Story written by Saji thaiparambu
ഭാര്യയോട്, ഒരിക്കലും ദേഷ്യപ്പെടരുത്അ വളെ കുറ്റപ്പെടുത്തരുത്
കാരണം ഒരുപാട് മാനസിക സമ്മർദ്ദങ്ങൾക്കിടയിലായിരിക്കും ഒരു കുടുംബത്തിൻ്റെ മുഴുവൻ കാര്യങ്ങളും ക്ളോക്കിലെ സെക്കൻ്റ് സൂചിക്കൊപ്പം ഓടി നടന്നവൾ ചെയ്ത് കൊണ്ടിരിക്കുന്നത്
ഒന്നോർക്കണം, ഭർത്താവും മക്കളും അവധി ദിവസങ്ങളിൽ കൊതി തീരെ കിടന്നുറങ്ങുമ്പോഴും, അന്നും പതിവ് പോലെ അതിരാവിലെ ഉണർന്നെണീറ്റവൾ തൻ്റെ ദൗത്യം തുടങ്ങുകയാണ്
എന്നിട്ടും യാതൊരു പരിഭവുമില്ലാതെ,നല്ലൊരു കുടുംബിനിയായി പരിമിതികളെയെല്ലാം അവഗണിച്ച് അവൾ ജീവിക്കുന്നു
അങ്ങനെയുള്ള സാധുവായ ഭാര്യയെ കുറ്റപ്പെടുത്തുമ്പോൾ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കും എന്ന് നിങ്ങള് ചിന്തിക്കണം
ഞാനീ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?
ഒരു മിനുട്ട്,, അടുക്കളയിൽ നിന്ന് അവള് വിളിക്കുന്നു,, എന്താന്ന് ചോദിക്കട്ടേ?
ഞാൻ :- എന്താ മോളൂസേ,,,?
ഭാര്യ :- ചേട്ടാ,,, ഈ തേങ്ങാ ഒന്ന് ചിരണ്ടി തരുമോ? എനിക്ക് തീരെ സമയമില്ല, കുട്ടികളെ സ്കൂളിൽ വിടണ്ടേ?
ങ്ഹാ, ഞാൻ ദേ ഇപ്പോൾ വരാം മോളേ ,, ഇതൊന്ന് എഴുതി തീർക്കട്ടേ,,?
അപ്പോൾ നമ്മൾ പറഞ്ഞ് വന്നത്, ഭാര്യയുടെ കഷ്ടപ്പാടുകളെ കുറിച്ചും, അവളുടെ സഹനശക്തിയെ കുറിച്ചുമാണ് ,അത് കൊണ്ട് നമുക്ക് ദേഷ്യം വന്നാലും ,നമ്മളത് കടിച്ച് പിടിക്കണം ,,,
ഭാര്യ :- ചേട്ടാ ,, ഒന്നിങ്ങ് വരുമോ? നേരം പോണ് ,,,
ഞാൻ :- ശ്ശെടാ ഇവളുടെ ഒരു കാര്യം ? എടീ ഞാനൊരു പ്രധാനപ്പെട്ട കാര്യം എഴുതി കൊണ്ടിരിക്കുവാന്ന് പറഞ്ഞില്ലേ? ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ വരാം ,,
അപ്പോൾ ,പ്രിയപ്പെട്ടവരെ,, നമ്മൾ അങ്ങേയറ്റം ക്ഷമയോടെ വേണം ,നമ്മുടെ ഭാര്യമാരോട് പെരുമാറാൻ ,നമ്മുടെ സ്നേഹം തുളുമ്പുന്ന ഒരു നോട്ടം, അല്ലെങ്കിൽ ആശ്വാസം പകരുന്ന ഒരു തലോടൽ, ഒരു നല്ല വാക്ക്, ഇത്രയുമൊക്കെ മതി അവൾ ധന്യയാകാൻ,,
ഭാര്യ :- എൻ്റെ ചേട്ടാ,, ഏതവളുമായിട്ടാ നിങ്ങള് ചാറ്റ് ചെയ്യുന്നത് ? ഒന്നിങ്ങോട്ട് വരാൻ പറഞ്ഞിട്ട് എത്ര നേരമായി ,,,
ഞാൻ :- ചാറ്റ് ചെയ്യുന്നത് ,
നിൻ്റെ കുഞ്ഞമ്മയുമായിട്ടാണെടീ,
എനിക്കിപ്പോൾ അങ്ങോട്ട് വരാൻ സൗകര്യമില്ല,,നീ കൊണ്ട് കേസ് കൊടുക്ക് ,തേങ്ങ ചിരണ്ടണമെങ്കിൽ നീ നിൻ്റെ അപ്പനോട് പോയി
പറയെടീ കോ പ്പേ,,
🤭🤭🤭😀