ആരുമറിയാതെ മറച്ചുവെച്ച അമ്മ സ്വന്തം കുഞ്ഞിനെ കാണാൻപ്പോലും സമ്മതിക്കാതെ  ഒരു ഭ്രാന്തിയിലേക്ക് അവളെ തള്ളിവിടുമ്പോൾ  സ്വന്തം കുഞ്ഞിനെ ഒരു നോക്ക്……

എഴുത്ത്:-മഹാ ദേവന്‍

അവളുടെ നiഗ്നമേനിയിലേക്കവൻ  ആർത്തിയോടെ ഞെരിഞ്ഞ മരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുiണ്ടിൽ കടിച്ചമർത്തി കിiടന്നു അവൾ.

ഒന്നെതിർക്കാൻപ്പോലും ത്രാണിയില്ലാത്ത അവളിലെ പൂർണ്ണതയെ ആiസ്വദിക്കുമ്പോൾ ഇടയ്ക്കിടെ ആവേശത്തോടെ അവൻ പറഞ്ഞത്  
“നീ വല്ലാത്തൊരു മോഹമായിരുന്നു ” എന്നായിരുന്നു.

കാലിനു മുടന്തുള്ള പിച്ചക്കാരിയായ അവൾ അവന് മുന്നിൽ പലപ്പോഴും കൈ നീട്ടുമ്പോൾ  അവൻ നീട്ടിയ നൂറിന്റെ നോട്ടുകൾക്ക് അവളുടെ ശiരീരത്തിന്റെ വിലയുണ്ടായിരുന്നു എന്നവൾക്ക് മനസ്സിലായ ദിവസ മായിരുന്നു അന്ന്.

സ്വന്തം പിതാവിനാൽ ഗiർഭിണിയാവേണ്ടിവന്ന പെണ്ണ്  പെറുമ്പോൾ അവൾക്ക് പ്രായം പതിനാല് ആയിരുന്നു.

ആരുമറിയാതെ മറച്ചുവെച്ച അമ്മ സ്വന്തം കുഞ്ഞിനെ കാണാൻപ്പോലും സമ്മതിക്കാതെ  ഒരു ഭ്രാന്തിയിലേക്ക് അവളെ തള്ളിവിടുമ്പോൾ  സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാനുള്ള ആർത്തിയായിരുന്നു അവളിൽ.

ഇരുട്ടുമുറിയിൽ അമ്മ നീട്ടുന്ന ആഹാരങ്ങൾക്ക് വേണ്ടി മാത്രം തുറക്കപ്പെട്ടിരുന്ന വാതിൽ മൂന്ന് ദിവസമായി തുറക്കാതിരുന്നപ്പോൾ, പിന്നെ ആരോ പൂട്ടിയിട്ട വാതിൽ തുറന്ന് പുറത്തേക്ക് എത്തിക്കുമ്പോൾ ആരോ പറയുന്നത് മാത്രം അവളുടെ കാതിലെത്തി.

” ആ സ്ത്രീ അയാളെ വെiട്ടിക്കൊന്ന ശേഷം തൂങ്ങിയതാ.  എത്രാന്ന് വെച്ചാ സഹിക്കാ “

അവിടമാകെ പരന്ന ചീiഞ്ഞ നാറ്റം അമ്മയുടെയും അച്ഛന്റെയും ആണെന്ന് തിരിച്ചറിയുമ്പോൾ അവൾക്ക് പ്രായം പതിനെട്ട് ആയിരുന്നു.  പൂർണമായൊരു ഭ്രാന്തിയും.

പിന്നീടുള്ള വർഷങ്ങൾ മനോനില തെറ്റിയവർക്കൊപ്പം  ജീവിച്ചു തീർക്കുമ്പോൾ മനസ്സിൽ ഒരു നോക്ക് കാണാൻ കഴിയാത്ത കുഞ്ഞിന്റെ മുഖത്തെ വരഞ്ഞെടുക്കുകയായിരുന്നു അവൾ.

ഒടുക്കം അവിടെ നിന്നിറങ്ങുമ്പോൾ ചാർത്തിക്കിട്ടിയ ഭ്രാന്തി എന്ന പേര് ജീവിക്കാൻ വിലങ്ങുതടിയായപ്പോൾ  സ്വയം തിരഞ്ഞെടുത്തതായിരുന്നു  ഒരു പിച്ചക്കാരിയുടെ വേഷം.

 അന്നൊക്കെ പലപ്പോഴും കാണുന്ന ഒരുത്തൻ ചിലറയ്ക്ക് പകരം നൂറിന്റെ നോട്ടുകൾ മുന്നിലോട്ട് നീട്ടുമ്പോൾ  അതിനു പിന്നിൽ ഒരു ചiതിയുടെ മണം അറിഞ്ഞില്ലവൾ.


എന്നോ നഷ്ട്ടപ്പെട്ട മകനെ അവളവനിൽ കണ്ടപ്പോൾ  മാംസളമായ ഒരു മേനി മാത്രമായിരുന്നു അവനവളിൽ കണ്ടത്.

” മോന് നല്ലത് വരും  ” എന്ന് പറയുന്ന അവളെ ചുണ്ട് നനച്ചവൻ നോക്കുമ്പോൾ  സാരിക്കുളിൽ തെളിഞ്ഞ മാiറിടങ്ങളിലായിരുന്നു കണ്ണുകൾ.

മോനെ പോലെ കരുതിയവൻ മുന്നോട്ടൊരു വിളക്കാകുമെന്ന് കരുതിയപ്പോൾ അവന്റെ വാക്കുകളിൽ കാപട്യം. ഉണ്ടെന്ന് അറിഞ്ഞത് അവന്റെ വീടിന്റെ വാതിൽ അവൾക്ക് മുന്നിൽ അടഞ്ഞപ്പോൾ ആയിരുന്നു.

അമ്മയുടെ പ്രായമുള്ള ഒരുവളെ ആവേശത്തോടെ ബോiഗിക്കുമ്പോൾ അവളുടെ ” മോനെ ” എന്ന നേർത്ത വിളി അവൻ കേട്ടില്ല.

എല്ലാം കഴിഞ്ഞവൻ അവളെ പുറത്തേക്ക് തള്ളിവിടുമ്പോൾ പുറത്ത്  നിന്നിരുന്ന ആളെ അവളൊന്ന് നോക്കി.

അയാളുടെ നോട്ടം അവലിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുമ്പോൾ  ഒരിക്കൽ കൂടെ ചiതിക്കപ്പെടാതിരിക്കാൻ അവൾ  ആവുന്നപ്പോലെ പുറത്തേക്ക് ഓടി.

വീടിനകത്തു സോഫയിൽ ഒരു പെണ്ണിനെ അറിഞ്ഞ ആലസ്യത്തിൽ ഇരിക്കുന്നവനെ അയാൾ പുച്ഛത്തോടെ നോക്കി.


പിന്നെ ദേഷ്യത്തോടെ അകത്തേക്ക് കയറി കയ്യിൽ കുറച്ചു ഡ്രസ്സുമായി പുറത്തേക് വന്നു.

” പോകുന്നു “

ഒറ്റവാക്കിൽ എല്ലാം ഒതുക്കി അവന്റെ കയ്യിൽ ഒരു കവർ നൽകി  അയാൾ പുറത്തേക്ക് നടക്കുമ്പോൾ  അവനാ കവർ പതിയെ തുറന്നു നോക്കി.

ഒന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന അവനും മറ്റൊന്നിൽ പതിനഞ്ചു വയസ്സുള്ള ഒരു പെണ്ണും ഉണ്ടായിരുന്നു.

ആ മുഖമവന് പരിചിതമായത് കൊണ്ടാവാം  അന്നവൻ ഉറങ്ങിയില്ല…

പിറ്റ ദിവസം ആ വീടിനു മുന്നിൽ ആളുകൾ നിറയുമ്പോൾ  ആരോ പറയുന്നുണ്ടായിരുന്നു

“ആത്മഹiത്യ ആണ്…  കാര്യം എന്താണെന്ന് അറിയില്ല ” എന്ന്…..

അതെ സമയം സമീപത്തെ റയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടെ ജഡം ചിതറിയിരുന്നു.

ആരോ പറഞ്ഞു അതാ പിച്ചക്കാരി ആണെന്ന്.

പക്ഷേ,  അതൊരു വിശ്വാസത്തിന്റെ മരണം കൂടെ ആണെന്ന് ആരും അറിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *