മറ്റൊരാൾ
Story written by Jayachandran NT
നാടുവിട്ട് കേരളത്തിലെത്തുന്ന ഏതൊരു അന്യ സംസ്ഥാനക്കാരനെ പ്പോലെയും പണമുണ്ടാക്കണം, നാട്ടിൽ പോകണം എന്നതൊക്കെ യായിരുന്നു പവൻകുമാർ എന്ന പവനൻ്റെയും ലക്ഷ്യം.
ഭാമടീച്ചറുടെയും ദേവൻമാഷിൻ്റെയും വീട്ടിലുള്ള ചില്ലറപ്പണിയൊക്കെ ചെയ്യുന്നത് അവനായിരുന്നു. മാഷും ടീച്ചറും കോളേജ് അദ്ധ്യാപക രായിരുന്നു. റിട്ടയറായി, ഒരു മകനുള്ളത് വിദേശത്താണെന്നാണ് പവൻ കേട്ടിട്ടുള്ളത്. ബാംഗ്ലൂരെവിടെയോ പഠിച്ച്, ചില്ലറ കേസ്സും കുഴപ്പങ്ങളുമൊക്കെ ഉണ്ടാക്കി പിന്നെ നാടുകടന്നെന്നാണ് അറിവ്.
പള്ളിപ്പറമ്പിനരികിലാണ് വലിയവീട്. പരിസരത്തൊന്നും മറ്റ് വീടുകളൊന്നുമില്ല.
മൂന്ന് വശവും കാടുകയറിക്കിടക്കുന്ന പറമ്പുകളാണ്. മുന്നിലൊരു ചെമ്മൺപാതയും, അതിനിപ്പുറം റെയിൽവെ പാളവും കഴിഞ്ഞിട്ടാണ് കബർസ്ഥാനും പള്ളിപ്പറമ്പും പവൻ താമസിക്കുന്ന ലോഡ്ജും. ലോഡ്ജ് മുറിയിലെ ജനലിലൂടെ അവന് ആ വീട് കാണാമായിരുന്നു.
സിറ്റിയിലുണ്ടായിരുന്ന അവരുടെ ഫ്ലാറ്റ് കച്ചവടമാകുമെന്ന് അവനറിഞ്ഞിരുന്നു. ‘രാവിലെയാണതിൻ്റെ എഴുത്തുകുത്തുജോലികൾക്കായി മാഷ് പോയത്. നീലനിറമുള്ള ഒരു ട്രോളിബാഗുമായി വൈകുന്നേരം മടങ്ങിയെത്തി. പൈസ ബാങ്കിലിടാൻ സമയം കിട്ടിക്കാണില്ല. ബാഗ് നിറയെ പണമായിരിക്കും.’ ആയിരത്തിൻ്റെയും, അഞ്ഞൂറിൻ്റെയും നോട്ടുകെട്ടുകൾ അവൻ ജാലകവാതിലിലൂടെ സ്വപ്നം കണ്ടു. ‘ഇന്നത്തെ രാത്രിയിലവരത് വീട്ടിൽ സൂക്ഷിച്ചിരിക്കും. നാളെയായാൽ കിട്ടില്ല.’ അതു കൊണ്ടാണ് രാത്രി അവനൊരു മോഷണത്തിനായി തയ്യാറായത്. പെട്ടി കണ്ടെത്തണം, അതുമായി നാട്ടിലേക്ക് പോകണം.’
കാടുകയറിയ കബർസ്ഥാനിലെ ഇരുട്ടിനുള്ളിൽ നിഴലുപോലെ ഉയർന്നു നിൽക്കുന്ന മീസാൻ കല്ലുകളിലൊന്നിനു ചുവട്ടിൽ വസ്ത്രങ്ങളഴിച്ചുവച്ചു. കറുത്ത നിറമുള്ള നിക്കർ മാത്രമായി വേഷം. തീവണ്ടിപ്പാളം കടന്നു, വീടിൻ്റെ ചുറ്റുമതിലിനരികിലെത്തി അകത്തേക്കെടുത്തു ചാടി, പുറകുവശത്തുള്ള വാതിലിനരികിലെത്തി കാത്തിരുന്നു.
‘ട്രെയിൻ പോകുന്ന ഒച്ചയുണ്ടാകുമ്പോൾ വാതിൽ പൊളിക്കണം അകത്ത് കടക്കണം. അവർ ഉറക്കമായിക്കാണും. അഥവാ ഉണർന്നാലും തന്നെ തിരിച്ചറിയാൻ പാടില്ല.’
കറുത്തനിറമുള്ള തോർത്തുകൊണ്ട് മുഖം മറച്ചുകെട്ടി. ട്രെയിൻ വരാൻ കാത്തിരുന്നു.
കൃത്യം, ട്രെയിൻ പോയിക്കഴിഞ്ഞപ്പോൾ വീട്ടിനുള്ളിലെത്തിയിരുന്നു. ‘വാതിൽ തുറന്നു വെച്ചിരുന്നോ!’ തള്ളിയ ഉടൻ തുറന്നത് പോലെ സംശയമുണ്ടായി. ഇരുട്ടാണ്. ഫ്രിഡ്ജിൻ്റെ നേരിയ മൂളലുണ്ട്. വീടിനകം പരിചിതമാണ്. ‘ഏത് മുറിയിലാകും പണമിരിക്കുന്നത്! അവർ ഉറങ്ങുന്ന മുറിയിലായിരിക്കുമോ?’ ഇരുട്ടിൽ കണ്ണൊന്നു പഴകിയപ്പോൾ ഉള്ളിലെ കാഴ്ചകൾ അൽപ്പം വ്യക്തമായി. ഹാളിൻ്റെ ഇരുവശത്തും മുറികളിലേക്കുള്ള വാതിലും, മുന്നിൽ മുകൾനിലയിലേക്കുള്ള തടിക്കോവണിയുമാണ്.
മുറിയുടെ വാതിൽപ്പാളി പതിയെ തള്ളി നോക്കി. പൂട്ടിയിട്ടില്ല. മുറിക്കുള്ളിൽ എ സി യുടെ ശബ്ദവും കൂർക്കംവലിയുടെ ഒച്ചയും കേൾക്കുന്നു. ശബ്ദമുണ്ടാക്കാതെ നിലത്തിരുന്ന്ഇ ഴഞ്ഞതിനുള്ളിലേയ്ക്ക് കയറി. മാഷും ടീച്ചറും കട്ടിലിൽ ഉറങ്ങുന്നുണ്ട്.’കട്ടിലിനരികിലാണ് വലിയൊരു അലമാരയുള്ളത്. പണം അതിനുള്ളിലായിരിക്കും.’.മാഷ് ചെറുതായി കൂർക്കംവലിക്കുന്നുണ്ട്. ടീച്ചർ ശാന്തമായുറക്കത്തിലാണ്.
മുറിയ്ക്കുള്ളിലെ ഇരുട്ടിനുള്ളിലും എ സി മെഷീനിലെ പച്ചവെളിച്ചം പടർത്തിയ വെട്ടത്തി ലാണ് അലമാരയുടെ മുന്നിൽ നിഴൽ പോലെ മറ്റൊരാളെ അവൻ കണ്ടത്. ശരീരത്തിലൂടൊരു തണുപ്പ് കടന്നുപോയി. ‘ആരാണത്! തനിക്കു മുൻപെത്തിയ കള്ളനാണോ? പുറംതിരിഞ്ഞാണ് നിൽക്കുന്നത്. ആരോഗ്യവാനാണ്. അiടിവസ്ത്രം മാത്രമാണ് വേഷം. മുതുകിലെന്തോ തിരുകി വച്ചിട്ടുണ്ട്. തോiക്കാണെന്നവന് തോന്നി. ഒരു കൈയ്യിൽ നീളമേറിയ പിടിയുള്ളൊരു ചുiറ്റികയും ഉണ്ടായിരുന്നു. അജ്ഞാതൻ അലമാര തുറക്കുവാൻ ശ്രമിക്കുകയാണ്. സാധിക്കുന്നില്ല..ചെറിയ തട്ടുമുട്ടൊച്ചകളു ണ്ടാകുന്നു. വൃദ്ധദമ്പതിമാർ ഉണരുമെന്ന് അവൻ ഭയപ്പെട്ടു. ‘ഉണർന്നാലെന്താകും സംഭവിക്കുക! അയാൾ അiക്രമകാരിയായ മോഷ്ടാവാണ്. കൈയ്യിൽ ആയുധമുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ താനും പ്രതിയാകും. പുറത്തിറങ്ങണം.’ പുറകിലേ ക്കിഴയാൻ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ഇടിമിന്നലുണ്ടായത്. ഉറക്കത്തിൽ നിന്ന് ടീച്ചർ ഉണരുന്നതും ഇരുട്ടിലൊരാളെ കണ്ട് ഭയക്കുന്നതും നിലവിളിക്കാനായി വായ്തുറക്കുന്നതും അവൻ കണ്ടു.
അജ്ഞാതൻ്റെ ചുiറ്റികയിരുന്ന കൈ അവരുടെ തiലയ്ക്ക് മുകളിലേക്കുയർന്നു.
നിലത്തു നിന്നെഴുന്നേറ്റ് പവൻ പുറത്തേക്ക് പാഞ്ഞു. വാതിൽ കടന്ന് പുറത്തേക്കിറങ്ങിയതും ആ സ്ത്രീയുടെ തiലയോട്ടി പിiളർന്ന ആiർത്തനാദവും പുറകെയെത്തി. റെയിൽപ്പാളത്തിനരികിലെത്തിയതും രണ്ടാമതൊരു നിലവിളിയും വെiടിശബ്ദവും കാതുകളിലേക്കെത്തി.
‘രണ്ടുപേരെയും ആ ദുഷ്ടൻ കൊiന്നിട്ടുണ്ട്.’ മുന്നിലൂടെ ഒരു ട്രെയിൻ കടന്നു പോകുന്നു ണ്ടായിരുന്നു. ഒരിടിമിന്നലും വെiടിയൊച്ചയും വീണ്ടുമുണ്ടായി രക്ഷപ്പെടണം എന്ന ചിന്തമാത്രമായിരുന്നു അവൻ്റെ മനസ്സിൽ, ഓട്ടത്തിനിടയിൽ ഇടയ്ക്കൊന്നു വീഴുകയും അവിടെന്ന് ഉരുണ്ടു പിരണ്ടെഴുന്നേറ്റ് വീണ്ടും ഓടി. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ലോഡ്ജ് മുറിയിലേക്കെത്തി.
‘എന്തൊക്കെയാണ് സംഭവിച്ചത്! തീവണ്ടിപ്പാളം കടന്നപ്പോഴൊരു ട്രെയിൻ കടന്നുപോയതിനോടൊപ്പം വെiടിയൊച്ചയും കേട്ടിരുന്നു. മോഷണശ്രമം പരാജയപ്പെട്ടിരിക്കുന്നു.
‘രണ്ടുപേരെ തiലയ്ക്കടിച്ചാരോ കൊiന്നിരിക്കുന്നു. താനതിന് സാക്ഷിയാണ്.’ ഭയംകൊണ്ടും, തളർച്ചക്കൊണ്ടും നിലത്തേക്ക് വീണു ബോധംകെട്ടുറങ്ങിപ്പോയി.
പിറ്റേന്ന് ഉച്ചയോടെയാണ് ഉണർന്നത്. ലോഡ്ജ് മുറിയിലെ ജനാല വഴി വൃദ്ധദമ്പതിമാരുടെ വീട് നിരീക്ഷിച്ചു. ‘കൊiലപാതകമറിഞ്ഞ് ആൾക്കാർ കൂടിയിട്ടുണ്ടോ? പോലീസുകാർ, ആംബുലൻസ്, പോലീസ് നായ എത്തിയാൽ മണം പിടിച്ചിവിടേക്കെത്തില്ലേ!’ കബർസ്ഥാനിൽ ഊരിവച്ച വസ്ത്രങ്ങളെടുത്ത് മാറ്റാത്തത് മണ്ടത്തരമായെന്ന് തോന്നി.
ചിന്തകൾ കാടുകയറിയപ്പോഴും നാലുചുറ്റും മതിലോട് കൂടിയ രണ്ടുനില ഓട് മേഞ്ഞ പഴയ കെട്ടിടവും പരിസരവും ആളനക്കങ്ങളൊന്നുമില്ലാതെ നിശബ്ദമായിരുന്നു. മരങ്ങളിലും ചെടികളുമൊക്കെയായി പച്ചപ്പ് നിറഞ്ഞ പരിസരങ്ങൾ. മുകൾ നിലയിലെ ഒരു ജനാലപ്പാളി തുറന്നിട്ടുണ്ട്. ഭീതിയോടെയാണ് താഴത്തെ നിലയിലേക്ക് നോക്കിയത്. വീടിൻ്റെ ഒരുവശമാണ് കാണുന്നത്. തടിപ്പാളികൾ ഉള്ള മൂന്ന് ജനാലകൾ കാണാം. ‘അതിനുള്ളിലായിരിക്കുമോ ശവങ്ങളുള്ളത്
ആ നിമിഷങ്ങളോർത്തെടുക്കാൻ ശ്രമിച്ചു. രണ്ടുപേരും മരിച്ചിട്ടുണ്ടാകും. രiണ്ടുശവങ്ങൾ അതിനുള്ളിലുണ്ട്. നിമിഷനേരങ്ങൾ കൊണ്ട് കൊiലക്കേസ്സും കൊiലക്കയറും ആരാച്ചാരു മൊക്കെ അവൻ്റെ ചിന്തയിലൂടെ കടന്നുപോയി. പത്രക്കാരൻ കൊണ്ടെറിഞ്ഞിട്ടുപോയ ദിനപത്രം മുറ്റത്തുണ്ട്. ഗേറ്റിനരികിലെ മതിലിൻ്റെ മുകളിൽ പാൽക്കാരൻ കൊണ്ടുവച്ചൊരു കുപ്പിയുമിരിക്കുന്നു. വൈകുന്നേരമാകുന്നതു വരെ പാൽ കുപ്പി അവിടെ ഉണ്ടായിരുന്നു. പിന്നീടതവിടെ നിന്നപ്രത്യക്ഷ്യമായി. ആരെടുത്തെന്നോ എവിടേക്ക് കൊണ്ട് പോയെന്നോ അവൻ കണ്ടിരുന്നില്ല. നേരം വൈകിക്കൊണ്ടിരുന്നു. രാത്രിയായി. പുലരിയായി. പത്രക്കാരൻ വീണ്ടും വന്നു പോയി
ഇപ്പോൾ മുറ്റത്ത് ദിനപത്രങ്ങളുടെ എണ്ണങ്ങൾ കൂടി.
മൂന്നാംദിവസം രാവിലെ പത്രക്കാരൻ ഗേറ്റിനരികിൽ നിന്നകത്തേക്ക്സം ശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ അവൻ്റെ ഉള്ളൊന്നു കാളി. പത്രക്കാരൻ ഇപ്പോൾ അകത്ത് കയറുമെന്നും ശവങ്ങൾ കണ്ടെത്തുമെന്നും പോലീസിനെ അറിയിക്കുമെന്നും അവൻ പ്രതീക്ഷിച്ചു.nസംശയത്തോടെ വീക്ഷിച്ചശേഷം ഫോണെടുത്ത് പത്രക്കാരൻ ആരെയോ വിളിച്ചു. കുറച്ചുനേരം അവിടെ തന്നെ നിന്നു.
അപ്പുറത്താരും ഫോണെടുക്കാത്തതിൻ്റെ അസ്വസ്ഥത പത്രക്കാരനിലുണ്ടായിരുന്നു.
‘മാഷിനെയോ ടീച്ചറെയോ ആയിരിക്കും വിളിക്കുന്നത്, അവർ ഫോണെടുക്കില്ല.
രണ്ടുപേരെയും മറ്റൊരാൾ കൊiന്നു, താനതിന് സാക്ഷിയാണ്’ അവന് വീണ്ടും ശരീരം തളരുന്നതുപോലെ തോന്നി. നല്ല ഭക്ഷണങ്ങൾ എന്തെങ്കിലും കഴിച്ചിട്ടോ ലോഡ്ജിന് പുറത്തിറങ്ങിയിട്ടോ ദിവസങ്ങളായിട്ടുണ്ട്. പത്രക്കാരൻ വീണ്ടും വീട്ടിലേക്കൊന്നു തലയെത്തിച്ച് നോക്കിയിട്ട് സ്ക്കൂട്ടറോടിച്ചുപോയി. എന്തു കൊണ്ടോ അടുത്ത ദിവസം പത്രക്കാരൻ അതിനുള്ളിലേക്ക് പത്രമെറിയാതെ ടൂവീലറോടിച്ചു പോയതു കണ്ടപ്പോൾ അവന് സംശയമായി. രാത്രിയും പകലുമായി ദിവസങ്ങൾ ഒരുപാട് കഴിയുന്നു. കാറ്റിൽ മാംiസം അഴുകിയ നാറ്റം വന്നു തുടങ്ങിയിരുന്നു. ‘ഇനിയധികം താമസിക്കാതെ ആരെങ്കിലും അന്വേഷിച്ചെത്തും. ആ വീട്ടിനുള്ളിൽ രണ്ടുശവങ്ങളുണ്ടെന്നും അതിപ്പോൾ പുiഴുക്കൾ നുiരയ്ക്കുന്നുണ്ടാകുമെന്നതും ഇപ്പോഴെനിക്കുമാത്രം അറിയുന്നതാണ്. ഇതുവരെ ആരും അന്വേഷിച്ചെത്തിയിട്ടില്ല.
പോലീസ് സ്റ്റേഷനിൽ ചെന്ന് പറയണമെന്നുണ്ട്. എങ്ങനെ പറയും.നീ എന്തിനവിടെ ചെന്നു എന്ന ചോദ്യമുണ്ടാകും മോiഷ്ടിക്കാനെന്ന് പറഞ്ഞാലും അവരത് വിശ്വസിക്കുമോ! നീ തന്നെ അവരെ കൊiന്നിട്ട് നുണ പറയുന്നതാണെന്നവർ പറഞ്ഞാലോ അന്യസംസ്ഥാനക്കാരനാണെന്ന് അറിയുമ്പൊഴേ കുറ്റവാളിയെന്ന് അവർ വിധിക്കും. പറയാതിരുന്നാലും സ്വന്തം വിരലടയാളങ്ങൾ അവിടെ പതിഞ്ഞിട്ടുണ്ടെങ്കിൽ പിടിക്കപ്പെടും’ അങ്ങനെയാണ് ഉള്ള തെളിവുകൾ നശിപ്പിക്കണമെന്ന് അവൻ തീരുമാനിച്ചത്.
അന്നുരാത്രി പറമ്പിൽ വളർന്നു നിന്ന മാവിൻ്റെ ശിഖരത്തിലൂടെ രണ്ടാം നിലയിലെത്തി. ജനൽപ്പഴുതിലൂടെ ഊർന്നകത്തിറങ്ങി കൊiലപാതകം നടന്ന മുറിയിലെത്തി. മുറിയ്ക്കുള്ളിൽ ഈച്ചയുടെ മൂളലും, ശവം അഴുകിയ നാറ്റവും വന്നവനെ പൊതിഞ്ഞു. നിലത്തും കട്ടിലിലും നിറയെ കട്ടപിടിച്ചുണങ്ങിയ കറുത്ത ചോiര.
രണ്ടുപേരുടെയും ശവശരീരങ്ങൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് കണ്ടപ്പോൾ ഭയം ശരീരത്തിലൂടെ പുഴുക്കളെപോലരിച്ചിറങ്ങി. ‘മറ്റൊരാൾ അവരുടെ ശiവശരീരങ്ങളും മാറ്റിയിരിക്കുന്നു. എന്തായിരിക്കുമയാൾ ചെയ്തത്? പണപ്പെട്ടികൊണ്ടു പോയിരിക്കുമോ!’ ചിന്തകൾ കാടുകയറി. ശവശiരീരങ്ങൾ വലിച്ചിiഴച്ചു കൊണ്ടു പോയതിൻ്റെ പാടുകളുണ്ട്. അവനത് പിൻതുടർന്നു. പുറകിലെ വാതിൽ വഴി പറമ്പിലെത്തി. അവിടെയെല്ലാം ഭയത്തോടെ നിരീക്ഷിച്ചു.
‘എവിടെയെങ്കിലും മണ്ണിളകി കിടക്കുന്നുണ്ടോ?’ വടക്കേപറമ്പിൻ്റെ മൂലയിൽ മണ്ണിളകിയിരിക്കുന്നു. പച്ചപുല്ലുകൾ ഒരു ശവക്കുഴി വീതിയിൽ വെട്ടിമാറ്റിയിരിക്കുന്നു.
‘മാഷിൻ്റെയും ടീച്ചറുടേയും ശവശരീരങ്ങൾ മറ്റൊരാൾ അവിടെ കുഴിച്ചിട്ടിട്ടുണ്ട്. എന്നിട്ട് പണപ്പെട്ടിയുമായി കടന്നിട്ടുണ്ടാകും.’ മണ്ണിളകിയതിനരികിലായി തീയിട്ടിരിക്കുന്നതും, ടീച്ചർ അന്നുരാത്രിയിൽ ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞതിൻ്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ‘ടീച്ചറുടെ നiഗ്നമായ ശരീരമായിരിക്കുമവിടെ കുഴിച്ചിട്ടിരിക്കുന്നത്.
ആ ദുഷ്ടൻ അവരെ ശാiരീരികമായും ഉപദ്രവിച്ചിട്ടുണ്ടാകണം. പിടിക്കപ്പെട്ടാൽ തന്നിലേക്കായിരിക്കും ആ പാതകവുമെത്തുന്നത്.’ ഭയം അവനിൽ അടിമുടി പ്രവേശിച്ചു. പാളവും കബർസ്ഥാനും കടന്നവൻ തിരികെ ലോഡ്ജ് മുറിയിലെത്തി. നാളെ തന്നെ നാടുവിടണമെന്ന് തീരുമാനിച്ചു. സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു വച്ചു.
പിറ്റേന്ന് രാവിലെ മാഷിൻ്റെ ഫോണിൽ നിന്നുള്ള കാളാണ് അവനെ വിളിച്ചുണർത്തിയത്. പേര് തെളിഞ്ഞത് കണ്ടപ്പോൾ ആദ്യമവൻ ഭയന്നു, ഫോൺ നിലത്തേക്കൂർന്ന് വീണു. ‘മറ്റൊരാളായിരിക്കും മാഷിൻ്റെ ഫോണിൽ നിന്നു വിളിക്കുന്നത്! അയാൾ എന്നെയും അന്നു കണ്ടിരിക്കുമോ? ഭീഷണിപ്പെടുത്താനുള്ള വിളിയായിരിക്കും’ രണ്ടാമതും കാൾ വന്നപ്പോഴാണ് ധൈര്യം സംഭരിച്ചവന തെടുത്തത്.
“പവൻ, ഒന്നിങ്ങോട്ട് വരണം കുറച്ച് ജോലിയുണ്ട്.” മാഷിൻ്റെ ശബ്ദം!.അവനാദ്യം ഭയന്നു, മാഷ് തന്നെയാണോന്ന് സംശയമായി. ധൈര്യത്തോടെ കുളിച്ചൊരുങ്ങി
അവിടെയെത്തിയപ്പോൾ മാഷൊരു തൂമ്പയുമായി വടക്കേപ്പറമ്പിൻ്റെ കോണിലൊരു കുഴി മൂടുകയായിരുന്നു.
“ആഹാ നീ വന്നോ! പറമ്പ് മുഴുവൻ ഒരാഴ്ച്ചയായി കാടുകയറി. എല്ലാമൊന്നു വൃത്തിയാക്കണം.” അവനെ കണ്ടതും അയാൾ പറഞ്ഞു..അവൻ ചുറ്റുപാടും നിരീക്ഷിച്ചു. ടീച്ചറുടെ അസാന്നിദ്ധ്യം സംശയങ്ങളുണർത്തി. അപ്പോഴാണ് പത്രക്കാരനും അവിടേക്കെത്തിയത്. ശേഷം അവർ തമ്മിലുണ്ടായ സംഭാഷണം അവൻ ഭീതിയോടെ കേട്ടുനിന്നു.
“എവിടായിരുന്നു മാഷെ കുറച്ചു ദിവസമായി കണ്ടില്ലല്ലോ?” പത്രക്കാരൻ ചോദിച്ചു.
“ഞങ്ങളിവിടില്ലായിരുന്നെടോ, തറവാട് വരെയൊന്നു പോയിരുന്നു..അവിടെ മൊത്തം വലയും പൊടിയുമായിരുന്നു. ഒക്കെ വൃത്തിയാക്കി കുറച്ച് ദിവസം അവിടെ നിന്നു.” അയാൾ പറഞ്ഞു.
“മൂന്ന്ദിവസം ഞാൻ പത്രമിട്ടു, ആരും എടുക്കാതിരുന്നപ്പോൾ മാഷെവിടെയോ പോയെന്ന് മനസ്സിലായി. ഫോൺ വിളിച്ചപ്പൊ കിട്ടിയില്ല..പിന്നെ, ടീച്ചർ വിളിച്ചു പറഞ്ഞു, ഞങ്ങള് വരുന്നവരെ പത്രം ഇടണ്ടെന്ന്, ആരും എടുക്കാതിരുന്നത് കണ്ടാൽ, വീട്ടിൽ ആളില്ലെന്നറിഞ്ഞ് കള്ളൻമാരൊക്കെ കയറുമെന്ന്. പിന്നീട് ഞാനാണ് പത്രങ്ങളും പാൽ കുപ്പിയുമൊക്കെ എടുത്തു മാറ്റിയത്. അപ്പൊഴേക്കും വീട്ടിനുള്ളിൽ നിന്ന് പത്രക്കാശുമായി ടീച്ചർ ഇറങ്ങിവന്നു. അവരുടെ തലയിലൊരു ബാൻഡേജിൻ്റെ കെട്ടുണ്ടായിരുന്നു.
“ഇതെന്തു പറ്റി ടീച്ചറെ തലയിലൊരു കെട്ട്?”
“ഓ അതെന്നാടാ രാത്രിയിലിവിടൊരു പേപിടിച്ച നായ കയറി വന്നു. ഇവളൊന്നു പേടിച്ചു, തലയൊന്നു കട്ടിലിൽ മുട്ടിയതാ “
“എന്നിട്ട് നായ എവിടെ?”
“അതിനെയാടാ ഇവിടിപ്പൊ കുഴിച്ചിട്ടെ ഇവിടെ കിടന്നത് ചത്തു, പുഴുത്തു. ഒരാഴ്ച്ചയായോണ്ട് നാറ്റം വച്ചിരുന്നു.” മാഷ് പറയുന്നത് അവനും കേട്ടിരുന്നു.
“മോൻ വിളിക്കാറുണ്ടോ മാഷെ ഇപ്പൊഴവനെവിടാണ് ഇവിടുണ്ടോ അതൊ വിദേശത്താണോ?”
”ഓ അവനൊക്കെ വല്ല്യ തിരക്കായിപ്പോയില്ലേ ഇനി വിളിയൊക്കെ കണക്കാ, വിദേശത്തൊന്നുമല്ല അവനിവിടുണ്ട്.” അയാൾ തൂമ്പ കൊണ്ട് നനഞ്ഞ മണ്ണ് ഇടിച്ചുറപ്പിച്ചു. പത്രക്കാരൻ സ്ക്കൂട്ടറോടിച്ചു പോയി.
“കേട്ടോടാ പവനാ സിറ്റിയിലെ ഫ്ലാറ്റ് ഞങ്ങൾ വിറ്റു. നാളെയാണതിൻ്റെ എഴുത്തുകുiത്തുജോലികൾ ഒരു സഹായത്തിന് നീ കൂടെ വരണം കേട്ടോ
അതുകഴിഞ്ഞ് നിൻ്റെ നാട്ടിലേക്ക് ഞങ്ങളും വരുന്നുണ്ട്.”
മാഷ് പറയുന്നത് കേട്ടപ്പോൾ മുതൽ അവൻ്റെ ചിന്തകൾ മറ്റൊന്നിൻ്റെ നിയന്ത്രണത്തിലായി. ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും ഇന്ദ്രിയങ്ങളെ ഭരിക്കാൻ ആരംഭിച്ചു.
ഇനിയാണ് തീവണ്ടിപ്പാളം കടന്നുവന്ന് കബർസ്ഥാനിലെത്തി വസ്ത്രങ്ങളഴിച്ചു വച്ച്, മോഷത്തിനെത്തുന്നതെന്നു തോന്നി.
“അന്നു രാത്രിയിലെന്താണ് സംഭവിച്ചത്?’ ശബ്ദം കേട്ട് ടീച്ചർ നിലവിളിച്ചതും, മറ്റൊരാൾ കൈയ്യിലിരുന്ന ചുറ്റിക ഉയർത്തിയതും മാഷ് ഉണർന്ന് അവൻ്റെ നെറ്റിയിലേക്ക് തോക്കുനീട്ടിയതും ഓർമ്മ വന്നു. ചുറ്റിക കൊണ്ട് അവനടിച്ച താണല്ലോ! അപ്പൊഴാണ് വെiടിയൊച്ചയുണ്ടായത്.’ പലതരം ചിന്തകൾ തലച്ചോറിൽ കുന്നുകൂടി.”പവനാ ഈ കുഴിയൊന്ന് നന്നായി മൂടിയിട്ട് അകത്തെ മുറിയിലേക്ക് വരൂ അവിടൊക്കെ വൃത്തിയാക്കണം കുറച്ച് പണികളുണ്ട്.” എന്നു പറഞ്ഞ് നീളമേറിയ പിടിയുള്ളൊരു ചുറ്റികയുമായി മാഷ് വീട്ടിനുള്ളിലേക്ക് നടന്നു.