ഏതോ ജന്മങ്ങളിൽ പ്രണയിച്ചു പാതിവഴിയിൽ നിന്ന് പോയവർ.അത്രമേൽ അഗാധമായ പ്രണയം ഓരോ ജന്മത്തിലും കണ്ടുമുട്ടും .ഒന്നിച്ചു ജീവിക്കാൻ….

പ്രണയം

Story written by Ammu Santhosh

ചാഞ്ഞു കിടക്കുന്ന മരചില്ലയുടെ നിഴൽ വീണ വഴികളിലൂടെ ദൂരെ അയാളുടെ മെലിഞ്ഞ രൂപം ദൃശ്യമായപ്പോൾ അവൾ മെല്ലെ എഴുനേറ്റു .അയാൾക്ക്‌ ക്ഷീണമുണ്ടെന്നാലും അവളെ കണ്ട മാത്രയിൽ സൂര്യതേജസ്സ്‌ പോൽ ഒരു ഊർജം അയാളിൽ നിറഞ്ഞു

“വന്നിട്ടൊരുപാട് നേരമായോ?”.അവൾ”ഇല്ല “എന്ന് തലയാട്ടി .പൊതുനിരത്തിനടുത്തുള്ള പാർക്കിലെ ബെഞ്ചിൽ അവർ ഇരുന്നു .വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു .

“അസ്തമയത്തിനി എത്ര നിമിഷം ?” അവൾ അയാളുടെ കണ്ണിലേക്കു നോക്കി

അയാൾ ഒന്നും പറയാതെ അവളുടെ ശിരസ്സിൽ കൈ വെച്ചു

“നമ്മളൊന്നിച്ചാണ്‌ അസ്തമിക്കുക .വീണ്ടും മറുജന്മത്തിൽ ഒന്നിച്ചു ഉദിക്കും .ഈ ജന്മത്തിലെ കിട്ടാകടങ്ങളും കൊടുക്കാനാവാത്തതും ഒന്നൊന്നായി വീട്ടും.അതിനായാണ് ഇപ്പൊ എന്റെ പ്രാർത്ഥന .”

ഏതോ ജന്മങ്ങളിൽ പ്രണയിച്ചു പാതിവഴിയിൽ നിന്ന് പോയവർ.അത്രമേൽ അഗാധമായ പ്രണയം ഓരോ ജന്മത്തിലും കണ്ടുമുട്ടും .ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രണയിക്കും .വയലേലകളുടെ സുഗന്ധം വഹിക്കുന്ന ഇളം കാറ്റു പോലെ പ്രണയം അവരെ തഴുകി കടന്നു പോകും .കർമബന്ധങ്ങളുടെയും ആദർശത്തിന്റെയും തെറ്റുശരികളുടെ വൃത്തത്തിനുള്ളിൽ നിന്നവർ മനസ്സ് കൊണ്ട് പ്രണയിച്ചു കൊണ്ടേയിരിക്കും .തനിയെ ഉരുകി പ്രഭ ചൊരിയുന്ന മെഴുകുതിരിനാളം കണക്കെ .

“ഇത്ര നാൾ കാണാതിരുന്നിട് ഇപ്പോൾ എന്തിനാണ് എന്നെ കാണാൻ വാശി പിടിച്ചത് ?”

റിസ്വാൻ അവളുടെ മുടിയിഴകൾ ഒന്നൊതുക്കി വെച്ചു

“കാണാതെ മ രിച്ചു പോകുമോ എന്നൊരു പേടി ” “വായടയ്ക്കു മിണ്ടാതെ ” അവന്റെ ദേഷ്യം കണ്ടവൾ മെല്ലെ പുഞ്ചിരിച്ചു .

ഓർമ വെച്ച നാൾ മുതൽ സുഹൃത്തുക്കളായിരുന്നവർ ..ഏതോനിമിഷത്തിൽ പ്രണയബദ്ധരായി ..അതവർ പോലും അറിയാതെ സംഭവിച്ചതായിരുന്നു .ഒരിക്കലും ഒരുമിക്കാനാവില്ല എന്നറിഞ്ഞിട്ടും പ്രണയിച്ചവർ .ഒടുവിൽ ഒന്നിച്ചു ജീവിക്കാനായി ഒരിടം കണ്ടെത്താനുള്ള ഓട്ടത്തിനിടയിൽ പിടിക്കപ്പെട്ടു .അവളെ ഒരു രാത്രി കൊണ്ട് തന്നെ രാജ്യം കടത്താനവളുടെ വീട്ടുകാർക്ക് കഴിഞ്ഞു .അവനെവിടെയാണെന്നറിയാതെ എന്താണെന്നറിയാതെ കടന്നു പോയ വർഷങ്ങള്ക്കൊടുവിൽ നാട്ടിലേക്കു തിരിച്ചു വരുമ്പോൾ എല്ലാം മാറിപ്പോയിരുന്നു .മാതാപിതാക്കളുടെ കണ്ണീരിനൊടുവിൽ അവൻ വേറൊരാളുടെ സ്വന്തമായി കഴിഞ്ഞിരുന്നു ,

പ്രണയത്തിന്റെ ശരിതെറ്റുകൾ വിമർശിക്കാൻ ആർക്കും അധികാരമില്ല .”ഇത് തെറ്റ്””ഇത് ശരി”എന്ന് സ്ഥാപിക്കുക ദുഷ്കരമാണ് . തന്റേതായ ശരി തെറ്റുകളിലൂടെ അപരന്റെ ജീവിതം നേർകാഴ്ച്ചയാക്കാതിരിക്കുന്നതാണ് പലപ്പോളും നല്ലത് .

എങ്കിലും മറ്റൊരാളെ വഹിക്കാൻ ഹൃദയത്തിനോ ശരീരത്തിനോ ശക്തിയില്ല എന്ന തോന്നലിലാണ് അവൾ വിവാഹിതയാവാതിരുന്നത് .അവൻ വിവാഹിതനായത് കൊണ്ട് അവനെ കാണാൻ ശ്രമിക്കതിരുന്നത് .എന്നിട്ടും ഒരു ദിവസം അവന്റെ ഭാര്യ അവളെ തേടി വന്നു

“നിങ്ങളോടു എനിക്കൊരു ദേഷ്യവും ഇല്ലാട്ടോ .എന്നോടെല്ലാം പറഞ്ഞിട്ടുണ്ട് . അവർക്കു വലിയ ബഹുമാനം ആണ് നിങ്ങളെ .എപ്പോളും പറയും .വലിയ ഡോക്ടർ ആണ് ..നല്ല മിടുക്കി ആണ് എന്നൊക്കെ .പത്രത്തിൽ വരുന്ന ലേഖനങ്ങളിലെ ഫോട്ടോകൾ ഒക്കെ കാണിച്ചു തരും .അപ്പൊ നേരിൽ കാണാൻ ഒരാഗ്രഹം .” അവരുടെ കണ്ണിൽ നേർത്ത ഒരു പേടിയുണ്ടെന്നു അവൾക്കു തോന്നി

“ഞാൻ പിന്നീട് ഇതുവരെ റിസ്വാനെ കണ്ടട്ടില്ല ചിലപ്പോ ഈ ജന്മം കാണുകയുമില്ല “.അദിതി മെല്ലെ പറഞ്ഞുnഅവർ തെല്ലു നേരം നിശ്ശബ്ദയായിരുന്നു

“എന്ത് കൊണ്ടാണ് അവർ നിങ്ങളെ ഇത്രയധികം സ്നേഹിക്കുന്നതെന്നു ഇ പ്പോൾ എനിക്ക് മനസിലായി ..”അദിതിയുടെ കൈകൾ അവർ കൈയിലെടുത്തു

“അടുത്ത ജന്മം നിങ്ങളെടുത്തു കൊള്ളൂ അവരെ ,,:

അദിതിയുടെ കണ്ണുകൾ അപ്പോൾ മാത്രം നിറഞ്ഞൊഴുകി .അവർ .ഒരു ആലിംഗനത്തിൽ ബദ്ധരായി അൽപനേരം ..ഒരേ പുരുഷനെ സ്നേഹിക്കുന്ന രണ്ടു പേർ.

“ആദി നേരം ഇരുട്ടുന്നു രാത്രി വണ്ടിക്കു തിരിച്ചു പോകണം .”റിസ്വാൻ മെല്ലെ പറഞ്ഞു

“ഉം “അദിതി എഴുനേറ്റു .ഉയർന്നു പൊങ്ങിയ കോട്ടൺ സാരിയുടെ തലപ്പ് ഒതുക്കി അവൾ അയാൾക്കൊപ്പം നടന്നു .

“എത്തിയാൽ വിളിക്കാം “

“ഉം ” അവൾ മെല്ലെ പുഞ്ചിരിച്ചു

ആ ചിരിയുട നീല ഭംഗിയിലേക്ക്, പ്രപഞ്ചം മുഴുവൻ നിറയുന്ന വലിയ കണ്ണുകളിലേക്ക്, .സ്നേഹത്തിന്റെ ഒറ്റത്തുരുത്തിലേക്ക് അയാൾ ഇമവെട്ടാതെ നോക്കി നിന്നു.

“ആ വേദന വീണ്ടും വന്നു.അല്ലെ ?” അദിതി മുഖം കുനിച്ചു

“അതാണോ കാണണം എന്ന് തോന്നിയത് ?”

അവളുടെ കണ്ണ് തുളുമ്പി ഏതു നിമിഷവും നിന്നു പോയേക്കാവുന്ന ഒരു ഹൃദയം ആണ് തന്റേത് എന്ന് അദിതി റിസ്വാനോട് പറഞ്ഞില്ല .തന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞില്ല .ഒരു ഉറക്കത്തിലില്ലാതെ യായാൽ ഒരിക്കലൂം കാണാൻ കഴിയാതെ പോകേണ്ടി വന്നാൽ തന്റെ ആത്മാവിന് ശാന്തി കിട്ടില്ല എന്നും പറഞ്ഞില്ല .

തീരെ നിനച്ചിരിക്കാത്ത ഒരു നിമിഷത്തിൽ ഇരുൾ വീണ വഴിയരികിലെ വൃക്ഷത്തണലിൽ വിജനമായ ഒരു മറവിൽ അവനവളെ നെഞ്ചിലേക്കമർത്തി ദീർഘമായി ചും ബിച്ചു .ചും ബനത്തിനൊടുവിൽ തളർന്നു പോയ അവളുട ഉടൽ തന്നോട് അണച്ച് പിടിച്ചു

“ഇനിയൊരുജന്മമല്ല ഇനി ഏഴു ജന്മവും ഞാൻ നിന്റേതു മാത്രമായിരിക്കും “

അദിതിക്ക്‌ ഇടനെഞ്ചിൽ ഒരു വേദന വന്നു.അത് മറച്ചു അവൾ പുഞ്ചിരിച്ചു

റയിൽവേ സ്റ്റേഷനിൽ അവന്റ ഇരിപ്പിടത്തിനു വെളിയിലായി അവൾ നിന്നു
“വിഷമിക്കാതിരിക്കണേ”

കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ അവനെപ്പോളും പറഞ്ഞിരുന്ന ഒരു വാചകവുമതായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങി

Related Posts

Leave a Reply

Your email address will not be published. Required fields are marked *