നൈറ്റ്‌ ഡ്രൈവ് ഭാഗം 21 ~~ എഴുത്ത്:- മഹാ ദേവൻ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

എല്ലാം അറിഞ്ഞുതന്നെയാ ഞാൻ ഇങ്ങോട്ട് വന്നത്. നിന്റ പിന്നിൽ മാത്രമല്ല, എന്റെ പിന്നിലും അവൻ ഉണ്ടായിരുന്നു. പക്ഷേ തെറ്റിയത് എനിക്കാണ്….

നിനക്കായിരുന്നു അവൻ മിത്രം.. എനിക്കവൻ ശത്രുവും.

കൂട്ടം തെറ്റിയ ആ ഒറ്റയാൻ എവിടെ സെൽവാ….”

ഹരി പുച്ഛത്തോടെ ചോദിച്ചുകൊണ്ട് നാലുപാടും നോക്കി ഉറക്കെ വിളിച്ചു,

“കാർത്തിക്……..”

ഹരിയുടെ ശബ്ദം ഇടിമുഴക്കംപ്പോലെ അതിനുള്ളിൽ പ്രകമ്പനം കൊള്ളിക്കുമ്പോൾ പിന്നിൽ ദേവന്റെ കണ്ണുകളും നാലുപാടും കാർത്തിക്കിനെ തേടുകയായിരുന്നു.

” കൂടെ നടന്നു കുതികാല് വെട്ടുന്ന നിന്നെ മനസ്സിലാക്കാൻ ഞാൻ വൈകിയതാണ് എന്റെ നഷ്‌ടങ്ങളുടെ ആക്കം കൂട്ടിയത്. ഇനി അങ്ങനെ ഒരു നഷ്ട്ടം എന്റെ ലൈഫിൽ ഉണ്ടാകില്ല.. അങ്ങനെ ഒരു ലാഭത്തിന്റെ പങ്ക് പറ്റാൻ നീയും. “

ഹരി രോഷം കൊണ്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയിരുന്നു.

” മറഞ്ഞിരുന്നു മത്സരിക്കുന്നതും കൂടെ നിന്ന് കുതികാൽ വെട്ടുന്നതും അല്ലേടാ ആണത്തം. എന്തെങ്കിലും പറഞ്ഞ് തീർക്കാനോ ചെയ്ത് തീർക്കാനോ ഉണ്ടെങ്കിൽ നേർക്ക് നേർ നിന്ന് ചെയ്ത് കാണിക്കണം. അത് ചാവാൻ ആണെങ്കിലും കൊ ല്ലാൻ ആണെങ്കിലും “

പെട്ടന്നാണ് സെൽവന്റെ പിന്നിൽ നിന്നും കയ്യടി ശബ്ദം ഉയർന്നത്. ശബ്ദം കേട്ട ഭാഗത്തേക്കായിരുന്നു എല്ലാവരുടെയും ശ്രദ്ധ.

പതിയെ കൈ അടിച്ചുകൊണ്ട് കൂടിനിൽക്കുന്നവർക്കിടയിലൂടെ കാർത്തിക് മുന്നോട്ട് വരുമ്പോൾ സെൽവന്റ ചുണ്ടിൽ മാത്രം ഒരു ചിരി ഉണ്ടായിരുന്നു.

” കൊള്ളാം ഹരി. എത്രയൊക്കെ നിന്റ പത്തി നോക്കി അടിച്ചാലും പിന്നെയും പത്തി വിടർത്തിയാടുന്ന പാമ്പിനെ പോലെ ആണ് നീ . പക്ഷേ അങ്ങനെ ആടുന്ന പാമ്പിനൊന്നും ഏറെ ആയുസ്സ് ഇല്ലല്ലോ ഹരി. “

കാർത്തിക് ഹരിയെ പുച്ഛത്തോടെ ബോക്കിക്കൊണ്ട് സെൽവന് നേരെ തിരിഞ്ഞു ചിരിച്ചു.

” അങ്ങനെ ചാവുന്ന പാമ്പിനെ നീ കണ്ടിട്ടുണ്ടാകൂ കാർത്തി . പത്തി വിടർത്തിയാൽ നിന്റെ ഒക്കെ പതിനാറടിയന്തിരത്തിന്റെ ദിവസം വരെ തീരുമാ. നിക്കുന്ന ചില പാമ്പുകൾ ഉണ്ട്. നോവിച്ചു വിട്ടാൽ തേടിവന്ന് കൊത്തുന്നവ. “

ഹരിയുടെ പുച്ഛം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ കാർത്തിക്കിന്റെ ചുണ്ടിലെ ചിരി പതിയെ മാഞ്ഞു.

” എനിക്ക് വെറുതെ കളയാൻ ഇനി ഒട്ടും സമയമില്ല ഹരി. നിന്റ മറ്റവളുടെ ചാവലോടെ ഞാൻ കരുതിയത് നിന്റ കാര്യത്തിൽ ഒരു തീരുമാനം ആയെന്നാ… പക്ഷേ, എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചത് ആ കള്ളകിളവനാ…വാസുദേവൻ. അതിനുള്ളത് ഞാൻ അയാൾക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ, അവിടേം എനിക്ക് തെറ്റി. ച ത്തില്ല ആ കെളവൻ. പക്ഷേ, ഇന്നത്തോടെ അതും തീരും.സ്വന്തം മോളിങ്ങനെ മാനം പോകുന്നതും കാത്ത് എന്റെ കൂടെ ഇരിക്കുമ്പോൾ അയാൾക്ക് വരാതിരിക്കാൻ പറ്റോ. വരും… കൊണ്ടുവരും ഞാൻ.. എന്നിട്ട് ഒരു കൂട്ടബലി ഉണ്ട് ഇവിടെ. മരിച്ചു പോയ നിന്റ മാറ്റവൾക്ക് ഇച്ചിരി ശാന്തീം സമാധാനവും കിട്ടാൻ നിന്നേം പിന്നേ ആ കിളവനേം കൂടെ എന്റെ ആവശ്യം കഴിഞ്ഞ ആ പെണ്ണിനേയും കൂടെ ഒരുമിച്ചങ് അയക്കാം ഞാൻ.

അതാകുമ്പോൾ അവൾക്ക് മാത്രമല്ല, എനിക്കും സമാധാനം കിട്ടും. “

കാർത്തിക്പൊട്ടിച്ചിരിച്ചുകൊണ്ട് ഹരിക്ക് അരികിലേക്ക് നടക്കുമ്പോൾ പ്രതീക്ഷിക്കാത്ത അക്രമണമായിരുന്നു സുദേവന്റെ. തന്റെ ചുറ്റും നിൽക്കുന്നവരുടെ നെഞ്ചിലേക്ക് കൈ മുട്ടുകൊണ്ട് ആഞ്ഞിടികുമ്പോൾ കൂടി നിന്നവരെല്ലാ അടിതെറ്റി നിലത്തേക്ക് തെറിച്ചു . പിന്നിൽ നടക്കുന്നതെന്തെന്ന് അറിയാൻ സെൽവനും കാർത്തിക്കും തിരിഞ്ഞുനോക്കിയ ആ ഒരു നിമിഷം മതിയായിരുന്നു ഹരിയ്ക്ക് കാർത്തിക്കിന്റെ ചവിട്ടി വീഴ്ത്താൻ .

ഒറ്റയാനെ പോലെ ഹരി കാർത്തിക്കിനെ ചുരുട്ടിയെടുത്തു നിലത്തേക്ക് എറിയുമ്പോൾ കാട്ടുപന്നിയെപ്പോലെനേർക്ക്നേർ നിന്നടിക്കുകയായിരുന്നു സുദേവനും സെൽവനും. തനിക് പറ്റാവുന്ന പോലെ ദേവനും അവർക്കൊപ്പം ചേരുമ്പോൾ നിമിഷനേരം കൊണ്ട് എല്ലാവരും അടിയുടെ ആഘാദത്തിൽ നിലത്തു വീണു.

എല്ലാവരും തളർന്നിട്ടും പോരുകോഴികളെപ്പോലെ പരസ്പരം വീറോടെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു ഹരിയും കാർത്തിയും. പക്ഷേ, ഹരിക്ക് മുന്നിൽ ഏറെ നേരം പിടിച്ചുനിൽക്കാൻ കഴിയാതെ കാർത്തിയും ചോ ര തുപ്പി നിലത്തേക്ക് മറിഞ്ഞു.

നിലത്തു വീണ കാർത്തിക്കിനെ സുദേവ് നിലത്തു നിന്ന് പൊക്കിയെടുത്തു അടിനാ ഭി നോക്കി മുട്ട്കാൽ ചേർക്കുമ്പോൾ ഹരി സുദേവനെ തടഞ്ഞു

” മതി, ഇനി ഇടിച്ചാൽ ഇവൻ ഇപ്പഴേ തീരും.അത് പാടില്ല. ഇവനിൽ നിന്ന് അറിയാൻ ഒരുപാട് ഉണ്ട്. കൂടപ്പിറപ്പിനെപ്പോലെ കൂടെ നിന്നിട്ട് ഈ ത ന്തയില്ലായ്ക ഒക്കെ കാണിച്ചത് എന്തിനാണെന്ന് എനിക്ക് അറിയണം. മരണം ഇരന്നുവാങ്ങുംമുന്നേ ഇവനെ കൊണ്ട് പറയിപ്പിക്കും ഞാൻ അത്. “

ഹരി പറഞ്ഞത് കേട്ട് സുദേവ് കാർത്തിക്കിനെ തൂക്കിയെടുത്ത്‌ അടുത്ത് കിടന്നിരുന്ന വലിയ കാനിന്റെ മുകളിലേക്ക് ഇരുത്തി. ആ നിമിഷവും ഹരിയെ അത്ഭുതപ്പെടുത്തിയത് അത്രയൊക്കെ കൊണ്ടിട്ടും തളർന്നിട്ടും കാർത്തിക്കിന്റെ മുഖത്തെ മായാത്ത പുഞ്ചിരിയായിരുന്നു.

” എനിക്കറിയാം കാർത്തിക് നിന്റ മുഖത്ത്‌ ഇപ്പോഴും ഈ ചിരി ഉണ്ടെങ്കിൽ ഈ ചിരിക്ക് പിന്നിൽ നിന്റ പതിനെട്ടാമത്തെ അടവ് നീ കാണിക്കുമെന്ന്. ഏത് നിമിഷവും ഒരു ചതി.. അല്ലെങ്കിൽ നിനക്കീ മരണമുഖത്തും ഇങ്ങനെ ചിരിക്കാൻ കഴിയില്ല. “

ഹരി കാർത്തിക്കിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. ആ കണ്ണുകളിൽ പേടിയുടെ ഒരു കണികപോലും ഇല്ലെന്ന് ഹരിക്ക് തോന്നി. ഇപ്പഴും ചെയ്യാൻ ബാക്കിവെച്ച പ്രതികാരത്തിന്റെ കനൽ ആ കണ്ണുകളിൽ കത്തുന്നുണ്ട്.

” ഇതുകൊണ്ടൊക്കെ ഞാൻ തളർന്നുപോകുമെന്ന് നീ കരുതിയോ ഹരി. നിനക്ക് തെറ്റി. തൊരപ്പനാടാ ഞാൻ. ഞാൻ വെട്ടിയ വഴി നീ മണ്ണിട്ട് അടച്ചാൽ നിന്റ പിന്നിലൂടെ വേറെ വഴി തുരന്നുണ്ടാക്കി പുറത്തു വരുന്ന തൊരപ്പൻ.
പക്ഷേ, എനിക്ക് എവിടെയോ പിഴച്ചു. അതാണ് നീയിപ്പോൾ ഇത്ര പെട്ടന്ന് എന്റെ ശത്രുവായി മുന്നിൽ നിൽക്കുന്നത്. ആ പി ഴവ് ഞാൻ തിരുത്തും ഹരി. ഇപ്പോൾ… ഇവിടെ വെച്ച്.. “

അവന്റ വാക്കുകളിലെ ആത്മവിശ്വാസം!! അത് ഹരിയെ ഒരു നിമിഷം ഞെട്ടിച്ചു. മരണം മുന്നിൽ കണ്ടവന്റെ ഭയമല്ല അവനിൽ, കൊ ല്ലാൻ തുനിഞ്ഞിറങ്ങിയവന്റെ കനലുകൾ ആണെന്ന് ഒരു നിമിഷം ഹരി തിരിച്ചറിഞ്ഞു. അവൻ പതിയെ കാർത്തിക്കിന്റെ കണ്ണുകളിലേക്ക് ഒന്നുകൂടെ സൂക്ഷിച്ചുനോക്കി.

” നീ പറഞ്ഞല്ലോ നിനക്ക് പി ഴച്ചുപോയത് എവിടെ ആണെന്ന് അറിയില്ലെന്ന്. എങ്കിൽ ഞാൻ പറഞ്ഞുതരാം… ആദ്യം നിനക്ക് പി ഴച്ചത് നിന്റ ഓവർആക്ടിങ് ആയിരുന്നു.അന്ന് സുദേവന്റെ വീട്ടിൽ വെച്ച് ഞാൻ കാൾ ചെയ്യാൻ ഒരു ഫോൺ ആവശ്യപ്പെട്ടപ്പോൾ നീ എനിക്ക് നേരെ നിന്റ ഫോൺ നീട്ടിയില്ലേ… അവിടെ നീ നിന്നെ എനിക്ക് കാണിച്ചു തരികയായിരുന്നു കാർത്തി.

നിനക്ക് ഓർമ്മയുണ്ടോ, ഞാനും മായയും ഒളിച്ചോടാൻ തീരുമാനിച്ച ആ ദിവസം. അന്ന് നിന്നോടത് പറയാനും എന്റെ അക്കൗണ്ടിലേക്ക് കാശ് ഇടേണ്ട കാര്യം സംസാരിക്കാനും നമ്മൾ കണ്ടപ്പോൾ ഞാൻ നിന്നോട് പറഞ്ഞിരുന്നു ഇവിടെ കൊച്ചിയിൽ ഏല്ലാം റെഡിയാക്കാൻ എനിക്കൊരു കൂട്ടുകാരൻ ഉണ്ടെന്ന്. അന്ന് ദേവന്റെ പേര് പറഞ്ഞപ്പോൾ അറിയില്ലെന്ന് പറഞ്ഞ നിന്റ ഫോണിൽ സുദേവന്റ വീട്ടിൽ വെച്ചു ഞാൻ നമ്പർ ഡയൽ ചെയ്തപ്പോൾ ദേവന്റെ പേര് കണ്ടത് ആയിരുന്നു ആദ്യസംശയം.

ആ സംശയം ആ ഡയൽഡ്നമ്പർ ലിസ്റ്റ് ചെക്ക് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചപ്പോൾ ഞാൻ അതിൽ ഒരു നമ്പർ കൂടെ കണ്ടു. പിന്നിലെന്ന് എന്നെ വിഷമിപ്പിക്കാൻ പ്രേരിപ്പിച്ച ആ നമ്പർ.

സുബിൻ എന്ന റൂംബോയുടെ നമ്പർ. സംശയം ബലപ്പെടാൻ കാരണം ഉണ്ട്. അന്ന് അവനെ പിടിച്ച ദിവസം എല്ലാത്തിനും മുന്നിൽ നീ ആയിരുന്നു. അവനെ പിടിക്കാനും തല്ലാനും കൊ ല്ലുമെന്ന് ഭീക്ഷണിപ്പെടുത്താനും എല്ലാം. പിന്നേ നീ സിഗരറ്റ് വലിക്കാൻ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് ഞങ്ങൾ സുബിന്റെ ഫോൺനമ്പർ വാങ്ങിയത്. അതായത് നീ കാറിൽ ഇല്ലാത്ത സമയത്ത്. എന്നിട്ടും ആ നമ്പർ നിന്റെ ഫോണിൽ വന്നെങ്കിൽ, അതിലേക്കും അതിൽ നിന്ന് പലവട്ടം നിന്നെയും വിളിച്ചത് അതിൽ വ്യക്തമായ സ്ഥിതിക്ക് വേറെ ഒരാളെ എനിക്ക് തിരയേണ്ട ആവശ്യം ഇല്ലായിരുന്നു. രണ്ട് ദിവസം മുന്നേ മനീഷ് നിന്നെയും സെൽവനെയും സെൽവന്റ പുതിയ കാറിൽ കണ്ടൂ എന്ന് കൂടെ പറഞ്ഞപ്പോൾ…..

ഹോട്ടലിനുള്ളിൽ നിന്റ സഹായി സുബിൻ ആയിരുന്നെന്ന് എനിക്ക് മനസ്സിലായി. അവൻ നിനക്ക് വേണ്ടിയാണു കള്ളം പറഞ്ഞതെന്നും…പക്ഷേ,എനിക്ക് നിങ്ങളെ മാത്രം പോരായിരുന്നു. നിന്നെ റൂം എടുക്കാനും മറ്റും സഹായിച്ചവനെ കൂടെ എനിക്ക് വേണമായിരുന്നു. നിന്റ ഫോണിൽ ദേവന്റെ നമ്പർ ഉള്ളത് കൂടെ ആയപ്പോൾ മനസ്സിലായി റൂം എടുക്കാനും മറ്റും സഹായിച്ചത് ദേവൻ ആയിരിക്കുമെന്ന്. അതിനാണ് ഞാൻ ദേവനെ തിരഞ്ഞിറങ്ങിയത്.

എനിക്ക് വേണമെങ്കിൽ അന്നേ നിന്നെ പൂട്ടാമായിരുന്നു. പക്ഷേ, അതറിയുന്ന നിമിഷം ദേവൻ മുങ്ങുമെന്ന് തോന്നി.

നീയന്നു സുദേവന്റെ വീട്ടിൽ നിന്നും നാട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോയത് പാലക്കാട്ടേക്ക് ആയിരുന്നില്ല. നിന്നെ കാത്ത് സെൽവൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. നിന്റ വണ്ടി സെൽവനെ ഏല്പിച്ചു നീ അവന്റ ചുവന്ന സ്വിഫ്റ്റിൽ ഞങ്ങളെ പിന്തുടർന്നു. വാസുവേട്ടനെ ഇറക്കി ഞങ്ങൾ പോയെന്ന് മനസ്സിലായ ആ നിമിഷം നീ വാസുവേട്ടനെ ഇല്ലാതാക്കാൻ വണ്ടിയിടിച്ചു തെറിപ്പിച്ചു. അവിടെ നിനക്ക് പിന്നെയും തെറ്റി ദേവാ…. വാസുവേട്ടൻ കണ്ടത് നിന്റ വണ്ടി മാത്രം ആയിരുന്നു. എന്നാൽ നിന്റ മുഖം കണ്ട മറ്റൊരാൾ അവിടെ ഉണ്ടായിരുന്നു.
എന്റെ കൂട്ടുകാരനെ തിരിച്ചറിഞ്ഞ എന്റെ പെണ്ണ്. മായ…!

വാസുവേട്ടനോട് മാത്രം സംസാരിക്കാൻ കഴിയുന്ന അവൾ അയാൾക്ക് ബോധം വരുന്നത് വരെ കാത്തിരുന്നു. വാസുവേട്ടനെ പോലും ഞെട്ടിച്ച നിന്റ മുഖം അദ്ദേഹം എന്നോട് പറയുമ്പോൾ ആ കണ്ണുകൾ നിറയുകയായിരുന്നു.

ഒരു തുമ്പും അവശേഷിക്കാതെ ഏല്ലാം അവസാനിപ്പിക്കാൻ ഇറങ്ങിയ നീ തന്നെ നിനക്കുള്ള കുഴി തോണ്ടിയല്ലോ കാർത്തി. “

ഹരിയുടെ കണ്ടെത്തലുകൾ തന്നെ ആയിരുന്നു തന്റെ പി ഴവുകളെന്ന് കാർത്തിക് തിരിച്ചറിയുകയായിരുന്നു. പക്ഷേ, എത്ര പി ഴച്ചാലും ആ പി ഴവുകൾ അതി ജീവിക്കാൻ വഴികൾ മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ ഭയമെന്തിനെന്ന ചിന്തയിൽ അവൻ ചിരിച്ചു.

” ശരിയാ ഹരി…. ഏല്ലാം ചെയ്തത് ഞ്ഞാനാ. ഇനി അതൊക്കെ ഞാൻ എങ്ങനെ ചെയ്തു, അതൊക്കെ ചെയ്തത് എന്തിനാണ് എന്നൊക്കെ നിനക്ക് അറിയണ്ടേ… പറയാം.. അതൊക്കെ നീ അറിയണം.അപ്പോഴേക്കും ആ കെളവനെയും കൊണ്ട് അവനിങ് വരും. പിന്നേ നിങ്ങൾക്കൊക്കെ അന്ത്യകൂതാശയും തന്ന് യാത്ര പറഞ്ഞിട്ട് വേണം എനിക്ക് നാട്ടിലേക്ക് പോകാൻ. എന്റെ കൂട്ടുകാരന്റെ ബോഡി വാങ്ങാൻ ഞാൻ വേണ്ടേ അവിടെ !!”

കാർത്തിക് പൊട്ടിച്ചിരിച്ചു. ആ ചിരിക്ക് മരണത്തിന്റെ മണമുണ്ടായിരുന്നു. പതിയെ അവൻ പറഞ്ഞുതുടങ്ങി.. ആരുടെയൊക്കെയോ മരണസമയം കുറിക്കാൻ എന്നവണ്ണം……

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *