എഴുത്ത്:-സജി തൈപ്പറമ്പ്.
നിൻ്റെ നഗ്നത എനിയ്ക്ക് മാത്രം കാണാനുള്ളതാണ് അത് മറ്റാരും കണ്ടാസ്വദിക്കാൻ ഞാൻ സമ്മതിക്കില്ല
എൻ്റെ ചേട്ടാ,, അതിന് ഞാൻ സ്ളീവ് ലെസ്സ് ചുരിദാറല്ലേ ധരിക്കുന്നത് ?എൻ്റെ കൈകൾ മാത്രമല്ലേ പുറത്ത് കാണൂ ,എൻ്റെയീ ഉണക്ക കൈകൾ കണ്ട് ആസ്വദിക്കാൻ മാത്രം എന്താണുള്ളത്?
എടീ നിനക്കറിയാൻ വയ്യാഞ്ഞിട്ടാണ് അത്രയ്ക്ക് ലൈംiഗിക ദാരിദ്ര്യം പിടിച്ചവൻമാരാണ് നമ്മുടെ സമൂഹത്തിലുള്ളത്, അത് കൊണ്ട് ഞാൻ സമ്മതിക്കില്ല,,
അങ്ങനെയാണെങ്കിൽ ചേട്ടൻ സ്കാനിങ്ങും ,ഗൈനക്കോളജിയും കൂടെ പഠിക്കേണ്ടി വരും
ങ് ഹേ അതെന്തിനാടീ,
നിന്നെ പോറ്റാൻ എനിക്കിപ്പോൾ ഉള്ള ഡിഗ്രി തന്നെ ധാരളമല്ലേ?
എന്നെ പോറ്റാൻ അത് മതി ,,, പക്ഷേ ഞാൻ ഗർഭിണിയായാൽ എന്നെ സ്കാൻ ചെയ്യണ്ടേ ,എൻ്റെ പ്രസവമെടുക്കണ്ടേ?
ങ് ഹേ ,എടീ,, അതിനല്ലേ സ്കാനിങ്ങ് സെൻ്ററും, ഗൈനക്കോളജിസ്റ്റു മൊക്കെയുള്ളത്?
അതെനിക്കറിയാം
പക്ഷേ ഇപ്പോൾ ഒട്ടുമിക്ക സ്കാനിങ്ങ് സെൻ്ററുകളിലും പുരുഷൻമാരാണ് ഗർഭിണികളെ സ്കാൻ ചെയ്യുന്നത്അ വരെൻ്റെ അടിവയറ് കണ്ടാസ്വദിക്കില്ലേ?
പിന്നെ ലേബർ റൂമിൽ പ്രസവത്തിന് കിടക്കുമ്പോൾ അവിടെയും മെഡിസിന് പഠിക്കുന്ന ആൺകുട്ടികളുണ്ടാവും ചിലപ്പോൾ മെയിൻ ഡോക്ടറും ഒരു പുരുഷനായിരിക്കും, അവരുടെ മുന്നിൽ ,ഞാൻ പിറന്നപടി കിടക്കുന്ന കാര്യം ചേട്ടനൊന്ന് ആലോചിച്ചേ ?സഹിക്കാൻ പറ്റുവോ? അത് കൊണ്ടാണ് ഞാൻ പറഞ്ഞത്ചേ ട്ടൻ സ്കാനിങ്ങും ഗൈനക്കോളജിയും പഠിക്കാൻ,,,,
ഓ,,,ഹ്ഹ്ഹ്,,, എൻ്റെ ബിന്ദു,, നീയെന്തെങ്കിലും ധരിച്ചോണ്ട് വാ ,അവിടെ മുഹൂർത്തത്തിന് സമയമായി ,