എഴുത്ത്:- നൗഫു ചാലിയം
“ഇക്കാ..
പോവല്ലെ…
ഞാനിപ്പോ വരെ……”
“നിസ്ക്കളങ്ക മായി എന്നോട് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി അവിടെ തന്നെ നിന്നു…”
“എയർപോർട്ടിലേക്ക് പോകാൻ ടാക്സിയിൽ കയറാൻ നിൽക്കുന്ന സമയത്താണ് അവൻ വന്നത്…
എന്നെ തടഞ്ഞു നിർത്തി അവൻ അവന്റെ വീട്ടിലേക് ഓടുന്നത് ഞാൻ കണ്ണടക്കാതെ നോക്കി നിന്നു…”
“രണ്ടു കാലുകളും വിടർത്തി…
കുഞ്ഞിനെ പോലെ ഓടി പോകുന്ന ഇരുണ്ട നിറമുള്ള ചുരുണ്ട മുടിക്കാരൻ…
അവനൊരു അന്യദേശക്കാരൻ ആയിരുന്നു…
അവന്റെ പേര് അബ്ദു…”
ഇതവന്റെ കഥയാണ്…അല്ല അവൻ എന്റെ ജീവിതത്തിൽ ഒരു കഥാപാത്രമാണ്…
“ഞാൻ ഷമീർ… നാട്ടിൽ മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടിക്കടുത്ത്…”
“അവനെ ഞാൻ ആദ്യമായിട കാണുന്നത് വീടിന് പുറത്തേക് ഇറങ്ങാതെ എല്ലാവരെയും പേടി യെന്ന പോലെ വാതിൽ കുറച്ചു മാത്രം തുറന്നു രണ്ടു കണ്ണുകൾ പുറത്തേക് ഇട്ട് തുറിച്ചു നോക്കുന്നതാണ്…
എല്ലാവരെയും പേടിയായിരുന്നു അവന്…
മെലിഞ്ഞുണങ്ങിയ മുഖത് തീരെ ചേർച്ചയില്ലാത്ത വലിയ കണ്ണുകളുമായി 🔥അവനിങ്ങനെ നോക്കി നിൽക്കും…
അന്ന് തന്നെ കൂടേയുള്ളവൻ പറഞ്ഞു..
ചെറുക്കന് കുറച്ചു വട്ടുണ്ട്.. ഉപദ്രവക്കാരനാണ്
ഇടക്ക് കല്ലൊക്കെ എടുത്തേറിയും സൂക്ഷിക്കണം…
വണ്ടിയുടെ ഗ്ലാസ് പൊട്ടിയാൽ നമുക്കാണ് മോനേ നഷ്ടം…”
“അവൻ പറഞ്ഞത് മനസിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവന്റെ മുന്നിലൂടെ വണ്ടിയും കൊണ്ട് പോകുമ്പോയെല്ലാം ഒരുതരം പേടി എന്റെ ഉള്ളിൽ നിറഞ്ഞിരുന്നു…
എപ്പോഴാ എന്നറിയില്ലല്ലോ അവന്റെ ഭ്രാന്ത് ഇളക്കുക… കമ്പിനിയിലെ വരുന്ന വഴിയിൽ ആണേൽ കോട്ടകണക്കിന് എന്ന പോലെ ആയിരുന്നു ഉരുളൻ കല്ലുകളും..
ആദ്യമൊക്കെ അവൻ റോട്ടിൽ ഉണ്ടേൽ അവൻ പോയിട്ടേ വണ്ടിയും കൊണ്ട് ആ വഴി പോകാറുള്ളു…”
“പതിയെ പതിയെ എന്നെ എന്നും കാണാൻ തുടങ്ങിയത് കൊണ്ടായിരിക്കാം.. കറുത്തിരുണ്ട അവന്റെ കവിൾ തടങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു തുടങ്ങിയത്…”
“പിന്നെയും കുറച്ചു കാലങ്ങൾക് ശേഷം അവൻ എന്റെ അരികിലേക് വരാനും ഞാൻ വണ്ടിയിൽ ലോഡ് ചെയ്യുമ്പോൾ കൂടേ നിന്ന് ഓരോ സാധനങ്ങൾ എടുത്തു വെച്ച് സഹായിക്കാൻ തുടങ്ങി…”
“ഞാൻ സി ഗരറ്റ് വലിക്കുന്നത് കണ്ടാൽ അവൻ എന്നെ നോക്കി അവന്റെ ഭാഷയിൽ ഉച്ചത്തിൽ ചീ ത്ത പറയുകയും എന്നെ അടിക്കാൻ വരുന്നത് പോലെ ആക്ഷൻ കാട്ടുകയും ചെയ്തപ്പോൾ അവന്റെ മുന്നിൽ നിന്നുള്ള സിഗരറ്റ് വലി പതിയെ ഒഴിവാക്കി..
നിസ്കരിക്കാൻ സമയമായാൽ അവൻ പള്ളിയിലേക്കു പോകുന്ന സമയം ആണേൽ എന്നെയും വലിച്ചു കൊണ്ട് പള്ളിയിലേക്കു പോകും…
ആ സമയം പണി എടുക്കാൻ നിന്നാൽ അവന്റെ ഭാഷയിൽ പുളിച്ച ചീ ത്ത തന്നെ ആയിരിക്കും അവൻ പറയുക…”
“പണി കഴിഞ്ഞു വരുന്ന സമയം വണ്ടി റിവേഴ്സ് കയറ്റി പാർക്ക് ചെയ്യാൻ നേരം എവിടെ നിന്നാണേലും അവൻ ഓടി വരുന്നത് കാണാം…എനിക്ക് വണ്ടി നിർത്തേണ്ട പൊസിഷൻ കരേക്ട് ആകിയിട്ട് എന്നോട് എന്തേലും വർത്തമാനം പറഞ്ഞെ അവൻ പോകാറുള്ളു..
വൈകുന്നേരം ഹോട്ടലിൽ പോയി വരുമ്പോൾ കയ്യിൽ ഉണ്ടാവുന്ന എന്തേലും ചെറു കടികൾ അവന് നേരെ നീട്ടുമ്പോൾ വയറ്റിൽ കയ്യടിച്ചു ഫുള്ളാണെന്ന് കാണിച്ചു ചിരിക്കും…”
“ആ ചിരിക്ക് പോലും വല്ലാത്ത ഒരു മൊഞ്ചായിരുന്നു…
എന്നാലും കയ്യിലുള്ള കടികളിൽ ഒന്ന് ഞാൻ അവനെ ഏൽപ്പിക്കും…അത് ഞാൻ അവന് വേണ്ടി മാത്രം വാങ്ങുന്നതായിരുന്നു..
കയ്യിൽ ചില്ലറയായി ഉണ്ടാവാറുള്ള ഒന്നോ രണ്ടോ അഞ്ചോ റിയാൽ അവന് കൊടുക്കും…
അതെല്ലാം അവൻ പുഞ്ചിരിയോടെ വാങ്ങിക്കും.. അവനെന്തോ നിധി കിട്ടിയത് പോലെ മുഖം തിളങ്ങുന്നുണ്ടാവും ആ സമയം…”
“ഇന്നലെ രാത്രിയായിരുന്നു ഞാൻ അവനെ അവസാനമായി കണ്ടത്…
കണ്ടപ്പോൾ തന്നെ എന്റെ അരികിലേക് അവൻ ഓടി വന്നു..
കമ്പിനിയിലെ ആരോ അവനോട് പറഞ്ഞിരിക്കുന്നു ഞാൻ നാളെ പോകുകയാണെന്ന്..”
“പെട്ടന്നായിരുന്നു എല്ലാം നിർത്തി പോകാമെന്നുള്ള എന്റെ തീരുമാനം വന്നതും…ഫൈനൽ എക്സിറ്റ് അടിച്ചതും..…”
എന്റെ അരികിലേക് വന്നു മുന്നിൽ തന്നെ നിന്നു തല കുലുക്കി കൊണ്ട് അവൻ ചോദിച്ചു…
“നാളെ പോകുകയാണല്ലേ…?”
തല കുലുക്കുന്നതിന് കൂടേ കൈ പറക്കുന്നത് പോലെ ഒന്ന് കറങ്ങി കാണിച്ചായിരുന്നു അവന്റെ ചോദ്യം…
“മുഖത് ആ പതിവ് പുഞ്ചിരി ഇല്ലായിരുന്നു.. ഒരു ദുഃഖം അവന്റെ മുഖത് നിറഞ്ഞിരുന്നു…
ഒരുപക്ഷെ ഞാൻ പോകുന്നത് കൊണ്ടായിരിക്കുമോ…?”
എന്റെ മനസ്സിൽ ആ സമയം അങ്ങനെ ആയിരുന്നു തോന്നിയത്…
ഞാൻ അവനോടു പറഞ്ഞു…
“ഹ്മ്മ്…
നാളെ പോകും…”
” പോയാൽ വരൂലേ…”
എന്റെ ഒന്ന് രണ്ടു പ്രാവശ്യത്തെ പോകും വരവും അവൻ കണ്ടത് കൊണ്ടായിരിക്കും അവൻ അങ്ങനെ ചോദിച്ചത്…
“ഇല്ലെടാ…ഇനി വരില്ല… എന്നെങ്കിലും പടച്ചോൻ സഹായിച്ചാൽ മക്കത്തേക് വരും…”
ആ സമയം അവന്റെ മുഖം വിടർന്നു.. അവൻ ചോദിച്ചു..
“മക്കത്തേക്ക് വരുമ്പോൾ എന്നെ കാണാൻ വരുമോ…?”
“എനിക്കെന്തോ അവന്റെ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു…”
വിറക്കുന്ന ചുണ്ടുകളോടെ ഞാൻ അവനോട് പറഞ്ഞു..
” വരും…മക്കത്തേക് വരുമ്പോ എന്റെ അനിയനെ കാണാൻ ഞാൻ വരും…”
അത് കേട്ടപ്പോൾ അവന് ഒരുപാട് സന്തോഷമായെന്ന് തോന്നുന്നു…
“പിന്നെയും കുറച്ചു നേരം സംസാരിച്ചു…
പിരിയാൻ നേരം ഞാൻ അവന് നേരെ ഒരു അൻപത് റിയാൽ നീട്ടി…”..
“എന്റെ കയ്യിലെ പൈസയിലെ നോക്കി… അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…”
“ഇനി അവനാരും പൈസ കൊടുക്കാൻ ഇല്ലല്ലോ എന്നോർത്തിട്ടയിരിക്കുമോ അവന്റെ കണ്ണുകൾ നിറഞ്ഞത്..
എനിക്കറിയില്ല…”
“എന്റെ കയ്യിൽ ഉണ്ടായിരുന്ന അൻപത് റിയാൽഎന്റെ കയ്യിലെക് തന്നെ മടക്കി വെച്ച് അവൻ എന്നോട് വേണ്ടെന്ന് പറഞ്ഞുകൊണ്ട് തലയാട്ടി..…”
“ഇന്നാടാ.. ഇത് നിനക്ക് ഉള്ളതാ…”
“ഞാൻ വീണ്ടും അവനെ നിർബന്ധിച്ചു അവന്റെ കീശയിലേക് വെച്ച് അവനോടു പിന്നെ ഒന്നും പറയാതെ വേഗം റൂമിലേക്കു നടന്നു..
എനിക്കറിയാം അവൻ എന്നെ അവന്റെ ഇക്കയെ പോലെ പരിധിയില്ലാതെ സ്നേഹിക്കുന്നുണ്ടെന്ന്…
ഇനിയും അവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകും…
എനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറത്താക്കുമത് “
“പുലർച്ചെയായിരുന്നു റൂമിൽ നിന്നും എയർപോർട്ടിലേക്ക് ഇറങ്ങിയത്..
സുബുഹി നിസ്കാരം കഴിഞ്ഞുള്ള സമയം ആയത് കൊണ്ടായിരിക്കാം പള്ളിയിൽ പോയി വരുന്ന അവൻ റൂമിന് പുറത്ത് കാറിൽ കയറാൻ നിൽക്കുന്ന എന്നെ കണ്ടത്…”
“ടാ..
കയറ്…
എയർപോർട്ടിൽ എത്താൻ വൈകുമെന്നുള്ള കൂട്ടുകാരന്റെ വാക്കുകളെ ഒരു രണ്ടു മിനിറ്റ് കൂടേ വൈറ്റ് ചെയ്തിട്ട് പോകാമെന്നു പറഞ്ഞു ഞാൻ തടഞ്ഞു നിർത്തി അവൻ വരുന്നതും നോക്കി നിന്നു..”
“പെട്ടന്ന് തന്നെ അവൻ വീടിനുള്ളിൽ നിന്നും ഓടി വരുന്നത് ഞാൻ കണ്ടു..
അവന്റെ കയ്യിൽ ഒരു പെട്ടി ഉണ്ടായിരുന്നു..”
“വളരെ പെട്ടന്ന് തന്നെ എന്റെ അടുത്തേക് ഓടിയെത്തി ആ പെട്ടി എന്റെ നേരെ അവൻ നീട്ടി…
അതൊരു ചോക്ലേറ്റ് മിഠായിയുടെ ബോക്സായിരുന്നു…
ഞാൻ ഇന്നലെ അവന് കൊടുത്ത പൈസക്ക് എനിക്കായ് വാങ്ങിയ ചോക്ലേറ്റ് മിഠായി നിറച്ച ബോക്സ്…”
” എന്തിനാടാ ഇതൊക്കെ എന്ന് ചോദിച്ചപ്പോൾ…”
അവൻ ഒന്നും മിണ്ടാതെ തല കുലുക്കി എന്നോട് ആ ബോക്സ് വാങ്ങിക്കാൻ പറഞ്ഞു…”
ഞാൻ അവന്റെ കയ്യിൽ നിന്നും ആ ബോക്സ് വാങ്ങുമ്പോൾ അവൻ പറഞ്ഞു…
“ഇത് ഇക്കയുടെ മക്കൾക്കു കൊടുക്കണം.. ഇക്കാന്റെ കൂട്ടുകാരൻ തന്നതാണെന്ന് പറയണം…
ഒരു മജ്നൂൻ (ഭ്രാന്തൻ) ആയ കൂട്ടുകാരൻ തന്നതാണെന്ന്..”
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..
“ഞാൻ അവനെ എന്റെ രണ്ടു കൈകൊണ്ട് ചേർത്തു പിടിച്ചു…
അവനെന്നെ കെട്ടിപിടിച്ചു കരഞ്ഞു…”
“ഇക്കാ…എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്…
ഞാൻ ഒരു മജ്നൂൻ ആണെന്ന് അറിഞ്ഞിട്ടും നിങ്ങളെന്നെ അനിയനെ പോലെ കണ്ടു ചേർത്ത് നിർത്തി…
ഞാൻ നിങ്ങളെഎന്നും മിസ് ചെയ്യും..…
എന്റെ ജീവനുള്ള കാലം…”
“അവൻ അതും പറഞ്ഞു എന്നിൽ നിന്നും വേർപ്പെട്ട് നിന്നു കൊണ്ട് ചുണ്ട് കടിച്ചു കൊണ്ട് സങ്കടം കടിച്ചമർത്തി എന്നെ നോക്കി പുഞ്ചിരിച്ചു…
എന്നും എനിക്കായ് നൽക്കാറുള്ള അവന്റെ നിറമുള്ള പുഞ്ചിരി…”
“എന്റെ ചുരുണ്ട മുടിയുള്ള സുഡാനി കൂട്ടുകാരൻ…”
ഇഷ്ട്ടപെട്ടാൽ 👍👍👍
ബൈ
☺️