എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട്
“അന്നു നമ്മൾ കണ്ടപ്പോൾ നിങ്ങളുടെ ഭാവം എന്തായിരുന്നുവെന്ന്, നിങ്ങളോർക്കുന്നുണ്ടോ?
എനിക്കതു മറക്കാൻ സാധിക്കില്ല. അത്രമേൽ സഹതാപവും ആർദ്രതയും എന്നിൽ നിറച്ചൊരു ഭാവമായിരുന്നു അത്. അതു തന്നെയാണ്, എന്നിൽ നിങ്ങളുടെ മേലുള്ള പ്രണയത്തിന്റെ വളക്കൂറായി മാറിയത്.
പ്രവാസിയായിരുന്ന എന്റെയച്ഛൻ പണിതുയർത്തിയ വലിയ മാളികയുടെ മുറിയകങ്ങളുടെ ഓരോ ഭിത്തിയിലും നിങ്ങൾ തേച്ചുപിടിപ്പിച്ച നിറങ്ങൾ; ഇളം നീലയിൽ നിന്നും കടൽ നീലിമയിലേക്കു പകർന്നാടിയ എന്റെ കിടപ്പുമുറിയുടെ ചുവരുകൾ. പച്ച പുതച്ച അകത്തളങ്ങൾ. വെളുത്ത മച്ചുകൾ. രക്തചന്ദന നിറമുള്ള ഇടനാഴികൾ. നിങ്ങൾ ചായം പകർന്നത്, നിർജ്ജീവമായ കെട്ടിടച്ചുവരുകളിൽ മാത്രമായിരുന്നില്ല.
എന്റെ മനസ്സിന്റെ പ്രണയഭാവങ്ങളുടെ അടരുകളിൽ കൂടിയായിരുന്നു. നിങ്ങളിലെ പ്രതിഭയെ മാത്രം സ്നേഹിച്ച്, രക്തബന്ധങ്ങളെ മുറിച്ചും, തൊഴിച്ചകന്നും ഞാനൊപ്പം ചേർന്നിട്ടിപ്പോൾ നാലാണ്ടു പിന്നിടുന്നു. നിങ്ങളോർക്കുന്നോ?”
മുഷിഞ്ഞ ചുവരുകളുള്ള, ജീർണ്ണ ഗന്ധം പേറിയ അകമുറിയിലെ ദ്രവിച്ച കട്ടിലിൽ, അയാൾ ആ ചോദ്യം കേട്ടാണുണർന്നത്. അയാൾ എഴുന്നേൽക്കാൻ ഭാവിച്ചു. സാധിക്കുന്നില്ല.
പിഞ്ഞി പഴന്തുണിയായൊരു സാരിയാൽ ഉടലാകെ ബന്ധിക്കപ്പെട്ടിരിക്കുന്നു. മിഴികളിൽ പഴയ ഓടു വീടിന്റെ മോന്തായം തെളിയുന്നു. മാറാല തൂങ്ങിയ അശ്രീകരത്തൊങ്ങലുകൾ. അഴുക്കു മൂടിയ ബൾബു ചർദ്ദിക്കുന്ന മഞ്ഞച്ചനിറം. കട്ടിൽ ചുവട്ടിൽ നിന്നാകണം, ടർപ്പന്റൈനിന്റേയും, മറിഞ്ഞു വീണൊഴുകിയ പെയിന്റിന്റേയും ചൂരു വമിക്കുന്നു. അയാൾ മുരണ്ടു കൊണ്ടു പിടഞ്ഞെഴുന്നേൽ ക്കാനൊരു ശ്രമം നടത്തി തോറ്റുപോയി. തല ചരിച്ചു നോക്കും നേരം, കാഴ്ച്ചയിൽ വന്നു. കഴിഞ്ഞ രാത്രിയിൽ, കു ടിച്ചു വലിച്ചെറിഞ്ഞ ഏറ്റവും വില കുറഞ്ഞ റ മ്മിന്റെ കുപ്പി. പുകച്ചു തള്ളിയ സി ഗരറ്റു കുറ്റികൾ.
സമയമെന്തായിക്കാണും. രാവു പുലർന്നിട്ടില്ല. നടുപ്പാടത്തെ വീടിനു ചുറ്റും ഇപ്പോളും ചിവീടുകൾ മൂളുന്നുണ്ട്. കുളക്കോഴികളുടെ കരച്ചിലും, പോക്കാൻ തവളകളുടെ ശബ്ദവൈകൃതങ്ങളും വ്യക്തമാകുന്നു. അയാൾ, തന്നെ ബന്ധിച്ച സാരിയിലേക്കു നോക്കി. രാത്രിയിൽ താൻ വലിച്ചഴിച്ച, അവളുടുത്ത സാരി. അയാൾ, വീണ്ടും അവളേ നോക്കി. മുഷിഞ്ഞ അടിപ്പാവാടയും, ഹുക്കുകൾ നഷ്ടമായ ജാക്കറ്റും ധരിച്ച് അവൾ വല്ലാതെ കിതയ്ക്കുകയാണ്അ വളുടെ ചടച്ച അരക്കെട്ടിലും, പൊക്കിൾച്ചുഴിക്കു ചുറ്റുമെല്ലാം പൊള്ളലേറ്റ പാടുകൾ. അവ ഉണങ്ങിയയതും, ചലമൊലിക്കുന്നതുമായി പല തരങ്ങളിൽ കണ്ടു. നെഞ്ചിനു താഴെയുള്ള തൊലിയടർന്നു ചുവന്ന നിറം ഈ രാത്രിയിലേയാണ്. അടിപ്പാ വാടയാൽ ആവൃതമായ അവളുടെ തു ടകളിലും കനൽ വേവുകളുണ്ട്. അവളുടെ കീ ഴ്ച്ചുണ്ടു കടിയേറ്റു തിണർത്തിരിക്കുന്നു. ഒരു ബലാൽക്കാര സു രതത്തിന്റെ ബാക്കിപത്രമായി അവളുടെ മെഴുക്കില്ലാത്ത മുടിയിഴകൾ പാറിപ്പറന്നു.
“നിങ്ങളുടെ ഫോണിലെ ചാറ്റുകളും, ചിത്രങ്ങളും ഞാൻ കണ്ടു. പുതിയൊരു മാളികയിലെ പെണ്ണിനേ നിങ്ങൾ വശീകരിച്ച കഥകൾ, അതിലേ ചിത്രങ്ങൾ പറഞ്ഞു തന്നു. നിങ്ങളുടെ മികവിനെ, അവളുടെ വാഴ്ത്തുമൊഴികളിൽ കണ്ടു.
ചില ചരിത്രങ്ങൾ ആവർത്തിക്കരുത്. അതിങ്ങനെ തീരട്ടേ….”
അവൾ, പുറകിലേക്കു പിടിച്ച കയ്യിലെ മടവാ ൾ ഇപ്പോൾ വ്യക്തമാകുന്നു. ആദ്യത്തെ വെ ട്ടു അയാളുടെ അരക്കെട്ടിലായിരുന്നു. അടുത്തതു കഴുത്തിലും. പിന്നെ, ഉടലാകെ മടവാൾ പതറിപ്പതിച്ചു. അവളുടെ മുഖവും, അഴക്കടിഞ്ഞ ഭിത്തികളും ചുവന്നു. വല്ലാത്തൊരു ചുവപ്പ്. ചോ രച്ചുവപ്പ്. പല തവണ മാസമുറ തെറ്റിയപ്പോഴും, അയാളുടെ ചവിട്ടേറ്റു കീഴ് വയറിൽ നിന്നൊഴുകിയ അവളുടെ ചോ രയേക്കാൾ നിറമുള്ള ചോപ്പ്….

