എഴുത്ത്:-നൗഫു ചാലിയം
“ടാ…
ആകെ പ്രശ്നമായി വീട്ടിൽ…”
രാവിലെ പല്ല് തേച്ചു കിണറ്റിൻ കരയിൽ നിൽക്കുന്ന നേരത്താണ് സുകു വന്നു പറയുന്നത്…
“എന്താടാ…
എന്ത് പറ്റി…”
“ഇനി ഏതേലും താത്തമാരോ… ചേച്ചിമാരോ തലയിൽ കുടുങ്ങിയോ എന്നറിയാതെ ഞാൻ അവനോട് ചോദിച്ചു…
രണ്ടു മൂന്നെണ്ണത്തിനെ പൊന്നേ മുത്തേ തേനെ എന്നും പറഞ്ഞു ദിവസത്തിലെ ഇരുപത്തി നാല് മണിക്കൂറും ഫോൺ വിളിച്ചു നടക്കുന്നവനെ ആരേലും പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…
എന്നാലും പൂച്ചയുടെ ജന്മ്മാണ് പഹയന്…എങ്ങനെ വീണാലും നാല് കാലിൽ അതാണ് ജന്മം…”
“പക്ഷെ ഇന്ന് അതൊന്നും അല്ലായിരുന്നു പ്രശ്നം…
അവൻ ഊതി വിടുന്നത് വീട്ടിൽ പിടിച്ചു…
അതെന്ന്…
സിiഗരറ്റ് വലി വീട്ടിൽ പിടിച്ചു വലിയ ഒച്ചപ്പാട് ആയി…
കവിളിൽ അതിന്റെ സ്മാരകം പോലെ അഞ്ചാറു വിരലുകളും ഉണ്ടായിരുന്നു..
ചെക്കന്റെ ഉപ്പാന്റെ…”
“പാവം…
ഇനി മുതൽ അവൻ വലിക്കില്ലെന്നും അത് മാത്രമല്ല… ഇന്നലെ വലിച്ചതിന്റെ ക്രഡിറ്റ് എന്റെ പേരിൽ ഇട്ടിട്ടുണ്ടെന്നും പറയാൻ ആയിരുന്നു പഹയൻ രാവിലെ തന്നെ വന്നത്..
ബലെ ബേഷ്…
ഏതായാലും അവന്റെ ഉപ്പാന്റെ കട്ട ചങ്കാണ് എന്റെ ഡാഡി…
എന്റെ ഡാഡി ഇതറിഞ്ഞാൽ ഉണ്ടല്ലോ എന്ന ഡയലോഗ് പോലെ…
മിക്കവാറും എന്റെ പതിനാറു ഇന്ന് തന്നെ ആകുമെന്ന് ഞാൻ ഉറപ്പിച്ചു…
സംഭവം എന്താണെന്നു വെച്ചാൽ രണ്ട് ദിവസം മുന്നെയാണ് എന്റെ ഡാഡി എന്നെ പിടിച്ചു കലണ്ടർ തൂക്കുന്ന ആണിയിൽ തൂക്കി ഇട്ട് പെiരുമാറിയത്..
അതും നിസ്സാരമായ ഒരു കുറ്റത്തിന്..”
“വീട്ടിലേക് വൈകി എത്തിയ അന്ന്… എന്റെ കയ്യിൽ ഒരു കുപ്പി ഉണ്ടായിരുന്നു… അതിൽ ഇച്ചിരിപോണം വെള്ളവും ഉണ്ടായിരുന്നു…”
കണ്ട ഉടനെ ഡാഡി ചോദിച്ചു…വളരെ സൗമ്യമായി…
“എന്താ മോനേ ഇത്…”
“മനസ്സിൽ കളങ്കമോ മറ്റെന്തെങ്കിലും ഉദ്ദേശമോ ഇല്ലാത്തത് കൊണ്ടു തന്നെ ഞാൻ പറഞ്ഞു..
ഡാഡി ഇത് വഴിയിൽ നിന്നും കിട്ടിയതാ… ബോട്ടൽ ആർട്ട് ചെയ്യാൻ വേണ്ടി എടുത്തു കൊണ്ടു വന്നതാ…”
“പാവത്താനോ പോലെ വളരെ നിസ്‌ക്കളങ്കമായി ഞാൻ പറഞ്ഞ മറുപടി ഡാഡിക്ക് ഇഷ്ട്ടപെടാഞ്ഞിട്ടോ എന്തോ ആ നിമിഷം തന്നെ എന്നെ ഭിiത്തിയിൽ കയറ്റി…
പിന്നെ യാണ് ഞാൻ അറിഞ്ഞത്…ജാവന്റെ കുപ്പിയിൽ ബോട്ടൽ ആർട്ട് ചെയ്യാൻ പറ്റില്ല എന്ന്…
എന്ത് വിധിയാണ് ലെ…”
അപ്പൊ എന്നെ ഡാഡി കുഴിച് മൂടിയില്ലേൽ വീണ്ടും കാണാമെന്ന ശുഭാക്തി വിശ്വസത്തോടെ എല്ലാവർക്കും നല്ലൊരു വായന ദിനം ആശംസിച്ചു കൊണ്ട്.
ബൈ
😘