എഴുത്ത്:-നൗഫു ചാലിയം
“നീ എന്നാടാ വരുന്നേ…???”
കുറേ മാസങ്ങൾക് ശേഷം… ഉപ്പ അടുത്തുണ്ടെന്നും പറഞ്ഞു ഉമ്മ ഫോൺ കൊടുത്തപ്പോൾ ആദ്യം തന്നെ ഉപ്പ എന്നോട് ചോദിച്ചത് അതായിരുന്നു…
“മോനേ…
സുൽഫി
നീ എന്നാടാ വരുന്നേ…???”
“സത്യം പറഞ്ഞാൽ ഉപ്പയുടെ ശബ്ദം കേട്ടതും പെട്ടന്ന് എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല…
കുറച്ചു നിമിഷങ്ങൾ ഞാൻ മൂകമായി നിന്നു…
അപ്പുറത്തും അങ്ങനെ തന്നെ ആയിരുന്നു…
എന്റെ ഉത്തരം ലഭിക്കാൻ എന്നോണം ഉപ്പയും നിന്നു…”
“അടുത്ത മാസം വരും…”
ഉപ്പയുടെ ചോദ്യത്തിന് ഉത്തരം എന്നോണം ഞാൻ പറഞ്ഞു…
നാട്ടിൽ പോകാൻ ഒരു പ്ലാനും ഇല്ലെങ്കിലും എനിക്ക് അങ്ങനെ പറയാൻ ആണ് പറയാൻ തോന്നിയത്…
“സുഖമാണോ ടാ…???”
ഉപ്പയുടെ ആ ചോദ്യത്തിൽ ഒരു ഗത്ഗതം നിറഞ്ഞിരുന്നു.. അതിലേറെ എന്നോട് എന്തോ തെറ്റ് ചെയ്‌തെന്ന കുറ്റബോധവും…
ആ ശബ്ദത്തിന്റെ മാറ്റം എന്റെ ചെവിയിൽ തുളഞ്ഞു ഹൃദയത്തിൽ ഞാൻ അറിഞ്ഞു..
“സുഖമാണ്….
ഉപ്പാ…”
“ഉപ്പയോട് മറുപടി കൊടുത്തതും എന്തിനാണെന്ന് അറിയാതെ ഞാൻ ശബ്ദമില്ലാതെ തേങ്ങി പോയിരുന്നു…”
ആ സംസാരം നീണ്ടു പോകാതെ പെട്ടന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നു…
കുറച്ചു കാലമായി അങ്ങനെയാണ് ഞാനും ഉപ്പയും…
ചെറിയൊരു തെറ്റിദ്ധാരണ വലിയൊരു പ്രശ്നമായി വളർന്നപ്പോൾ ഞാനും ഉപ്പയും രണ്ടു ചേരിയിൽ എന്ന പോലെ ആയിരുന്നു…
“ഉപ്പയുടെ കൂട്ടുകാരനും…അയൽവാസിയുമായി ഒരാളുടെ മകൾക് രാlത്രി കാലങ്ങളിൽ ഫോൺ ചെയ്തു അനാവശ്യം പറയുന്നത് എന്റെ പേരിൽ ഉള്ള ഒരാൾ ആണെന്ന് അവൾ പറഞ്ഞപ്പോൾ…അത് ഞാൻ ആണെന്ന് കരുതി ഉപ്പ എന്നെ തiല്ലി…
ഒരിക്കലും ചെയ്യാത്ത തെറ്റിന്റെ പേരിൽ… വീട്ടുകാരുടെ മുന്നിലും നാട്ടു കാരുടെ മുന്നിലും ഞാൻ ഒരു വെറുക്കപെട്ടവൻ ആയെന്ന് തോന്നിയപ്പോൾ ആയിരുന്നു നാട് വിടൽ…”
“ആ പ്രശ്നം കാരണം തന്നെ ആയിരുന്നു രണ്ടു കൊല്ലത്തോളമായി ഈ മരുഭൂമിയിൽ ഉരുകി ജീവിക്കാൻ തുടങ്ങിയിട്ട്…”
“പക്ഷെ എന്നെ കുറിച്ച് പറഞ്ഞു ഉണ്ടാക്കിയവളെ അവളുടെ ഭർത്താവ് തന്നെ അവസാനം പിടിച്ചു…
അവളുടെ കാമുകനെ രക്ഷപെടുത്താൻ ഉണ്ടാക്കിയ നാടകത്തിലെ സപ്പോർട്ടിങ് റോൾ ചെയ്യുന്ന ആളായിരുന്നെന്നു…
എന്റെ നിരപരാധിത്തം തെളിഞ്ഞു എല്ലാവരും എല്ലാ കാര്യങ്ങളും അറിഞ്ഞെങ്കിലും നാട്ടിലേക് വണ്ടി കേറാൻ എന്തോ ഒരു മടി പോലെ ആയിരുന്നു…”
“ഉപ്പാനോട് രണ്ടോ മൂന്നോ വാക്കുകൾ ആയിരുന്നെങ്കിലും സംസാരിച്ചതെങ്കിലും എന്തോ ഒന്നെന്റെ ഹൃദയത്തെ കൊiത്തി വലിക്കാൻ തുടങ്ങിയിരുന്നു…
മുദീറിനോട് ലീവ് ചോദിച്ചതും എന്നെ അത്ഭുതത്തോടെ ഒന്ന് നോക്കി…
രണ്ടു കൊല്ലത്തിനു മേലായായി ലീവ് എന്നൊരു അക്ഷരം മിണ്ടാതെ പട്ടി പണി എടുക്കുന്നോൻ പെട്ടെന്നു ഒരു സൂചന പോലും കൊടുക്കാതെ ലീവ് ചോദിക്കുമ്പോൾ ആരായാലും അത്ഭുതപെടുമല്ലോ..
അത് തന്നെ ആയിരുന്നു സംഭവം..”
“അന്ന് രാത്രി തന്നെ എനിക്ക് നാലു മാസത്തെ ലീവ് അടിച്ചു തന്നു…രണ്ടു മാസത്തെ ശമ്പളം അഡ്വാൻസ് ആയും ബാങ്കിൽ ഇട്ടു..
പിന്നെ ഒരു ഓട്ടമായിരുന്നു…
സാധനങ്ങൾ വാങ്ങലും….ടിക്കറ്റ് എടുക്കലും എല്ലാം എടി പിടി എടി പിടി എന്ന പോലെ കഴിഞ്ഞു…
പിറ്റേന്നത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ ഞാൻ നാട്ടിലേക് വണ്ടി കയറി…
ആരോടും ഒന്നും പറയാതെ…
കൂട്ടുകാരോട് പോലും ഞാൻ വരുന്നുണ്ടെന്ന് പറഞ്ഞില്ല..
എല്ലാവരും ഒന്ന് സർപ്രൈസ് ആകട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ…
അവരുടെ സന്തോഷം ഒന്നനുഭവിക്കാമല്ലോ… സർപ്രൈസ് ആയിരുന്നു പോകുന്നവരുടെ ഉള്ളിൽ മുഴുവൻ അങ്ങനെ ആയിരിക്കാം…ഇപ്പൊ അതെല്ലാം റീൽ ആയെന്ന് മാത്രം..
പച്ചപ്പ് നിറഞ്ഞ എന്റെ നാടിന്റെ ഭംഗിയിലൂടെ… എക്സ്പ്രസ്സ് പതിയെ താഴേക്ക് ഇറങ്ങുന്നത് ഞാൻ കൺ നിറയെ കണ്ടു…”
“സ്വീകരിക്കാൻ ആരും ഇല്ലെങ്കിലും എയർപോർട്ടിൽ നിന്നും പുറത്തേക് ഇറങ്ങാൻ എനിക്ക് വല്ലാത്ത വ്യഗ്രതയായിരുന്നു…
ടാക്സി കൗണ്ടറിൽ നാട്ടിലേക്കുള്ള യാത്ര ചിലവ് കുറച്ചു കൂടുതൽ അല്ലേ എന്ന് തോന്നിയത് കൊണ്ട് തന്നെ…
പുറത്തേക് ഇറങ്ങി ഓട്ടോയിൽ പോകാമെന്നു കരുതി…
ഞാൻ ഒരാളും 30 കിലോയുടെ ഒരു പെട്ടിയും അല്ലേ ഉള്ളു…
വീടിനു മുറ്റത്തു ടാക്സിയൊക്കെ കണ്ടു ഞാൻ വന്നെന്ന് ആരും പെട്ടന്ന് അറിയണ്ടല്ലോ…”
“ഒരുപാട് ആളുകൾ പ്രിയപെട്ടവരുടെ വരവും കാത്ത് ആകാംഷയോടെ നിൽക്കുമ്പോൾ ആരും സ്വീകരിക്കാൻ ഇല്ലാതെ… അവരുടെ എല്ലാം മുഖത്തെ സന്തോഷം കണ്ടു ഞാൻ ആ ഇടനായിയിലൂടെ മുന്നിലേക്ക് നീങ്ങവേ…
എനിക്കേറെ പ്രിയപ്പെട്ടരാൾ എന്റെ തൊട്ടു മുന്നിൽ നിൽക്കുന്നത് പോലെ തോന്നി…
ഒരു കാiലൻ കുടയും കുiത്തി പിടിച്ചു…
വെള്ള മുണ്ടും ഷേർട്ടും ഇട്ട ആ മനുഷ്യനെ കണ്ടതും എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞു വന്നു….”
“എന്റെ ഉപ്പ…
എന്നെ കണ്ടതും അവിടെ ഒരു പുഞ്ചിരി നിറയുന്നത് ഞാൻ കണ്ടു…
എന്റെ ഉള്ളിലെ സ്നേഹത്തിന്റെ വേലിയേറ്റമോ… ഉപ്പയോടുള്ള അറ്റാച്ച് മെന്റോ കാരണം…
ഞാൻ എന്റെ പെട്ടി പോലും നോക്കാതെ ഉപ്പയുടെ അടുത്തേക് ഓടി…
ആ കൈക്കുള്ളിൽ ഇത്തിരി നേരം നിൽക്കാൻ എന്ന പോലെ.. “
“നാട്ടിലേക്കുള്ള യാത്രയിൽ ഞാൻ അറിഞ്ഞു…
ഞാൻ വർക് ചെയ്യുന്ന കമ്പിനിയിൽ ഉപ്പയുടെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നതും അയാളോട് എന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സമയാ സമയങ്ങളിൽ അറിഞ്ഞിരുന്നതും…
എന്റെ നാട്ടിലേക്കുള്ള യാത്ര പോലും ഉപ്പ അങ്ങനെ ആയിരുന്നു അറിഞ്ഞിരുന്നത്…”
ഇഷ്ടപ്പെട്ടാൽ…👍👍👍
ബൈ
.. 😘