ദ്വിതാരകം~ഭാഗം12~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗേ…. ഗംഗേ……. വിളിക്കുന്നത് കേട്ടപ്പോൾ തന്നെ ഹരിയുടെ ശബ്ദമാണ് അതെന്ന് ഗംഗ തിരിച്ചറിഞ്ഞു.

എന്താ….. എന്താ സാർ….

ഗംഗാ എനിക്ക് നിന്നോട് സംസാരിക്കണം….. വേണ്ട സാർ എനിക്ക് സാറിനോട് പ്രത്യേകിച്ചൊന്നും സംസാരിക്കാനില്ല.സാർ വീട്ടിൽ പോകാൻ നോക്ക്.

സാർ ഇവിടെ നിൽക്കുന്നത് കണ്ടിട്ട് വേണം സുഭദ്രാമ്മ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കാൻ……

ദയവു ചെയ്ത് ഞങ്ങളെ വെറുതെ വിട്ടേക്ക് സാർ.

സാറിന്റെ കല്യാണത്തിന് മുൻപ് ഞങ്ങൾ ഇവിടെ നിന്ന് പൊയ്ക്കോളാമെന്ന്സു ഭദ്രാമ്മയോട്പ റഞ്ഞേക്ക്. എനിക്ക് കൂടുതലൊന്നും സാറിനോട് പറയുവാനോ കേൾക്കുവാനോ ഇല്ല. ഗംഗ പെട്ടെന്ന് തന്നെ മുറിയിലേക്ക് പോയി.

മോനേ ഹരി എല്ലാ പ്രശ്നങ്ങളും നിനക്കറിയാവുന്നതല്ലേ…… പിന്നെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്?

ശാരദാമ്മേ എന്റെ സങ്കടം ഞാൻ ആരോട് പറയും? ആര് കേൾക്കും? അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചില്ല….. ഞാനിതുവരെ കല്യാണത്തിന്സ മ്മതിച്ചിട്ടില്ല. എനിക്കതിനു കഴിയില്ല….. ഞാനെന്താ ചെയ്യേണ്ടത്ശാ രദാമ്മേ….. കുഞ്ഞിലേ മുതൽ എന്റമ്മയെ ഞാൻ അനുസരിച്ചിട്ടേ ഉളളൂ. പക്ഷെ ഇതെനിക്ക് കഴിയില്ല…… ഹരി മെല്ലെ തേങ്ങി.

ഹരി മോനേ….. ഞങ്ങൾക്ക് കോടികൾ വരുമാനമില്ല. ഞങ്ങൾ പാവങ്ങളാ മോനേ……. മോൻ വീട്ടിലേയ്ക്ക് ചെല്ല്

ശാരദാമ്മ ഒരു വിധത്തിൽ ഹരിയെ പറഞ്ഞു വിട്ടു.

ഹരി വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ കലി തുള്ളിയ മുഖവുമായി സുഭദ്രാമ്മ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഹരി നീ എവിടെപോയതാ….. നീ ഗംഗയെ കണ്ടോ? ഇനി നീ അവളെയോ അവൾ നിന്നെയോ കാണരുതെന്ന് പല തവണ ഞാൻ പറഞ്ഞതാ…. ഞാൻ അവളെ ഒന്ന് പോയി കാണട്ടെ…

അമ്മേ അമ്മ ഇവിടെ ഇരുന്നോണം….. അമ്മ പറയുന്നതിൽ ന്യായമില്ലെന്നു മനസ്സിലായിട്ടും മനസ്സ് വേദനകൊണ്ട് നുറുങ്ങിയപ്പോഴും….. അമ്മ പറയുന്നതിനപ്പുറം ഈ ഹരി പോയിട്ടില്ല.

ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പെണ്ണിനേയും അവളുടെ അമ്മയെയും ഇങ്ങനെ കു ത്തിനോവിക്കാൻ എന്റമ്മയെ ആരാ പഠിപ്പിച്ചേ? മതിയാക്കിക്കോ അമ്മേ…. പണം കൊണ്ട് നേടാൻ പറ്റാത്തത് പലതുമുണ്ട് ഈ ഭൂമിയിൽ. അത് അമ്മ മറന്നു. പക്ഷെ എല്ലാം ഓർത്ത് കരയുന്ന ഒരു ദിവസം വരും. അന്ന് പറ്റിപ്പോയല്ലോ മോനേ എന്ന് അമ്മ എന്നോട് പറയരുത്. ഇത് അമ്മ വരുത്തി വച്ച വിനയാ…. അതിന്റെ അനുഭവം നമുക്ക് വേണ്ടി എവിടെയോ ഒരുങ്ങുന്നുണ്ട്.

നീ എത്ര ബഹളം വച്ചാലും എനിക്ക് ജീവനുണ്ടെങ്കിൽ ഈ കല്ല്യാണം ഞാൻ നടത്തും.

അമ്മേ വേണ്ട…. വെറുതെ തോൽക്കാൻ നിൽക്കണ്ട…..

ഞാൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറുകയാണ് എന്നൊരു തീരുമാനമെടുത്താൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

ഒരു മകനെന്ന നിലയിൽ അമ്മ ആരുടേയും മുൻപിൽ നാണം കെട്ട് വിളറി നിൽക്കുന്നത് കാണാൻ എനിക്കിഷ്ടമല്ല. അതുകൊണ്ട് അതുകൊണ്ട് മാത്രം ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാം. പക്ഷെ ഒരു കാര്യമുണ്ട് എന്ന്ഗം ഗയുടെ കല്ല്യാണം കഴിയുന്നോ അതിന് ശേഷമേ ഞാനും മൃദുലയുമായുള്ള വിവാഹം നടക്കൂ….

ഹരി…. നീ എന്താടാ പറയുന്നത്?

അമ്മേ എനിക്ക് കൂടുതലൊന്നും പറയാനില്ല. എന്റെ തീരുമാനം ഇതാണ്. അതിന് അമ്മ വെറുതെ ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ***സുഭദ്രാമ്മ ഗംഗയെ കാണാൻ അവളുടെ വീട്ടിലേയ്ക്ക് ചെന്നു.

ശാരദാമ്മേ ഒന്നിങ്ങോട്ട് വന്നേ… എനിക്കൊരു കാര്യം പറയാനുണ്ട്.

എന്താ സുഭദ്രേച്ചി….. പറഞ്ഞോ…. അവൾ അകത്തുണ്ട്.

അവളെന്താ ഹരി വരുമ്പോൾ മാത്രേ ഇങ്ങോട്ടിറങ്ങാത്തൊള്ളോ…

ശാരദേ എന്റെ മോനേ കിട്ടാൻ നിന്റെ മോള് പല അഭ്യാസങ്ങളും നടത്തുന്നുണ്ട്. പക്ഷെ അത് എന്റെയിടത്ത് ചിലവാകില്ല.

അവൾ ആള് കൊള്ളാല്ലോ…. ഗംഗ പതിയെ സുഭദ്രാമ്മയുടെ മുൻപിലെത്തി.

മോളേ ഗംഗേ നീ അകത്തുപോ….ശാരദാമ്മ അവളോട് കെഞ്ചി പറഞ്ഞു.

അമ്മ ഇനി ഒന്നും മിണ്ടണ്ട.

സുഭദ്രാമ്മയുടെ മോനേ ഞാൻ ഒരു വേഷവും കെട്ടിച്ചിട്ടല്ല. പിന്നെ ഇന്നലെ എന്റമ്മയുടെ അടുത്ത് കുറെ ഭീഷണിപ്പെടുത്തി എന്ന് ഞാനറിഞ്ഞു. അത് സുഭദ്രാമ്മയുടെ മനസ്സിൽ വച്ചാൽ മതി.

എനിക്ക് നിങ്ങളുടെ മോനേ വേണ്ട. അതിനായിട്ട് ഞാൻ പരിശ്രമിക്കാറില്ല.

പിന്നെന്താടി നീ കെട്ടിയിട്ടേ അവൻ കെട്ടുകയുള്ളൂ എന്ന് എന്നോട് വന്ന് പറഞ്ഞത്?

അത് പറഞ്ഞത് ഞാനല്ലല്ലോ നിങ്ങളുടെ മോനല്ലേ……… അപ്പോൾ അവിടെ ചെന്ന് മോനോട്‌ നേരിട്ടു ചോദിച്ചാൽ മതി.

സുഭദ്രാമ്മ പോകാൻ നോക്ക്…. ഗംഗയുടെ ശബ്ദത്തിന്റെ കാഠിന്യം സുഭദ്രാമ്മ തിരിച്ചറിഞ്ഞു

തുടരും………..

Leave a Reply

Your email address will not be published. Required fields are marked *