മൂന്നാളും ഉണ്ടായിരുന്നു. ആൽക്കഹോളിന്റെ അമിതോപയോഗത്തേക്കുറിച്ച് ഗംഭീര ക്ലാസ്സായിരുന്നു. നമ്മടെ സകല ഓർഗൺസും പോകുമത്രേ…..

ധ്യാനം

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

സന്ധ്യ,.കാർ ഗേറ്റു കടന്നുവരുന്നതു കണ്ട്, ഹൃദ്യ പുറത്തേയ്ക്കു വന്നു. ഒപ്പം, ഒന്നര വയസ്സുകാരൻ അഭിമോനും. കാർ, പോർച്ചിൽ വന്നുനിന്നു. ഡോർ തുറന്ന്, ബിജു ഉമ്മറത്തേക്കു വന്നു. ഹൃദ്യ, ഭർത്താവിന്നരികിലേക്കു ചെന്നു.

“ആഹാ, കിടിലൻ കുറിയൊക്കെ വരച്ചിട്ടുണ്ടല്ലോ?.മഞ്ഞളും ചന്ദനവും കുങ്കുമവും കളഭവും ഗോരോചനവുമെല്ലാം ഈ നെറ്റിയിൽ എങ്ങനേ ഒതുങ്ങി? ഒരു പകൽ, ധ്യാനത്തിനു പോയപ്പോഴേ, എന്റെ ഏട്ടൻ പാതിയായി. എന്താ നിങ്ങളുടെ ശ്വാസത്തിന്,.ബ്രൂകോഫിയുടെ മണം??? നിങ്ങടെ മൂന്നു തല്ലിപ്പൊളി കൂട്ടുകാരും വന്നിരുന്നില്ലേ ധ്യാനത്തിനായി?”

ബിജു, ചേലുള്ളൊരു ചിരി ചിരിച്ചു.

“മൂന്നാളും ഉണ്ടായിരുന്നു. ആൽക്കഹോളിന്റെ അമിതോപയോഗത്തേക്കുറിച്ച് ഗംഭീര ക്ലാസ്സായിരുന്നു. നമ്മടെ സകല ഓർഗൺസും പോകുമത്രേ!!

പാൻക്രിയാസൊക്കെ പോയാലുള്ള അവസ്ഥകളുടെ വിവരണം. ഫാറ്റി ലിവറ്, സീറോസിസ്, ഭീകരം, അതിഭീകരം. ഇടയ്ക്കിടെയുള്ള മ ദ്യപാനം ഞങ്ങള് നിർത്തി.

ഞായറാഴ്ച്ചപ്പരിപാടികൾ ഇനി വേണ്ടാന്നു വച്ചു..എന്താലേ മ ദ്യത്തിന്റെയൊരു ഉഗ്രത ഇനി മുതൽ സൂക്ഷിക്കണം”

ബിജു, കിടപ്പുമുറിയിലേക്കു ചെന്നു. ഹൃദ്യയും കുഞ്ഞും അനുഗമിച്ചു.

“ബിജുവേട്ടാ, നിങ്ങളാ ജുബ്ബയൊന്നു ഊരിയിട്.

ധ്യാനത്തിനു പോകാനായി എത്ര കഷ്ട്ടപ്പെട്ടാണിത് കുത്തിക്കേറ്റീത്. നിങ്ങള്, കൈ രണ്ടും പൊന്തിക്ക്; ഞാൻ ഊരിത്തരാം”

ബിജു കൈകൾ മുകളിലേക്കുയർത്തി നിന്നു. ഹൃദ്യ, സാവകാശം ജുബ്ബയൂരി.

“ങ്ങേ!! ഇതെന്താ നിങ്ങടെ വയറ്റത്ത് ഒരു തിളക്കം?.എന്താ ഒട്ടിപ്പിടിച്ചിരിക്കുന്നത്? ഇത് ‘ഹണീ ബി’ യുടെ അടപ്പിന്റെ സ്റ്റിക്കറാണല്ലോ? ഇതെങ്ങനെയാണ് ബ്രാ ണ്ടിക്കുപ്പിയുടെ സ്റ്റിക്കറ് നിങ്ങടെ വയറിൻ മേലെ വന്നത്?”

ബിജു ഒന്നു പരുങ്ങി..മറുപടി പറയാൻ വാക്കുകൾ തിരയുന്നതിനടയിലാണ്; ഹൃദ്യയുടെ ഫോൺ റിംഗ് ചെയ്തത്.

“നിങ്ങളുടെ കൂട്ടുകാരന്റെ പ്രിയതമയാണ്..നിങ്ങളൊന്നിച്ചു പോയ ധ്യാനത്തിന്റെ വിശേഷം ചോദിക്കാനാകും. ഫോണെടുക്കട്ടേ”

ഹൃദ്യ, ഫോണെടുത്തു.

മറുതലയ്ക്കലെ സ്ത്രീശബ്ദം, പുറത്തേക്കു വിസരിച്ചു.

” ഹൃദ്യമോളെ; ഇവര് ധ്യാനത്തിനൊന്നും പോയിട്ടില്ല. ചേട്ടന്റെ പഴ്സിൽ നിന്നും അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുള്ള ടിക്കറ്റിന്റെ കൗണ്ടർ ഫോയിൽ ലഭിച്ചിട്ടുണ്ട്”

ബിജുവിന്റെ മുഖത്ത്, ഒരു വിളറിയ ചിരി പടർന്നു. ഹണീബീ കുപ്പികൾ അരയിൽ വയ്ക്കാൻ തോന്നിയ നിമിഷത്തേ, എത്ര പ്രാകിയാലാണ് മതിയാവുക.. ഓർമ്മയിൽ, ഇന്നത്തെ പകൽ തെളിഞ്ഞു. കൂട്ടുകാരുമൊത്ത് അതിരപ്പിള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ അടിച്ചു പൊളിച്ച ഉന്മാദാവസ്ഥകൾ, മണമറിയാതിരിക്കാൻ വായ് നിറച്ചിട്ട ബ്രൂ കോഫി പാക്കറ്റുകൾ.

ബിജു, ഭാര്യയോടു കെഞ്ചി.

” ഒരു കയ്യബദ്ധം,.നാറ്റിക്കരുത്”

ഹൃദ്യ പിണങ്ങി.

“ഇന്നിങ്ങ്‌ട് വായോ കാ മദേവനായിട്ട്. മുറിക്കും ഞാൻ”

വരാനിരിക്കുന്ന വറുതിയുടെ രാവുകളേയോർത്ത് ബിജു നിശ്ചലനായി നിന്നു. സന്ധ്യ, രാവിനു വഴിമാറിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *