മന്ത്രകോടി ~~ ഭാഗം 15 ~~ എഴുത്ത്:-മിത്ര വിന്ദ

ബാലൻ ഒന്ന് വരിക…. വാര്യർ പതിയെ പുറത്തേക്ക് ഇറങ്ങി.. തൊട്ട് പിറകെ ബാലകൃഷ്ണൻ ചെന്നു…

“ബാലാ, നമ്മൾ ഇനി എന്താ ചെയ്ക, കുട്ടികൾ രണ്ടുപേരും ഇങ്ങനെ ഒക്കെ ആണെന്ന് ആരും അറിഞ്ഞില്ല, ഇനി എല്ലാം അറിഞ്ഞുകൊണ്ട് നമ്മൾ ഇനി എങ്ങനെ ലെച്ചു വും നന്ദനും ആയിട്ട് ഉള്ള മോതിരംമാറ്റം നടത്തും.”

വാര്യർ തന്റെ കൈമുഷ്‌ടികൾ രണ്ടും കൂട്ടി തിരുമ്മി…

“എനിക്കറിയില്ല മാധവാ, ഞാൻ എങ്ങനെ അവളോട് ഈ കാര്യം പറയും,, അവൾ എങ്ങനെ ആവും പ്രതികരിക്കുന്നത്.. ഓർത്തിട്ട് എനിക്ക് തലയ്ക്കു വല്ലാത്ത ഭാരം “

“എന്തെങ്കിലും ഉടനെ ചെയ്തേ തീരു… ഇല്ലെങ്കിൽ കാര്യങ്ങൾ എല്ലാം കൈ വിട്ടുപോകീം “

വാര്യര് പറഞ്ഞപ്പോൾ അയാൾക്കും തോന്നി അതു ശരി ആണെന്ന്..

“ഈ കുട്ടികൾ എന്താ ഇത് നേരത്തെ പറയാതിരുന്നത്…ഒടുക്കം എല്ലാം അറിയിച്ച നേരം കണ്ടില്ലേ….. രണ്ടിന്നിട്ടും ഓരോന്ന് പൊട്ടിക്കുവാ വേണ്ടേ….”

ബാലന് ദേഷ്യം വന്നു…..

അയാൾ ഫോൺ എടുത്തുകൊണ്ടു മെല്ലെ വെളിയിലേക്ക് പോയി..

ആരെയോ ഡയൽ ചെയ്ത ശേഷം ഫോൺ എടുത്തു കാതോട് ചേർത്ത് വെച്ചു.

സരസ്വതിയെ ആണ് വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് വൈകാതെ വാര്യർക്ക് മനസിലായി…

കൈ എടുത്തു തല കുടഞ്ഞും ഒക്കെ ആണ് അയാൾ സംസാരിക്കുന്നതും.

അതിൽ നിന്നും ബാലന്റെ മാനസിക സംഘർഷം വ്യക്തമായി രുന്ന്..

പത്തിരുപതു മിനിറ്റ് സംസാരിച്ചിട്ട് അയാൾ ഫോൺ പോക്കറ്റിൽ തിരുകി കൊണ്ട് വാര്യരെ സമീപിച്ചു.

ബാലന്റെ മുഖത്ത് വല്ലാത്ത വേദന നിഴലിച്ചു നിന്നു.

“സംസാരിച്ചോ ബാല “

“മ്മ്….”

ഒരു നെടുവീർപ്പോട് കൂടി അയാൾ വന്നു അര ഭിത്തിയിൽ ഇരുന്നു.

“അവൾക്ക് നല്ല സങ്കടം ഉണ്ട്…. ഞാൻ ഇപ്പൊ എന്താ ചെയ്കാ….. ഈ കുട്ടികൾ കാരണം അല്ലേ, ഇങ്ങനെ ഒക്കെ സംഭവിച്ചത് “

ബാലകൃഷ്ണൻ ദയനീയമായി മാധവ വാര്യരെ നോക്കി ചോദിച്ചു

“ഞാൻ എന്താ എന്റെ ബാല, നിന്നോട് പറയേണ്ടത്……”

അയാളുടെ വിഷമം കണ്ടപ്പോൾ വാര്യർക്കും സങ്കടം ആയിരുന്നു..

“സരസ്വതി ആണെങ്കിൽ ഗുപ്‍തനോടും നന്ദനോടും എങ്ങനെ ഈ കാര്യം അവതരിപ്പിക്കും എന്നാണ് എന്നോട് ചോദിക്കുന്നത്, അത് ശരിയല്ലേ…..”

ബാലകൃഷ്ണൻ ആകെ അസ്വസ്ഥനാനായി….

“ഇനി എന്തൊക്കെ ആണോ നടക്കാൻ പോകുന്നെ… ഓർത്തിട്ട് ഒരു ഊഹവും ഇല്ല “

“കുഴപ്പമില്ല ടാ..നി വിഷമിക്കാതെ…”

“എങ്ങനെ വിഷമിക്കാതെ ഇരിക്കും മാധവ “

“ഞാൻ വിളിച്ചു സംസാരിക്കാം നന്ദനോട്…. അയാൾ വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ഒരു വ്യക്തി അല്ലേ “

“കാര്യം ഒക്കെ ശരിയാണ്… പക്ഷെ ഇപ്പൊ നന്ദന്റെ ശത്രു പക്ഷത്തു വന്നത് ആരാണ്… അതു കൂടി നി ഒന്ന് ഓർത്തെ…..”

“മ്മ്”

അയാൾ ആലോചന യോടെ ബാലനെ നോക്കി.

“ഇതൊക്കെ ഇങ്ങനെ സംഭവിക്കാൻ ആരാണ് കാരണക്കാർ… അകത്തു ഇരിക്കുന്ന എന്റെ മകനും നിന്റെ മകളും അല്ലേടാ…..”

ശോഭേ…. ബാലകൃഷ്ണൻ ഭാര്യയെ വിളിച്ചുകൊണ്ടു അകത്തേക്ക് വീണ്ടും പോയി…

അശോക് ആണെങ്കിൽ ഫോൺ എടുത്ത് എന്തോക്കെയോ നോക്കി ഇരുപ്പാണ്,

ശോഭ അപ്പോളേക്കും ഭർത്താവിന്റെ അടുത്തേക്ക് വന്നു…

“എന്താ ബാലേട്ടാ “

“ശോഭേ, നിനക്ക് അല്ലായിരുന്നോ ഏറ്റവും നിർബന്ധം നിന്റെ മകനെ കൊണ്ട് ലെച്ചുനെ വിവാഹം കഴിപ്പിക്കണം എന്ന് ഉള്ളത് “

അയാൾ ഭാര്യയെ നോക്കി ചോദിച്ചു….

ശോഭ ഒരു നനുത്ത പുഞ്ചിരി ആണ് അയാൾക്ക് മറുപടിയായി കൊടുത്തത്…

“നിനക്ക് ഈ കാര്യം നേരത്തെ ഒന്ന് ഇവിടെ വന്നു പറഞ്ഞിരുന്നു എങ്കിൽ…. ഇത്രയും സങ്കീർണം ആവില്ലായിരുന്നു കേട്ടോ “

അയാൾ ഗൗരവത്തിൽ ഭാര്യ യോട് പറഞ്ഞു.

“എന്റെ രമേ ഉള്ള കാര്യം പറയാല്ലോ, എനിക്ക് ആണെങ്കിൽ ലെച്ചുനെ ഇവനെക്കൊണ്ട്‌ കെട്ടിക്കാൻ ആയിരുന്നു താല്പര്യം, ഞാൻ അത് പലപ്പോഴും ഏട്ടനോട് പറഞ്ഞിട്ടും ഉണ്ട് കേട്ടോ…..പിന്നെ സരസ്വതി ആണെങ്കിൽ ഇങ്ങനെ ഒരു നീക്കം നടത്തിയപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു…. എനിക്ക് വിധിച്ചിട്ടില്ല ലെച്ചുനെ എന്നോർത്ത് പിന്നെ ഞാൻ സമാധാനിച്ചു..”

ശോഭ ലെച്ചുവിന്റെ അമ്മയോടായി പറഞ്ഞു…

രമ ഒന്നും മിണ്ടാതെ വിളറിയ ചിരിയോടെ അവർ പറഞ്ഞത് കേട്ടു കൊണ്ട് നിന്നു.

“ഞാൻ എന്തായാലും ഇറങ്ങുവാ, സരസ്വതി വിവരം അറിഞ്ഞ സ്ഥിതിക്ക്,അവരോട് ഒക്കെ ഈ കാര്യം പറയട്ടെ, എന്നിട്ടാകാം ബാക്കി…”

വാര്യരോടായി പറയുക ആണ് അയാൾ..

“കുറച്ചു കഴിഞ്ഞു വിളിയ്ക്കാം കെട്ടോ മാധവ….. അവൾ എന്താണ് പറയുന്നത് എന്ന് നോക്കട്ടെ…അതും പറഞ്ഞു ബാലകൃഷ്ണൻ പോകാനായി തയ്യാറായി..

ശോഭയും മകനും അയാളുടെ ഒപ്പം എഴുനേറ്റു…

ലെച്ചു, ദേവു… ഞങൾ ഇറങ്ങുവാ കെട്ടോ…. ശോഭ വിളിച്ചു പറഞ്ഞു..

ദേവു മാത്രം പുറത്തേക്ക് വന്നു….

വൈകാതെ അവർ മൂന്നുപേരും മടങ്ങി പോയി..

☆☆☆☆☆☆☆☆☆☆

ഈ സമയം കൃഷ്ണമങ്ങലം തറവാട്ടിൽ എല്ലാവരും കൂടി ചർച്ചയിൽ ആയിരുന്നു…

സരസ്വതി അപ്പോളേക്കും സഹോദരനിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ ഒക്കെ ഭർത്താവിനോടും മകനോടും ആയി അവതരിപ്പിച്ചു കഴിഞ്ഞിരുന്നു.

“ഇപ്പോൾ എങ്കിലും അറിഞ്ഞത് നന്നായി മോനേ, ഇല്ലെങ്കിൽ എന്താകും ആയിരുന്നു അവസ്ഥ.നിന്റെ ജീവിതം പോകില്ലെടാ..മനസ്സിൽ ഒരാളോട് ഉള്ള പ്രണയവും നിറച്ചു ആ കുട്ടി നിന്റെ ഒപ്പം കഴുയുന്നത് ഒന്ന് ചിന്തിച്ചു നോക്കിക്കേ….. ഗുപ്തൻ നായർ മകനോട് പറഞ്ഞു പറഞ്ഞു.. …

രാവിലെ ഹോസ്പിറ്റലിൽ പോയ നന്ദനെ വിളിച്ചു വരുത്തിയത് ആണ് സരസ്വതിയും ഭർത്താവും….

ഇല്ലെങ്കിൽ കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആകും എന്ന് അവർക്ക് തോന്നി..

മകനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞെങ്കിലും മറുത്തൊരക്ഷരം ഉരിയാടാതെ അവൻ എല്ലാം കേൾക്കുകമാത്രം ആണ് ചെയ്തത്…..

നന്ദ… നി വിഷമിക്കേണ്ട… കാര്യങ്ങൾ ഒക്കെ നമ്മൾക്ക് എല്ലാവരോടും വിളിച്ചു അറിയിക്കാം മോനെ…

ഒന്നും മിണ്ടാതെ കൊണ്ട് ഇരിക്കുന്ന മകനെ കണ്ടതും അച്ഛനും അമ്മയ്ക്കും ഒരുപാട് സങ്കടം തോന്നി..

കാരണം അവനു ലെച്ചു വിനെ അത്രയ്ക് ഇഷ്ടം ആയിരുന്നു എന്ന് ഇരുവർക്കും അറിയാം…

നന്ദ…. നി എന്താണ് ഒന്നും പറയാത്തത്..

ഞാൻ ഇനി എന്ത് പറയാൻ ആണ് അമ്മേ… എല്ലാം ഇത്രത്തോളം ആയി ല്ലേ… മനഃപൂർവം എന്നെ നാiണം കെടുത്തി യില്ലേ അശോക്കും അവളും കൂടി.

സമാധാനത്തോടെ ആണ് നന്ദൻ അച്ഛനെയും അമ്മയെയും നോക്കി പറഞ്ഞത്..

പോട്ടെ മോനെ… നിനക്ക് വിധിച്ചത് വേറെ ഏതോ ഒരു കുട്ടി ആണ്.. ഈശ്വരൻ അവളെ നമ്മൾക്ക് വൈകാതെ കാണിച്ചു തരും.

ഗുപ്തൻ നായർ എഴുനേറ്റ് വന്നു മകന്റെ തോളിൽ തട്ടി..

ഇട്സ് ഓക്കേ അച്ഛാ….

അവൻ അയാളെ നോക്കി പുഞ്ചിരിച്ചു.

കുറച്ചു സമയം കൂടി അവര് പറയുന്ന കാര്യങ്ങൾ കേട്ടുകൊണ്ട് ഇരുന്നിട്ട് ആണ് നന്ദൻ എഴുനേറ്റ് അവന്റെ മുറിയിലേക്ക് പോയി….

ഫാൻ ആണെങ്കിൽ ഫുൾ സ്പീഡിൽ ഇട്ടുകൊണ്ട് നന്ദൻ കട്ടിലിലേക്ക് മലർന്നു കിടന്നു…

തന്നെ ലെച്ചുവും അശോകും അവന്റെ വീട്ടുകാർ എല്ലാവരും കൂടി ചതിച്ചിരിക്കുന്നു……ഓർത്തപ്പോൾ അവന്റെ പല്ല് ഞെരിച്ചു, ഇനി പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അശോകും ലെച്ചുവും ആയുള്ള മോതിരം മാറ്റം നടക്കും…. അവർ വിവാഹം കഴിച്ചു സുഖമായി കഴിയും….

താനും, തന്റെ വീട്ടുകാരും ആണ് പരിഹാസം ഏറ്റുവാങ്ങുന്നത്… എല്ലാവരുടെയും മുന്നിൽ താൻ തല കുനിച്ചു നിൽക്കേണ്ടി വരും.. ഒപ്പം തന്റെ മാതാ പിതാക്കളും..

സമ്മതിക്കില്ല വാര്യരെ… താൻ കളി കാണാൻ പോകുന്നെ ഒള്ളു..

അവൻ മുരണ്ടു.

കiടിച്ച പാiമ്പിനെ കൊണ്ട് ആണ് വിഷം ഇറക്കിക്കേണ്ടത്, പക്ഷെ ഇവിടെ താൻ കളിക്കാൻ പോകുന്നത് വേറെ കളിയാണ്…നന്ദൻ കണക്കുകൾ ഓരോന്നായി കൂട്ടി തുടങ്ങി…

വിടില്ല ഞാൻ ഒന്നിനെയും… ഈ നന്ദൻ ആരാണ് എന്ന് എല്ലാവരും അറിയാൻ പോകുന്നെ..

കടപ്പല്ലു ഞെiരിച്ചു കൊണ്ട് നന്ദൻ മന്ത്രിച്ചു.

തുടരും….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *