാൻ തുടങ്ങി “…

“ആ കരയുന്നതിന് ഇടയിലും  അവളുടെ ടെ മുഖത് ഞാൻ കണ്ട സന്തോഷം… “

എന്റെ നെഞ്ചിൽ നിന്ന് അവളെ വേർപെടുത്തി കൊണ്ട് ഞാൻ ചോദിച്ചു..  ഇങ്ങനെ നിന്നാൽ മതിയോ.. മറ്റന്നാൾ രാവിലെ ആണ് ഫ്ലൈറ്റ്… പെട്ടന്ന് ഉപ്പയോടും ഉമ്മയോടും പോയി പറഞ്ഞോ.. “..

“ഈ സന്തോഷം പറഞ്ഞത് കേട്ട് എന്റെ ഉപ്പ യും ഉമ്മയും പെണ്ണും ഒരുമിച്ചു ഇരുന്നു കരയുന്നത് കണ്ടപ്പോൾ.. ഞാൻ തന്നെ ഞെട്ടി.. പക്ഷെ അതെനിക് അറിയാം അവർ സന്തോഷം കൊണ്ടാണ് കരയുന്നതെന്ന്…”

“നാട്ടിലേക് പോരുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിന് ഇടയിൽ തന്നെ എല്ലാവരുടെയും പാസ്സ് പോർട്ട്‌ കോപ്പി കയ്യിൽ ഉള്ളത് കൊണ്ട് തന്നെ വിസിറ്റിംഗ് വിസ ഇറക്കിയിരുന്നു…”

“അതിവിടെ കൂട്ടുകാരന്റെ ട്രാവെൽസ് വഴി സ്റ്റാമ്പ്‌ ചെയ്യിക്കലും മറ്റും ഞാൻ അവിടെ നിന്ന് തന്നെ ചെയ്തിരുന്നു “

” പിന്നെ നാട്ടിൽ വന്നു ഇവരെ എല്ലാം എന്റെ കൂടേ തന്നെ കൊണ്ട് പോകുന്നത് കൊണ്ട്.. വീട് പോരുന്നതിനു മുമ്പേ ആറു മാസത്തെ വാടക കൊടുത്തു സെറ്റ് ആകിയിട്ടുണ്ട്.. “

“ഞാൻ തിരിച്ചു പോരുന്ന ദിവസം അവരോട് ഒന്നും പറയാതെ എല്ലാവരെയും എയർപോർട്ടിലേക്ക് കൊണ്ട് വന്നു കൂടേ കൊണ്ട് വരാമെന്ന് ആയിരുന്നു കരുതി ഇരുന്നത്..”

“പിന്നെ നാട്ടിൽ ഉമ്മാകും ഉപ്പക്കും പെണ്ണിനും ബന്ധുക്കളോട് പറയാൻ രണ്ടു ദിവസം കൊടുത്തു..”

“സത്യം പറഞ്ഞാൽ.. ഞാൻ എങ്ങനെ യാണ് ഈ വാർത്ത അൻപതി അഞ്ചു ദിവസം പറയാതെ പിടിച്ചു നിന്നതെന്ന് എനിക്കറിയില്ല…”

“ഓരോ ദിവസവും അവരോട് പറയാതെ മുന്നോട്ട് കൊണ്ട് പോകുവാൻ ഞാൻ പെട്ട പാട്”..

“അങ്ങനെ ആദ്യമായി… Departure ഡോർ വരെ യാത്ര യാക്കുവാൻ വരുന്നവരെയും ചേർത്ത്  പിടിച്ചു ഉള്ളിലേക്കു നടന്നു തുടങ്ങി…… ജിദ്ദ എയർപോർട്ടിലേക്കുള്ള യാത്ര തുടങ്ങി “

ബൈ…

…. ☺️😍😍

Leave a Reply

Your email address will not be published. Required fields are marked *