മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
അവന്റ ശ്വാസം അവളുടെ കവിളിൽ വന്നു തട്ടുന്നുണ്ട്..
അവൾ അവനോട് ചേർന്ന് കിടന്നു.
അവളുടെ ഉറക്കം ഒക്കെ പോയിരിന്നു..
എന്നാലും അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുമ്പോൾ, അവന്റെ ശ്വാസതാളം കേൾക്കുമ്പോൾ, അവൻ വലയം ചെയ്തിരിക്കുന്ന കരത്തിന്റെ സുരക്ഷിതത്വം അറിയുമ്പോൾ….. മനസിന്റെ കോണിൽ എവിടെയോ…… അല്ല മനം നിറയെ….. ഒരു കുളിര്കാറ്റു തഴുകും പോലെ ഒരു സുഖം….
അത് തന്നെ കീഴ്പ്പെടുത്തി കളയുക ആണ് എന്ന് അവൾ ഓർത്തു.
**************
4മണി കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി കോളേജിൽ നിന്നും എത്തി.
കല്ലു അവൾക്ക് ചായ എടുത്തു വെച്ചിരുന്നു.
“കല്ലുസ്.. ഞാൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് ഇങ്ങനെ എടുത്തു ഒന്നും തരേണ്ട എന്ന്…. “
“അതിനെന്താ ശ്രീക്കുട്ടി… ഞാൻ എടുത്തു വെച്ചെന്ന് കരുതി”
“എന്നാലും വേണ്ട… അത് മോശം അല്ലേ “
“ഹേയ്… അങ്ങനെ ഒന്നും ഇല്ല…”
അപ്പോളാണ് കണ്ണൻ വന്നത്..
“ആഹ് നീ എത്തിയോ “
“ഹ്മ്മ്..”
അവൾ ചായ കുടിച്ചു കൊണ്ട് പറഞ്ഞു.
കണ്ണൻ ആണെങ്കിൽ കല്ലുവിനെ ഏറു കണ്ണിട്ട് നോക്കി.
അവൾ ആണെങ്കിൽ വല്യ താല്പര്യത്തോടെ ശ്രീകുട്ടിയുടെ കോളേജ് വിശേഷം കേൾക്കുക ആണ്.
“കല്ലുവിന്റെ റിസൾട്ട് എപ്പോ വരും.”
“ഈ മാസം ഒടുക്കം “
“മ്മ്…”
ങേ ഇവൾ അപ്പോൾ ഡിഗ്രി എക്സാം കഴിഞ്ഞതേ ഒള്ളോ.. അപ്പോൾ ഇവൾക്ക്…. ഈശ്വരാ പ്രായം…. തീരെ കുറവ് ആണല്ലോ.
കണ്ണൻ ഓർത്തു.
“ഇത് കഴിഞ്ഞു പി ജി ചെയ്യണം കെട്ടോ “
ശ്രീക്കുട്ടി അത് പറയുകയും കല്ലു ആണെങ്കിൽ കണ്ണനെ ഒന്ന് നോക്കി.
കാരണം തന്റെ പഠിത്തത്തെ കുറിച്ച് ഇത് വരെ കണ്ണേട്ടൻ ഒന്നും തന്നോട് ചോദിച്ചില്ലല്ലോ എന്ന് അവൾ ഓർത്തു.
“ശ്രീകുട്ടി പി ജി കഴിഞ്ഞിട്ട് എന്താ പരിപാടി “
കല്ലു ചോദിച്ചു
“ഞാൻ…. എന്തെങ്കിലും കൂടെ നോക്കണം കല്ലു “
. “ഇവൾക്ക് വേറെയും ആലോചന വരുന്നുണ്ട് എന്ന് അമ്മ ഇന്ന് പറഞ്ഞത്..നല്ല ജോലിക്കാർ വന്നാൽ കെട്ടിച്ചു വിട്ടേക്കാം…”
. “ഒന്ന് പോ കണ്ണേട്ടാ…. എനിക്ക് സ്വന്തം ആയിട്ട് ഒരു ജോലി വേണം “
. “നീ ജോലി മേടിച്ചോടി.. അത് കല്യാണം കഴിഞ്ഞാലും ആവാം “
. “പിന്നെ…. വെറുതെ കളി പറയാതെ കേട്ടോ “
“അല്ലാടി… ഞാൻ കാര്യം ആയിട്ട് പറഞ്ഞത്.. ഇല്ലെങ്കിൽ നീ അമ്മയോട് ചോദിച്ചു നോക്ക്… ഇന്ന് പി ഡബ്ല്യൂ ഡി ജോലി ഉള്ള ചെക്കന്റെ വന്നുന്നു “
“ഹോസ്പിറ്റലിൽ നിൽക്കുന്ന അമ്മയോട് ആരാണ് കല്യാണം ആലോചിക്കുന്നത്.. ചുമ്മാ തള്ളാതെ കണ്ണേട്ടാ “
“ഇന്ന് ദേവകി മേമ അച്ഛനെ കാണാൻ വന്നരുന്നു.. അവർ പറഞ്ഞത് ആണ് “
. “ആഹ് ചിലപ്പോൾ സമയം ആയെങ്കിൽ കല്യാണം ഒക്കെ ഒത്തു വരും ശ്രീക്കുട്ടി….. “
“ഓ.. ഒന്ന് പോ പെണ്ണെ “
ശ്രീക്കുട്ടി ഡ്രെസ് മാറാനായി മുറിയിലേക്ക് പോയി..
കല്ലു അല്പം നാളികേരം എടുത്തു ചിരവുക ആണ്.നാളെ കാലത്തെ വെള്ളയപ്പം ഉണ്ടാക്കാം എന്ന് ശ്രീക്കുട്ടി പറഞ്ഞതിന് പ്രകാരം അവൾ പച്ചരി എടുത്തു വെള്ളത്തിൽ ഇട്ടിരുന്നു….
“കല്ലു ഡിഗ്രി ചെയ്യുന്നതേ ഒള്ളരുന്നോ “
“അതെ കണ്ണേട്ടാ… ഏട്ടന് അറിയില്ലാരുന്നോ “
“ഹേയ് ഇല്ല… “
അത് കേട്ട് കല്ലു ഒന്ന് പുഞ്ചിരി തൂകി..
“ഈ മാസം റിസൾട്ട് വരും….”
“നല്ല മാർക്ക് കിട്ടുമോ “
. “അറിയില്ല ഏട്ടാ…. എന്നാലും എനിക്ക് പ്രതീക്ഷ ഉണ്ട് “
“ഹ്മ്മ്…. പി ജി ചെയ്യുന്നുണ്ടോ “
. “ആഗ്രഹം ഉണ്ട്… പിന്നെ….”
“പിന്നെ എന്താ…”
“അല്ല ഏട്ടന് സമ്മതം ആണെങ്കി ൽ “
.
“ആഹ് റിസൾട്ട് വരട്ടെ കല്ലു.. എന്നിട്ട് തീരുമാനിക്കാം..”
“മ്മ്…”
“ഞാൻ കവല വരെ ഒന്ന് പോകുവാ….”കണ്ണൻ പറഞ്ഞു.
“പെട്ടന്ന് വരുമോ “
“എന്തേ…”അവൻ അവളെ നോക്കി.
“ഒന്നുല്ല… വെറുതെ…”
“എന്തെങ്കിലും മേടിക്കണോ “
“വേണ്ട… വേഗം എത്തിയാൽ മതി…”
അവൾ പറഞ്ഞു…
കണ്ണൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി യിട്ട് മുറ്റത്തേക്ക് ഇറങ്ങി പോയി.
ശ്രീക്കുട്ടി അപ്പോളേക്കും കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു.
കല്ലു വീണ കാര്യം ഒന്നും അവൾ അറിഞ്ഞില്ല..
കണ്ണനോട് ആണെങ്കി ഈ കാര്യം ആരോടും പറയരുത് എന്ന് കല്ലു മുൻകൂട്ടി പറഞ്ഞിരുന്നു.
“ഏട്ടൻ എവിടെ പോയി..”
“കവല വരെ എന്ന് പറഞ്ഞു “
“ബാപ്പുട്ടിക്കയെ കാണാൻ ആവും “
“അതാരാ…”
“ഏട്ടന്റെ ദോസ്ത്..”
“ആണോ…”
“മ്മ്… കല്ലുനോട് പറഞ്ഞിട്ടില്ലേ “
“ഇല്ല്യ…”
“മ്മ്മ്… നാളെ വീട്ടിൽപോയി വന്ന ശേഷം ഏട്ടൻ കൊണ്ട് പോകും “
“ഹ്മ്മ് “
കല്ലുവും ശ്രീകുട്ടിയും നാമം ജപിച്ചു കൊണ്ട് ഇരുന്നപ്പോൾ രാജി വീഡിയോ കാൾ ചെയ്തു.
“അമ്മ വന്നോ “
ശ്രീക്കുട്ടി ചോദിച്ചു
“ഇല്ല മോളെ…. നാളയെ വരൂ..”
“ചേച്ചി ഒറ്റയ്ക്കാണോ “
“സുമേഷേട്ടൻ ഇപ്പോൾ എത്തും “
“അമ്മേടെ കൂടെ ആരാ “
“മിനി കുഞ്ഞമ്മ……”
“ആഹാ…”
“മ്മ്…. കല്ലു… എന്തെടുക്കുവാ “
“ഞാൻ വെറുതെ…. ചേച്ചിടെ ജോലി ഒക്കെ കഴിഞ്ഞോ “
“ഇത്തിരി പണി കൂടി ഉണ്ട്… മോൻ ഇപ്പോൾ ആണ് ഉറങ്ങിയത്..”
“ഹാ “
“നാളെ കല്ലു എപ്പോ വീട്ടിലേക്ക് പോകുന്നത് “
“ഏട്ടൻ പറഞ്ഞത് കാലത്തെ പോയിട്ട് വരാം എന്ന് ആണ് “
“ഇതുവഴി വാ കേട്ടോ..”
“ശരി ചേച്ചി….”
. “മ്മ്.. ഞാൻ അവനോട് വിളിച്ചു പറയാം “
. “ഒക്കെ “
രാജി ഫോൺ കട്ട് ചെയ്തു.
ശ്രീക്കുട്ടി പിന്നീട് ശോഭയെ വിളിച്ചു.
അമ്മയോട് അച്ഛന്റെ വിവരങ്ങളൊക്ക തിരക്കി.
അപ്പോൾ ശോഭ അവളോട് കല്യാണ ആലോചന വന്നത് പറഞ്ഞു.
ശ്രീക്കുട്ടി അമ്മയോട് ഒന്നും രണ്ടും പറഞ്ഞു ഫോണിലൂടെ വഴക്ക് ഉണ്ടാക്കി.
എന്നിട്ട് കട്ട് ചയ്തു.
അപ്പോളാണ് കണ്ണൻ വന്നത്.
“എന്നാടി… എന്ത്പറ്റി “
കണ്ണൻ വാതിക്കലേക്ക് കയറി കൊണ്ട് ചോദിച്ചു.
ശ്രീക്കുട്ടി കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞു.
“ആഹ്.. അത് ഒന്നും നീ കാര്യം ആക്കേണ്ട… അമ്മ അങ്ങനെ ഒക്കെ പറയും “
. അവൾക്ക് സങ്കടം അയിന്നു മനസിലാക്കിയ കണ്ണൻ പറഞ്ഞു.
കല്ലു മാത്രം ഒന്നും മിണ്ടാതെ എല്ലാം കേട്ട് കൊണ്ട് നിന്നു.
അത്താഴം കഴിച്ച ശേഷം ശ്രീക്കുട്ടി പഠിക്കാനായി ഇരുന്നു.
കല്ലു തന്റെ മുറിയിലും…
കണ്ണൻ അമ്മയെ ഫോൺ വിളിക്കുക ആണ്…
നാളെ പോകുന്ന കാര്യം ഒക്കെ പറയുന്നുണ്ട്.
എങ്ങനെ എങ്കിലും നേരം വെളുത്താൽ മതി എന്നാണ് കല്ലു ന്റെ പ്രാർത്ഥന.
അച്ഛമ്മയെ കാണാൻ അത്രമാത്രം കൊതി ഉണ്ട്.
അവൾ ആണെങ്കിൽ അലക്കി ഉണങ്ങിയ തുണികൾ ഒക്കെ മടക്കി വെയ്ക്കുക ആണ്.
“കല്ലു “
കണ്ണൻ റൂമിലേക്ക് കയറി വന്നു
“എന്തോ “
“നാളെ ഒരു 9മണി ആകുമ്പോൾ ഇറങ്ങാം കേട്ടോ “
“ഉവ്വ്….”
“തിരിച്ചു വരുമ്പോൾ രാജിടെ അടുത്ത ഒന്നു കേറണം “
“ഹ്മ്മ്…”
“കാലിന് എങ്ങനെ ഉണ്ട് “
“കുറവായി ഏട്ടാ…”
“മ്മ്.. രാത്രിയിൽ കൂടെ ഇത്തിരി മരുന്ന് വെയ്ക്കാം… കാലത്തെ ആകുമ്പോൾ കുറഞ്ഞോളും “
“ഞാൻ വെച്ചോളാം…” അവൾ പെട്ടന്ന് പറഞ്ഞു.
അവൻ അവളെ നെറ്റി ച്ചുളിച്ചു നോക്കി.
“എന്തേ…ഞാൻ വെച്ചിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ “
“അതുകൊണ്ട് അല്ല…”
“പിന്നെ….”
“ഒന്നുല്ല… ഞാൻ വെച്ചോളാം..”
“കാരണം പറയ്…”
“കാരണം ഒന്നും ഇല്ല ഏട്ടാ…. ഞാൻ പുരട്ടികോളാം “
“ഒക്കെ….”
അവൻ ബെഡിലേക്ക് കയറി കിടന്ന് കൊണ്ട് പറഞ്ഞു.
കല്ലു പതിയെ കസേരയിൽ ഇരുന്ന് മുറിവ് അഴിച്ചു മാറ്റി…
എന്നിട്ട് മരുന്ന് പുരട്ടി.. വീണ്ടും അത് കെട്ടി വെച്ചു.
കണ്ണൻ അവളെ മൈൻഡ് ചെയ്യാതെ കിടക്കുക ആണ്.
കല്ലു നോക്കിയിട്ടും അവൻ ഫോണിൽ ഓരോ വീഡിയോ കണ്ടുകിടക്കുക ആണ്.
അവൾ ശ്രീകുട്ടിയുടെ അടുത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു.
“ഏട്ടാ….”
അവൻ അവളെ നോക്കി…
“ലൈറ്റ് ഓഫ് ചെയ്തോട്ടെ “
“ഹാ “അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു
അവൾ വന്നു അടുത്ത് കിടന്നിട്ടും കണ്ണൻ ഒന്നും സംസാരിച്ചില്ല.
അവൻ ഫോണിൽ നോക്കി കിടക്കുക ആണ് അപ്പോളും.
കല്ലു പതിയെ അവനെ ഒന്ന് തോണ്ടി..
അവൻ അറിഞ്ഞ ഭാവം പോലും നടിച്ചില്ല.
കണ്ണേട്ടാ……
അവൾ രണ്ട് തവണ വിളിച്ചു.
“എന്താ…”
“എന്താ മിണ്ടാത്തത് “
“എന്ത് മിണ്ടാൻ “
അവൻ ശബ്ദം കനപ്പിച്ചു.
കല്ലു പിന്നീട് ഒന്നും പറയാതെ തിരിഞ്ഞു കിടന്നു.
“നിന്റ പാവാട അല്പം ഒന്ന് ഉയർത്തി മരുന്ന് വെച്ചു തന്നു എന്ന് കരുതി നിനക്ക് എന്തെങ്കിലും സംഭവിച്ചോ… ഇല്ലാലോ “
കണ്ണൻ അവൾ കേൾക്കാൻ പാകത്തിന് പറഞ്ഞു.
“അയ്യോ സത്യം ആയിട്ടും അതുകൊണ്ട് അല്ല കണ്ണേട്ടാ… എനിക്ക്… വിശ്വാസം ഇല്ലാഞ്ഞിട്ട് ഒന്നും അല്ല “
“പിന്നെ എന്താ “
അവൻ ഗൗരവത്തിൽ തന്നെ ആണ്..
“എനിക്ക് നാണം ആണ് “
അതും പറഞ്ഞു കൊണ്ട് അവൾ പുതപ്പെടുത്തു തല വഴി മൂടി പുതച്ചു.
കണ്ണൻ ആണെങ്കിൽ അവളുടെ പ്രവർത്തി കണ്ടു ചിരിച്ചു.
അവനു ഈ കാര്യം നേരത്തെ മനസിലായത് ആണ് താനും. പക്ഷെ അവളുടെ നാവിൽ നിന്ന് കേൾക്കാൻ വേണ്ടി ആയിരുന്നു അവൻ അങ്ങനെ ഒക്കെ ചോദിച്ചത്.
“ങേ… നാണമോ… എന്തിന് “
“എന്റെ കണ്ണേട്ടാ… പ്ലീസ്.. ഒന്ന് ഉറങ്ങു “
“ഞാൻ ഉറങ്ങിക്കോളാം… അല്ല നിനക്ക് എന്തിനാ നാണം… അതിന് മാത്രം എന്ത് സംഭവിച്ചു “
..
അതിന് മറുപടി ആയി അവൾ ഒന്നും പറഞ്ഞില്ല.
ഇങ്ങനെ ഒക്കെ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും കല്ലു… ആറ്റു നോറ്റൊരു കല്യാണവും കഴിച്ചു പോയി…. പെണ്ണുംപിള്ളക്കു ഒടുക്കത്തെ നാണം ആണെന്ന് ഞാൻ ഉണ്ടോ അറിഞ്ഞു….
പുതപ്പിനുള്ളിൽ നിന്നും ഒരു കുപ്പിവള കൊഞ്ചൽ അവൻ കേട്ടു.
“നീ ചിരിച്ചോടി…. ഞാൻ എന്തായാലും ഇതിനു ഒരു പോംവഴി കണ്ടിട്ടുണ്ട് “
പെട്ടന്ന് അവൾ പുതപ്പ് മാറ്റി അവനെ നോക്കി.
“എന്താണ്…”
“അത് നീ അറിയണ്ട….. ഞാൻ നോക്കിക്കോളാം “
“കളിക്കല്ലേ….. കണ്ണേട്ടൻ കാര്യം പറയു “
. “തത്കാലം പറയുന്നില്ല… നീ നിന്റെ പണി നോക്ക്..”
. അവൻ അത് പറയുകയും അവൾ അവന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു.
“യ്യോ…നീ എന്താടി പെണ്ണെ ഈ ചെയ്തത്….”
അവൻ കല്ലുവിനെ നോക്കി ചോദിച്ചു.
“കാര്യം പറയാൻ പറ്റില്ലാലോ.. അതിനുള്ള ശിക്ഷ ആണ് “
.
“കാന്താരി മുളകിന്റെ വലിപ്പം പോലും ഇല്ല… എന്നിട്ട് അവളുടെ പറച്ചിൽ കേട്ടില്ലേ “
“ആഹ്ഹ… കാന്താരി മുളകിനെ അത്ര ചെറുത് ആയിട്ട് ഒന്നും കാണണ്ട കേട്ടോ…. ഏറ്റവും കൂടുതൽ എരിവ് ഈ കാന്താരിക്ക് തന്നെ ആണ് “
കല്ലുവും വിട്ട് കൊടുത്തില്ല..
“അത് …. അത്രക്ക് എരിവ് ഉണ്ടോ എന്ന് രുചിച്ചു നോക്കാതെ ഞാൻ എങ്ങനെ പറയും എന്റെ കാന്താരിപെണ്ണെ “
കണ്ണൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു..
അപ്പോളേക്കും കല്ലു വീണ്ടും പുതപ്പെട്ടുത്തു തല വഴി മൂടി പുതച്ചിരുന്നു
തുടരും..