സെനഗറ്റിലെ രാജകുമാരി
എഴുത്ത്:- ധന്യ ശങ്കരി
അങ്ങ് ദൂരെ ആകാശ കാഴ്ചകൾക്കുമപ്പുറം.. ഒരു സുവർണ ഗോപുര മണി, അതിൽ നിന്നും ഉതിരുന്ന വജ്ര ശോഭ മയമുള്ള വെള്ളി തുടപ്പുകൾ,മഞ്ഞുതൂകി നിൽക്കുന്ന മലകൾക്കിടയിൽ ഇളം വയലറ്റ് കണങ്ങൾ കൊണ്ട് അരുണാഭയമായ “സെനകറ്റ് ” അതാണ് കരോളിന്റെ മനോഹരമായ കൊട്ടാരം.
ഇളം പൂക്കളാൽ അലകൃതമായ കൊട്ടാര കവാടം.എങ്ങും നിറ തൂകി നിൽക്കുന്ന വിസ്മയം പോലെ വീശിയടിക്കുന്ന ഇളം കാറ്റിന്റെ,താളത്തിൽ അടഞ്ഞു പോകുന്ന ജനൽ പാളികൾ, മനോഹാരിതയിൽ മുൻപന്തിയിലാണ് “സെനകറ്റ്..”
എങ്ങും മഞ്ഞു തൂകി നിൽക്കുന്ന മലനിരകൾ ആകാശ നീലിമ വിളിച്ചോതുന്ന തടാകങ്ങൾ, അതിന്റെ വശ്യത മാടി വിളിക്കുന്നയെങ്ങും വിസ്മയമായി വിസ്തൃയിൽ വ്യാപിച്ചു കിടക്കുന്ന വയലറ്റ് നിറങ്ങളിൽ തൂകി നിൽക്കുന്ന മുന്തിരി വള്ളികൾ.. അതിൽ പൂത്തു നിൽക്കുന്ന മുന്തിരി കുലകൾ.
ആ മുന്തിരി പടർപ്പുകളെ തൊട്ടു തലോടി നടക്കുകയാണ്,സെനകറ്റിനെ മനോഹരമാക്കുന്ന അവരുടെ രാജകുമാരി കരോലിൻ അവളുടെ പാദങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ ചെടികൾ പോലും അവൾക്ക് വഴി മാറും പോലെ, അവളെ ചുംiബിച്ചു കൊണ്ട് ചിത്രശലഭങ്ങൾ പാറി നടക്കുന്നു എങ്ങും.
അവളൊരു യവനസുന്ദരി തന്നെ ചുംiബിച്ചുണർത്താൻ വെമ്പി നിൽക്കുന്ന ചോiര ചുവപ്പുള്ള ചുണ്ടുകളും, ആരെയും മയക്കുന്ന കൂiമ്പിയടഞ്ഞ മിഴികളും, കടഞ്ഞെടുത്ത വെണ്ണക്കൽ ശില്പം പോലെ ഉള്ള ഉiടലഴകും അവളുടെ മേനിയെ ചുംiബിച്ച് നിൽക്കുന്ന ചുവന്ന പൂക്കൾ കൊണ്ട് അലങ്കരിച്ച ഉടയാടകളും, അവളൊരു ഗ്രീക്ക് ദേവത തന്നെ.
മെല്ലെ അവളൊന്നു പുഞ്ചിരി തൂകിയ പോലെ.. മിഴികളിൽ തുളുമ്പി നിൽക്കുന്ന അനുരാഗം അവളുടെ കവിളിമയിൽ ശോഭനമാക്കി മാറ്റിയപോലെ,അവൾ ആരെയോ പ്രതീക്ഷിച്ചു നിൽക്കും പോലെ, ദൂരേക്കു നോക്കി നിൽക്കുകയാണ്..
കേൾക്കുന്നുവോ ഒരു കുതിര കുളമ്പടി ഒച്ച.. അതെ അവളുടെ പ്രാണപ്രിയൻ തന്റെ ഏഴു വെള്ള കുതിരകളെ പൂട്ടിയ തേരിൽ പാഞ്ഞു വരുന്നതാണ്… അവൻ ഗ്രീസിന്റെ മണ്ണിൽ ഉറങ്ങുന്ന യവന സുന്ദരൻ.. “കായി “അതെ പെരിസിറ്റി മലനിരകളിൽ കൂടി തന്റെ കുതിരകളെ വേഗത്തിൽ പായിച്ചു കൊണ്ട് വരികയാണവൻ കരോളിന്റെ പ്രിയതമൻ..
ആ മുന്തിരി വള്ളികൾ വകഞ്ഞു മാറ്റി തന്റെ നിലത്തു കൂടി ഇഴയുന്ന ഗൗണും വാരി പിടിച്ചു പയ്യെ ഓടുകയാണവൾഅവൾക്കു മുകളിൽ കൂടി വട്ടം ഇട്ടു പറന്നുപോയ വാർബ്ലർ പക്ഷി കുഞ്ഞു..
അത് പയ്യെ പയ്യെ അതിന്റെ ഒരു തൂവൽ കൊഴിച്ച പോലെ,അത് മെല്ലെ കരോളിന്റെ ദേഹത്തേക്ക് പതിച്ചു,തന്റെ കൈകളിൽ ആ തൂവലെടുത്തവൾ മെല്ലെയൊന്നു ചുംബിച്ചു, പതിയെ കണ്ണുകളടച്ചു ഒരു നറു മന്ദഹാസം തൂകി, പയ്യെ മിഴികൾ ചിമ്മി മറഞ്ഞപ്പോൾ അവൾ കണ്ടു,മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്നവനെ ..
അവളുടെ രാജകുമാരൻ അവളെ വാരി പുണർന്നു കൊണ്ട് അവൻ പറഞ്ഞു, ഹേയ് സെനകറ്റില്ലേ രാജകുമാരി നീ അതീവ സുന്ദരി തന്നെ, നിന്നെ സ്വന്തമാക്കുവാൻ കഴിഞ്ഞ ഞാനേറെ ഭാഗ്യ വാനാണ്,അപ്പോൾ അവൾ തന്റെ പ്രിയതമന്റെ മാiറിൽ ചേർന്ന് കുറുകി കൊണ്ട് പറഞ്ഞു,അല്ലയോ രാജകുമാര… സെനഗറ്റിലെ രാജകുമാരി അങ്ങയുടെ ദാസിയാണ് ഈ ജന്മം അങ്ങയുടെ പ്രണയത്തിൻ ദാസി..
അത് കേട്ട മാത്രയിൽ അവനോ അവൾക്കേകി മഞ്ഞിൽ കുളിരുന്ന ഒരു നറു ചുംiബനം,അവളുടെ മിഴികൾ കൂiമ്പിയടഞ്ഞു.. ആ ചുണ്ടുകൾ തേൻ നുകരാനെത്തിയ ശലഭത്തെ പോലെ തൂകി നിന്നു, അതിനു സാക്ഷിയായി ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങൾ നാണിച്ചു തല താഴ്ത്തി.
പിന്നെ മഞ്ഞു പുതച്ചു കിടക്കുന്ന സെനകറ്റ് മലകളൊന്ന് പുഞ്ചിരി തൂകിയപോലെ ,അപ്പോഴും കാത്തിരുന്നു അവളെ ഒന്ന് ചുംiബിക്കാൻ കൊതിച്ചു പടർന്നിറങ്ങിയ മുന്തിരി വള്ളികൾ….