വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി……

June Review Report Hit Or Flop

എഴുത്ത്:- മഹാ ദേവൻ

ഭാര്യയെ കൊ ന്നതിനായിരുന്നു കോടതി അയാളെ ജീവപര്യന്തം ശിക്ഷിച്ചത്.

വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി.

” പറഞ്ഞോളൂ “

ജഡ്ജിയുടെ മുഖത്തേക്ക് നിർവികാരതയോടെ അയാൾ നോക്കി.

” സർ… ഞാൻ ഈ കുറ്റം ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ട് നിങ്ങളാരും വിശ്വസിച്ചില്ല. തെളിവുകൾ എന്നെ പ്രതിയാക്കി. ഇപ്പോൾ ജീവപര്യന്തവും.

ഒന്ന് ചോദിച്ചോട്ടെ സർ… എന്താണ്‌ നീതി? “

ഒരാൾ കൊ ന്നെന്ന് ആരെങ്കിലും പറഞ്ഞാൽ, ഒരു വക്കീൽ കുറെ തെളിവുകൾ നിരത്തി വാദിച്ചാൽ ഒരാൾ പ്രതിയാകുമെങ്കിൽ ശരിക്കും നീതി എന്ന വാക്കിന്റെ അർത്ഥം എന്താണ് സർ? “

കോടതി ഒരു നിമിഷം നിശബ്ദമായി. ജഡ്ജി ഒരു നിമിഷം ആ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുമ്പോൾ കൂട്ടിൽ പ്രതിയായി നിൽക്കുന്ന അയാൾ ഒന്ന് പുഞ്ചിരിച്ചു.

” അപ്പോൾ നീതി എന്ന വാക്കിന് ശരിയായ ഒരു ഉത്തരം തരാൻ കോടതിക്ക് പോലും കഴിയുന്നില്ല.

ഇവിടെ ഞാൻ പ്രതിയാണെന്ന് തെളിവിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചു ശിക്ഷയും വിധിച്ചു. ഞാൻ ചെയ്ത തെറ്റ് എന്തായിരുന്നു. എന്റെ ഭാര്യ എന്ന പേരിൽ ജീവിച്ചുവന്നവളെ രാത്രി മ ദ്യ ലഹ രിയിൽ കൊ ന്നു. “

അയാൾ ഒന്നുകൂടി അമർത്തി പുഞ്ചിരിച്ചു.

” സ്വന്തം മകളെ മറ്റൊരുത്തന്റെ അരികിലേക്ക് ചേർത്തു നിർത്തി അത് കണ്ട് ആസ്വദിക്കുന്ന ഒരുവളെ എന്ത് ചെയ്യണം എന്ന് കൂടി പറയണം.

മാനസികവിഭ്രാന്തിയുള്ള മോളെ ഞാൻ ഇല്ലാത്ത സമയത്ത് കാമുകന് കൂ ട്ടികൊ ടുക്കുന്ന അമ്മ എന്ന വാക്കിന് പോലും അർഹതയില്ലാത്ത അവളെ എന്ത് ചെയ്യണമായിരുന്നു.?

ന്റെ കുട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ വയ്യാത്തത് കൊണ്ടാണ് മൗനം പാലിച്ചത്. പക്ഷേ, അച്ഛനാൽ ചൂഷണം ചെയ്യപ്പെടുന്ന പെണ്മക്കൾ മാത്രമല്ല, ഇതുപോലെ അമ്മമാരാലും പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ലോകം അറിയണം.

അങ്ങനെ സ്വന്തം മകളെ കൂ ട്ടികൊടുക്കുന്ന അമ്മ എന്ന വാക്കിനർഹ മല്ലാത്തവൾക്കുള്ള ശിക്ഷ ഇതുപോലെ മരണമാണെന്ന് ചിലരെങ്കിലും പേടിയോടെ ഓർക്കണം.

നാളത്തെ വാർത്തയിൽ ചിലപ്പോൾ ഞാൻ ഉണ്ടാകും. ജീവപര്യന്തം ശിക്ഷ കിട്ടിയവനായിട്ട്. അപ്പോഴും ലോകത്തിനു മുന്നിൽ അവൾ ശ്രേഷ്ഠയാകും. സംഭവിച്ചതെന്തെന്ന് പറയാൻ കഴിയാത്ത മകളായത് കൊണ്ട് അമ്മ എന്ന വാക്കിനെ സമൂഹം ഏറ്റെടുക്കും. പക്ഷേ ഇനി ആ കുട്ടിക്ക് അച്ഛനെ കൂടെ നഷ്ട്ടമാകുകയാണ് . നീതി എന്ന വാക്കിന്റെ അർത്ഥം ഇതുവരെ അറിയാത്ത ഇവിടുത്തെ നിയമത്തിന്റെ ഒരു ഇര കൂടി.

സ്വന്തം മകളെ സംരക്ഷിക്കാൻ പോലും ജയിലിൽ കിടക്കേണ്ടി വരുന്ന ഒരൊറ്റ നാടേ ഉള്ളൂ… ഇന്ത്യ.. “

അയാൾ ഒന്ന് കൂടി പുഞ്ചിരിച്ചു. പിന്നെ തൊഴുതുകൊണ്ട് നിൽക്കുമ്പോൾ ആ കോടതിമുറിയിലെ നിശ്ശബ്ദതയ്ക്ക് ആക്കം കൂടിയിരുന്നു.

പലരും അയാളെ ഉദ്യോഗതോടെ നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിലെല്ലാം ഉണ്ടായിരുന്നു പെണ്മക്കൾ ഉള്ള അച്ഛന്റെ വേവലാതി !!

Leave a Reply

Your email address will not be published. Required fields are marked *