മന്ത്രകോടി ~~ ഭാഗം 03 ~~ എഴുത്ത്:-മിത്ര വിന്ദ

സാർ ഇവൾ മനപ്പൂർവം താമസിക്കുന്നതല്ല കേട്ടോ,ഇവളുടെ കേശഭാരം മിനുക്കി വരുമ്പോൾ ലേറ്റ് ആകുന്നതാണ്, “

സാറയുടെ പറച്ചിൽ കേട്ടു എല്ലാവരും ഉറക്കെ ചിരിച്ചു…

“ഓക്കേ….അപ്പോൾ എല്ലാവര്ക്കും ഓൾ ദി ബെസ്റ്റ് “

ബെൽ അടിക്കാറായി എന്നും പറഞ്ഞു സാർ പുറത്തേക്ക് പോയി…

എക്സാം കഴിഞ്ഞു ഹോളി മോഡൽ സെലിബ്രേഷൻ ആയിരുന്നു അവിടെ, പലതരത്തിലുള്ള വർണങ്ങൾ എല്ലാവരും വാരി വിതറി…

ദേവിക മാത്രം ഒതുങ്ങി മാറി നിന്നു,… അവളക്കാഘോഷങ്ങൾ ഒക്കെ അലർജി ആണെന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കി

ഹരി സാർ ആണെങ്കിൽ ഇതൊക്കെ നോക്കി കാണുന്നുണ്ട്..

“ടീന.. എന്റെ ലാസ്‌റ് ബസ് ആണ് ഇത് കേട്ടോ, ഇതിൽ എങ്കിലും പോയില്ലെങ്കിൽ എനിക്ക് നേരം വൈകും… നീ ഒന്ന് വേഗം നടക്കു “

.. റ്റീനയുമായി ബസ് സ്റ്റോപ്പിലേക്ക് നടക്കുക ആണ് ദേവു..

“ടീ…എന്റെ ബസ് വന്നു, പോട്ടെ… ടാറ്റ…”

ടീന അവളുടെ ബസ് ലക്ഷ്യമാക്കി ദേവൂന്റെ കൈ വിടുവിച്ചു കൊണ്ട് ഓടി..

“ശോ… ഈ പെണ്ണിന്റെ വണ്ടി ഇന്ന് നേരത്തെ ആണോ “

അവൾ വാച്ചിലേക്ക് നോക്കികൊണ്ട് സ്വയം പറഞ്ഞു.

കുറച്ചു ഏറെ കുട്ടികൾ പോയി കഴിഞ്ഞു..

ബാക്കി കുറച്ചു ആൺകുട്ടികൾ ഒക്കെ അവിടെയും ഇവിടെയും ആയി നിൽപ്പുണ്ട്..

ആരെയും തിരിച്ചു അറിയാൻ പോലും വയ്യാ… അത്രയ്ക്ക് ഉണ്ട് എല്ലാവരുടെയും ദ്ദേഹത്തെ ചായം….

ദേവു ആണെകിൽ അവളുടെ ബസ് കാത്തു നിൽക്കുകയാണ്….

സമയം ആകുന്നതേ ഒള്ളു,… ഇന്ന് അച്ഛന്റെ വഴക്ക് കിട്ടും എന്നവൾക്ക് ഉറപ്പായി.

ഹരി സാറിന്റെ കാർ വന്നു അവളുടെ അടുത്ത് നിർത്തി , മരിയയും, മൃദുലയും ജോബിനും ഉണ്ട് വണ്ടിയിൽ..

ഹായ് ദേവിക… ജംഗ്ഷനിൽ ഇറക്കാം,, മരിയ ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു.

ദേവികക്ക് പക്ഷെ എന്തോ മടി പോലെ തോന്നി അവരുടെ ഒപ്പം കയറുവാൻ….

സാർ എന്ത് വിചാരിക്കും ആവോ….

“കയറിക്കോടോ.. ഇന്ന് ലേറ്റ് ആയില്ലേ….ബസ് ഇനി എപ്പോൾ ആണ് വരുന്നേ…'”

അവളുടെ മനസ് വായിച്ചതു പോലെ സാർ അവളെ നോക്കി പറഞ്ഞു..

മരിയ വീണ്ടും നിർബന്ധിച്ചപ്പോൾ അവൾ വണ്ടിയിൽ കയറി..

എല്ലാവരോടും വളരെ ഫ്രണ്ട്‌ലിയായി ആണ് ഹരി സാർ സംസാരിക്കുന്നത്.. അതുകൊണ്ട് കുട്ടികൾക്ക് എല്ലാവർക്കും സാറിനോട് വളരെ താല്പര്യവുമാണ്..

ജോബിൻ ആണ് ആദ്യം ഇറങ്ങിയത്, അടുത്ത സ്റ്റോപ്പിൽ മരിയയും മൃദുലയും ഇറങ്ങി….

സാറും അവളുo മാത്രംമായി ഇപ്പോൾ വണ്ടിയിൽ,

നേരം ഇരുട്ട് പരന്നു തുടങ്ങി..

എത്രയും പെട്ടന്ന് ജംഗ്ഷൻ ആകാൻ അവൾ പ്രാർത്ഥിച്ചു…

ദേവികയുടെ ചങ്ക് പട പടാന്നു ഇടിക്കാൻ തുടങ്ങി..

“ദേവികയ്ക്ക് എന്താ പേടി തോന്നുന്നുണ്ടോ, “

സാർ കണ്ണാടിയിൽ കൂടി ഇടക്ക് ശ്രദ്ധിക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു….

“ഒന്ന് ശ്വാസം വിടെടോ….. അത്രക്ക് ഭീകരൻ ഒന്നും അല്ലാ ഞാൻ…”

“എനിക്ക് പേടി ഒന്നും ഇല്ല സാറേ

“.. മറുപടി കൊടുത്തപ്പോൾ പോലും അവൾ ചെറുതായി വിറച്ചു പോയി..

ഹരി ഒതുങ്ങിയ ഒരു സ്ഥലം നോക്കി അയാളുടെ വാഹനം നിർത്തിയപ്പോൾ ദേവിക ശരിക്കും പേടിച്ചു…

“ന്താ സാർ, എന്ത് പറ്റി വണ്ടി നിർത്തിയത്,,, “

അവൾ വല്ല വിധേനയും അയാളോട് ചോദിച്ചു. . …

“ഇയാൾക്ക് ഇനി എന്താണ് നെക്സ്റ്റ് പ്ലാൻ, പിജി ആണോ…”

സാർ അവളോട് ചോദിച്ചു…

“തീരുമാനിച്ചില്ല…. മിക്കവാറും അതന്നെ ആണ് സാർ.”

.. അവൾ പെട്ടന്ന് പറഞ്ഞു…

“ദേവൂ,,, എനിക്ക് ഇയാളോട് ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു…”

സാർ തിരിഞ്ഞിരുന്നു അവളുടെ മുഖത്തേക്ക് നോക്കി..

പെട്ടന്ന് ഉള്ള സാറിന്റെ വിളിയിൽ അവൾ ഒന്ന് പകച്ചു..

എന്നിട്ട്അ വൾ ആകാംഷയോടെ സാറിനെയും നോക്കി…

എടൊ….കൂടുതൽ വളച്ചുകെട്ടാതെ തന്നെ ഞാൻ കാര്യം അങ്ങട് പറയാം, എനിക്ക് ഇയാളെ വിവാഹം കഴിക്കണം എന്നാഗ്രഹം ഉണ്ട്, എന്റെ അമ്മയും ആയി ഞാൻ വരുന്നുണ്ട് തന്റെ വീട്ടിൽ, തന്റെ എക്സാം കഴിയുവാൻ ആണ് ഞാൻ ഇത് വരെയും വെയിറ്റ് ചെയ്തത്.. ഇയാൾക്ക് സമ്മതക്കുറവ് ഉണ്ടോ…”

ഹരി സാറിന്റെ പറച്ചിൽ കേട്ടതും ദേവു ഞെട്ടി തരിച്ചു ഇരിക്കുക ആണ്..

.”എന്തായാലും ആഫ്റ്റർ മാര്യേജ് നമ്മൾക്ക് പിജി ചെയാം,…. നമ്മുടെ കോളേജിൽ ആവുമ്പോൾ കുഴപ്പമില്ല ല്ലോ…അല്ല ഇനി പിജി ചെയ്ത ശേഷം മതി വിവാഹം എങ്കിൽ അങ്ങനെ…ഒക്കെ തന്റെ ഇഷ്ടം ആണ് കേട്ടോ…… സാറിന്റെ വാചകങ്ങൾ കേട്ടു തരിച്ചു ഇരിക്കുകയാണ് അവൾ

… ഇത് സ്വപ്നം ആണോ ന്റെ ഗുരുവായൂരപ്പാ…

“ദേവു എന്ത് മറുപടി പറഞ്ഞാലും എനിക്ക് പ്രശനം ഇല്ല കേട്ടോ,എന്റെ മനസ്സിൽ ഉള്ളത് ഞാൻ തന്നോട് പറഞ്ഞു എന്ന് മാത്രം…ഇനി ഒക്കെ തന്റെ തീരുമാനം ആണ്…

“ഞാൻ ഇത് ഇനി എങ്കിലും തന്നോട് തുറന്നു പറഞ്ഞില്ലെങ്കിൽ എന്റെ മനസാക്ഷിയെ ഞാൻ മനപ്പൂർവം വഞ്ചിക്കുക ആണ് ചെയുന്നത്, അതുകൊണ്ട് ഇയാളോട് ഞാൻ ഈ കാര്യങ്ങൾ ഇപ്പോൾ പറയുന്നത്… “

അവൻ പറഞ്ഞു നിറുത്തി..

“ദേ നേരം ഇരുട്ടി തുടങ്ങി, എന്തെങ്കിലും പറയു കുട്ടി…”

ഹരിസാർ അക്ഷമനായി പറഞ്ഞു.

“സാർ എന്നെ വേഗം ജംഗ്ഷനിൽ ഇറക്കുമോ, രാത്രി ആവാൻ തുടങ്ങി “

അവൾ ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു..

അയാൾ മറുത്തൊന്നും പറയാതെ വണ്ടി മുൻപോട്ട് എടുത്തു….

പിന്നെ രണ്ടുപേരും തമ്മിൽ ഒരു വാക്ക് പോലും സംസാരിച്ചില്ല …….

“ഇറങ്ങുന്നില്ലേ ദേവൂ “

….. സാറിന്റെ ചോദ്യം കേട്ടുകൊണ്ട് അവൾ തല ഉയർത്തി നോക്കി..

“സ്ഥലം എത്തി ടോ… അകത്തേക്ക് വണ്ടി കേറ്റണോ “.

അവളുടെ വീടിനോട് ചേർന്നുള്ള ചെമ്മൺ പാത വരെ വണ്ടി എത്തിയിരുന്നു..

“ഈശ്വര.. ഇത്രടം വരെ വരേണ്ടിയിരുന്നില്ല. … ആരെങ്കിലും കണ്ടൊ ആവോ “

അവൾ ആരോടെന്നില്ലാതെ പറഞ്ഞു..

“സാരമില്ലന്നേ…,, താൻ ഇറങ്ങിക്കോ…. “

അവൻ പറഞ്ഞപ്പോൾ അവൾ വേഗം തന്നെ ഇറങ്ങു വാനായി ബാഗ് എടുത്തു…

ഒന്നും പറയാതെ അവൾ ഇറങ്ങുകയാണോ… ഹരി ഓർത്തു..

പക്ഷെ പിന്നീട് ഒന്നും അവളോട് വീണ്ടും ചോദിക്കുവാ അവനു മനസ് വന്നില്ല താനും..

“സാർ….അമ്മയും ആയിട്ട് വരുമ്പോൾ, എന്റെ വീട്ടിൽ എല്ലാവർക്കും സമ്മതം ആണെങ്കിൽ എനിക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ല. തൊണ്ടയിലെ വെള്ളം എല്ലാം പറ്റിയിട്ട് അവൾക്ക് ആകെ പരവേശം ആയി പോയിരുന്ന്.

അത്രമാത്രം പറഞ്ഞു കൊണ്ട് പെട്ടന്നവൾ ഡോർ തുറന്നു പുറത്തിറങ്ങി..

ദേവു…..ഇപ്പോൾ കൂടുതലൊന്നും ആരോടും പറയണ്ട, വരട്ടെ നമ്മൾക്ക് വെയിറ്റ് ചെയാം.. ഹരി അവളെ നോക്കിയപ്പോൾ അവൾ ഒന്നും പറയാതെ തല കുലുക്കി…

അതാകും നല്ലതെന്നു അവൾ ഓർത്തു..

“അച്ഛനെയോ മറ്റോ വിളിക്കണോ, തനിച്ചു പോകണ്ട “

….. ഹരി മുൻവശത്തെ ഗ്ലാസ്‌ താഴ്ത്തി കൊണ്ട് അവളോട് പറഞ്ഞു…

“വേണ്ട സാർ…..ദേ ആ കണുന്നതാണ് വീട്, ഞാൻ വേഗം പോയ്കോളാം.. ഈ പാടം കഴിഞ്ഞാൽ വീടെത്തി… ഇവിടെ നിന്ന് നോക്കിയാൽ എന്റെ വീടിന്റെ ഉമ്മറം കാണാം.”

“ഹ്മ്മ് എങ്കിൽ താൻ പൊയ്ക്കോളൂ…”

അവൻ പുഞ്ചിരിച്ചു..

“.. വരട്ടെ സാർ..”

. അതും പറഞ്ഞു അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരി ച്ചു കൊണ്ട് വേഗത്തിൽ മുൻപോട്ട് നടന്നു പോയി

ഹരി വണ്ടി ഓഫ് ചെയ്തിട്ട് വരമ്പത്തൂടെ നടന്നു പോകുന്ന ദേവൂട്ടിയെ നോക്കി കൊണ്ട് ഇരിക്കുകയാണ്…..

ശാലീനത നിറഞ്ഞ ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി ആണിത്.. ഒരുപാട് സൗന്ദര്യം ഇല്ലെങ്കിലും അവളെ കണ്ട മാത്രയിൽ എന്തോ ഒന്ന് തന്നിലേക്ക് ആകർഷിക്കുന്നുണ്ടായിരുന്നു…

പഠിത്തം ആയിരുന്നു അവൾക്ക് മുഖ്യം..

ആരോടും അധികം ആയിട്ട് ഒച്ചയൊ ബഹളമോ ഒന്നും കൂട്ടാതെ കൊണ്ട് അവൾ ഒതുങ്ങി കൂടും..

ഒരു പാവം പെൺകുട്ടി.

തന്റെ വീട്ടിൽ ‘അമ്മ വിവാഹക്കാര്യം പറഞ്ഞപ്പോൾ താൻ തിരിച്ചു ഒന്നും അമ്മയോട് പറയഞ്ഞതും ദേവൂന്റെ മറുപടി അറിയുവാൻ വേണ്ടി മാത്രം ആയിരുന്നു….

അമ്മയുടെ അടുത്തേക്ക് എത്താൻ അവന്റെ മനസ് വെമ്പി… ഈ കാര്യങ്ങൾ ഒന്ന് അവതരിപ്പിക്കാൻ…

പക്ഷെ ദേവു വീട്ടിൽ എത്തിയിട്ട് പോകാം എന്നോർത്ത് കൊണ്ട് അയാൾ അവിടെ കിടന്നു…..

ദേവികയുടെ ‘അമ്മ വന്നു അവളോട് എന്തൊക്കെയോ ചോദിക്കുന്നതാണെന്ന് തോന്നുന്നു, അവ്യക്തമായി കാണാം, അവൾ അകത്തേക്ക് പോകുന്നത് കണ്ടതിനുശേഷം ആണ് അവൻ വണ്ടി മുൻപോട്ട് എടുത്തത്…

തുടരും…….

മുന്‍ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *