എഴുത്ത്:-നൗഫു ചാലിയം
“ഉമ്മാ ഒന്നിങ്ങോട്ട് വേഗം വരി…”
പെട്ടന്നൊരു ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെ തന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന ഇത്തയെ ആയിരുന്നു …
“എന്താടാ നിനക്ക് പണി…”
ഇത്ത എന്റെ ഒരു കയ്യിലെ ലൈറ്ററിലേക്കും… ഒരു കയ്യിൽ പിടിച്ച തുണിയുടെ അറ്റത്തേക്കും നോക്കി കൊണ്ട് ചോദിച്ചു..
“ഒന്നൂല്യ ഇത്ത…”
ഞാൻ നല്ല കുട്ടിയായി ഉടുത്തിരുന്ന തുണി നേരെ ഇട്ട് കൊണ്ട് പറഞ്ഞു..
“ഒന്നും ഇല്ലേ…”
ഇത്ത എന്നെ ഒരു വശപ്പിശക് നോട്ടം നോക്കി കൊണ്ട് ചോദിച്ചു…
“ഇല്ല”
ഞാൻ ഇത്തയോടായി പറഞ്ഞു..
“നീ സി ഗരറ്റ് വലിക്കാൻ പോവല്ലായിരുന്നോ…”
ഇത്ത പെട്ടന്ന് എന്റെ കയ്യിലെ ലൈറ്റർ പിടിച്ചു വാങ്ങി കൊണ്ട് ചോദിച്ചു..
ആ സമയം തന്നെ ഉമ്മയും അവിടെ എത്തിയിരുന്നു…
“എന്താടി നീ ആർത്തത്…
ഇവൻ എന്തേലും കുരുത്തകേട് കാണിച്ചോ…”
ഉമ്മ വന്നതും ഇത്തയോടായി ചോദിച്ചു..
ഇത്ത പറയണോ വേണ്ടയോ എന്ന പോലെ എന്നെ നോക്കി പിരികം ഉയർത്തി…
ഞാൻ ഒരു സാധു മനുഷ്യൻ നിക്കുന്നത് പോലെ ഇത്തയുടെ മുന്നിൽ നിന്നു…
“എന്ത ഇവിടെ ഒരു കരിഞ്ഞ മണം…”
ഉമ്മ പെട്ടന്ന് ചോദിച്ചതും ഞാനും ഇത്തയും ഒരുപോലെ ഞെട്ടിയതും ഒരുമിച്ചായിരുന്നു…
“ഒന്നും ഇല്ലല്ലോ…
എനിക്കൊരു മണവും കിട്ടുന്നില്ലലോ…”
ഞാൻ ശ്വാസം ഉള്ളിലേക്കു ആഞ്ഞു വലിക്കുന്നത് പോലെ മുന്നോ നാലോ പ്രാവശ്യം കാണിച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു…
“ഉണ്ട്…ഇവിടെ ആരോ ലൈറ്റർ കത്തിച്ചിട്ടുണ്ട്… രണ്ടാളും കൂടേ എന്നെ എന്തോ മറക്കുന്നുണ്ട്..”
“എന്താ ശാലു …
ഇവൻ എന്തേലും കുരുത്തക്കേട് കാണിച്ചോ…”
ഇനി പറയാതെ രക്ഷ ഇല്ലാത്തത് പോലെ ഉമ്മ അവളോട് വീണ്ടും ചോദിച്ചു…
“ഉമ്മാ ഞാൻ വരുമ്പോൾ ഇവൻ ലൈറ്റർ പിടിച്ചു നിൽക്കായിരുന്നു…
സി ഗരറ്റ് വലിക്കാൻ ആണെന്ന് തോന്നുന്നു…
ഞാൻ കണ്ടപ്പോൾ അവൻ ലൈറ്റർ മാറ്റിവെച്ചു…
അവൾ പെട്ടന്ന് പ്ളേറ്റ് മാറ്റി എന്നെ ഒറ്റി കൊടുത്തു കൊണ്ട് എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ ലൈറ്റർ ഉമ്മാക് നേരെ നീട്ടി കൊണ്ട് പറഞ്ഞു..
ആ സമയം കൊണ്ട് തന്നെ അടുത്തുള്ള അയൽവാസികളും ബന്ധുക്കളും എല്ലാം അവിടെ നിറഞ്ഞു..
എന്റെ നല്ല കുട്ടിയെന്ന ഇമേജ് ഇവിടെ തകരാൻ പോകുകയാണെന്ന് അറിഞ്ഞതും ഞാൻ ഉമ്മയോട് സത്യം പറയാൻ തീരുമാനിച്ചു…
“ഉമ്മാ എനിക്കൊരു കാര്യം പറയാനുണ്ട്…”
ഞാൻ ഉമ്മയോട് പറഞ്ഞതും ഉമ്മ എന്നെ എന്താ ഇനി നിനക്ക് പറയാൻ ഉള്ളതെന്ന പോലെ എന്നെ നോക്കി..
പക്ഷെ ഉമ്മയോട് പറയാൻ ഉള്ള കാര്യം ഇവർ എല്ലാവരും കൂടെ നിൽകുമ്പോൾ എനിക്ക് പറയാൻ കഴിയുമായിരിന്നില്ല…
ഞാൻ ഉമ്മയെ സ്വകാര്യം പറയാൻ എന്ന പോലെ കുറച്ചു മാറ്റി നിർതിയിട്ട് പറഞ്ഞു..
“ഉമ്മാ..
ഞാൻ കുറച്ചു മുമ്പ് അരുവിയിലേക് ചങ്ങായിമാരുടെ കൂടേ കുളിക്കാൻ പോയിരുന്നു..
അവിടെ പോയി വരുമ്പോൾ എന്റെ സ്വകാര്യ ഭാഗങ്ങളിൽ അട്ട കടിച്ചു പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു അവയെ ചാടിക്കാൻ ചൂട് തട്ടിക്കാൻ വേണ്ടി യാണ് ഞാൻ ലൈറ്റർ എടുത്തു കത്തിച്ചത്..
അല്ലാതെ..”
ഉമ്മയോട് പകുതി പറഞ്ഞു കൊണ്ട് ഞാൻ എന്റെ തുടയിൽ കടിച്ചു പിടിച്ചു നിൽക്കുന്ന അട്ടകളെ കാണിച്ചു കൊടുത്തു..
“ഇതിന്റെ മുകളിലും ഉണ്ട് ഉമ്മാ..
ഇങ്ങള് ആ ലൈറ്റർ തന്നാണി..
ഞാൻ ചൂടാക്കിയിട്ട് അവയെ കളയട്ടെ എന്നു പറഞ്ഞതും ഉമ്മാക് കാര്യം മനസിലായി ലൈറ്റർ എന്റെ കയ്യിലേക് തന്നു എല്ലാവരോടും എന്റെ പറയാൻ കഴിയാത്ത സ്ഥലത്തു അട്ട കടിച്ചിട്ടുണ്ടെന്നും പറഞ്ഞു എല്ലാവരെയും പിരിച്ചു വിട്ടു..”
“പോരെ പൂരം….
ഉമ്മാനോട് സി ഗരറ്റ് വലിക്കാൻ ആയിരുന്നു ലൈറ്റർ എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന് പിന്നെ ആയിരുന്നു എനിക്ക് മനസിലായത്…”
“എന്നെ കാണുമ്പോൾ കാണുമ്പോൾ അന്ന് വീട്ടിലേക് വന്നവർക് ചോദിക്കാൻ ഉണ്ടായിരുന്നത്
ടാ അവിടെ അട്ട ഉണ്ടോ അട്ട ഉണ്ടോ എന്നായിരുന്നു…”
“അവിടെ അട്ട അല്ല…… വേറെ ഒന്നാണ് ഉള്ളതെന്ന് പറയാൻ നാവു തരിക്കുമെങ്കിലും എല്ലാവരും ബന്ധുക്കളോ അയൽവാസികളോ ആയത് കൊണ്ട് തന്നെ കേട്ടില്ല എന്നൊരു നടിപ്പ് നടിച്ചു മുന്നോട്ട് പോവുകയോ രക്ഷ ഉണ്ടായിരുന്നുള്ളു..”
“എന്നാലും എന്റെ അട്ടെ… നീ എന്നോട് ഈ ചതി ചെയ്യാണ്ടായിരുന്നു…”
ബൈ
…😁

