പൊൻകതിർ ~~ ഭാഗം 04 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

“എന്റെ പേര് സോമൻ, ഇളയ മകൾക്ക് വേണ്ടി ആയിരുന്നു മോനെ, ആലോചിച്ചത് ” എന്ന് പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു പറഞ്ഞു ലളിതേ….. അവര് വന്നു കെട്ടോ… അപ്പോളേക്കും മറ്റൊരു തല മാത്രം, വാതിലിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നു അവരെ ഒന്ന് ചിരിച്ചു കാണിച്ചു.

“ഭാര്യ ആണ് കേട്ടോ..” അയാൾ പറഞ്ഞതും ശിവനും സംനൂപും കൂടി എഴുന്നേറ്റു.

“ഇരിക്ക് മക്കളെ….ഞാൻ ചായ എടുക്കാം ട്ടൊ “എന്ന് പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് ഉൾ വലിഞ്ഞു….

“ഇത് ആരാണ് “കൂടെ ഉള്ള സനൂപിനെ നോക്കി അയാൾ ശിവനോട് ചോദിച്ചു.

“എന്റെ കൂട്ടുകാരൻ ആണ്, പേര് സനൂപ്… ഞങ്ങൾ അടുത്തടുത്തു ആണ് താമസവും “

“ഓഹ് ശരി ശരി “

“മോന്റെ പേരെന്താണ് “, ഞാൻ അത് മറന്നു ?

“എന്റെ പേര് ശിവൻ,ബി കോം കംപ്ലീറ്റ് ചെയ്തു,വയസ് 32ആയി,അമ്മയും രണ്ട് അനുജത്തിമാരും ഉണ്ട്. അവരെ ഇരുവരെയും വിവാഹം കഴിച്ചു വിട്ടു. മൂത്ത ആള് ടീച്ചർ ആണ്, ഇളയവൾ നേഴ്സ് um.ഞാൻ ആണെങ്കിൽ നമ്മുടെ സ്വന്തം സ്ഥലത്തു കൃഷി ഒക്കെ ചെയ്തു അങ്ങനെ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു “

“കാര്യങ്ങൾ ഒക്കെ ഏകദേശം നമ്മുടെ വത്സല പറഞ്ഞിരുന്നു കേട്ടോ, വത്സലേ നെ .. അറിയത്തില്ലേ “

“ഉവ്വ്… അറിയാം, അമ്മയും ആയിട്ട് അവർക്ക് പരിചയം ഉണ്ട് ” നല്ല തെളിമയോട് കൂടി മുഖത്ത് നോക്കി സംസാരിക്കുന്ന ശിവനെ ആണെങ്കിൽ സോമനു വളരെയധികം ഇഷ്ടം ആയിന്നു വേണം പറയാൻ.

“ചേട്ടാ…. ഒന്നിങ്ങോട്ട് വരുമോ ” കുറച്ചു മുന്നേ കണ്ട ചേച്ചിയുടെ ശബ്ദം..

“ഇപ്പൊ വരാമേ…”എന്ന് പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് കയറിപ്പോയി. ശിവൻ ആണെങ്കിൽ മുറ്റത്തൂടെ ആകമാനം വീണ്ടും നോക്കി.

“ഇഷ്ടം ആയോ നിനക്ക് ” സനൂപ് ശബ്ദം താഴ്ത്തി ചോദിച്ചതും, അവന്റെ നെറ്റി ചുളിഞ്ഞു.

‘അല്ലാ…. ഈ പെണ്ണുകാണൽ എന്ന് പറഞ്ഞു നീ ഓരോ വീട്ടിലും ചെന്നിട്ട്, വീടിന്റെ മുറ്റവും പരിസരവും നിരീക്ഷിച്ചു കൊണ്ട് ഇരിക്കൽ അല്ലേ പതിവ്,അതുകൊണ്ട് ചോദിച്ചതാ ” സനൂപിനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ശിവൻ തന്റെ ഇരു കാലുകളും ഇളക്കി കൊണ്ട് ഇരുന്നു.അപ്പോളേക്കും അച്ഛന്റെ പിന്നാലെ ഇളം മഞ്ഞ നിറം ഉള്ള ചുരിദാർ അണിഞ്ഞു കൊണ്ട് ഒരു പെൺകുട്ടി ഇറങ്ങി വരുന്നത് ശിവൻ കണ്ടു. മുഖം കുനിച്ചു, കൈയിൽ ഇരിക്കുന്ന ട്രേ സസൂഷമം പിടിച്ചു കൊണ്ട് ആണ് വരുന്നേ, അതുകൊണ്ട് മുഖം ഒന്നും വ്യക്തമല്ല..

“ഇതാണ് കേട്ടോ ഞങ്ങടെ മോള്, പേര് ലക്ഷ്മി പ്രിയ, ലെച്ചു എന്നാണ് വിളിക്കുന്നത് “അയാൾ പറഞ്ഞപ്പോൾ ലക്ഷ്മി, ശിവനു ചായ കൊടുക്കുന്നവനായി അല്പം കുനിഞ്ഞു.. ആ സമയത്ത് ആണ് അവൾ ശിവനെ നോക്കിയത്.നീണ്ട നാസികയും അതിലെ ഒറ്റക്കൽ മൂക്കുത്തിയും ആയിരുന്നു അവന്റെ കണ്ണിൽ ആദ്യം ഉടക്കിയത്.. വെളുത്ത നിറമാണ് അവൾക്ക്, നീണ്ടു മെലിഞ്ഞ കൈ വിരലുകളിലേക്ക് നോക്കി കൊണ്ട് അവൻ ചായ എടുത്തു.സനൂപിനും ചായ കൊടുത്ത ശേഷം അവൾ അച്ഛനെ നോക്കി.

“മോളെ…. ഇത് ശിവൻ, ഇയാളാണ് കേട്ടൊ പയ്യൻ “അച്ഛൻ പറഞ്ഞതും അവൾ ശിവനെ നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു,അവൻ തിരിച്ചും… ചായ കുടിക്ക് മോനെ, എന്നിട്ട് രണ്ടാൾക്കും പരസ്പരം തുറന്നു സംസാരിക്കാം കെട്ടോ എന്ന് പറഞ്ഞു കൊണ്ട് അയാൾ ശിവനെ നോക്കി.

“മോള് എം കോം ആയിരുന്നു, ഇവിടെ അടുത്തുള്ള ഹോളി എയ്ഞ്ചൽസിൽ, അവിടെ തന്നെ ആയിരുന്നു ബി കോം ചെയ്തതും കേട്ടൊ, ഇവൾക്ക് മൂത്തത് ആണ് എന്റെ മകൻ, സേതു, അവൻ ദുബായ്ഇൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റയിട്ട് വർക്ക്‌ ചെയ്യുന്നു, ഏറ്റവും മൂത്തത് മോളാണ്, അവളെ വിവാഹം കഴിപ്പിച്ചു വിട്ടു, ഒരു കുട്ടി ഉണ്ട്, ഭർത്താവിന് താലൂക് ഓഫീസിൽ ആണ് ണ് കേട്ടോ “ശിവനെയും സനൂപിനെയും മാറി മാറി നോക്കി കൊണ്ട് സോമൻ പറഞ്ഞു.ആ സമയം കൊണ്ട് അവർ ഇരുവരും ചായ കുടിച്ചു തീർത്തു. എന്നാൽ പിന്നെ നിങ്ങൾക്ക് രണ്ടാൾക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം കേട്ടോ എന്ന് പറഞ്ഞു കൊണ്ട് സനൂപ് എഴുന്നേറ്റു. ലക്ഷ്മി യുടെ അച്ഛന്റെ പിന്നാലെ മുറ്റത്തേയ്ക്ക് ഇറങ്ങി.. അവളുടെ അമ്മയും അകത്തേക്ക് പോകുന്നതായി ശിവൻ കണ്ടു.. ഇരുവരും പരസ്പരം ഒന്നുടെ നോക്കി.. ആകെപാടെ ഒരു പതർച്ച പോലെ രണ്ടാൾക്കും തോന്നി. ശിവൻ ആണെങ്കിൽ താൻ ഇരീക്കുന്ന കസേരയിലേക്ക് ഒന്നൂടെ അമർന്നു ഇരുന്നു ലക്ഷ്മിയും തന്റെ ഷോളിന്റെ തുമ്പിൽ പിടിച്ചു കശക്കി കൊണ്ട് നിൽക്കുകയാണ്.

“വർക്ക്‌ ചെയ്യുന്നുണ്ടോ ” പെട്ടന്ന് അവൻ ചോദിച്ചതും അവൾ തലയാട്ടി..

“എവിടെയാണ് ” “മുണ്ടക്കൽ ബാങ്കിൽ,, പ്രൈവറ്റ് ആണ് കേട്ടോ “

“ഹ്മ്മ്… ഞാൻ കേട്ടിട്ടുണ്ട്, അവരുടെ ഒരു ബ്രാഞ്ച് നമ്മുടെ അടുത്തും ഉണ്ട്, പത്തിരുപതു മിനിറ്റ് നടക്കാൻ ദൂരം..”

“വത്സലചേച്ചി പറഞ്ഞിരുന്നു “

“മ്മ്…..”

“ഞാനും എന്റെ അമ്മയും മാത്രം ഒള്ളു വീട്ടില്.. അനിയത്തിമാരെ കെട്ടിച്ചു വിട്ടു,വല്ലപ്പോഴും അവരൊക്കെ വരും, രണ്ടാൾക്കും ചെറിയ ജോലി ഉണ്ട്, പിന്നേ കുറച്ചു സ്ഥലം ഒക്കെ ഉണ്ട്,എനിക്ക് കൃഷി പണി ആണ് കേട്ടോ, പച്ചക്കറികളും, കപ്പ യും, ചേനയു, കാച്ചിലും,കിഴങ്ങും അങ്ങനെ…. “അവളെ നോക്കി കൊണ്ട് ശിവൻ പറഞ്ഞു?”

സഹായത്തിനു ആളുണ്ടോ “

“ഹ്മ്മ്… ഉണ്ട്… ആഹ് പിന്നേ, വീട്ടിലേ ജോലികൾ ഒക്കെ ഞാനും അമ്മയും കൂടി ആണ് ചെയ്യുന്നത് കേട്ടോ, ഞങ്ങള് രണ്ട് പേര് അല്ലേ ഒള്ളു “അവൻ പറയുന്നത് എല്ലാം കേട്ട് തലയാട്ടി കൊണ്ട് ലെച്ചു നിന്നു..

“എനിക്ക് ലക്ഷ്മിയേ ഇഷ്ടം ആയി കേട്ടോ,തനിക്ക് താല്പര്യം ഉണ്ടെങ്കിൽ അറിയിച്ചാൽ മതി ” എന്ന് പറഞ്ഞു കൊണ്ട് അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റു. മുല്ലമൊട്ടു പോലുള്ള പല്ലുകൾ കാട്ടി അവൾ ചിരിച്ചപ്പോൾ, അവനു മനസിലായി ഇതാണ് തനിയ്ക്കായി ഈശ്വരൻ കാത്തു വെച്ചവൾ എന്ന്.. ലക്ഷ്മിയോടും വീട്ടുകാരോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ശിവൻ പ്രാർത്ഥിച്ചത് ഒന്നു മാത്രമായിരുന്നു.. എങ്ങനെയെങ്കിലും ഈ പെണ്ണിനെ എനിക്ക് ഇങ്ങട് തന്നേക്കണേ ഭഗവാനെ എന്ന്…

അവൻ തിരികെ വീട്ടിൽ എത്തുന്നതും കാത്ത്, ഉമ്മറത്തെ സോപാനത്തിൽ ഇരിക്കുകയായിരുന്നു രാധമ്മ. ബൈക്കിന്റെ ശബ്ദം കേട്ടതും അവർ വേഗം എഴുന്നേറ്റു..?അമ്മയെ നോക്കി പുഞ്ചിരിയോട് കൂടി കയറിവരുന്ന മകനെ കണ്ടതും, ആ മാതൃ ഹൃദയവും, നിറഞ്ഞു.

” മോനേ എങ്ങനെയുണ്ടടാ പെൺകുട്ടി,നിനക്ക് ഇഷ്ടമായോ അവളെ”? ബൈക്കിന്റെ ചാവി തന്റെ ചൂണ്ടുവിരലിൽ കറക്കിക്കൊണ്ട് അമ്മയുടെ അടുത്തേക്ക് ശിവൻ വന്നിരുന്നു..

“ഹ്മ്മ്… പെണ്ണു കുഴപ്പമില്ല അമ്മേ, ചെറിയൊരു ജോലിയൊക്കെ ഉണ്ട്”

” അവൾക്ക് നിന്നെ ഇഷ്ടമായോടാ, വീട്ടുകാർ ഒക്കെ എങ്ങനെയുണ്ട്, നല്ല മനുഷ്യരാണോ കണ്ടിട്ട്”?

“വീട്ടുകാരൊക്കെ നല്ല ആളുകളാണ്, അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ മൂത്ത ചേച്ചിയേ കല്യാണം കഴിപ്പിച്ചു വിട്ടു, ഒരു ആങ്ങളയുള്ളത്, ദുബായിലെ ഏതോ കമ്പനിയിൽ അക്കൗണ്ടന്റ് ആണെന്ന് പറഞ്ഞത് “

“ഹ്മ്മ്… പെങ്കൊച്ചിന് നിന്നെ ഇഷ്ടമായി കാണുമല്ലോ അല്ലേടാ”

“അതൊന്നും എനിക്ക് അറിയാൻ മേല,ഞാൻ ചോദിച്ചതുമില്ല,അവൾക്ക് ഇഷ്ടമാണെങ്കിൽ വത്സല ചേച്ചിയോട് വിളിച്ചു കാര്യം പറയുമല്ലോ.”

“കാണാൻ മിടുക്കി ആണോ മോനെ “

“കാഴ്ചയ്ക്ക് അങ്ങനെ തരക്കേട് ഒന്നുമില്ല അമ്മേ, പിന്നെ സ്വഭാവം എങ്ങനെയാണെന്നൊക്കെ ആർക്കറിയാം”

“സ്വഭാവത്തെക്കുറിച്ച് ഒക്കെ നമുക്ക് അന്വേഷിക്കാം മോനെ, ആദ്യം അവൾക്കും ഇതിൽ താല്പര്യം ഉണ്ടോയെന്ന് അറിയട്ടെ അല്ലേ”

“ആഹ്……”

” സനൂപ് എന്നാ പറഞ്ഞടാ “

” അവനിപ്പോൾ എന്തു പറയാനാണ് അമ്മേ…എന്റെ കൂടെ കൂട്ടു വന്നതല്ലേ, പിന്നെ അവനും പെൺകുട്ടിയെ ഇഷ്ടമായി, അവളുടെ വീട്ടുകാരും മര്യാദക്കാരാണെന്ന് തോന്നുന്നു”.

” എന്റെ ദൈവമേ ഇതെങ്ങനെയെങ്കിലും ഒന്നു നടന്നു കിട്ടിയാൽ മതിയായിരുന്നു, എത്രയെത്ര ആലോചനകൾ വന്നതാണ് “

ഉമ്മറത്തിരിക്കുന്ന മഹാദേവന്റെയും പാർവതി ദേവിയുടെയും ഫോട്ടോയിലേക്ക് നോക്കി രാധ വിലപിച്ചു.

“അവളുമ്മാരോട് പറഞ്ഞാരുന്നോ അമ്മേ”

“ഹ്മ്മ്….ശ്രീദേവി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, പിന്നെ ഇളയവളും എന്നെ ഇങ്ങോട്ട് വിളിച്ചു. എങ്ങനെ എങ്കിലും ഒന്ന് നടന്നു കണ്ടാൽ മതി എന്നാണ് അവരും പറഞ്ഞത്. വിധിച്ചതാണെങ്കിൽ നടക്കുമമ്മേ… അല്ലാതെ ഇപ്പോൾ കൂടുതൽ ഒന്നും പറഞ്ഞു കൊണ്ടിരുന്നിട്ട് കാര്യമില്ല. അമ്മ ഊണ് വിളമ്പി വെയ്ക്കാൻ നോക്ക്,എനിക്ക് വല്ലാത്ത വിശപ്പ്..എന്ന് പറഞ്ഞു കൊണ്ട് ശിവൻ എഴുന്നേറ്റു.

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *