അവൾക്ക് അവളുടെ കാമുകന്റെ പെരുമാറ്റത്തിൽ വന്ന വ്യത്യാസം കൊണ്ടാണ് അതു തോന്നിയതെങ്കിൽ സംശയങ്ങൾ ഇല്ലാതെയും ഞങ്ങൾക്കും അവൾ…….

Story written by Pratheesh

ഒപ്പം നടക്കുന്നവന്റെ പെരുമാറ്റത്തിൽ അവൾക്ക് എന്തൊക്കയോ ചില പൊരുത്തക്കേടുകൾ തോന്നിയപ്പോഴാണ് അവൾ ഞങ്ങൾ കൂട്ടുകാരികളുടെ സഹായം തേടിയത്,

അവൾ അവൾക്കു തോന്നിയ സംശയങ്ങൾ പറഞ്ഞപ്പോൾ ഞാനടക്കം മറ്റുള്ളവരിലും അതെ സംശയം ജനിച്ചു,

അവൾക്ക് അവളുടെ കാമുകന്റെ പെരുമാറ്റത്തിൽ വന്ന വ്യത്യാസം കൊണ്ടാണ് അതു തോന്നിയതെങ്കിൽ സംശയങ്ങൾ ഇല്ലാതെയും ഞങ്ങൾക്കും അവൾ പറഞ്ഞ കാര്യങ്ങളിലെ സത്യാവസ്ഥ ഒന്നറിയണമെന്നു തോന്നിയത് അവൾ ഉന്നയിച്ച കാര്യത്തിലെ ആ അവ്യക്തത തന്നെയായിരുന്നു,

അതോടെ അവളുടെ സംശയത്തിലൂന്നി അതെ സംശയം ഞങ്ങളിലും ജനിച്ചു,

എങ്കിലും അവളുടെ ചോദ്യത്തിനു കൃത്യമായൊരുത്തരം നൽകാൻ ഞങ്ങൾക്കാർക്കുമായില്ല,

ഞാനടക്കമുള്ള ഞങ്ങൾ സുഹൃത്തുക്കൾ ഞങ്ങൾക്കു പരിചയമുള്ള പലരുമായി അവളുടെ അതെ സംശയങ്ങൾ പങ്കുവെച്ചെങ്കിലും ആർക്കും കൃത്യമാ യൊരുത്തരം നൽകാൻ കഴിഞ്ഞില്ല,

അവരാരേയും കുറ്റം പറയാനാവില്ല കാരണം അത്തരം ഒരു ചോദ്യത്തിനു ഉത്തരം നൽകുക എന്നത് അത്ര സാധ്യമായ കാര്യമല്ല,

നമ്മുക്കു ചുറ്റും എളുപ്പം ഉത്തരം കണ്ടെത്താനാവാത്ത അനവധി ചോദ്യങ്ങളിൽ ഒന്നായിരുന്നു അതും ! അതു കൊണ്ടു തന്നെ ഉത്തരം പ്രതീക്ഷിച്ചു കൊണ്ടു ആ ചോദ്യം ചോദിക്കുന്നതിൽ വലിയ കാര്യമില്ലതാനും,

എന്നാലും ചില ചോദ്യങ്ങൾ നമുക്ക് മുന്നിലേക്കു വരുമ്പോൾ അവക്കു ത്തരമില്ലെന്നു കണ്ട് നമ്മളിലൊരു കൗതുകം ജനിക്കുമല്ലോ ? ആ കൗതുകം തന്നെയായിരുന്നു അതിനു പിന്നാലെ പോകാൻ കാരണം എന്നാലും അതിനൊരുത്തരം കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ സത്യമായും ആഗ്രഹിച്ചിരുന്നു,

ചോദിച്ചവർക്കാർക്കും ഉത്തരമില്ലെന്നു വന്നതോടെ അതിനോടു ഏറ്റവും അടുത്തു നിൽക്കുന്ന ഒരു ഉത്തരമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ വിചാരിച്ചിട്ടുണ്ട്,

പക്ഷേ ഫലം നിരാശ തന്നെയായിരുന്നു, കാരണം മറ്റൊരാളുടെ ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അയാളുടെ ചിന്തകളെ വേർത്തിരിച്ച് കണ്ടെത്തുകയെന്നത് ശരിക്കും അസാധ്യമാണ്…

എന്നാലും ഒരാഗ്രഹം അതിനൊരുത്തരം ഉണ്ടായിരുന്നെങ്കിലോയെന്ന് പൂർണ്ണമായും ശരിയായ ഉത്തരം തന്നെ വേണമെന്നില്ല പകരം നമ്മുടെ ചിന്തകളിൽ ആശ്വാസത്തിന്റെ ഒരു ചെറു തൂവൽസ്പർശ മായൊരുത്തരമായിരുന്നാലും മതിയായിരുന്നു,,

ഈ കാര്യങ്ങൾ സ്വന്തം കാമുകനോടു ചോദിച്ചാൽ അവനെന്തെങ്കിലും സംശയം തോന്നാൻ അതു കാരണമാകുമോ എന്നു ഭയന്ന് മറ്റുള്ളവരാരും അതിനു മുതിർന്നില്ല,

അപ്പോഴാണ് ഞാൻ ഒാർത്തത് എനിക്കും ഉണ്ടല്ലോ ഒരു ഊ ള കാമുകനെന്ന് !

അങ്ങിനെയാണ് അവളവനെ വിളിച്ചതും ഇതെല്ലാം പറഞ്ഞതും, അങ്ങിനെ ഞാൻ അവനോടും അതെ ചോദ്യം ആവർത്തിച്ചു,

ഡാ……, നിലവിൽ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന (എക്സ്പീരിയന്സ് ) സ്നേഹം അല്ലെങ്കിൽ പ്രണയം അത് തീർത്തും ആത്മാർത്ഥമായാണോയെന്നു നമുക്കെങ്ങനെ തിരിച്ചറിയാനാവും..?

സംഭവം ഒരു കൂട്ടുകാരി ഉയർത്തിയ ചോദ്യമാണെന്നു കൂടി ഞാനവനോടു പറഞ്ഞു, അവനോട് ഇതെല്ലാം പറഞ്ഞതും.

ഒന്നു നിശബ്ദനായ ശേഷം അവനെനോടു ചോദിച്ചു ,

നാളെ നമുക്കൊന്ന് കറങ്ങാൻ പോയാലോന്ന്…?

എന്നാൽ ഞാൻ പറഞ്ഞതും അവൻ ചോദിച്ചതും തമ്മിൽ ഒരു ബന്ധവുമില്ലെന്നു മനസിലായതോടെ, ഞാൻ അവനോടു ചോദിച്ചു,

അല്ലാടാ…., നിന്റെ കിളി വല്ലതും പോയി കിടക്കുവാണോ..? അതോ, ഇന്നലെ അ ടിച്ചതിന്റെ കെട്ട് ഇതുവരെ വിട്ടിട്ടില്ലെ..? എന്തോന്നടെ….? നിന്റെ തലയുടെ ചാനൽ റിലേ മൊത്തത്തിൽ പോയി കിടക്കുവാണോ..?

ഞാനതു പറഞ്ഞു തീർന്നതും, അവനെനോടു പറഞ്ഞു,

എടീ മൈ ……. മൈ ലാഞ്ചി മോളേ ? പറഞ്ഞതങ്ങു കേട്ടാൽ മതി മനസിലായോ..?

ഉടനെ എനിക്കു മനസിലായി അവന്റെ ഒരു കിളിയും എവിടെയും പോയിട്ടില്ലാന്ന് !

പിറ്റേന്നു തന്നെ അവൻ എന്നെ വിളിച്ചു പോകാൻ തയ്യാറായിരിക്കാൻ പറഞ്ഞു അവൻ ബൈക്കുമായി എന്റെ ഹോസ്റ്റലിനു മുന്നിൽ വന്നതും അവനോടൊപ്പം ഞാൻ പോവുകയും ചെയ്തു !

എന്നാൽ ഞങ്ങളുടെ ബൈക്ക് യാത്ര ബസ്റ്റാന്റിലവസാനിച്ചു, സ്റ്റാന്റിലെത്തിയതും അവൻ പറഞ്ഞു,

ഈ യാത്രയിൽ നിന്റെ ടിക്കറ്റ് നീ തന്നെ എടുക്കുക എന്റെ ടിക്കറ്റ് ഞാനെടു ത്തോള്ളാമെന്ന് !

അതോടൊപ്പം 9അവൻ മറ്റൊരു നിർബന്ധന കൂടി എനിക്കു മുന്നിൽ വെച്ചു,

8 രൂപയുടെ ടിക്കറ്റ് 50 രൂപ കൊടുത്ത് വാങ്ങണമെന്നും ബാക്കി പൈസ സ്വയം സൂക്ഷിക്കണമെന്നും !

ഒന്നും മനസിലായില്ലെങ്കിലും അവൻ പറഞ്ഞപ്പോലെ തന്നെ ഞാൻ അനുസരിച്ചു, ഒരോ തവണയും ബാക്കി കിട്ടിയ പണം ഞാനെന്റെ ബാഗിനുള്ളിലെ ചെറിയ അറയിലേക്ക് തിരുകിവെച്ചു അവൻ അവന്റെ പേഴ്സിലേക്കും !

നാലഞ്ചു ബസ്സുകൾ മാറി കയറിയ ശേഷം ഞങ്ങൾ അതെ ബസ്റ്റാന്റിൽ തന്നെ തിരിച്ചെത്തി,

അവിടുന്ന് ബൈക്കെടുത്ത് നേരേ ഹോസ്റ്റലിനു മുന്നിൽ കൊണ്ടു നിർത്തിയ അവൻ എന്നെ അവിടെ ഇറക്കിയ ശേഷം എന്നോടു പറഞ്ഞു,

ടിക്കറ്റെടുത്ത്ബാ ക്കി കിട്ടിയ പണം നീയും ഞാനും എന്തു ചെയ്തുവോ അതിൽ നീ പ്രതീക്ഷിച്ചവിധം പൂർണ്ണമായിട്ടല്ലെങ്കിലും നീ ഇന്നലെ ചോദിച്ച ചോദ്യത്തിനു നിനക്കുൾക്കൊള്ളാൻ കഴിയുന്ന ഒരുത്തരമുണ്ട് !

എല്ലാം ഒന്നു നന്നായിട്ട് ആലോചിക്ക് എന്നു പറഞ്ഞവൻ എന്നെ വിട്ടു പോയി,

അതു കേട്ട് ഞാനവനെ നോക്കി വണ്ടറടിച്ചു നിൽക്കവേ അവൻ ബൈക്കെടുത്ത് വേഗത്തിൽ മടങ്ങി പോയി,

മുറിയിലെത്തിയതും അതു തന്നെയായിരുന്നു എന്റെ ചിന്ത സാധാരണ ഇതു പോലുള്ള അവസരങ്ങളിൽ ഉണ്ടാകുന്നതിനു വിവരീതമായി ഒന്നും തന്നെ അന്നവിടെ നടന്നിട്ടില്ല,

പിന്നെ അതിൽ നിന്നു ഞാനെന്ത് ഊഹിക്കാനാണ് ?

എന്നാൽ അവന്റെ ഉത്തരങ്ങളിൽ എപ്പോഴും ഒരു കൗതുകം ഉണ്ടാവാറുള്ളതു കൊണ്ട് അവൻ പറഞ്ഞതിൽ തന്നെയായിരുന്നു എന്റെ ശ്രദ്ധ, സമയം പോയി കൊണ്ടെയിരുന്നു എനിക്കാണേൽ ഉറക്കവും വന്നില്ല,

അതിന്റെ കാരണം അവൻ പറഞ്ഞതിൽ നിന്നും എനിക്ക് അതുവരെ പ്രത്യേ കിച്ചൊന്നും മനസിലായിട്ടില്ലെങ്കിലും ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടിലെങ്കിലും ശരി എനിക്കറിയേണ്ടതായ ഞാൻ അന്വേഷിക്കുന്നതിനുള്ള ഒരുത്തരം അതിലുണ്ടെന്നു അവൻ പറഞ്ഞതു കൊണ്ടാണ് !

ചിലപ്പോഴൊക്കെ ദേഷ്യം പിടിച്ചെങ്കിലും ഞാനത് തന്നെ ഓർത്തുകൊണ്ടിരുന്നു ശേഷം പതിയേ ഒരോന്നായി എന്നിൽ തെളിയാൻ തുടങ്ങി,

എനിക്കതു മനസിലായതു ഞങ്ങൾ രണ്ടുപേരും ബാക്കി കിട്ടിയ പണത്തെ തിരിച്ച് ഞാൻ ബാഗിലും അവൻ പേഴ്സിലും വെച്ച രീതിയിൽ നിന്നായിരുന്നു,

ഞാൻ എനിക്ക് ബാക്കി കിട്ടിയ പണം കണ്ടക്ടർ തന്നതിൽ നിന്നും ഒന്നു കൂടി ചുരുട്ടിയാണ് ബാഗിലേക്കിട്ടത്,

പക്ഷെ അവനു കിട്ടിയ എല്ലാ നോട്ടും അതിന്റെ എല്ലാ ചതവുകളും ഒടിവുകളും നിവർത്തി വളരെ ഭംഗിയായി അവൻ തന്റെ പേഴ്സിൽ അടക്കി ഒതുക്കി വെച്ചു..!

എന്നാൽ അവനെ പരിചയപ്പെട്ട കാലം മുതലേ അവൻ അങ്ങിനെ തന്നെ യായിരുന്നു ചെയ്തു കൊണ്ടിരുന്നത്, അതു കൊണ്ടാണതിൽ ഒരു അസ്വഭാവികത എനിക്കപ്പോൾ അനുഭവപ്പെടാതിരുന്നത് എന്നെനിക്കു മനസിലായി,

ആ നോട്ടുകളെ മനുഷ്യനായി സങ്കൽപ്പിക്കുക എന്നതായിരുന്നു അവനെനിക്കു നൽകിയ ക്ലൂ !

ഞാൻ ആ നോട്ടുകൾ കൈമാറ്റം ചെയ്യേണ്ടവയാണെന്ന തോന്നലിൽ നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടി മാത്രം കാത്തു സൂക്ഷിക്കുകയായിരുന്നു,

എന്നാലവൻ കൈമാറ്റം ചെയ്യപ്പെട്ടേക്കാം എന്നറിയാമായിരുന്നിട്ടും കൈവശം വെച്ചിരിക്കുന്ന സമയമത്രയും ആ നോട്ടുകൾക്ക് അർഹിക്കുന്ന മൂല്യത്തോടെ അവക്കു പൂർണ്ണമായ ബഹുമതിയും സംരക്ഷണവും നൽകുകയായിരുന്നു !

ശരിയാണ്,.ഒരു നോട്ട് ഏതു വിധത്തിൽ നമ്മുടെ മുന്നിലെത്തിയാലും അതിനേ നമ്മൾ എങ്ങനെ നമ്മോടൊപ്പം ഭംഗിയായി സൂക്ഷിക്കുന്നു എന്നതാണ് ആ നോട്ടിനു നമ്മൾ കൊടുക്കുന്ന ബഹുമാനം !

അതുപോലെ തന്നെയാണ്ന മ്മുടെ മുന്നിലേക്കെത്തുന്ന ബന്ധങ്ങൾക്കു നമ്മൾ നൽകുന്ന ബഹുമാനവും !

ആത്മാർത്ഥമായി ആര് എന്തിനേ സ്നേഹിച്ചാലും അങ്ങിനെ തന്നെയാണ് അവർക്ക് അതിനോടുള്ള ആ മേന്മ നഷ്ടമാവില്ല,

അവനെപ്പോലെ ചിലരുണ്ട്സ്വ ന്തമെന്നു കരുതി സംരക്ഷിക്കുന്ന ഏതിനും സമ്പൂർണ്ണ പരിഗണന നൽകി ചേർത്തു പിടിക്കുന്നവർ,

എന്നേപ്പോലെ ചിലരുണ്ട്നോ ട്ടിന് വെറും ആവശ്യത്തിന്റെ മാത്രം പരിഗണന നൽകുന്നവർ വേണമെന്നു തോന്നുമ്പോൾ മാത്രം എവിടെ ചുരുട്ടിക്കൂട്ടി തിരുകി വെച്ചുവോ അവിടുന്നു മാന്തിയെടുക്കുന്നവർ, നോട്ടിനെ അതെത്ര രൂപയുടെതാണെന്നു മാത്രം നോക്കി കാണുന്നവർ,

അങ്ങിനെ ചെറിയൊരു കാര്യത്തിലൂടെ അവനെനിക്ക് മറ്റൊരു വലിയ കാര്യം പറഞ്ഞു തന്നു,

ഒരോ മനുഷ്യനിലും ഒരു മൂല്യമുണ്ടെന്നും അതു മനസിലാക്കി മനോഹരമായി അതിനെ ഉൾക്കൊണ്ടുക്കൊണ്ട് അവരേ സ്നേഹിക്കാൻ കഴിയുന്നതാണ് ഏറ്റവും സുന്ദരമായ സ്നേഹമെന്ന് “

അവൻ എന്നെ ബോധ്യപ്പെടുത്തിയതും ഞാൻ മനസിലാക്കേണ്ടതുമായ വസ്തുത എന്തായിരുന്നു എന്നു വെച്ചാൽ,

ഒരാളേ അടുത്തറിയാൻ തുടങ്ങുമ്പോൾ മുതൽ കൂടുതലായി അവരോട് ചേർന്നടുക്കുന്നവരും അതുപോലെ വിട്ടകന്നു പോകാൻ ശ്രമിക്കുന്നവരുമുണ്ട് !

അതിന്റെ കാരണം, അടുത്തറിയുമ്പോൾ മാത്രം മനസിലാക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് മനഷ്യരിൽ, അടുത്തിടപ്പഴുകാതെ അവയേ തിരിച്ചറിയാൻ സാധ്യമല്ലെന്നുള്ളതു കൊണ്ട് അത്തരം വസ്തുതകളെയും നമ്മൾ പരിഗണിക്കേണ്ടതുണ്ടെന്നതാണ് ഒരു വലിയ ശരി !

ഇത്തരം ചില സന്ദർഭങ്ങളിലാണ് ചിലർ നമ്മളെ നേടിയിട്ടും വിട്ടകലാൻ ശ്രമിക്കുന്നത് !

നഷ്ടപ്പെടൽ വേദനാജനകം തന്നെയാണ് അതു കൊണ്ടാണ് ചിലർ ഇഷ്ടപ്പെട്ടു പോയില്ലെ എന്ന ഒറ്റ കാരണത്താൻ ആ ബന്ധം നില നിർത്തിയേക്കാൻ ശ്രമിക്കുന്നത് എന്നാലും പിന്നീടതിനു കോട്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് !

അങ്ങിനെയുള്ള അവസരങ്ങളിൽ അതിനെ വേണ്ടന്നു വെക്കുന്നതാവും പിന്നീടുള്ള ജീവിതത്തിന്റെ മുന്നോട്ടുള്ള സുഖമമായ സഞ്ചാരത്തിനു നല്ലത് !

നിലവിൽ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്നേഹം ആത്മാർത്ഥ മാണോയെന്നു തിരിച്ചറിയുക പ്രയാസമാണെങ്കിലും, അവൻ ചിന്തിക്കാൻ പ്രേരിപ്പിച്ച വഴികളിലൂടെ നോക്കുമ്പോൾ നമ്മുക്ക് ചില നിഗമനങ്ങൾ കണ്ടെത്താനാവും,

അതായത് നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മളോടു ആത്മാർത്ഥതയുണ്ടെങ്കിൽ അവരുടെ വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും, സംസാരത്തിലും, സംരക്ഷണത്തിലും, സാമീപ്യത്തിലും എന്തിന് അവരുടെ ഒരു നോട്ടത്തിൽ പോലും അതു നമുക്ക് സ്വയം അളന്നു തിട്ടപ്പെടുത്താനാവും !

കേൾക്കുമ്പോൾ വളരെ എളുപ്പമുള്ള കാര്യമായി തോന്നുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക് തെറ്റി !

നിങ്ങൾ ഉദേശിക്കുന്ന പോലെ അതത്ര എളുപ്പമല്ല സൂക്ഷ്മമായ നിരീക്ഷണ ബുദ്ധി കാണിക്കണം, പഴയതും പുതിയതുമായ കാര്യങ്ങളെ തലനാരിഴകളെന്ന പോലെ കീറി പരിശേധിക്കണം, പല കാര്യങ്ങളെയും അതിസൂക്ഷ്മതയോടെ താരതമ്യം ചെയ്തു നോക്കണം, സംശയം തോന്നുന്ന ഒരോ ചലനങ്ങളെയും കൃത്യമായി മനസിൽ അടയാളപ്പെടുത്തി തെറ്റും ശരിയും വേർത്തിരിച്ചെടുക്കണം ഇതിനൊക്കെ ചിലപ്പോൾ നമുക്ക് ലഭിക്കുക വളരെ കുറഞ്ഞ നിമിഷങ്ങ ളായിരിക്കും എന്നതാണ് മറ്റൊരു വസ്തുത !

കാരണം നിങ്ങൾക്ക് സംശയമുണ്ടെന്ന് തോന്നുന്ന നിമിഷം തൊട്ട് ഒപ്പമുള്ള ആൾ നിങ്ങൾ കണ്ടെത്തിയ സംശയങ്ങൾ പൊള്ളയാണെന്ന രീതിയയിൽ നിങ്ങൾക്കു മുന്നിൽ സ്നേഹം അഭിനയിക്കാൻ തുടങ്ങും !

അങ്ങിനെ സംഭവിച്ചാൽ, മിഥ്യയിൽ നിന്ന് യാഥാർത്ഥ്യത്തെ വേർത്തിരി ച്ചെടുക്കുക അത്ര എളുപ്പമായിരിക്കില്ല !

ഈ കാര്യങ്ങളെയെല്ലാം നിങ്ങൾക്ക് തരണം ചെയ്യാനായാൽ അതിലൊരു ശരി ഉരിത്തിരിഞ്ഞു വരും ഉറപ്പ് !

അല്ലാത്തപക്ഷം, ” വരാനിരിക്കുന്നവക്കു മുന്നേ അവയുടെ നിഴൽ കടന്നു വരും ” എന്നു പറയും പോലെ അനിഷ്ടങ്ങളുടെ ലക്ഷണങ്ങൾ അവർ കാണിച്ചു തുടങ്ങുന്നതു തിരിച്ചറിയുന്ന പക്ഷം അവരിൽ നിന്നു വിട്ടൊഴിയുന്നതാണ് ഉത്തമം

വേർപാട് വേദനയുണ്ടാക്കുമെങ്കിലും എളുപ്പം അവസാനിക്കുന്ന ശസ്ത്രക്രിയ വളരെ കുറച്ചു വേദനകളെ സൃഷ്ടിക്കുന്നുള്ളൂ എന്ന സത്യവും അതോടൊപ്പം നമ്മൾ ഒാർക്കേണ്ടതുണ്ട് !

Related Posts

Leave a Reply

Your email address will not be published. Required fields are marked *