എഴുത്ത്:-നൗഫു ചാലിയം
“എന്താടാ ഇവിടെ…”
കാറിൽ കോഴിക്കോട് പോയി തിരികെ വരുന്ന നേരം പമ്പിലേക് വണ്ടി കയറ്റുന്നത് കണ്ടു ഞാൻ ചോദിച്ചു…
രാവിലെ ടൗണിലേക്കു വരുന്നതിന് മുമ്പ് ഞാൻ നാട്ടിൽ നിന്നും അഞ്ഞൂറ് രൂപയുടെ പെട്രോൾ അടിച്ചിട്ടുണ്ടായിരുന്നു അതിൽ… ഇനി മൈലേജ് എങ്ങാനും വണ്ടിക്ക് ഷോട്ട് ആണൊ എന്നറിയില്ലല്ലോ…
“പെട്രോൾ അടിക്കാൻ…
അല്ലാതെ ഇവിടെ ഫുഡ് കഴിക്കാൻ കയറാൻ പറ്റില്ലലോ…”
ശിഹാബ് ഞാൻ ചോദിച്ചതിന് കളിയാക്കി കൊണ്ടെന്നോണം പറഞ്ഞു എന്നെ നോക്കി…
“ആ അത് മനസിലായി…വിദേശതെ പോലെ അല്ലല്ലോ ഇവിടെ…
ഇവിടെ പമ്പിൽ പെട്രോളും കക്കൂസ് ഉപയോഗിക്കാനും വേണേൽ കുറച്ചു കാറ്റു കുത്തി നിറക്കാനുമുള്ള സൗകര്യംമല്ലേ ഉണ്ടാവൂ…
ഞാൻ അതെല്ല ചോദിച്ചത് രാവിലെ നമുക്ക് ടൗണിൽ പോയി വരാനുള്ള എണ്ണ ഞാൻ അടിച്ചിരുന്നു…
അത് ഇത്ര പെട്ടന്ന് കഴിഞ്ഞോ???”
അവനുള്ള മറുപടി വായ അടക്കി കൊടുത്തു കൊണ്ട് ഞാൻ ചോദിച്ചു…
“ഹേയ് ഇല്ലെടാ…എനിക്ക് നാളെ വയനാട് വരെ ഒന്ന് പോകാനുണ്ട്..
ഒരു മുവായിരം രൂപക്കുള്ള പെട്രോൾ അടിക്കണം..
നാളേക് വെച്ചാൽ ചിലപ്പോൾ കയ്യിലെ പൈസ ഞാൻ തന്നെ തിരിയും…”
എന്നും പറഞ്ഞു പെട്രോൾ നോസിലിന്റെ അടുത്തേക്ക് അവൻ വണ്ടി നിർത്തി..
ഗ്ലാസ് താഴ്ത്തി… പുറകിലെ പെട്രോൾ ടാങ്കിന്റെ അടപ്പ് തുറന്നു..
എത്ര വേണെമെന്ന് ചോദിച്ച ചേച്ചിയോട് മൂവായിരം എന്നും പറഞ്ഞു…
“ടാ തെണ്ടി ഞാൻ നേരത്തെ നിന്നോട് എന്തേലും പൈസ ഉണ്ടോ നമുക്ക് എന്തേലും കഴിച്ചിട്ട് പോകാമെന്നു പറഞ്ഞപ്പോൾ എന്താ പറഞ്ഞെ നിന്റെ കൈയിൽ ഒന്നുമില്ലെന്ന് അല്ലേ..
ഇപ്പൊ ഈ പൈസ എവിടുന്ന് വന്നു.. “.
“ടൗണിലെ ഷോപ്പിങ് കഴിഞ്ഞു കീശ മൊത്തം കാലിയായപ്പോൾ ഒരു വെള്ളമെങ്കിലും കുടിക്കാമെന്ന് പറഞ്ഞപ്പോൾ പൈസ ഇല്ലെന്ന് പറഞ്ഞതാണ് അവൻ..
എനിക്കാണേൽ ആ സമയം വിശന്നിട്ടു കണ്ണും കാണുന്നില്ലെനി..
പിന്നെ കയ്യിലെ പത്തു രൂപക്ക് ചെറിയ കുപ്പിവെള്ളം വാങ്ങിയിട്ടാണ് വിശപ്പ് അടക്കിയത്..”
അതിന്റെ ദേഷ്യത്തിൽ ഞാൻ അവനോട് ചോദിച്ചു .
“അളിയാ ചൂടാവല്ലേ.. ഇത് എന്റെ പൈസയല്ല ഞാൻ പറഞ്ഞില്ലേ നേരത്തെ ട്രിപ്പ് പോകുന്നവരുടെ കാര്യം അവർ അക്കൗണ്ടിൽ ഇട്ടു തന്നത് ഞാൻ എടുത്തു കയ്യിൽ പിടിച്ചതാ..
നിനക്ക് അറിയാമല്ലോ ഞാൻ നല്ലൊരു ഓട്ടം ഓടിയിട്ട് എത്ര ദിവസം ആയെന്ന്..
നീ വന്നത് മുതൽ ഞാൻ നിന്റെ കൂടെയല്ലേ…”
അവൻ സത്യവസ്ഥ പറഞ്ഞതും എനിക്ക് കാര്യം മനസിലായി..
“ടാ നീയപ്പോ എന്നെ കൊണ്ട് പോകുന്നില്ലേ…”
ഞാൻ അവനോട് വീണ്ടും ചോദിച്ചു…
“ഒന്ന് പോ ചെങ്ങായി ഇത് അവിടുന്ന് കുറച്ചു പേരെ കൊണ്ട് വരാൻ പോകാണ് ഞാൻ…
അല്ലെങ്കിൽ തന്നെ വന്ന അന്ന് മുതൽ എന്റെ വണ്ടീൽ കറങ്ങല്ലേ നീ..
നാളെ ഒരു ദിവസം മോനൊന്നു വീട്ടിൽ റസ്റ്റ് എടുക്ക്..
വീട്ടുകാരോക്കോ നിന്നെ ഒന്ന് കണ്ടോട്ടെ ന്നെ…”
പഹയൻ വീണ്ടും എനിക്കിട്ട് ഗോൾ അടിച്ചു കൊണ്ട് പറഞ്ഞു..
“സാർ… കഴിഞ്ഞു…”
ഞങ്ങൾ തമ്മിൽ തമ്മിൽ പാര വെച്ചു കൊണ്ട് സംസാരിക്കുന്നതിന് ഇടയിൽ ആയിരുന്നു… പെട്രോൾ അടിച്ചു കൊണ്ടിരുന്ന ചേച്ചി കഴിഞ്ഞെന്നും പറഞ്ഞു അവന്റെ വിൻഡോക്ക് അടുത്തേക് വന്നത്..
അവൻ പെട്ടന്ന് തന്നെ മൂവായിരം രൂപ എടുത്തു കൊടുത്തു…
“സാർ…
ഇത് മൂവായിരം ഉള്ളൂ…
സാർ അയ്യായിരം അല്ലേ അടിക്കാൻ പറഞ്ഞെ…,”
“അയ്യായിരമോ…
അവൻ പെട്ടന്ന് തന്നെ മീറ്ററിലേക് നോക്കി കൊണ്ട് ചോദിച്ചു..
അവിടെ 5000 എന്ന സംഖ്യ അത്യാവശ്യം വലുപ്പത്തിൽ കണ്ട് ഞങ്ങൾ പരസപരം നോക്കി…”
“പടച്ചോനെ പെട്ടല്ലോ…”
ഞാനും അവനും ഒരേ സമയം തന്നെ ആയിരുന്നു അത് പറഞ്ഞത്..
“ചേച്ചീ…
നിങ്ങൾ എന്ത് പണിയാ കാണിച്ചേ..
ഞാൻ നിങ്ങളോട് മൂവായിരം അല്ലേ അടിക്കാൻ പറഞ്ഞെ…”
അവൻ കുറച്ചു ദേശ്യത്തോടെയായിരുന്നു ആ ചേച്ചിയോട് ചോദിച്ചേ…
ചേച്ചിയുടെ മുഖഭാവം പെട്ടന്ന് തന്നെ മാറി… ഒരു ഭയം മുഖത് നിറഞ്ഞു..
അവൻ മൂവായിരം അടിക്കാൻ പറഞ്ഞപ്പോൾ അയ്യായിരം അടിച്ചു പോയതിലുള്ള തെറ്റ് കൊണ്ടായിരിക്കാം…
“മോനേ…
മോൻ പറഞ്ഞത് അയ്യായിരം ആണെന്ന ചേച്ചി കേട്ടത്…
ചേച്ചി അറിയാതെ.. “
പറയാനുള്ളത് മുഴുവനാക്കാൻ പോലും കഴിയാതെ ചേച്ചി സങ്കടത്തോടെ പറഞ്ഞു..
പക്ഷെ ശിഹാബിന്റെ ദേഷ്യം മാറിയിട്ടില്ലായിരുന്നു.. അവനെ പറഞ്ഞിട്ടും കാര്യമില്ല… അവന്റെയോ എന്റെയൊ കയ്യിൽ ഇനി ഒരു നയാ പൈസ പോലും എടുക്കാൻ ഇല്ല..
“നിങ്ങളെന്തൊക്കെ പറഞ്ഞാലും കയ്യിൽ ബാക്കി രണ്ടായിരം തരാൻ ഇല്ല..
ഇനി നിങ്ങക്ക് വേണേൽ രണ്ടായിരത്തിന്റെ പെട്രോൾ വണ്ടീന്ന് ഊറ്റി എടുത്തോളൂ..
അല്ലാതെ ഞാൻ ആ പൈസ തരൂല…
അല്ലെങ്കിൽ ഞാൻ പോവാണ്…
ഇനി എപ്പോയേലും ഇതിലെ വന്നാൽ ഞാൻ ആ പൈസ താരാം…”..
അവൻ അവരെ വീണ്ടും വിഷമിപ്പിച്ചു കൊണ്ട് പറഞ്ഞു..
“അയ്യോ മോനേ ദൈവത്തെ ഓർത്തു അങ്ങനെ പറയല്ലേ..
ഈ രണ്ടായിരം ഓഫീസിൽ അടിച്ചില്ലേൽ എന്റെ ശമ്പളത്തിൽ നിന്നാണ് കട്ട് ചെയ്യുക..
അല്ലെങ്കിലേ ഈ മാസം ഇനി ഒന്നും വാങ്ങിക്കാനില്ല ശമ്പളത്തീന്ന്..
അവർ ഒന്ന് തല താഴ്ത്തി… അവരുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…
അവരുടെ നിസ്സഹായവസ്ഥ വാക്കുകളിലും…അവരുടെ കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീരിലും നിറഞ്ഞു നിന്നിരുന്നു…”
ചേച്ചി കരയുന്നത് കൂടേ കണ്ടപ്പോൾ ആയിരുന്നു ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ അവൻ എന്നെ നോക്കിയേ..
ഞാൻ പെട്ടന്ന് വണ്ടിയിൽ നിന്നും ഇറങ്ങി… പെട്രോൾ പമ്പിൽ വരുന്നവർ എല്ലാം ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു..
ചേച്ചിയുടെ കൂടേ ഉള്ള ഒരു പെണ്ണും ചേച്ചിയുടെ അടുത്തേക് വന്നു കാര്യമെന്താണെന്ന് ചോദിച്ചു..
ചേച്ചി… ചേച്ചിക്ക് പറ്റിയ അബത്തം അവരോട് പറഞ്ഞു..
അവർക്കും ഒന്നും ചെയ്യാനില്ലായിരുന്നു.. എങ്ങനെലും ഞങ്ങൾ പേമെന്റ് ചെയ്തു കൊടുക്കണം എന്നല്ലാതെ..”
“ഞാൻ ഉടനെ എന്റെ വീട്ടിലേക് വിളിച്ചു…
അകൗണ്ട് nri മാത്രം ആയത് കൊണ്ട് ഗൂഗിൾ പേ ഇല്ലായിരുന്നു.. അങ്ങനത്തെ ഒരു പേ യും..
പമ്പിലെ സ്കാനറിന്റെ സ്ക്രീൻ ഷോട്ട് അവൾക് അയച്ചു കൊടുത്തു അതിൽ ഒരു രണ്ടായിരം പേ ചെയ്യാനായി പറഞ്ഞു..
നേരത്തെ ചായ കുടിക്കാൻ കുറച്ചു പൈസ അയക്കാൻ പറഞ്ഞപ്പോൾ ഒരു രൂപ തരില്ലെന്നും വീട്ടിൽ വന്നിട്ട് കുടിച്ചാൽ മതിയെന്നും പറഞ്ഞവൾ…ഞാൻ കുടുങ്ങി കിടപ്പാണെന്ന് അറിഞ്ഞപ്പോൾ പൈസ വിട്ട് തരാമെന്ന് പറഞ്ഞു…
ഏതാനും നിമിഷങ്ങൾക് ഉള്ളിൽ തന്നെ അവിടുത്തെ കമ്പ്യുട്ടർ പെണ്ണ് പൈസ എത്തിയ വിവരം സ്ഥിപ്പെടുത്തി കൊണ്ട് വിളിച്ചു പറയുകയും ചെയ്തു..”
അവരോട് യാത്ര പറഞ്ഞു കാർ സ്റ്റാർട്ട് ആക്കാൻ നേരം അവർ ശിഹാബിന്റെ കൈ പിടിച്ചു..
“മോനേ ക്ഷമിക്കണം ട്ടോ.. എന്റെ അമ്മ സത്യം മോൻ പറഞ്ഞത് ഞാൻ അയ്യായിരം ആയിട്ടാ കേട്ടേ..
അതാ ഞാൻ…
ഒരുപാട് നന്ദിയുണ്ട്…
എന്തേലും പരാതി ഓഫിസിൽ എത്തിയാൽ എന്റെ ജോലി പോകും…
ഇവിടുന്ന് കിട്ടുന്ന കുറച്ചു പൈസ മാത്രമാണ് മോനേ എന്റെ വീടിന്റെ വരുമാനം..
അതാ.. “.
“ചേച്ചി കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞതും…
എന്റെയും ശിഹാബിന്റെയും കണ്ണുകളും നിറഞ്ഞു തുളുമ്പി…”
“പോകുന്നതിന് ഇടയിൽ ഞാൻ അവനോട് ചോദിച്ചു..
നീ എന്തിനാ ചെക്കാ ആ പാവം ചേച്ചിയോട് ദേഷ്യപെട്ടെ ന്ന് “
അപ്പൊ ആ തെണ്ടി പറയാണ്..
നിനക്ക് അത് പറയാം..
ഇനി ഞാൻ ഈ രണ്ടായിരത്തിന്റെ കടം വീട്ടാൻ രണ്ടോ മൂന്നോ ആഴ്ച കറങ്ങി അടിച്ചു നിന്നെ എയർപോർട്ടിൽ ആക്കിയാൽ അല്ലേ തീരൂ.. “
അവൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
ഇഷ്ടപ്പെട്ടാൽ..👍
ബൈ
❤