ദ്വിതാരകം~ഭാഗം15~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരി വിങ്ങുന്ന മനസ്സുമായി സ്നേഹദീപത്തിൽനിന്നും പുറത്തേക്കിറങ്ങി………. സ്വന്തം മകന്റെ ദയനീയവസ്ഥ മനസ്സിലാകാതെ സുഭദ്രാമ്മ ഹരിയുടെ പുറകെ ആരോടും യാത്ര പോലും പറയാതെ നടന്നു നീങ്ങി. മോളേ ഗംഗേ…..

ആ പറയൂ സിസ്റ്ററമ്മേ…….. മോളേ നിന്റെ മനസ്സ് അമ്മയ്ക്ക് അറിയാം…… മോള് വിങ്ങിപൊട്ടി നിൽക്കുകയാണെന്നും അമ്മയ്ക്കറിയാം. ഒരു വാശിയ്ക്ക് നമ്മൾ എന്തെങ്കിലും ചെയ്താൽ പിന്നീട് അതിൽനിന്നും ഒരു കരകയറൽ നമുക്ക് അസാധ്യമാണ് കുട്ടീ……..

സിസ്റ്ററമ്മേ…. ഞാനൊരിക്കലും ഒരു വാശിക്ക് വേണ്ടി ചെയ്തതല്ല ഇതൊന്നും.
ആർക്കും ഒരു ബാധ്യത ആവാൻ എനിക്ക് ആഗ്രഹമില്ല. ഞാനവിടെ നിന്നാൽ ഹരി സാറിന്റെ കല്ല്യാണം നടക്കില്ല. പിന്നെ എനിക്ക് സ്വന്തമെന്നു പറയാൻ എന്റമ്മ അല്ലാതെ വേറെ ആരുമില്ല. അമ്മയോട് ഞാൻ കാര്യം പറഞ്ഞിരുന്നു. അമ്മയ്ക്ക് പ്രത്യേകിച്ച് ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടയിരുന്നില്ല.

പിന്നെ അനന്തുവിനെ പഴയ ജീവിതത്തിലേക്ക് ഞാൻ കൊണ്ടുവരും…..അതിന് എന്നെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും.

ഗംഗയുടെ വാക്കുകളിലെ ആത്മാർത്ഥത സിസ്റ്റർ ലിനെറ്റ് തിരിച്ചറിഞ്ഞു. മോളേ മോള് അനന്തുവിന്റെ അടുത്തേയ്ക്ക് ചെല്ല്.അവൻ ആകെ വിഷമത്തിലാ….. സിസ്റ്റർ ലിനെറ്റ് ഗംഗയോട് പറഞ്ഞു.

ഞാനങ്ങോട്ടു ചെന്നോളാം …… ഗംഗ ചെന്നപ്പോൾ അനന്തുവിന്റെ കണ്ണുകൾ ചുവന്നിരുന്നു.

അനന്തു….. എന്തിനാ കരയുന്നത്? ഇനി ഒരിക്കലും അനന്തു ഒറ്റയ്ക്കല്ല. ഞങ്ങളെല്ലാവരും കൂടെയുണ്ടാവും….. ഗംഗ അവന്റെ കണ്ണുകൾ. തുടച്ചു. മെല്ലെ കാട്ടിലിലേക്ക് കിടത്തി…

ഗംഗാ…. നീ എന്തിനാ ഇങ്ങനെ ഒരു ചതി ചെയ്തത്? അതും ഹരിസറിനെപ്പോലെ ഒരാളേ ഉപേക്ഷിച്ചിട്ട്……

എന്തിന്റെ പേരിലായാലും അങ്ങനെ വേണ്ടായിരുന്നു.

ഒരു ന്യായീകരണത്തിന്റെ ആവശ്യവും ഇല്ല ഗംഗേ… നീ ഇപ്പോൾ കാണിച്ചത് ശുദ്ധ മണ്ടത്തരമാണ്.എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത എന്നെപോലൊരാളെ കല്ല്യാണം കഴിക്കാൻ നിനക്കെന്നാ ഗംഗേ ഭ്രാന്തുണ്ടായിരുന്നോ അനന്തു ഗംഗയോട് ചോദിച്ചു.

ഭ്രാന്തല്ല അനന്തു പക്ഷെ ചില കാര്യങ്ങൾ അറിഞ്ഞപ്പോൾ എനിക്കെന്നോട് തന്നെ വാശിയായി….. ജീവിക്കണം അതും വാശിയോടെ……ഗംഗ അനന്തു വിന്റെ അടുത്ത് തന്നെയിരുന്നു …..അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അനന്തു ആരെയും നോക്കാതെ കുനിഞ്ഞുതന്നെ ഇരിന്നു.

അനന്തു ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കരുത്. ഞാനിപ്പോൾ അനന്തുവിന്റെ ഭാര്യയാ. ആ ഓർമ്മ അനന്തുവിന് ഉണ്ടാവണം.

********************

ഹരിയുടെ ഡ്രൈവിംഗ് വളരെ മോശമാണെന്ന് സുഭദ്രമ്മയ്ക്ക് തോന്നി…

എടാ ഹരി നീ എന്നെ കൊ ല്ലാനാണോ കൊണ്ടുപോകുന്നത്? സുഭദ്രാമ്മ ചോദിച്ചു.
ഹരി പ്രത്യേകിച്ചൊരു മറുപടിയില്ലാതെ ഇരുന്നു.

കാർ വീട്ടിലെത്തിയതും ഹരി ഒന്നും മിണ്ടാതെ തന്നെ കാറിൽ നിന്നുമിറങ്ങി അവന്റെ റൂമിലെത്തി.

ഹരി…. എടാ നിനക്കെന്താടാ ഇത്ര ദേഷ്യം… മൃദുലയ്ക്ക് എന്താടാ ഒരു കുഴപ്പം? മിടുക്കി അല്ലേ അവൾ?…. നിനക്ക് ഈ അമ്മ എന്നും നല്ലത് മാത്രമേ തരൂ……

അമ്മേ ഒരുപകാരം ചെയ്യാമോ? ഈ മുറിയിൽ നിന്നു ഒന്ന് പുറത്തേയ്ക്ക് പോകാമോ?എനിക്കിപ്പോൾ ആരെയും കാണുന്നത് ഇഷ്ടമല്ല.ഹരി സുഭദ്രാമ്മയോട് കാര്യം പറഞ്ഞു.

ഹരി നീ ആരോടാ ഈ പറയുന്നതെന്ന് വല്ല ബോധവുമു ണ്ടോ?

ബോധമില്ലാതെ സംസാരിക്കുന്നത് ഞാനല്ല അമ്മയാ. ഓന്തിന്റെ നിറം മാറുന്നതിലും സ്പീഡിലാണല്ലോ അമ്മയുടെ മാറ്റം.

പിന്നെ ഞാനിനി ഇങ്ങനെ ഒക്കെ ആയിരിക്കും. അമ്മ ഇനി പലതും കാണാനിരിക്കുന്നതേ ഉള്ളൂ. ഇത്രയും നാൾ ഞാൻ വിചാരിച്ചത് എന്റെ അമ്മയ്ക്ക് എന്നെ മനസ്സിലാകും എന്നാ…… പക്ഷെ ഇപ്പോൾ എനിക്കറിയാം നിങ്ങൾക്ക് ആകെ അറിയാവുന്നത് നിങ്ങളെ മാത്രമാ…… പിന്നെ പണം കാണുമ്പോഴുള്ള ഭ്രാന്തും…….. ഇതിനുള്ള ഉത്തരമെല്ലാം അമ്മയ്ക്ക് ആവൾ തരും.. നൂറിരട്ടിയായി… ആരാന്ന് അറിയില്ലേ…..? ഇരുപത്തിനാലു മണിക്കൂറും പറയാറില്ലേ മൃദുലയെക്കുറിച്ച്…. അവൾ തരുന്നതൊന്നും അമ്മ താങ്ങില്ല. അന്ന് ഒരായിരം തവണ അമ്മ ഗംഗയെ ഓർക്കും……….

അവളുടെ നന്മകൾ അമ്മയുടേ ഈ നാവു കൊണ്ട് തന്നെ പറയും…….പിന്നെ ഒരു കാര്യം കൂടി ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം ഈ കല്ല്യാണം കഴിഞ്ഞാൽ എന്ത് പ്രശ്നമുണ്ടായാലും എന്റെ അടുത്ത് പരാതിയുമായി വന്നേക്കരുത്….. അങ്ങനെ വന്നാൽ ഇതാവില്ല എന്റെ പ്രതികരണം…….. അമ്മ റൂമിൽ നിന്നറങ്ങിക്കേ….. സുഭദ്രാമ്മ മുറിയിൽ നിന്നിറങ്ങിയതും ഹരി വാതിൽ വലിച്ചടച്ചു……….
സുഭദ്രാമ്മയ്ക്ക് മുഖത്ത് അടി കിട്ടിയതുപോലെതോന്നി.

പിറ്റേ ദിവസം രാവിലെ ഹരി വളരെ നേരത്തെ തന്നെ വീട്ടിൽ നിന്നറങ്ങി. കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ട് സുഭദ്രമ്മ ഇറങ്ങി ചെന്നപ്പോഴേയ്ക്കും ഹരി കാറും എടുത്തുകൊണ്ട് പോയി. ഒരു നിമിഷം സുഭദ്രാമ്മ സ്ഥബ്ധയായി നിന്നു

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *