Story written by Saji Thaiparambu
ഇവിടെ എല്ലാവരും ഉറങ്ങി, നീയിങ്ങോട്ട് വേഗം വാ,,
രാത്രിയിൽ ഫോൺ സൈലൻ്റ് മോഡിലിട്ട് ,സൈഡ് ടേബിളിലേക്ക് വയ്ക്കുമ്പോഴാണ് കോള് വന്നത്
അത് കണ്ട് അയാൾ പെട്ടെന്ന് ഫോണെടുത്ത്, മുറിയുടെ പുറത്തേയ്ക്കിറങ്ങി ശബ്ദമുണ്ടാക്കാതെയാണ്കോ ള് അറ്റൻ്റ് ചെയ്തത്
അവിടെ ഉറങ്ങിക്കാണും,
പക്ഷേ, ഇവിടെ ഒരുത്തി ഇത് വരെ ഉറങ്ങിയിട്ടില്ല
പതിഞ്ഞ ശബ്ദത്തിൽ നീരസത്തോടെ ,അയാൾ മറുപടി നല്കി
നീയവൾക്ക്, കുറച്ച് ഉറക്കഗുളിക കലക്കി കൊടുക്കാൻ വയ്യായിരുന്നോ ?പകലോ ഒന്നും നടക്കില്ല ,രാത്രിയെങ്കിലും നീ വരുമെന്ന് പ്രതീക്ഷിച്ചാണ് ഞാനിവിടെ ഉറക്കമിളച്ചിരിക്കുന്നത്
പകല് ഞാൻ നിൻ്റെ അടുത്തോട്ട് വന്നാൽ എനിക്ക് ജോലിക്ക്പോ കണ്ടേ? ഇല്ലെങ്കിൽ എൻ്റെ കുടുംബം പട്ടിണിയാവില്ലേ?
ഓഹ്, അപ്പോഴേ ഞാൻ പറഞ്ഞതാണ്, നിനക്ക് കുടുംബമാകുമ്പോൾ, പഴയതൊക്കെ നീ മറക്കുമെന്ന്,,,
എൻ്റീശ്വരാ,,,
ഇത് വലിയ കഷ്ടമായല്ലോ?
നീ പിണങ്ങണ്ടാ, അവളിപ്പോൾ ഉറങ്ങും, ഞാൻ ഉടനെയെത്താം, പിന്നെ ഇന്നെനിക്ക് വെളുത്ത കരുക്കൾ മതി , കറുത്ത കരുക്കൾ നീയെടുത്തോ , നീ ബോർഡ് എടുത്ത് വച്ച് കരുക്കൾ നിരത്തി തീരുമ്പോഴേക്കും ഞാനെത്തിയിരിക്കും,, ഉറപ്പ്
ചെസ്സ് കളിയിൽ അടിമകളായ രണ്ട് സുഹൃത്തുക്കളുടെ സംഭാഷണമാണ് നിങ്ങൾ കേട്ടത്.