മകൾ കെട്ടാച്ചiരക്കായി വീട്ടിൽ നിന്നാലും ഒരു പാപ്പാന് കെട്ടിച്ച് കൊടുക്കില്ലെന്ന് ആനച്ചോറ് കൊiലച്ചോറാണ് പോലും..

_lowlight _upscale

പക

എഴുത്ത്:-രാജു പി കെ കോടനാട്

എനിക്ക് ഒരാനവാല് തരാവോ മാമാ എന്ന ചോദ്യവുമായി ശ്രീക്കുട്ടി മുന്നിൽ വന്നതും അതുവരെ മകളോടൊപ്പം മുറ്റത്ത് നിന്നിരുന്ന രാധിക കണ്ണുകൾ അമർത്തി തുടച്ച് എനിക്ക് മുഖം തരാതെ അകത്തേക്ക് നടന്നു. പോക്കറ്റിലെ പേഴ്സിൽ നിന്നും ഒന്നെടുത്ത് ശ്രീക്കുട്ടിക്ക് കൊടുത്തതും അമ്മക്ക് മോതിരം പണിയാനാ എന്ന് പറഞ്ഞവൾ വല്ലാത്ത സന്തോഷത്തോടെ വീടിനകത്തേക്ക് ഓടുന്നത് കണ്ടു.

കേശവനോടെപ്പം നടക്കുമ്പോൾ വേദനയോടെ ഓർത്തു ഒരു കാലത്ത് തൻ്റെ ജീവൻ്റെ ജീവനായിരുന്നവൾ..

അച്ഛൻ്റെ പെട്ടന്നുള്ള മരണത്തിൽ മനസ്സ് തകർന്ന് കiത്തിയമർന്ന പുകച്ചുരുളുകൾ ഉയരുന്ന ചിതയിലേയ്ക്കും നോക്കി ഇരിക്കുമ്പോഴാണ് കേശവൻ്റെ ചങ്ങലയുടെ കിലുക്കം കാതിൽ പതിയുന്നത്.

പെട്ടന്ന് എഴുന്നേറ്റ് അവനെ തളച്ചിരിക്കുന്നിടത്തേക്ക് ഓടുകയായിരുന്നു.

അരികിൽ ഉണ്ടായിരുന്ന പനമ്പട്ടയെല്ലാം ദൂരേക്ക് വലിച്ചെറിഞ്ഞ് ദേഷ്യത്തിലും സങ്കടത്തിലും നിൽക്കുന്നവൻ്റെ അടുത്തേക്ക് ഓടി എത്തിയതും അവൻ ഉച്ചത്തിൽ ഒന്ന് ചിഹ്നം വിളിച്ചു.

ഒന്നുമില്ലെടാ മോനെ നിനക്ക് ഇനി ഞാനുണ്ട് എന്ന് പറഞ്ഞ് അരികിൽ നിൽക്കുമ്പോൾ ഒരാശ്വാസത്തിനെന്ന പോലെ തുമ്പികൈ കൊണ്ടവൻ ഒന്നുകൂടി എന്നെ ചേർത്ത് നിർത്തി..

ഓർമ്മ വച്ച കാലം മുതൽ കൂടെയുള്ളവൻ എനിക്കും കേശവനും ഒരു പ്രായമെന്നാണ് അച്ഛൻ പറഞ്ഞ് കേട്ടിട്ടുള്ളത്.. പാടത്ത് കുട്ടികൾ ചേർന്ന് പന്ത് തട്ടുമ്പോൾ ഞാൻ കേശവൻ്റെ ഒപ്പമാണ് കളിച്ച് വളർന്നത്.

ആനയുള്ള തറവാട്ടിലേക്ക് നൂറു മനസ്സോടെ മകളുടെ വിവാഹമുറപ്പിച്ച രാധികയുടെ അച്ഛൻ എൻ്റെ അച്ഛൻ്റെ മരണത്തോടെ ഉറപ്പിച്ച കല്യാണത്തിൽ നിന്നും പിന്മാറി മകൾ കെട്ടാച്ചiരക്കായി വീട്ടിൽ നിന്നാലും ഒരു പാപ്പാന് കെട്ടിച്ച് കൊടുക്കില്ലെന്ന് ആനച്ചോറ് കൊiലച്ചോറാണ് പോലും..

പാപ്പാനായി പലരേയും കൊണ്ടു വന്നെങ്കിലും വന്നവരെല്ലാം കേശവൻ്റെ ദേഷ്യത്തിൻ്റെ ചൂടറിഞ്ഞു.

അവസാനം ഞാൻ തന്നെ പാപ്പാനായതോടെ അവൻ്റെ ദേഷ്യവും വാശിയും എവിടെയോ പോയൊളിച്ചു..

ബുദ്ധി ഉറച്ച പ്രായം മുതൽ ജീവൻ്റെ പാതിയായി സ്നേഹിച്ചവൾ അച്ഛൻ്റെ വാക്ക് ധിക്കരിക്കാൻ കഴിയാതെ ശ്രീകുമാർ എന്ന യുവനേതാവിൻ്റെ ഭാര്യയായി കണ്മുന്നിലൂടെ നടന്ന് പോകുമ്പോൾ സങ്കടം കൊണ്ട് ഉള്ളുരുകിയെങ്കിലും മനസ്സുകൊണ്ട് നല്ലൊരു ജീവിതം ആശംസിച്ച് പ്രാർത്ഥനയോടെ മറ്റുള്ളവർക്കു മുന്നിൽ പുഞ്ചിരിയോടെ പിടിച്ച് നിന്നു.

മകളുടെ സുഖജീവിതം ആഗ്രഹിച്ച ശേഖരേട്ടന് അധികം വൈകാതെ മരുമകൻ്റെ മരണവാർത്തയാണ് അറിയേണ്ടിവന്നത്. പട്ടണത്തിൽ പെട്ടന്നുണ്ടായ പാർട്ടിക്കാർ തമ്മിലുള്ള അടിപിടിയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുമ്പോൾ മനസ്സിൽ ആനപ്പകയിലും വലിയ പക സൂക്ഷിച്ചിരുന്ന ഒരാൾ യുവനേതാവിൻ്റെ ജീവനെടുക്കുമ്പോൾ ശ്രീക്കുട്ടിക്ക് രണ്ട് വയസ്സോളം പ്രായം.

പിറ്റേന്ന് പതിവുപോലെ എന്നെ കണ്ടതും ശ്രീക്കുട്ടി ഓടി അരികിലെത്തി ഒരു കടലാസുപൊതി കൈയ്യിൽ ഏൽപ്പിച്ച് ഓടി മറഞ്ഞു.

പൊതി തുറന്നപ്പോൾ ആനവാൽ മോതിരത്തോടൊപ്പം ഇത്രയും എഴുതിയിരുന്നു.

മനുഷ്യനോളം പക മനസ്സിൽ സൂക്ഷിക്കുന്ന ഒരു ജീവിയും ഭൂമിയിൽ ഇല്ലെന്ന് അച്ഛന് മനസ്സിലാവാൻ ശ്രീയേട്ടൻ്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നു.

പതിയെ കേശവനുമായി മുന്നോട്ട് നടക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി ശ്രീക്കുട്ടിയെ മുറ്റത്ത് കാണാമായിരുന്നു പാതിതുറന്ന ജനലിലൂടെ നിറഞ് തുളുമ്പിയ രണ്ട് കണ്ണുകളും.

,

Leave a Reply

Your email address will not be published. Required fields are marked *