അച്ഛനോട് വഴിക്കിട്ട് തോറ്റിരിക്കുന്ന അമ്മയുടെ അടുത്തേക്ക് പോകാനേ കഴിയില്ല. എന്ത്‌ ചോദിച്ചാലും പറഞ്ഞാലുമെന്നോട് കയർക്കും…..

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

അച്ഛനോട് വഴിക്കിട്ട് തോറ്റിരിക്കുന്ന അമ്മയുടെ അടുത്തേക്ക് പോകാനേ കഴിയില്ല. എന്ത്‌ ചോദിച്ചാലും പറഞ്ഞാലുമെന്നോട് കയർക്കും. ചിലപ്പോൾ താടിക്കൊരു തട്ടും നടുപ്പുറത്തൊരു കുത്തും തരും. എന്നാലും അമ്മയ്ക്കെന്നോട് സ്നേഹമാണ്. ചിലയുറക്കങ്ങളിൽ നേർത്ത തലോടലുകളായി ഞാനതറിയാറുണ്ട്.

അന്നെനിക്കൊരു പത്ത് വയസ്സൊക്കെയാണെന്ന് തോന്നുന്നു. അച്ഛന് മറ്റൊരു സ്ത്രീയുമായുള്ള പരസ്യമായ ബന്ധം അമ്മ തെളിവ് തിരത്തി സ്ഥാപിക്കുന്നു..! നിന്നെയൊന്നുമെനിക്ക് ബോധ്യപ്പിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ് അച്ഛനമ്മയ്ക്ക് മുഖം കൊടുക്കാതെ വീട് മുഴുവൻ നടക്കുന്നു..! ഏത് സമയവും പൊട്ടി തെറിക്കാൻ പോകുന്നയൊരു മാലപ്പടക്കത്തിന്റെ അരികിൽ നിൽക്കുന്ന ഭയത്തിൽ ഞാനൊരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു..!

വൈകാതെ പ്രതീക്ഷിച്ചത് പോലെ തന്നെ കിണ്ണം പാറുന്നയൊരടി അമ്മയുടെ മുഖത്ത് വീണു. സാധാരണ ഒരടി കിട്ടിയാൽ കൈയ്യിൽ കിട്ടുന്നതെല്ലാം വലിച്ച് വാരി താഴെയിട്ട്, വീണ്ടും അച്ഛന്റെ കയ്യിൽ നിന്നും രണ്ടെണ്ണവും കൂടി വാങ്ങി മുറിയിൽ പോയി കരയാറാണ് അമ്മയുടെ പതിവ്. ഇന്നെന്തോ അതുണ്ടായില്ല. മുറുക്കിയടച്ച എന്റെ കണ്ണുകൾ തുറക്കുമ്പോൾ അടികിട്ടിയ ഇടത്ത് തന്നെയമ്മ തറച്ച് നിൽക്കുകയായിരുന്നു..!

‘എനിക്ക് നിങ്ങളെ വേണ്ട…! ഇതിനെയും കൊ ന്ന് ഞാനും ചാ കും…’

ഇതിനെയെന്ന് പറഞ്ഞാൽ എന്നെയെന്നാണുട്ടോ.. അമ്മ രണ്ട് കൈകൾ കൊണ്ടും കണ്ണൊക്കെ തുടച്ച് മുടിയൊക്കെ കെട്ടിയുറപ്പിച്ച് വളരെ സമയമെടുത്താണത് പറഞ്ഞത്.

“കൊ ല്ലെടീ… ഇതെന്റേത് തന്നെയെന്നതിന് ഉറപ്പൊന്നുമില്ലല്ലോ…! “

അച്ഛന്റെ വായിൽ നിന്നത് കേൾക്കേണ്ട താമസം അമ്മയെന്റെ ഇടത് കൈയ്യിൽ ബലമായി പിടിച്ച് വലിച്ച് വീടിന് പുറത്തേക്ക് നടന്നു. അമ്മയെന്നേയും കൊണ്ടിത് എങ്ങോട്ടാണെന്ന് കിണറ്റിൻ കരയിലെത്തുന്നത് വരെയെനിക്ക് മനസ്സിലായിട്ടു ണ്ടായിരുന്നില്ല. അത് മനസ്സിലായതിന് ശേഷമുള്ളയെന്റെ ഓർമ്മ തുറന്നതൊരു ആശുപത്രിയിലെ സീലിംഗ് ഫാനിലേക്കാണ്.

നാളുകൾ കഴിഞ്ഞിട്ടാണ് ഞാനതറിയുന്നത്. എന്നേയും കൊണ്ട് കിണറ്റിലേക്ക് ചാടിയ അമ്മ കിണറിലെ ഉൾപ്പടവിൽ തലയിടിച്ച് മ രിച്ചിരിക്കുന്നു. വെള്ളത്തി ലേക്ക് വീണത് കൊണ്ട് അച്ഛനെന്നെ രക്ഷപ്പെടുത്താൻ സാധിച്ചു.

കൊമ്പൻ മീശയും ലാത്തിയുമില്ലാത്ത പോലീസ്കാർ എന്താണുണ്ടായതെന്ന് ചോദിച്ചപ്പോൾ ഞാനച്ഛൻ അമ്മയെ തല്ലിയ കാര്യം പറഞ്ഞു. പറയുമ്പോൾ കരഞ്ഞ് മൂക്കളയൊലിപ്പിച്ച് നിന്നത് കൊണ്ടായിരിക്കും കൂടുതലൊന്നുമവർ ചോദിച്ചില്ല. അവര് പോയപ്പോഴാണ് മൂത്തമ്മയോട് അച്ചനെവിടെയെന്ന് ഞാൻ തിരഞ്ഞത്. അച്ഛന്റെ മൂത്ത സഹോദരിയെ മൂത്തമ്മയെന്നാണ് ഞാൻ വിളിച്ചിരുന്നത്. അച്ഛൻ വരുമെന്നും പറഞ്ഞ് മൂത്തമ്മയെന്നെ അവരുടെ കൂടെ കൊണ്ട് പോയി.

വർഷങ്ങൾ കഴിഞ്ഞു. അന്ന് ഞാൻ എട്ടാം തരത്തിൽ പഠിക്കുകയാണ്. എന്നെ കൊണ്ടുപോകാൻ അച്ഛൻ വന്നിരിക്കുന്നുവെന്ന് പീയൂൺ വന്ന് പറഞ്ഞപ്പോൾ, മൂത്തമ്മയെന്നും ടീവിയിൽ കാണുന്ന കടമറ്റത്ത് കത്തനാറിനെയാണ് എനിക്കാദ്യമോർമ്മ വന്നത്. പിന്നെയാണൊരു വിറയലോടെ എന്റെയോർമ്മയിലാ മുഖം തെളിഞ്ഞത്. ഏറെ രാത്രിയിൽ അമർഷം കൊണ്ട് പല്ല് കടിക്കുമ്പോൾ ഞാനോർക്കുന്നയാ മുഖം..! പക്ഷേ….ഒന്നോർത്താൽ അമ്മയോളം അച്ഛനെന്ന ദ്രോഹിച്ചിട്ടില്ലായെന്ന സത്യം പറയാതെ വയ്യ..!

അന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ അച്ഛന്റെ രൂപം മാറിയിട്ടുണ്ടായിരുന്നു. കണ്ടതും മോനേയെന്ന് വിളിച്ച് അച്ഛനെന്റെ അടുത്തേക്ക് വന്ന് മാ റോട് ചേർത്ത് നിർത്തി. എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല. എന്തിനെന്ന് പോലുമറിയാതെ അച്ഛനോടപ്പം എന്റെ കണ്ണുകളുമപ്പോൾ നനഞ്ഞു.

എന്നേയും കൊണ്ട് അച്ഛൻ വീട്ടിലേക്കെത്തുമ്പോഴേക്കും അച്ഛന്റെ നിർദ്ദേശ പ്രകാരം മൂത്തമ്മയെന്റെ സാധനങ്ങളൊക്കെ കെട്ടിപ്പൊതിഞ്ഞ് വെച്ചിട്ടുണ്ടായിരുന്നു. അച്ഛനെന്നെ കൊണ്ടു പോകുകയാണെത്രെ..! എങ്ങോട്ടാണെന്നറിയില്ല. മക്കളില്ലാത്ത മൂത്തമ്മയെന്നെ മോനെപ്പോലെയാണ് കരുതുന്നത്.. മൂത്തമ്മയെ വിട്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല. മൂത്തമ്മയ്ക്ക് എന്നേയും പിരിയാൻ പറ്റില്ലായെന്നത് എനിക്കറിയാമായിരുന്നു.

കാര്യമറിഞ്ഞപ്പോൾ മൂത്തമ്മയെ വിട്ട് വരില്ലെന്ന് ഞാൻ പറഞ്ഞു. അച്ഛൻ മറുത്തൊന്നും പറഞ്ഞില്ല. മോന്റെയിഷ്ട്ടമെന്നും പറഞ്ഞ് അച്ഛൻ തിരിച്ച് പോകുകയും ചെയ്തു. നടന്നകന്നാ വളവിൽ മറയുന്നത് വരെ അച്ഛനെ ഞാനും മൂത്തമ്മയും നോക്കി നിന്നു.

അന്ന് രാത്രിയെനിക്കിപ്പോഴും ഓർമ്മയുണ്ട്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നയെന്നെ വെളുപ്പാൻ കാലം വരെ മൂത്തമ്മ തലോടിയുറക്കാൻ ശ്രമിച്ചു.

അന്നിത്തിരി നേരമുറങ്ങിയ രണ്ടുപേരും ഉണർന്നത് ഞെട്ടിക്കുന്നയാ വാർത്ത കേട്ടായിരുന്നു. എന്താണെന്നല്ലേ…! അമ്മ തല പൊട്ടി ച ത്ത കിണറിൽ അച്ഛൻ ജീവനില്ലാതെ പൊന്തിക്കിടക്കുന്നുണ്ട് പോലും…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *