ഒരു പരിചയവും ഇല്ലാതെ പെണ്ണുങ്ങൾക്ക്‌ വരെ ഫേസ്ബുക്കിൽ വൃത്തികെട്ട മെസേജുകൾ അയക്കുന്ന ആണുങ്ങൾ ഉള്ള ഈ കാലത്തു മനു അവൾക്കു ഒരു അത്ഭുതം ആയിരുന്നു….

എഴുത്ത്: ജിമ്മി ചേന്ദമംഗലം

ഒറ്റക്കുള്ള ജീവിതത്തിൽ നിന്നുള്ള ഒരു മോചനത്തിന് വേണ്ടി ആണ് ലക്ഷ്മി ഫേസ് ബുക്ക് തുടങ്ങിയത് …..

കഥകളും കവിതയും എഴുതുന്നത് കൊണ്ട് ഫേസ്ബുക്കിൽ ഒരുപാടു സൗഹൃദങ്ങൾ ഉണ്ടായിരുന്നു പക്ഷ ആരുമായും ഒരു പരിധിയിൽ കൂടുതൽ അടുപ്പം കാണിച്ചിരുന്നില്ല …

ഇരുപത്തി ഏഴാം വയസിൽ വീട്ടുകാരെ ധിക്കരിച്ചു അന്യ ജാതിയിൽ പെട്ട ജോണിന്റെ കൂടെ ഇറങ്ങി വന്നതായിരുന്നു ലക്ഷ്മി ….

അത് കൊണ്ട് തന്നെ സ്വന്തക്കാരും വീട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല

സ്വന്തമായി ഉള്ള മൽസ്യ ബന്ധന ബോട്ടായിരുന്നു അവരുടെ വരുമാനം മാർഗം

സന്തോഷകരമായ നാല് വർഷങ്ങൾ കടന്നു പോയി എന്ക്കിലും ഒരു കുഞ്ഞി കാല് കാണാനുള്ള ഭാഗ്യം മാത്രം ദൈവം അവർക്കു നൽകിയില്ല

ലക്ഷ്മിയുടെ കുഴപ്പം ആയിരുന്നു എന്ക്കിലും അതിന്റെ പേരിൽ ജോൺ ഒരിക്കൽ പോലും അവളെ വേദനിപ്പിച്ചിരുന്നില്ല

അവൾ വിഷമം പറയുമ്പോൾ എന്റെ മോള് നീയും നിന്റെ മോൻ ഞാനും നമുക്ക് അത് മതി എന്നായിരുന്നു ജോണിന്റെ തമാശ

നാല് വർഷങ്ങൾക്കു മുൻപൊരു മഴയുള്ള രാത്രിയിൽ കടലിൽ പോയ ജോൺ പിന്നെ തിരിച്ചു വന്നില്ല കൂടെ പോയ രണ്ടു പേരുടെ ബോഡി കിട്ടി എന്ക്കിലും ജോണിന്റെ മാത്രം കിട്ടിയില്ല ..

കണ്ണീരും പ്രാർത്ഥനയും ആയി ലക്ഷ്മി വർഷങ്ങൾ കഴിച്ചു കൂട്ടി ..

പതിയെ പതിയെ യാഥാർത്ഥങ്ങളോട് അവളും പൊരുത്ത പെട്ട് തുടങ്ങി ജോൺ ഇനി തന്റെ ജീവിതത്തിൽ ഇല്ല എന്ന സത്യം …

ഒറ്റയ്ക്കുള്ള ജീവിതം അവളെ ഭ്രാന്തമായ ഒരു അവസ്ഥയിൽ എത്തിച്ചിരുന്നു അതിൽ നിന്നും ഒരു മോചനം നൽകിയിരുന്നത് ഫേസ്ബുക് ആയിരുന്നു ..

ലക്ഷ്മിയുടെ പോസ്റ്റുകൾക്ക് പലരും കമ്മനെറ്റുകൾ ഇടാറുണ്ടെകിലും ഒരാളുടെ കമെന്റ് അവളുടെ ശ്രദ്ധ ആകർഷിച്ചു

അതിനു കാരണം വേറെ ഒന്നും ആയിരുന്നില്ല അവളുടെ പോസ്റ്റുകളെ കുറച്ചേ വളരെ വിശദമായ അഭിപ്രായം ആയിരുന്നു അയാളുടേത്

ആദ്യം വെറും നന്ദി യിൽ മറുപടി ഒതുക്കി..

പക്ഷേ അന്ന് പോസ്റ്റ് ചെയ്ത വിരഹ കവിതയ്ക്ക് തന്റെ അനുഭവം കാണിച്ചു അയാൾ അവൾക്കൊരു മറുപടി ഇൻബോക്സിൽ അയച്ചു

അന്നാണ് ലക്ഷ്മി മനുവിനെ പരിചയപെടുന്നത് …

മനു വർമ്മ ..നാൽപതു വയസുണ്ട് ബിസിനസ് കാരൻ ഭാര്യ നേരത്തെ മരിച്ചു രണ്ടു മക്കൾ വിദേശത്തു പഠിക്കുന്നു ,

അയാളും തന്നെ പോലെ ഏകാന്ത ജീവിതം ആണെന്ന് അവൾക്കു മനസിലായി

പതിയെ പതിയെ അവർ വിശേഷങ്ങൾ പങ്ക്‌ വച്ച് തുടങ്ങി ..

അയാളുടെ തമാശകളും അഭിപ്രായങ്ങളും അവൾ വളരെ അധികം ആസ്വാദിച്ചു

ഏല്ലാ ദിവസവും അയാളുടെ മെസ്സേജിനായി അവൾ കാത്തിരിക്കാൻ തുടങ്ങി

വൈകുന്ന മെസ്സേജുകൾ അവളിൽ ദുഖത്തിന്റെ കാർമേഘം പടർത്തി. അതിന്റെ പേരിൽ അവർ തമ്മിൽ പലപ്പോഴും വഴക്കു കൂടുമായിരുന്നു

അയാളെ കാണിച്ചു അഭിപ്രായം കേട്ടതിനു ശേഷം ആയിരുന്നു അവൾ എല്ലാം പോസ്റ്റ് ചെയ്തിരുന്നത്

നല്ലൊരു പാട്ടുകാരനായ അയാൾ അവൾക്കു വേണ്ടി സ്വന്തം പാട്ടുകൾ അയക്കാൻ തുടങ്ങി ….

ഒരു പരിചയവും ഇല്ലാതെ പെണ്ണുങ്ങൾക്ക്‌ വരെ ഫേസ്ബുക്കിൽ വൃത്തികെട്ട മെസേജുകൾ അയക്കുന്ന ആണുങ്ങൾ ഉള്ള ഈ കാലത്തു മനു അവൾക്കു ഒരു അത്ഭുതം ആയിരുന്നു ..

തമാശകൾ പോലും മാന്യതയുടെ അതിർവരമ്പുകൾ കടന്നിരുന്നില്ല

അതുകൊണ്ടു തന്നെ അവൾക്കു അയാളോടുള്ള ഇഷ്ടം കൂടി കൂടി വന്നു ..

ഒരു ദിവസം ചാറ്റ് ചെയ്യുന്നതിനിടയിൽ ആണ് മനു അത് ചോദിച്ചത്

നമുക്കൊന്ന് നേരിൽ കണ്ടാലോ

ഫേസ്ബുക്കിലെ ചതികളെ കുറിച്ചു നന്നായി അറിയാവുന്ന അവൾ അത് നിരസിച്ചു

എന്നാലും അവളുടെ ഉള്ളിലും ഒരു മോഹം ഉണ്ടായിരുന്നു ..

ഒരിക്കൽ ഒരു ഷോപ്പിൽ വച്ച് അവർ പെട്ടെന്ന് കണ്ടു മുട്ടി

അന്ന് ഒരുപാടു സംസാരിച്ചു

ആദ്യ കൂടി കാഴ്ചയിൽ തന്നെ അയാളൊരു ജെന്റിൽമാൻ ആണെന്ന് മനസിലായി

മാന്യമായ പെരുമാറ്റം ,

കുലീനത്വം ജനിപ്പിക്കുന്ന സംസാരം

ആരെയും ആകർഷിക്കുന്ന പ്രകൃതം അത് കൊണ്ട് തന്നെ അയാളിൽ അവൾക്കു ഒരു വിശ്വാസം ജനിക്കുകയായിരുന്നു …

ദിവസങ്ങൾ സന്തോഷകരമായി കടന്നു പോയി …

ഒരു ദിവസം ചാറ്റിനിടക്ക് ലക്ഷ്മിയെ ഞാൻ വിവാഹം കഴിച്ചോട്ടെ എന്ന ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി …

അതൊന്നും ശെരിയാകില്ലാ എന്നവൾ പറഞ്ഞു

എന്ക്കിലും അവളുടെ മനസിലും സ്വപ്നത്തിന് കിളികൾ മോഹത്തിന് വാനിൽ പറക്കാൻ തുടങ്ങിയിരുന്നു ..

രണ്ടുപേരും ഒറ്റക്കുള്ള ജീവിതം തുല്യ ദുഖിതർ എന്നാൽ പിന്നെ സന്തോഷവും ദുഖവും ഒരുമിച്ചു പങ്കിട്ടു കൂടെ എന്ന അയാളുടെ ചോദ്യത്തിന് മുൻപിൽ അവൾ സമ്മതം മൂളി

അവൾക്കു അനുവാദം ചോദിയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല കാരണം എല്ലാവരുടെയും മനസ്സിൽ അവൾ എന്നെ മരിച്ചിരുന്നു ..

മനുവിന്റെ മക്കൾ ആദ്യം എതിർപ്പു പറഞ്ഞു എന്ക്കിലും ഒടുവിൽ അവരും സമ്മതം മൂളി

അങ്ങനെ വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ അവളുടെ വീട്ടിൽ വച്ച് കല്യാണം നടത്താൻ തീരുമാനിച്ചു …

രജിസ്റ്റർ വിവാഹം മതി എന്ന് അവൾ പറഞ്ഞതാ പക്ഷേ ആളുകളെ വിളിച്ചു ആഘോഷിക്കണം എന്ന് മനുവിന്റെ തീരുമാനം ആയിരുന്നു

അങ്ങനെ വിവാഹം ദിവസം എത്തി …

ഒരു നവ വധുവിനെ പോലെ അവൾ അണിഞ്ഞൊരുങ്ങി …

ജോണിന്റെ ഫോട്ടോക്ക് മുൻപിൽ ഒരു നിമിഷം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു അവൾ മണ്ഡപത്തിലേക്ക് കയറി ….

നല്ല മുഹൂർത്തത്തിൽ തന്നെ താലി കെട്ടു കഴിഞ്ഞു …

ഇനി തന്റെ ജീവിതത്തിൽ താങ്ങായും തണലായും ഒരാൾ ഉണ്ടെന്ന ധൈര്യം അവളിൽ സന്തോഷം നിറച്ചു …ആരാണ് ഈ പിച്ച കാരനെ ഇവിടേക്ക് കയറ്റി വിട്ടത്…അപ്പുറത്തു എങ്ങാനും പോയി ഇരിക്ക് അവിടെ തരാം വല്ലതും എന്നും പറഞ്ഞു ആരോ ഒച്ച എടുക്കുന്നത് കേട്ട് അവൾ നോക്കുമ്പോൾ താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരാൾ …..

കല്യാണ പന്തലിലേക്ക് കയറി വന്നപ്പോൾ ആരോ ദേഷ്യപ്പെട്ടതാ …..

അവൾക്കു അയാളോട് സഹതാപം തോന്നി …പാവം അവൾ മനസ്സിൽ പറഞ്ഞു…

പെട്ടെന്ന് ആ പിച്ചക്കാരൻ അവളുടെ മുഖത്തേക്ക് നോക്കി ….

ആ കണ്ണുകൾ തമ്മിൽ ഇടഞ്ഞുവോ ….

ആ കണ്ണുകൾ തിളങ്ങുന്നത് അവൾ കണ്ടു

ആരാണത് എന്ന മനുവിന്റെ ചോദ്യത്തിന് അറിയില്ല എന്നവൾ മറുപടി കൊടുത്തു…

വാ വീട്ടിലേക്കു കയറാൻ സമയം ആയി എന്ന് ആരോ പറയുന്നുണ്ടായിരുന്നു …

മനുവിന്റെ കൈ പിടിച്ചു പടികൾ കയറുമ്പോൾ അവൾ ഒന്ന് കൂടി ആ ഭ്രാന്തനെ തിരിഞ്ഞു നോക്കി …

തിളങ്ങിയ കണ്ണുകളിൽ നനവ് പടരുന്നത് അവൾ കണ്ടു ……പതിയെ വീശിയടിച്ച കാറ്റിൽ അയാളുടെ മുടി ഇഴകൾ പറന്നപ്പോൾ കണ്ട കാഴ്‌ച അവളെ ഞെട്ടിച്ചു …

പണ്ടൊരിക്കൽബൈക്ക് ആക്‌സിഡന്റിൽ പറ്റിയ നെറ്റിയിലെ നെറ്റിയിലെ ആ വലിയ മുറിപ്പാടു …

അതെ അത് തന്റെ ജോൺ തന്നെ …

അവൾക്കു സ്വന്തം കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല …

സമയം ആയി വലതു കൽ വച്ച് കയറു എന്നും പറഞ്ഞു മനു അവളെ കൈക്കു പിടിച്ചു അകത്തേക്ക് നടത്തി …

അവൾ വീണ്ടും വീണ്ടും തിരഞ്ഞു നോക്കി ഇല്ല അയാൾ അവിടെ ഇല്ല …
അവളുടെ കണ്ണുകൾ അയാളെ

തിരഞ്ഞു കൊണ്ടിരുന്നു

———- ——– ——-

ബോട്ട് അപകടം ഉണ്ടായപ്പോൾ രക്ഷപെട്ടു ഏതോ ദീപിൽ എത്തിയ നിമിഷത്തെ അയാൾ മനസ്സിൽ ശപിച്ചു …

എത്രയോ മാസങ്ങൾ ബോധമില്ലാത്ത ആശുപതിയുടെ മുറികളിൽ കഴിഞ്ഞു…..ആരാണെന്നോ എന്താണെന്നോ അറിയാതെ അഗതി മന്ദിരത്തിന്റെ ഇരുണ്ട മുറിക്കുള്ളിൽ വർഷങ്ങൾ …..

ഒടുവിൽ തിരിച്ചു വരുമ്പോൾ ഉണ്ടായിരുന്ന മോഹങ്ങളും സ്വപ്നങ്ങളും അവിടെ ഉപേക്ഷിച്ചു അയാൾ പുറത്തേക്കു നടന്നിരുന്നു …

Related Posts

Leave a Reply

Your email address will not be published. Required fields are marked *