മാ*റിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഒരുത്തൻ്റെ കൈകളാണെന്നറിയാൻ ഒരു നിമിഷവും അതിൻ്റെ അർദ്ധ നിമിഷവും വേണ്ടി വന്നു അവൾക്ക്…

_upscale

Story written by Divya Kashyap

മാ*റിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഒരുത്തൻ്റെ കൈകളാണെന്നറിയാൻ ഒരു നിമിഷവും അതിൻ്റെ അർദ്ധ നിമിഷവും വേണ്ടി വന്നു അവൾക്ക്…
ഒരു തരിപ്പ് ആയിരുന്നു ശരീരത്തിനും മനസ്സിനും ആദ്യം..കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു…

അവൾ കുനിഞ്ഞു നെഞ്ചിലേക്ക് നോക്കി.. ആ കൈകൾ ഇപ്പോഴും അവിടെ…

ഒരു മണിക്കൂർ നീളുന്ന തിരക്കേറിയ പ്രൈവറ്റ് ബസ് യാത്രയിലെ ടിക്കറ്റ് എടുപ്പിക്കാൻ പെണ്ണുങ്ങൾക്കിടയിൽ കയറിയ കണ്ടക്ടറുടെ കരവിരുത്..

പിന്നൊന്നും ചിന്തിച്ചില്ല…കണ്ണടച്ച് പിടിച്ച് സർവ്വശക്തിയും എടുത്ത് മുതുകിൽ കിടന്നിരുന്ന ബാഗൂരി അവൻ്റെ ചെ*വിട് നോക്കി വീശി…

സ്റ്റീൽ കുപ്പിയിലെ വെള്ളവും ചോറും പാത്രവും ജോലി ചെയ്യുന്ന സ്ഥലത്തെ കണക്കെഴുതിയ ഒന്ന് രണ്ടു ബയൻ്റിട്ട ബുക്കുകളുമോക്കെയായി അത്യാവശ്യം ഭാരമുണ്ടാരുന്ന ബാഗിൻ്റെ അ*ടിയുടെ ഏശൽ അടുത്ത നിന്ന രണ്ടു ചേച്ചിമാർക്കും ഏറ്റൂ…

എങ്കിലും അവർ പറഞ്ഞു….

“കലക്കി മോളെ കലക്കി…”

എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ അൽപനേരം പകച്ചു നിന്ന ശേഷം അ*ടി കൊണ്ട ചെവിടിൽ കൈ ചേർത്ത് വെച്ച് കൊണ്ട് അവളെ നോക്കിയ അവനെ തിരിച്ചുനോക്കി കൊണ്ട് അവള് പല്ല് ഞെ*രിച്ചു പറഞ്ഞു..

“ചെ*റ്റെ…ഇനി ഇഴയരുത് നിൻ്റെ കൈ ..ഒരു പെ?ണ്ണിൻ്റെ ദേ*ഹത്തും..അങ്ങനെയെങ്കിൽ നീ*യിഴയും…മു*ട്ടുകാ*ലിൽ… കേട്ടോടാ നായെ..”

ഒരു സ്റ്റോപ്പിന് അടുത്ത് വെച്ചായിരുന്നു സംഭവം…അത് കൊണ്ട് തന്നെ ഡ്രൈവറുടെ സ്തം,ഭനാവസ്ഥയിൽ നിന്ന് പോയിരുന്ന ബസിൽ നിന്നും ആൾക്കാർ കുറച്ച് അവിടെയിറങ്ങി…

ആളല്പം ഇറങ്ങി അവളൊന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറെ ചേട്ടന്മാരും ചേച്ചിമാരും അവളെ അനുമോദിക്കാൻ എത്തി.. അതിനിടയിലാണ് അവളാ കാഴ്ച കണ്ടത്…

സംഭവം ലൈവായി പിടിച്ച് വൈറൽ ആക്കി സോഷ്യൽ മീഡിയ കൊ,ഴുപ്പിക്കാൻ തുനിഞ്ഞിരിക്കുന്ന ഒരുത്തൻ…

ഒരു ധൈര്യത്തിന് അവള് അങ്ങോട്ട് ചെന്നൂ…

“ഡിലീറ്റ് ചെയ്യടോ..”

“എന്ത്…ഞനൊന്നും എടുത്തില്ല…നിനക്കെന്താ പ്രാന്താണോ…ആണുങ്ങളുടെയൊക്കെ മെ,ക്കിട്ട് കയറാൻ…”

“നിന്നോട,ല്ലെടാ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്…പറഞ്ഞതും അവള് ആ മൊബൈൽ ബലം പിടിച്ചു വാങ്ങി വീ,ഡിയോ ഡിലീറ്റ് ചെയ്തു..

“നീയും ഇപ്പൊ വേണ്ടാതീനം കാണിച്ചവനും തമ്മിൽ എന്താടാ വ്യത്യാസം…പെണ്ണിൻ്റെ അ,ഭിമാനത്തിന് വില പറയൂന്നവന്മാർ….നിൻ്റെ വീട്ടിലെ പെണ്ണുങ്ങൾ ആണെങ്കിൽ നീ വൈറലാക്കാൻ നിക്കുവോടാ…നീയോക്കെയാടാ നാട്ടിലെ ശരിക്കുമുള്ള വൈ,റസുകൾ…”

തുറന്നു പോയ ചോറ് പാത്രം മുറുക്കി അടച്ചു കൊണ്ടു അവള് ബസിറങ്ങി നടന്നു…ആരെയും കൂസാതെ…എങ്ങു നിന്നെന്നറിയാതെ എത്തി ചേർന്ന ധൈര്യത്തിൻ്റെ പിന്തുണയോടെ..

പുറകിൽ നിന്നപ്പോൾ ഒരു ഡസൻ കയ്യടി ഉയരുന്നുണ്ടായിരുന്നു..

“അതെ…പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം…”

Leave a Reply

Your email address will not be published. Required fields are marked *