അവന്റെ ചോദ്യം കേട്ടതും അവനെ അടിച്ചു കൊണ്ടിരുന്ന എന്റെ കൈകൾ കുഴഞ്ഞത് പോലെ താഴെക്ക് വീണു ദയനീയമായ മുഖത്തോടെ ഞാൻ അവനെ നോക്കി…

_upscale _blur

എഴുത്ത്:- നൗഫു ചാലിയം

“നിങ്ങളാരാ

എന്നെ തല്ലാൻ…????

എന്റെ അച്ഛനോ???..

അതോ എന്റെ ഏട്ടനോ???……

എന്റെ കൂടപ്പിറപ്പോ…???

അതൊന്നും അല്ലല്ലോ…”

അവന്റെ ചോദ്യം കേട്ടതും അവനെ അടിച്ചു കൊണ്ടിരുന്ന എന്റെ കൈകൾ കുഴഞ്ഞത് പോലെ താഴെക്ക് വീണു ദയനീയമായ മുഖത്തോടെ ഞാൻ അവനെ നോക്കി…

“ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും… ഒരു ദിവസം ഇത്തിരി കുടിച്ചെന്ന് കരുതി… ഞാൻ…ഞാൻ”

അവൻ വാക്കുകൾ കിട്ടാതെ എന്റെ മുഖത്തേക് നോക്കി…

“ഇതേന്റെ വീടാണ്…

എന്നെ ഭരിക്കാൻ വരുന്നവർ ഈ വീട്ടിൽ നിൽക്കണ്ട…. “

അവൻ പറഞ്ഞതും അവന്റെ മുഖത് വലത്തേ കവിളിൽ തന്നെ ഒരടി കിട്ടി.. പിന്നെ മാറി മാറി ഇരു കവിളിലും…ഒന്നല്ല രണ്ടല്ല മൂന്നല്ല പലവട്ടം…

അമ്മയായിരുന്നു…അവനെ അടിച്ചത്…

“എന്താടാ.. നീ പറഞ്ഞെ… മാപ്പ് പറയെടാ…ചേട്ടനോട്…

മാപ്പ് പറ…”

എത്ര അടികിട്ടിയിട്ടും അവന് എന്നോടുള്ള ദേഷ്യം അവന്റെ മുഖത് കൂടുക എന്നല്ലാതെ കുറയുന്നില്ലായിരുന്നു…

ഞാൻ പെട്ടന്ന് തന്നെ അമ്മയെ പിടിച്ചു മാറ്റി…

നിങ്ങൾ ഇയാൾക്കു വേണ്ടി എന്നെ തല്ലിയല്ലേ എന്നും പറഞ്ഞു അവൻ റൂമിനുള്ളിലേക് കയറി പോയി…

“മനസ് വല്ലാതെ അസ്വസ്ഥമാകുന്നതുപോലെ…

സ്വന്തം അനിയൻ അല്ലെങ്കിലും… മീനുവിനെ കെട്ടിയതിന് ശേഷം അവളുടെ കൂടപ്പിറപ്പ് എന്റെയും അനിയൻ ആവുകയായിരുന്നു…

അവന്റെ പേര് ദീപക്…

നാട്ടിൽ കോഴിക്കോട് തന്നെ ആണേ ഞങ്ങൾ…

എന്റെ സ്വന്തം വീട് മലയോരത്താണ്…

അവിടെ ആരും ഇല്ലാത്തത് കൊണ്ട് തന്നെ അമ്മക്കും അനിയനും കൂട്ടായി ഞങ്ങൾ മീനുവിന്റെ വീട്ടിലാണ് താമസം…

നിന്റെ അനിയൻ അവിടെ ക ള്ള് കുടിച്ചു ബഹളം വെക്കുന്നെന്ന് പറഞ്ഞു ഒരു കൂട്ടുകാരൻ വിളിച്ചതും പോയി നോക്കിയതായിരുന്നു ഞാൻ..

ആദ്യമായിട്ട് ആയിരിക്കാം… അവൻ ഒന്നോ രണ്ടോ ബെഗ് കഴിച്ച ഉടനെ തന്നെ വാളും വെച്ച് വാക്കുകൾ കുഴഞ്ഞു ആരെയോ ചീ ത്ത വിളിക്കുകയായിരുന്നു..

അവന്റെ കൂട്ടുകാർ പറഞ്ഞാണ് ഞാൻ അറിഞ്ഞത്… അവനൊരു പ്രണയം ഉണ്ടെന്നും ഇന്ന് രാവിലെ അവളുടെ വിവാഹം വേറെ ഒരുത്തനുമായി ഉറപ്പിച്ചെന്നും…അതിന്റെ സങ്കടത്തിലാണ് അവൻ കുടിച്ചതെന്നും…”

“എന്നോട് നല്ല സ്നേഹമാണ് അവന്…ഏട്ടനെ പോലെ തന്നെ ആയിരുന്നു കണ്ടിരുന്നത്..

ചിലപ്പോൾ കൂട്ടുകാരുടെ ഇടയിൽ നിന്നും ചീ ത്ത പറഞ്ഞു രണ്ടടി കൊടുത്തു കൊണ്ട് വന്നത് അവന് ഇഷ്ടപ്പെട്ടില്ലായിരിക്കാം…

എന്നാലും അവന് ഞാൻ ആരും അല്ലായിരുന്നോ..

അവന്റെ ഉള്ളിലെ മ ദ്യം ആയിരുന്നു സംസാരിച്ചിരുന്നതെങ്കിലും എന്റെ മനസ് വല്ലാതെ കൊളുത്തി വലിക്കുന്നത് പോലെ…”

ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി എന്റെ വണ്ടി എടുത്തു.. പുറത്തേക് ഇറങ്ങി..

അമ്മ പുറകെ നിന്നും വിൽക്കുന്നത് ഞാൻ കേൾക്കുന്നുണ്ടേലും എനിക്ക് അതിന് പോലും മറുപടി കൊടുക്കാൻ കഴിയുന്നില്ല…

വൈകുന്നേരം എട്ടു മണിക്കായിരുന്നു എന്റെ ഫോണിലേക്കു ഒരു കാൾ വന്നത്…

“മീനു കാളിംഗ്…”

അവൾ ജോലി കഴിഞ്ഞു വന്നതും വീട്ടിൽ നടന്നതറിഞ്ഞു വിളിക്കുകയാവും…

“ചേട്ടൻ എവിടെയാ…”

ഫോൺ എടുത്ത ഉടനെ അവൾ ചോദിച്ചു..

“ഞാൻ അങ്ങാടിയിൽ ഉണ്ട്…”

അവൾക് മറുപടി കൊടുത്തു…

“ ചേട്ടൻ ഒന്ന് വേഗം വരുമോ…

ദീപു…”

അവൾ പറയുന്നത് മുഴുവൻ ആക്കാതെ ഞാൻ അവളോട് ചോദിച്ചു..

“ അവനെന്തു പറ്റി…”

“ഒന്നും പറ്റിയില്ല…ഒടുക്കത്തെ കരച്ചിൽ.. അമ്മ പുളി വെള്ളം കൊടുത്തതിനു ശേഷമാണ് തുടങ്ങിയെ…

ഞങ്ങൾ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല…

ചേട്ടൻ വേഗം വരുമോ…? “

“അവൾ പറഞ്ഞതും മറ്റെല്ലാം മറന്നു ഞാൻ വേഗം വണ്ടിയും എടുത്തു വീട്ടിലേക് വിട്ടു…

ചിലപ്പോൾ അവന്റെ പ്രണയം നഷ്ടപ്പെട്ടതിന്റെ വേദന വീണ്ടും മനസിൽ നിറഞ്ഞു കാണും..

എന്താ ചെയ്യാ ഒരാൾ ആത്മാർഥമായി പ്രണയിക്കുമ്പോൾ മറ്റൊരാൾ നൈസായി തേക്കുകയാണല്ലോ പതിവ്…”

വീട്ടിലേക് എത്തിയതും ഡെയിനിങ് ടേബിളിൽ തല വെച്ച് കരയുന്നവനെ ആയിരുന്നു ഞാൻ കണ്ടത്…

തൊട്ടടുത്തു തന്നെ അമ്മയും മീനുവും നിൽക്കുന്നുണ്ട്..

അമ്മയുടെ കൈകൾ അവന്റെ തലയിൽ തലോടുകയാണ്…

ഞാൻ അങ്ങോട്ട് നടന്നു ചെന്നു…

കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു മ ദ്യ കുപ്പി എടുത്തു ടേബിളിൽ വെച്ചു…

കുപ്പി വെക്കുന്ന ശബ്ദം കേട്ടതും അവൻ തല പൊന്തിച്ചു ആദ്യം കുപ്പിയിലേക്കും പിന്നെ എന്നെയും നോക്കി…

“എനിക്കതിന്റെ ബ്രാൻഡ് ഒന്നും അറിയില്ല…

ഞാൻ കഴിക്കാറില്ല…കഴിക്കുന്ന കൂട്ടുകാരുടെ കൂടെ ഇരിക്കാറും ഇല്ല…

ആദ്യമായിട്ടാണ് ബീവറേജിൽ കയറുന്നത് തന്നെ…

അവിടെ ഉള്ളതിൽ ഏറ്റവും വില കൂടിയതാണ് ഇത്…

മനസ്സിൽ വിഷമം തോന്നുമ്പോൾ കൂട്ടുകാരുടെ കൂടെ കൂടി ക ള്ള് കുടിച്ചു പുറത്തു വെച്ചു ബഹളം വെക്കരുത്..

കുടിക്കണം എന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി ഞാൻ വാങ്ങി കൊണ്ടു തരാം ഇവിടെ നിന്നും കഴിക്കാം…”

മേശയിൽ കമിഴ്ത്തി വെച്ചിരുന്ന ഒരു കുപ്പിഗ്ലാസ് എടുത്തു ആ കുപ്പിയുടെ അരികിലേക് വെച്ചു ഞാൻ പറഞ്ഞതും അവൻ എന്റെ കാലുകളിൽ കെട്ടിപിടിച്ചു…

“ഏട്ടാ…….

ക്ഷമിക്കണേ….

തെറ്റ് പറ്റി…. എനിക്കൊരു തെറ്റ് പറ്റി പോയി…

എന്നെ സ്നേഹിക്കുന്നവരെ മറന്നു ഞാൻ മറ്റൊരു ലോകത്ത് ആയിരുന്നു കുറച്ചു സമയം..

അമ്മ പറഞ്ഞപ്പോയ ഞാൻ എത്ര വലിയ തെറ്റാണു എന്റെ ഏട്ടനോട് പറഞ്ഞതെന്ന് ഓർമ്മയിൽ വന്നത്..

എന്നോട് ക്ഷമിക്കണേ… അപ്പേട്ടാ…”

ഞാൻ അവനെ പിടിച്ചു ഉയർത്തി…

എന്തിനാ കരയുന്നെ.. നീ എന്നോട് അങ്ങനെ പറഞ്ഞെങ്കിലും ഞാൻ നിന്റെ ഏട്ടൻ അല്ലാതെ ആവുമോ…

നിനക്കറിയുമോ???

ഈ വീട്ടിലേക്ക് ഞാൻ ആദ്യമായി കയറി വരുമ്പോൾ ആരെയാണ് ആദ്യം കണ്ടതെന്ന്…

എന്റെ ചോദ്യം കേട്ടതും അവൻ എന്റെ മുഖത്തേക് തന്നെ ഉറ്റു നോക്കി..

ഒരു കുഞ്ഞു ട്രൗസർ ഇട്ട.. അഞ്ചു വയസു കാരനെയാണ് ഞാൻ ആദ്യമായി കണ്ടത്…..

അവൻ എന്നെ കണ്ടതും എന്റെ അരികിലേക് ഓടി വന്നു കൊണ്ട് ചോദിച്ചു..

എന്റെ ചേച്ചീനെ കൊണ്ട് പോകാൻ വന്നതാണോ എന്ന്…

അന്ന് ഞാൻ അവനോട് പറഞ്ഞു…

നിന്റെ ചേച്ചീനെ ഞാൻ കൊണ്ട് പോകില്ല.. നിന്റെ കൂടെ കാണും…ഞാനും…???

പത്താം ക്ലാസിൽ പഠിക്കുന്നത് വരെ അച്ഛാ ക ള്ള് കുടിച്ചു വന്നു അമ്മയെയും അയൽവാസികളെയും ചീ ത്ത വിളിക്കുന്നതാണ് എനിക്ക് അച്ഛനെ കുറിച്ചുള്ള ഓർമ്മ..

അന്നൊരു തീരുമാനം പതിനഞ്ചു വയസുകാരൻ എടുത്തിരുന്നു…ജീവിതത്തിൽ ഒരിക്കലും ഞാൻ ഈ കുപ്പി കൈ കൊണ്ട് തൊടില്ലെന്നു..

പക്ഷെ ഇന്നെനിക് ആ വാക് തെറ്റിക്കേണ്ടി വന്നു…

എന്റെ അനിയന് വേണ്ടി…അത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണെടാ…നീ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരൻ ആവരുതെന്നുള്ള എന്റെ കരുതൽ കൊണ്ട്…

നിനക്ക് ഇഷ്ടം ഉള്ള അത്രയും കുടിച്ചോ…ഒരു പക്ഷെ ഞാനും നിന്റെ ഈ കുടുംബവും ആണ് അതിനേക്കാൾ ലbഹരി നിനക്ക് നൽകുന്നതെന്ന് മനസിലാകുന്നത് വരെ…”

ഞാൻ അവനോട് പറഞ്ഞതും അവൻ ആ മ ദ്യ കുപ്പി കൈ കൊണ്ട് നിലത്തേക് തട്ടി..

“ഈ കുടുംബമാണ് എന്റെ ല ഹരി…

ഈ കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്നെ എനിക്കത് മനസിലായി…

നിങ്ങളൊന്നും എന്നെ വെറുക്കാതെ ഇരുന്നാൽ മാത്രം മതി…

അച്ഛൻ മ ദ്യക്കുപ്പികളുടെ മേലെയാണ് കിടന്നുറങ്ങിയത് എന്ന് ഞാൻ കേട്ടിട്ടുണ്ട്…

അങ്ങനെ മ ദ്യം കുടിച്ചു കുടിച്ചു കുടിച്ചാണ് കരളും മറ്റു പലതും നഷ്ടമായി ജീവച്ഛവം പോലെ ആയിരുന്നു എനിക്ക് നാലു വയസ് തികയുന്നതിന് മുമ്പ് അച്ചൻ പോയത്..

അമ്മ കുറെ ഏറെ അതിന്റെ പേരിൽ കരയുന്നത് ഞാൻ കണ്ടിരുന്നു.. അതൊന്നും എന്തെ ഞാൻ ഓർക്കാതെ പോയി കുറച്ചു നിമിഷങ്ങൾ…”

അവൻ എന്നോട് പറഞ്ഞു കൊണ്ട് കരയാൻ തുടങ്ങി…

“ ഞാൻ അവനെ നെഞ്ചിലേക് ചേർത്ത് വെച്ചു കൊണ്ട് പറഞ്ഞു..”.

“സാരമില്ല മോനെ… നീ എന്നോട് നേരത്തെ ചോദിച്ചില്ലേ…

ഞാൻ നിന്റെ ആരാണെന്ന്…

അച്ഛനോ…ചേട്ടനോ…അതോ കൂടപ്പിറപ്പോ എന്ന്…”

ഞാൻ പറയുന്നത് കേട്ടപ്പോൾ എന്റെ നെഞ്ചോളം മാത്രം ഉണ്ടായിരുന്ന അവന്റെ തല ഉയർത്തി അവൻ എന്നെ നോക്കി…

ആ ചോദ്യം ഞാൻ വീണ്ടും ചോദിച്ചത് അവന്റെ കണ്ണുകൾ നിറച്ചു തുടങ്ങിയിരുന്നു…

“ ഞാൻ….”

ഒരു നിമിഷം വാക്കുകൾ കിട്ടാതെ…അവന്റെ നോട്ടം നേരിടാൻ കഴിയാതെ ഞാൻ ചുമരിൽ തുക്കി ഇട്ടിരുന്ന അവന്റെ അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി..

“ ഞാൻ…”

സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു അവനോട്..

“അവൻ എന്റെ ചുണ്ടുകളിൽ വിരൽ വെച്ചു…

എന്നോട് വേണ്ടാ എന്നാ പോലെ തലയാട്ടി…

എനിക്ക് എന്റെ ഏട്ടനാണ്…എന്റെ സ്വന്തം…എന്റെ മാത്രം.. “

അവൻ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

അവന്റെ കണ്ണുനീർ തുള്ളികൾ എന്റെ നെഞ്ചിൽ വീഴുന്നുണ്ടായിരുന്നു ആ സമയം..

അമ്മയെയും മീനുവിനെയും നോക്കിയപ്പോൾ അവരും കരയുകയായിരുന്നു…

ഇഷ്ടപെട്ടാൽ . 👍👍👍

ബൈ

…🙃

Leave a Reply

Your email address will not be published. Required fields are marked *