സ്നേഹസമ്മാനം ~~ ഭാഗം 14, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…..

അച്ഛാ അവിടെ ഞാനെല്ലാം ക്ലിയർ ആക്കിയിട്ടുണ്ട്. ഇവരെ പ്രസാദ് അങ്കിളിന് പരിചയപ്പെടുത്തി കൊടുത്തിട്ട് ഞാൻ ഇപ്പോൾ വരാം.

വിവേക്തു ണിക്കടയിലെത്തി കടയുടെ ഉടമയായ പ്രസാദിനെ എല്ലാവർക്കും പരിചയപ്പെടുത്തി. ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടെ അച്ഛാ… ദിവാകരനോട് അനുവാദം വാങ്ങിച്ചാണ് വിവേക് തിരിച്ചു പോയത്.

അച്ഛാ… അച്ഛന് ഇഷ്ടായോ പയ്യനെ? ശംഭു ചോദിച്ചു.

എന്റെ ഇഷ്ടത്തിന് ഇവിടെ എന്ത് പ്രസക്തി ആണ് മോനേ ഉള്ളത്? അവള് തന്നെ കണ്ടെത്തിയില്ലേ. നമ്മൾ ഇനി അവൾക്ക് വേണ്ടിയുള്ള ചെറുക്കനെ അന്വേഷിച്ച് അലയണ്ടല്ലോ.. ദിവാകരന്റെ ശബ്ദത്തിൽ സങ്കടം നിഴലിച്ചു നിന്നു.

എന്റച്ചാ അച്ഛൻ സന്തോഷായിട്ട് ഇരിക്ക്. അവൾ കണ്ടുപിടിച്ചത്മോശപ്പെട്ട ഒരുവനെ അല്ലല്ലോ. കാണാനും മിടുക്കൻ…

ശരിയാ നീ പറഞ്ഞത്. പക്ഷെ അച്ഛനും അമ്മയ്ക്കും ഉള്ള സ്വപ്‌നങ്ങൾ മക്കളറിയുന്നില്ലല്ലോ… നടക്കട്ടെ എല്ലാം നല്ലതിനെന്ന് മാത്രമേ ഞാനിപ്പോൾ കരുതുന്നുള്ളൂ….

ദിവാകരൻ മുൻപേ നടന്നു.

ഏട്ടാ അച്ഛന് ദേഷ്യാണ് എന്ന് തോന്നുന്നു.ഗൗരി സങ്കടത്തോടെ ശംഭുവിനോട് പറഞ്ഞു.

എടി അച്ഛന് ദേഷ്യം വന്നത് നീ ഗോൾഡ് മെഡൽ വാങ്ങി വന്നിട്ടല്ലല്ലോ… മിണ്ടാതെ ഞങ്ങളുടെ കൂടെ പോരെ. നിനക്കുള്ളത് വീട്ടിൽ ചെന്നിട്ട് തരാട്ടോ…. ഗൗരിയെ വെറുതെ ടെൻഷൻ അടിപ്പിക്കണമെന്നുള്ള ശംഭുവിന്റെ ഉദ്ദേശം നടന്നു.

അതേ സമയം മഹാലക്ഷ്മി അമ്മ തന്റെ മകളെ കുറിച്ച് കൃഷ്ണമേനോനോട് സംസാരിക്കുക ആയിരുന്നു.

എന്റെ മോള് അങ്ങ് സ്റ്റേറ്റ്സിൽ ഉപരിപഠനത്തിനായി പോയിരിക്കുവാ.ഞാൻ സാറിനോട് ഒരു കാര്യം ചോദിച്ചോട്ടെ…മഹാലക്ഷ്മിയുടെ ചോദ്യം കേട്ടതും എന്താണെന്നറിയാൻ കൃഷ്ണമേനോൻ അവരെ നോക്കി. എന്താ മാഡം ചോദിച്ചോളൂ….

സാറിന്റെ മോന്റെ കല്ല്യാണം കഴിഞ്ഞതാണോ?അല്ലെങ്കിൽ എന്റെ മോള് ഗൗരിയ്ക്ക് വേണ്ടി ആലോചിക്കാനായിരുന്നു.

അയ്യോ മാഡം എന്റെ മോന്റെ കല്ല്യാണം നേരത്തെ തീരുമാനിച്ചിരിക്കുന്നതാ. എന്റെ മോൻ കല്ല്യാണം കഴിക്കാൻപോകുന്ന പെൺകുട്ടിയുടെ പേരും ഗൗരി എന്ന് തന്നെയാ….മാഡം ബില്ല് അങ്ങോട്ട് കൊടുത്ത് ക്യാഷ് സെറ്റിൽ ചെയ്‌തോളൂ. കൃഷ്ണമേനോൻ പതിയെ അവിടെ നിന്നും മാറി നിന്നു.

ശംഭുവിനും രഞ്ജുവിനും ഉള്ള എല്ലാ ഡ്രസ്സുകളും ആദ്യം തന്നെ എടുത്തു മാറ്റിവച്ചു. ബാക്കിയുള്ളവർക്കുള്ളത് എടുത്തുകൊണ്ടിരുന്നപ്പോൾ മഹാലക്ഷ്മി അമ്മയും കൂട്ടരും അങ്ങോട്ട് വന്നു.

ഇങ്ങോട്ട് വരണ്ടായിരുന്നു. ഇവരെടുത്തതിന്റെ ബാക്കി വേണം ഇനി നമ്മെളെടുക്കാൻ….. മഹാലക്ഷ്മി അമ്മ ഉടക്കുവർത്തമാനവുമായി ശംഭുവിന്റെ പുറകിൽ തന്നെ നിന്നു.

രഞ്ജൂ ഇതൊന്നും നമ്മൾ ശ്രദ്ധിക്കണ്ട. കുശുമ്പ് ജന്മനാ ഉള്ളവരാണെന്ന് തോന്നുന്നു.നീ അമ്മയെയും അച്ഛനെയും ഗൗരി മോളെയും വിളിച്ചോണ്ട് വാ. നമുക്ക് അങ്ങോട്ട് മാറി അമ്മയ്ക്ക് സാരി എടുക്കാം.

ശംഭുവോ രഞ്ജുവോ അങ്ങനെ കൂടെയുള്ള ആരും അവരെ നോക്കാതെ മുന്നിലൂടെ നടന്നു നീങ്ങി.

എടാ ശംഭു നമുക്കെന്തെങ്കിലും കഴിക്കാം വിശക്കുന്നെടാ.. മാലതി ദയനീയ ഭാവത്തിൽ ശംഭുവിനെ നോക്കി.

അമ്മേ അവര് ബില്ല് ഒന്ന് തന്നോട്ടെ. അതടച്ചിട്ട് നമുക്കിറങ്ങാം.മഹാലക്ഷ്മി അമ്മയും കൂട്ടരും വരുന്നതിനു മുൻപ് തന്നെ ദിവകാരനും ഭാര്യയും മക്കളും ഭക്ഷണം കഴിച്ചിട്ടിറങ്ങി.

എടാ മോനേ നമുക്ക് രഞ്ജുവിനെ വീട്ടിലാക്കിയിട്ട് പോയാൽ മതി.മാലതി അഭിപ്രായപ്പെട്ടു.

എടി രഞ്ജൂ വീടിന്റെ താക്കോൽ അവര് കൊണ്ടുപോയി കാണുമോ? ശംഭു ചോദിച്ചു.

ഇല്ല ശംഭുവേട്ടാ താക്കോൽ വയ്ക്കുന്ന സ്ഥലം എനിക്കറിയാം..രഞ്ജുവിനെ വീട്ടിൽ കൊണ്ട് ചെന്ന് വിട്ട് അവളുടെ അളവ് ഡ്രസ്സും വാങ്ങിയാണ് മാലതി അവിടെ നിന്നും തിരിച്ചുപോയത്.

അഞ്ജുവും ശിവരാമനും ഗിരിജയും വീട്ടിലെത്തിയപ്പോഴേക്കും രഞ്ജു വിളക്ക് കത്തിച്ചിരുന്നു..ആരും ആരോടും ഒന്നും മിണ്ടുന്നില്ല.

ഇത് കല്യാണ വീടാണോ അതോ മരണവീടാണോ… രഞ്ജു പിറുപിറുത്തു…

രാത്രി ഭക്ഷണത്തിനും ആരും മുറികളിൽ നിന്നിറങ്ങി വന്നില്ല.രഞ്ജു ആരെയും വിളിക്കാനും പോയില്ല. രാവിലത്തെ കാപ്പിയുടെ പലഹാരം ഇരുന്നത് കഴിച്ചിട്ട് അവളും കിടന്നു.

രാത്രി ഒൻപത് മണി കഴിഞ്ഞപ്പോൾ രഞ്ജുവിന്റെ ഫോൺ അടിച്ചു. പറഞ്ഞോ… ശംഭുവേട്ടാ…. നീ എന്തെടുക്കുവാ നേരത്തെ കയറി കിടന്നോ?

ഞാൻ കിടന്നു. ഇവിടെ ആരും ആരോടും ഒന്നും മിണ്ടുന്നില്ല. കടന്നൽ കുത്തിയത് പോലെയാ എല്ലാവരുടെയും മുഖം.രഞ്ജു നെടുവീർപ്പിട്ടു. നീ അതൊന്നും കാര്യമാക്കണ്ട. നീ എന്താ കഴിച്ചത്?

ഞാൻ രാവിലത്തെ കാപ്പിയുടെ പലഹാരം കഴിച്ചു.ഇവിടെ ആരും ഒന്നും കഴിക്കാൻ വന്നില്ല. എല്ലാവരും മുറിയിൽ തന്നെ ഇരിക്കുവാ.എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ട് ശംഭുവേട്ടാ….

രഞ്ജൂ നീ പക്വതയോടെ കാര്യങ്ങൾ കാണണം. ആരെന്തു പറഞ്ഞാലും നീ അവരോടൊന്നും എതിര് പറയാൻ പോകരുത്. മനസ്സിലായോ… ശംഭു താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.

ശംഭുവേട്ടാ….

ഏട്ടനറിയാവുന്നതല്ലേ എന്റെ സ്വഭാവം. തെറ്റ് കണ്ടാൽ ഞാൻ പ്രതികരിക്കും. അതൊന്നും പെട്ടെന്ന് മാറ്റാൻ പറ്റില്ല.രഞ്ജു കട്ടായം പറഞ്ഞു.

അങ്ങനെ മാറ്റാൻ പറ്റാത്തതായി ഒന്നുമില്ല രഞ്ജു. നീ മാറും. മാറണം. ആവശ്യമുള്ളിടത്ത് പ്രതികരിക്കണം. അല്ലാതെ എപ്പോഴും എല്ലാവരോടും ചാടികടിച്ചുകൊണ്ടുള്ള വർത്തമാനം ഇനി ഞാൻ കാണാൻ ഇടവരരുത്. എനിക്കത്ഇ ഷ്ടമല്ല. ജീവിതം ഒരു നാടകമാണ് മോളേ.. നീ ഇനിയും ഒരുപാട് പഠിക്കാനുണ്ട്.

ഒരുകാര്യം നീ ഇന്ന് ശ്രദ്ധിച്ചോ?

മഹാലക്ഷ്മി അമ്മയ്ക്ക് കോടികളുടെ ആസ്തി ഉണ്ട്. പക്ഷെ ആളുകളോട് ഇടപെടാനറിയില്ല.

വിവേക് പറഞ്ഞതനുസരിച്ച് അവര് ആ സെയിൽസ്മാനെ ഒരുപാട് ചീത്ത പറഞ്ഞു. പണത്തിലോ പ്രതാപത്തിലോ.. അതുമല്ലെങ്കിൽ സാമ്പത്തിന്റെയോ, നമ്മുടെ സ്ഥാന മാനത്തിന്റെയോ പേരിൽ ആരെയും ചെറുതായി കാണരുത്. അവരിൽ ഒരാളാവണം നമ്മൾ.

ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം. അതൊന്നും എല്ലാവരും ചെയ്യില്ല. ഇനി ചെയ്താലോ ജീവിതകാലം മുഴുവൻ കടപ്പാടിന്റെ കണക്കുണ്ടാവും.

രഞ്ജൂ നമുക്കാരെയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കാലത്തും ഉപദ്രവിക്കരുത്.

അതുപോലെ അച്ഛനും അമ്മയ്ക്കും നിന്റെ ചേച്ചിയ്ക്കും നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനം എന്നും കൊടുക്കണം. വാശിയും ദേഷ്യവും മനസ്സിൽ സൂക്ഷിക്കരുത്.

ഒരുകാര്യം കൂടി എനിക്ക് നിന്നോട് പറയാനുണ്ട്. നിന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഒരു വല്ല്യ അബദ്ധം പറ്റിയിട്ടുണ്ട്. നരേൻ എന്ന വല്ല്യ അബദ്ധം.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *