പ്രണയ പര്‍വങ്ങൾ ~~ ഭാഗം 29 ~ എഴുത്ത്:- അമ്മു സന്തോഷ്

ചേട്ടന്മാരുടെ കണ്ണിൽ ഒരിക്കൽ പോലും സാറ വന്ന് പെടരുത് എന്ന് ചാർളിക്ക് നിർബന്ധം ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിൽ അവൾക്ക് ചീത്തപ്പേര് ഉണ്ടാകരുത് എന്നും. അത് കൊണ്ട് തന്നെ പലപ്പോഴും അവളോട് ഉള്ള ആവേശം അവൻ നിയന്ത്രിച്ചു.. അവളുടെ ശബ്ദം കേൾക്കുമ്പോ ഓടി ഇറങ്ങി താഴെ ചെല്ലാൻ തോന്നും. പക്ഷെ ബാൽകണിയിൽ നിന്ന് ഒരു നോട്ടത്തിൽ അത് അവസാനിപ്പിക്കും അവൻ

അടിമുടി മാന്യനായിരുന്നു ചാർലി

പ്രത്യേകിച്ച് സ്ത്രീ വിഷയത്തിൽ

ഒരു നോട്ടം കൊണ്ട് പോലും. സാറയെ കളങ്കപ്പെടുത്താൻ ആഗ്രഹിച്ചില്ലവൻ

അവളുടെ പേര് പോലും തന്റെ പേരുമായി ചേർത്ത് ഒരു ഗോസിപ്പ് വരരുത് എന്നവന് നിർബന്ധം ഉണ്ടായിരുന്നു

സാറ ട്യൂഷൻ എടുക്കുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോ ആരും എതിർത്തില്ല

അത് മോളുടെ പ്രൊഫഷൻ അല്ലെ പൊയ്ക്കോ എന്ന് പപ്പാ പറഞ്ഞപ്പോ
കേട്ടറിഞ്ഞ് ഇനിയും ട്യൂഷൻ വന്നാൽ ഒരു  വരുമാനം കൂടി ആകുമല്ലോ എന്ന് മമ്മിയും പറഞ്ഞു

വൈകുന്നേരം അവൾ ചെല്ലുമ്പോ മുറി നല്ല വൃത്തിയാക്കി ബോർഡ് ഒക്കെ ഫിക്സ് ചെയ്തു ബെഞ്ചും ഡെസ്കും ഒക്കെ ഇട്ട് നന്നായി വെച്ചിട്ടുണ്ടായിരുന്നു

“ഇതാണ് മക്കൾ “

ഷെറി അവരെ കൊണ്ട് വന്ന് നിർത്തി

“ഇതാണ് ടീച്ചർ “

കുട്ടികൾ ഒന്ന് നോക്കി

“ശരി ചേച്ചി പൊയ്ക്കോളൂ ഞാൻ നോക്കിക്കൊള്ളാം “

സാറ പുഞ്ചിരിയോടെ പറഞ്ഞു

കുട്ടികൾ ക്ലാസ്സിൽ കയറി ഇരുന്നു

അവർക്ക് തീരെ താല്പര്യമില്ല എന്ന് മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു

“ഹായ് “

അവൾ പുഞ്ചിരിയോടെ രണ്ടു പേരെയും മാറി മാറി നോക്കി

“ഹായ് “

തണുത്ത മറുപടി

“എന്താ രണ്ടാളുടെയും പേര്?”

“ലിയ “

നിയ “

“ആഹാ നല്ല ഉഗ്രൻ പേരാണല്ലോ “

ചെറിയ ഒരു ചിരി മുഖത്ത് വരുന്നുണ്ട്

“എന്റെ പേര് അറിയോ?”

അവർ ഇല്ല എന്ന് കണ്ണടച്ച് കാണിച്ചു

“സാറ “

അവർ തലയാട്ടി

“എന്താ പേര്?””സാറ “

“അപ്പൊ എങ്ങനെ എന്നെ വിളിക്കും”

“സാറ “

“നോ.. സാറ ടീച്ചർ.. അങ്ങനെ വിളിച്ചു നോക്കിക്കേ “

“സാറ ടീച്ചർ “

സാറ ചിരിയോടെ രണ്ടു പേരെയും നോക്കി

“ഇപ്പൊ സമയം എന്തായി?”

“4.30”ഒരാൾ വാച്ച് നോക്കി

“അപ്പൊ ഈവെനിംഗ് ആണ്”

“യെസ് “

അവർ പറഞ്ഞു “ഗുഡ് ഈവെനിംഗ് ലിയ ആൻഡ് നിയ “

അവൾ ഒരു പാട്ട് പാടും പോലെ പറഞ്ഞു അത് അവർക്ക് ഇഷ്ടം ആയി

“ഗുഡ് ഈവെനിംഗ് ടീച്ചർ “

അവരും പറഞ്ഞു

“ഇനി കാണുമ്പോൾ വൈകുന്നേരം ആണെങ്കിൽ ഇങ്ങനെ പറയണം ട്ടോ “

അവര് തലയാട്ടി

“രാവിലെ ആണെങ്കിൽ എന്താ പറയുക?”

“ഗുഡ് മോർണിംഗ് ടീച്ചർ “

“ഗുഡ് “

“ആരെ കണ്ടാലും പറയണം “

“ആരെ കണ്ടാലും”

“ഉം. രാവിലെ എഴുന്നേറ്റു വരുമ്പോൾ ആരെ കണ്ടാലും പറയണം “

“പപ്പയോടും മമ്മിയോടും?”

“വേണം “

“അപ്പച്ചൻ അമ്മച്ചി?”

“യെസ് “

“സെർവന്റ്സ്?”

“യെസ് ഉറപ്പായും വേണം “

“വൈ”

“നമ്മൾ ഗുഡ്മോർണിംഗ് എന്ന് വിഷ് ചെയ്യുമ്പോ അവരും തിരിച്ചു വിഷ് ചെയ്യില്ലേ അങ്ങനെ?”

“യെസ് “

“അപ്പൊ നമുക്ക് ഗുഡ് വരും “

കുട്ടികളുടെ മുഖം വിടർന്നു

“റിയലി?”

“Yea.. നമ്മൾ മറ്റുള്ളവർക്ക് ഗുഡ് പറയുമ്പോൾ നമുക്ക് അവരും ഗുഡ് പറയും. അപ്പൊ നല്ലത് വരും “

“വൗ.. ഗുഡ് ഐഡിയ “

അവൾ പൊട്ടിച്ചിരിച്ചു

“ടീച്ചർ ഞങ്ങളെ അiടിക്കോ?”

ലിയ ചോദിച്ചു

“എന്തിനു?”

“ഞങ്ങളെ ടീച്ചർ നല്ല അiടി തരുമെന്ന് മമ്മിയും പപ്പയും പറഞ്ഞു “

“അതിനു ടീച്ചർന്റെ കയ്യിൽ സ്റ്റിക് ഇല്ലല്ലോ “

അവൾ കൈ മലർത്തി

“അപ്പൊ അiടിക്കില്ല?”

“ഇല്ല “

“പിന്നെ..?”

“പിന്നെന്ത.. നമ്മൾ കളിക്കാൻ പോവാ?”

“You mean games?”

“യെസ് “

അവർക്ക് സന്തോഷം ആയി

“എന്താ കളി?”

“അതോ..അവൾ കുസൃതിയിൽ ചിരിച്ചു

“കുറെ കുറെ കളികൾ.. അതിൽ മാത്‍സ് ഗെയിംസ് ഉണ്ട്. സയൻസ് ഗെയിംസ് ഉണ്ട്. പിന്നെ മെന്റൽ ഗെയിംസ് ഉണ്ട്.. ഏത് വേണം?”

കുട്ടികൾ ആലോചിച്ചു

എന്തായാലും ഗെയിംസ് ആണ്

മാത്‍സ് ഗെയിംസ് മതി

സാറ പതിയെ ഒരു ചോക്ക് എടുത്തു

“ബോർഡിൽ എഴുതാൻ ഇഷ്ടം ഉള്ളതാരാ?”

രണ്ടു പേരും കൈ പൊക്കി

അവൾ കുറച്ചു കളർ ചോക്കുകൾ കൊണ്ട് വന്നിട്ടുണ്ടായിരുന്നു

ലിയയെ വിളിച്ചു അത് കൊടുത്തു

വെറുതെ ഒന്ന് തൊട്ട് എഴുതി തുടങ്ങാൻ പറഞ്ഞു

പിന്നെ അടുത്ത ആള്

പിന്നെ അത് ബുക്കിൽ

അത് ഒരു നല്ല രസമുള്ള കളിയായിരുന്നു

സമയം പോയതറിഞ്ഞില്ല

ആറു മണിയായപ്പോൾ അവൾ നിർത്തി

“ടീച്ചറെ കുറച്ചു കൂടി “

നിയ കൊഞ്ചി

“ഇനി നാളെ കേട്ടോ “

അവർ തലയാട്ടി

“അപ്പൊ താങ്ക്യൂ “

സാറ പറഞ്ഞു

“ടീച്ചർ എന്തിനാ താങ്ക്സ് പറയുന്നത്. ഞങ്ങളല്ലേ പറയേണ്ടത്?”

“നിങ്ങൾ നല്ല കുട്ടികൾ ആയിട്ട് എന്റെ ക്ലാസ്സിൽ ഇരുന്നതിനാണ് ടീച്ചർ താങ്ക്സ് പറഞ്ഞത് ട്ടോ “

അവരുടെ കണ്ണുകൾ വിടർന്നു

“താങ്ക്യൂ ടീച്ചർ “

അവരും പറഞ്ഞു

“എങ്കി പൊയ്ക്കോളൂ “

അവൾക്ക് ഒരു കോഫി കൊണ്ട് കൊടുത്തു സിന്ധു

“ഇന്നത്തെ  ക്ലാസ് കഴിഞ്ഞോ മോളെ?”

“ഉം..”

അവൾ അത് കുടിച്ച് തിരിച്ചു കൊടുത്തു

“പോട്ടെ ചേച്ചി താങ്ക്സ് ട്ടോ കാപ്പിക്ക് “

അവൾ ആ കവിളിൽ ഒന്ന് തൊട്ടിട്ട് നടന്നു

അറിയാതെ കണ്ണുകൾ മുകളിലേക്ക് പോയി

ഇല്ല

എവിടെ പോയി?

അവൾ റോഡിലേക്ക് ഇറങ്ങുമ്പോൾ അവൻ

“എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്‌?”

“നന്നായി.. പാവം കുട്ടികൾ ആണ്. കുസൃതി ആണെന്ന് പറഞ്ഞിട്ട് അങ്ങനെ ഒന്നും ഇല്ലല്ലോ “

“തുടങ്ങിയല്ലേ ഉള്ളു “

അവൾ ചിരിച്ചു

“പോട്ടെ?”

അവൻ ഒന്നും പറയാതെ നോക്കിനിന്നു

“ഇച്ചാ.. .?”

“ഉം “

“നാളെ ?കോളേജിൽ വരാമോ?”

“എന്താ വിശേഷം?”

“ആർട്സ് ഫെസ്റ്റ് ആണ്.. എന്റെ ഡാൻസ്, പാട്ട്  എല്ലാം ഉണ്ട്. വരുമോ.?”

“പൊ പെണ്ണെ അവളുടെ കോളേജിൽ.. ഞാൻ …. ഒന്ന് പോയെ നീ “

“ആ ടീച്ചർ കാണുമൊന്നുള്ള പേടിയല്ലേ “

അവൻ ഒന്ന് ചമ്മി

“ആ അതുമുണ്ട്. അവൾ എന്നെ കളിയാക്കി കൊiല്ലും?ഞാൻ വരികേല.”

“ശെടാ എന്തിനാ കളിയാക്കുന്നെ? പുറത്ത് നിന്ന് ഒക്കെ ആൾക്കാർ വരും.. പ്ലീസ് ഇച്ചാ വായോ “

“പോiടീ..”

“വന്നില്ലേ നോക്കിക്കോ..”

അവൾ ചൂണ്ടു വിരൽ ഉയർത്തി

“ഭീഷണി..”

“വാ ഇച്ചാ പ്ലീസ് “

“എന്നെ ഇങ്ങനെ ഉള്ള പരിപാടികൾക്ക് കിട്ടുകേല മോളെ. ഇത് ഇനം വേറെയാ..കൊച്ച് ചെല്ല്..”

“ഒന്ന് വന്നുന്നു വെച്ച് ഇപ്പൊ എന്താ?”

“നിന്റെ കൂട്ടുകാരി കാണും. എന്റെ കസിൻ നിമ്മി. അത് മതി നാട് മുഴുവൻ ഓരോന്ന് പറഞ്ഞുണ്ടാക്കാൻ. അത് വേണ്ട “

സാറ അത് ഓർത്തില്ലായിരുന്നു

“ശരിയാ ഞാൻ മറന്ന് പോയി.. സാരോല്ല വരണ്ട.. പോട്ടെ “

അവൾ വാടിയ മുഖത്തോടെ പറഞ്ഞു
അവൻ ഒന്ന് മൂളി

അവൾ നടന്നു പോകുന്നത് നോക്കി നിൽക്കെ അകാരണമായൊരു  വിഷാദം അവനെ പൊതിഞ്ഞു

തുടരും……

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Leave a Reply

Your email address will not be published. Required fields are marked *