എഴുത്ത് :- സൽമാൻ സാലി
” ഷാഹിയെ .. എടീ ഷാഹീ ..??
” എന്തുവാ മനുഷ്യ കിടന്നു കാറുന്നത് ദോശ വേണേൽ പറഞ്ഞാൽ പോരെ ..!
” ഹും അന്റെ ഒരു ദോശ .. ഇതെന്താടി ചിക്കൻ കറിക്ക് സാമ്പാറിന്റെ രുചി ..?
” അതാണോ ഇങ്ങളെപ്രശ്നം .. അത് പുതിയ ഫ്യൂഷൻ കുക്കിങ് ആണ് .. ചിക്കൻബ്ബാർ എന്ന് പേര് ..
” ഇയ്യ് കൺഫ്യുഷൻ ആക്കാതെ കാര്യം പറ ..
” അത് ഒന്നുമില്ല രണ്ടീസം മുൻപ് ചിക്കൻ കറിയിൽ സാംബാർ മിക്സ് ആക്കി കഴിച്ചപ്പോ നല്ല രുചി കിട്ടി.
അതോണ്ട് സാമ്പാറും ചിക്കൻ കറിയും ഒന്നിച്ചു വെക്കേണ്ട എന്ന് കരുതി കുറച്ചു സാംബാർ പൊടി ഞാൻ കറിയിൽ ഇട്ട് പോയി .. അത്രേ ഉള്ളൂ …
” ഇങ്ങള് ആ കോഴിക്കാല് മുരിങ്ങാക്കോലാണെന്ന് വിചാരിച്ചു അങ്ങട് തിന്ന് അല്ല പിന്നെ …
” എന്നാലും ന്റെ ഷാഹീ ഇയ്യ് അച്ചാറും കൂട്ടി ബിരിയാണി തിന്നിട്ട് അതിന്റെ രുചി കിട്ടാൻ ബിരിയാണിയിൽ അച്ചാർപൊടി ഇടാഞ്ഞത് നന്നായി …
” ഓഹോ പച്ചക്കറിയിൽ മീൻ മസാല ഇട്ടാൽ ഇങ്ങൾക് കുഴപല്യ , കടലക്കറിയിൽ ഇറച്ചി മസാല ഇട്ടാലും ഇങ്ങക്ക് കുഴപല്യ കോഴിക്കറിയിൽ ഇച്ചിരി സാംബാർ പൊടി ഇട്ടാൽ ഇങ്ങക്ക് കുഴപ്പം ണ്ട് ..
” എങ്കിൽ നിങ്ങളൊരു കാര്യം ചെയ്യ് നാളെ മുതൽ ഇങ്ങള് വെച്ചുണ്ടാക്ക് ഞാൻ ഒരു കുറ്റോം പറയാതെ തിന്നോളാം ..
” അതല്ലെടി ഞാൻ ചുമ്മാ പറഞ്ഞതാ നല്ല രുചിയുണ്ട് ഇയ്യ് കുറച്ചൂടെ കറി കൊണ്ട് വാ ..
” പിന്നേയ് ലിവർ ഉണ്ടേൽ എടുത്തോ ഞാൻ അത് വെണ്ടക്കയാണെന്ന് കരുതി തിന്നോളും ..
പടച്ചോൻ കാത്ത് അല്ലേൽ നാളെമുതൽ കുക്കിങ് കൂടെ തലയിലായേനെ ..
സൽമാൻ ..