2007.
ഫെബ്രുവരി 14. കോളേജ് കാലഘട്ടം.
ഉച്ചക്ക് ശേഷം ഹരിത ടീച്ചറിന്റെ ക്ലാസ്സ് ഉണ്ട്.
നീ ഉറപ്പിച്ചോ?
Yes.
എനിക്കാകെ പേടിയാകുന്നു. പുള്ളിക്കാരിക്ക് ഓർക്കൂട്ടിൽ അക്കൗണ്ട് ഉണ്ട്. മെസ്സേജ് അയച്ച് പറഞ്ഞാൽ പോരെ?
No. എനിക്ക് നേരിട്ട് പറയണം.
നീ ഒന്ന് കൂടി ആലോചിച്ചേ.
എനിക്ക് ഇനിയും വൈകിപ്പിക്കാൻ വയ്യ.
എങ്കിൽ പിന്നെ സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങുമ്പോൾ പോയി പറഞ്ഞിട്ട് വായോ.
ഒടുവിൽ മായയുടെ വാക്കുകൾ അനുസരിച്ച് ഞാൻ ഹരിത ടീച്ചറിനെ കാണാൻ സ്റ്റാഫ് റൂമിന് സമീപമെത്തി.
മേലാകെ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
ഹരിത ടീച്ചർ എന്നെ കണ്ടു.
അന്ന് ടീച്ചർ ധരിച്ചിരുന്നത് ഒരു കറുത്ത സാരിയും അൽപ്പം ഇiറക്കം കുiറഞ്ഞ ബ്ലൗiസും ആയിരുന്നു.
അല്ല ഇതാരാ? ഞാൻ അങ്ങോട്ട് വരുകയായിരുന്നു.
Valentines day ആയിട്ട് പ്രൊപോസൽ ഒന്നും കിട്ടിയില്ലേ?
എനിക്കോ? ബെസ്റ്റ്.
അപ്പോഴേക്കും ചെറിയ ചാറ്റൽ മഴ തുടങ്ങിയിരുന്നു.
അയ്യോ, തന്റെ കയ്യിൽ കുട ഉണ്ടോ?
ഇല്ല. ബാഗിൽ ഉണ്ട്. ഞാൻ എടുത്തിട്ട് വരാം.
അയ്യോ മഴ നനഞ്ഞു പോവണ്ട.
സാരമില്ല ഇപ്പോൾ വരാം. ടീച്ചർ പോവല്ലേ.
ഞാൻ കുടയും എടുത്ത് തിരിച്ച് ഹരിത ടീച്ചറിന്റെ സമീപത്തെത്തി.
സ്റ്റാഫ് റൂമിൽ നിന്നും കുറച്ച് മാറിയാണ് ഞങ്ങളുടെ ക്ലാസ്സ്.
ഒടുവിൽ ഞാനും ടീച്ചറും ആ ചാറ്റൽ മഴയിൽ കുട ഉയർത്തി ഇറങ്ങി.
ടീച്ചർ മഴ കൊള്ളാതിരിക്കാൻ എന്നെ ചേർത്തു പിടിച്ചു.
വരാന്തയിൽ ഒളിച്ചും പാത്തും പൂവുമായി നടക്കുന്ന എന്റെ കൂട്ടുകാരെ ഞാൻ കണ്ടു.
ടീച്ചർ എന്താ ഇന്ന് ബ്ലാക്ക് സാരി ഉടുത്തത്?
ടീച്ചർ ഒന്ന് പുഞ്ചിച്ചിരിച്ചതല്ലാതെ മറുപടി ഒന്നും നൽകിയില്ല.
ചാറ്റൽ മഴ ഏതാണ്ട് ശക്തി പ്രാപിച്ചതും ഹരിത ടീച്ചർ എന്നെ ചേiർത്ത് പിടിച്ചു കൊണ്ട് ക്ലാസ്സ് റൂമിലേക്ക് ഓടി.
ടീച്ചർ കുട നല്ല ഉയരത്തിൽ പൊക്കി പിടിച്ചിട്ടുണ്ട്.
കാറ്റിൽ കുട ടീച്ചറിന്റെ നിയന്ത്രണം വിട്ട് പാറി പോകുന്നുണ്ട്.
ഒടുവിൽ ക്ലാസ്സ് റൂം എത്താറായപ്പോഴേക്കും, മഴ തുള്ളികൾ ചുംiബിച്ച് തലോടി മാഞ്ഞ ടീച്ചറിന്റെ ഇiടുപ്പിൽ മെല്ലെ തiടവി കൊണ്ട് ഞാൻ ഒരു കത്ത് ടീച്ചറിന് നൽകി.
ഒരു നിമിഷം ഹരിത ടീച്ചർ ഞെiട്ടി വിറച്ചു.
What?
ഞാൻ ഒന്നും മിണ്ടാതെ കുടയിൽ നിന്നിറങ്ങി ക്ലാസ്സിലേക്ക് പോയി.
പറഞ്ഞോ നീ?
ഞാൻ കത്ത് കൊടുത്തു.
ടീച്ചർ അത് വായിച്ചോ?
ഇല്ല…
ഞാനാകെ ടെൻഷനിലാണ്. ടീച്ചർ ഇപ്പോൾ വരും.
പക്ഷെ ഹരിത ടീച്ചറിന് പകരം അന്ന് ക്ലാസ്സ് എടുക്കാൻ വന്നത് വേണു മാഷ് ആയിരുന്നു.
ഏതാണ്ട് നാലര മണി ആയപ്പോൾ ഹരിത ടീച്ചർ എന്നെ ലൈബ്രറിയിലേക്ക് വിളിപ്പിച്ചു.
അടുത്തെങ്ങും ആരുമില്ല.
കത്ത് ഞാൻ വായിച്ചു. തന്റെ ഫീലിംഗ്സ് എനിക്ക് മനസ്സിലായി.
പക്ഷെ ടീച്ചർ ആയ ഞാൻ തന്നെ വേണമായിരുന്നോ?
എനിക്ക് ഹരിത ടീച്ചറിന്റെ മുഖത്ത് നോക്കാൻ ത്രാണി ഇല്ലായിരുന്നു.
അടുത്തെങ്ങും ആരും ഇല്ല എന്ന് മനസ്സിലാക്കിയ ശേഷം ഹരിത ടീച്ചർ എന്റെ നെറുകയിൽ ചുംiബിച്ചു.
ഞാൻ ഈ ചുംiബനം തന്നത് എന്തിനെന്നറിയോ?
തിരിച്ച് എന്നോടും?
ഒരിക്കലുമില്ല. ഈ ചുംiബനം താൻ അർഹിക്കുന്നു.
തല്ക്കാലം ഇത്ര മാത്രം മനസ്സിലാക്കിയാൽ മതി.
ഹരിത ടീച്ചർ നടന്ന് നീങ്ങി.
ഒപ്പം വർഷങ്ങൾ കടന്നു പോയി.
ഒരിക്കൽ കൂടി അതേ ബ്ലാക്ക് സാiരിയിലും ഇറക്കം കുറഞ്ഞ ബ്ലൗiസിലും ഹരിത ടീച്ചറിനെ ഞാൻ കണ്ട ദിവസം.
പക്ഷെ അന്നെന്റെ വിവാഹ ദിവസമായിരുന്നു.
പുനലൂർ രജിസ്റ്റർ ഓഫിസിലെ സാക്ഷി കോളത്തിൽ ഒപ്പിട്ട ശേഷം, ഹരിത ടീച്ചർ എനിക്കും ലീനക്കും ആശംസകൾ നൽകി ചെറു ചാറ്റൽ മഴയിൽ നടന്നു നീങ്ങി. പതിവ് പോലെ അന്നും ഞാൻ ഒരു ചെറിയ കത്ത് ടീച്ചറിന് നൽകിയിരുന്നു.
ആ ചെറിയ ചാറ്റൽ മഴയിൽ ഞാൻ എന്റെ പ്രിയതമയുടെ ഇiടുപ്പിൽ ഒരു ഭയവുമില്ലാതെ തiലോടി.
അകലെ നിന്ന് ഹരിത ടീച്ചർ കത്ത് തുറന്നു നോക്കി.
നന്ദി, ടീച്ചർ. ഒരായിരം നന്ദി.
ഒരുപക്ഷെ 2007 ഫെബ്രുവരി 14 ന് ടീച്ചർ എനിക്ക് നെറുകയിൽ ചുംiബനം നൽകിയില്ലായിരുന്നു എങ്കിൽ കുറ്റബോധം കൊണ്ട് ഞാൻ ആ രാത്രി മiരിച്ചേനെ. എന്റെ ജീവിതത്തിലെ ആദ്യ പ്രൊപോസൽ.
നാളിതുവരെ എനിക്ക് നൽകിയ ഓരോ സപ്പോർട്ടിനും തീർത്താൽ തീരാത്ത കടപ്പാട്. ഒപ്പം ആരും സാക്ഷി കോളത്തിൽ ഒപ്പിടാൻ വരാതെ ഇരുന്നപ്പോൾ എന്നേയും ലീനയേയും ചേർത്ത് നിർത്തിയ ആ വലിയ മനസ്സിന്…
എന്ന് ഹരിത ടീച്ചറിന്റെ സ്വന്തം,
നിമ്മി ❣️
ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു Feb 14 സായാഹ്നത്തിൽ താൻ ലെiസ്ബിയൻ ആണെന്ന പരാതിയിൽ ഡിവോഴ്സ് വാങ്ങിയ സ്വന്തം ഭർത്താവിനെ ഓർത്ത് കൊണ്ട് എന്നേയും ലീനയേയും നോക്കി അഭിമാനത്തോടെ പുഞ്ചിരിച്ച് കൊണ്ട് ഹരിത ടീച്ചർ നടന്നകുന്നു…
എഴുത്ത്:-ദർശരാജ്. ആർ