ജീവിതത്തിൽ ആദ്യമായി അങ്ങോട്ട്‌ ചോദിക്കാതെ ബൈക്കിന്റെ ചാവി ചേട്ടൻ തന്നപ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി…..

വിണുടഞ്ഞ സ്വപ്നം

Story written by Noor Nas

ഒരുപക്ഷെ ചേട്ടന്റെ വിസ ഒന്ന് ശെരിയായി കിട്ടാൻ അമ്മയെക്കാളും ഏറ്റവും അധികം പ്രാർത്ഥിച്ചത് ഞാൻ ആയിരിക്കും…

എന്തിനാ എന്ന് ചോദിച്ചാ എല്ലാവരുടെയും പ്രാർത്ഥനകൾക്കും കാണുമല്ലോ ഓരോ കാരണങ്ങൾ. അങ്ങനെ എന്നിക്കും ഉണ്ട്‌ ഒരു കാരണം.

അങ്ങനെ ആ ദിവസം വന്നെത്തി. പ്രതീക്ഷിക്കാതെ പെട്ടന്ന് വിസ കൈയിൽ കിട്ടിയപ്പോൾ ചേട്ടന്റ മുഖത്ത് മ്ലാനത..

അമ്മയോടും അച്ഛനോടും ചേട്ടൻ പറയുന്നത് കേൾക്കാം. ഉടനെ അവിടെ ചെല്ലണം എന്നാ പറഞ്ഞിരിക്കുന്നെ.

എന്നാ മോനെ യാത്ര കണ്ണുകൾ തുടച്ചു ക്കൊണ്ട് ചേട്ടനോട് അമ്മയുടെ ചോദ്യം.

ചേട്ടൻ.. ഈ മാസം ലാസ്റ്റ്.?

അച്ഛൻ. ഈ മാസം ലാസ്റ്റ് എന്ന് പറയുബോൾ ഇന്നി ഒരു പത്ത് ദിവസം മാത്രമല്ലേ ബാക്കിയുള്ളു..?

ചേട്ടൻ. ആ പിന്നെ അമ്മേ ഇത്തിരി കായ വറുത്തതും പൊരിച്ചതുമൊക്കെ വേണമെന്ന് കൂട്ടുക്കാർ വിളിച്ചു പറഞ്ഞിരുന്നു പിന്നെ മാങ്ങാ അച്ചാറും..

അമ്മ. മോൻ ഒന്നും പേടിക്കേണ്ട എല്ലാം ഈ അമ്മ ഉണ്ടാക്കി തരാം.

വിഷ്‌ണു വിഷ്‌ണു അമ്മയുടെ വിളി കേട്ട്മു ഖത്ത് മ്ലാനതയും പൂശി ഞാൻ ഓടി ചെന്നു.

എന്താ അമ്മേ?

അടുക്കളയിൽ നിന്നും വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റും കൊണ്ട് വരുന്ന അമ്മ.. ലിസ്റ്റ് എന്റെ കൈയിൽ തന്ന് ക്കൊണ്ട് മോനെ ദേ ഇതിൽ എഴുതിയതൊക്കെ വാങ്ങിച്ചോണ്ട് വാ..

ചേട്ടൻ. ബൈക്കിന്റെ ചാവി നീട്ടി ക്കൊണ്ട് ഇന്നാ ബൈക്ക് എടുത്തോ..

ജീവിതത്തിൽ ആദ്യമായി അങ്ങോട്ട്‌ ചോദിക്കാതെ ബൈക്കിന്റെ ചാവി ചേട്ടൻ തന്നപ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി..

ഇന്നി മനസ് എങ്ങാനും മാറിയാലോ എന്ന് പേടിച്ചു ചേട്ടന്റെ കൈയിൽ നിന്നും ചാവി തട്ടിപ്പറിച്ചു എടുത്ത് ഓടുന്ന എന്നെ കണ്ട അച്ഛൻ ഡാ കാശ് വേണ്ടേ.?

പോയ അതെ സ്പീഡിൽ തിരിച്ചു വന്ന് അച്ഛന്റെ കൈയിൽ നിന്നും കാശും വാങ്ങിച്ച് തിരിച്ചു ഓടുബോൾ..

പിറകിൽ നിന്നും അമ്മ. പാവം ഇത്രയും കാലം നിന്റെ കൈയും കാലും പിടിച്ചാലല്ലേ അതിന് നീ ബൈക്ക് കൊടുക്കു.

അതും ആ കവല വരെ പോയി തിരിച്ചു വരാൻ മാത്രം.. ഇന്ന് ചോദിക്കാതെ തന്നെ നീ ബൈക്ക് കൊടുത്ത സന്തോഷം അതാ.

പുറത്ത് പോയി ബൈക്കിന്റെ സീറ്റിൽ തടവിക്കൊണ്ട് ഞാൻ

ചേട്ടൻ വരുവോളം നീ ഇന്നി എന്റെ കസ്റ്റഡിയിൽ. യാ മോനെ ഉഫ്.. 😊

നമ്മുക്ക് ഒരു ടൂറൊക്കെ പോകേണ്ടേ ഹേ?

അങ്ങനെ ആ ദിവസം വന്നെത്തി..

വൈകുനേരമാണ് ചേട്ടനുള്ള വിമ്മാനം

തിരുവന്തപുരം വരെ ട്രയിനിൽ പിന്നെ നേരെ എയർപോർട്ടിലേക്ക്..

അച്ഛനും അമ്മയും ചേട്ടനും ചേട്ടന് കൊണ്ട്പോ കാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുന്ന തിരക്കിൽ ആണ്.

ഞാൻ ആണെങ്കിൽ ആ ഒരു ചടങ്ങിന് വേണ്ടി കാത്തിരിക്കുകയാണ്…

ചേട്ടന്റെ ബൈക്ക് എന്നിക്ക് കൈ മാറുന്ന ആ സുന്ദരമായ ചടങ്ങ്

ചടങ്ങിന്റെ കൂടെ കുറേ ഉപദേശങ്ങളും കാണും ഹെൽമെറ്റ് ഇട്ടേ വണ്ടി ഓടിക്കാവു വണ്ടി ആർക്കും കൈമാറാൻ പാടില്ല സമയത്തിന് ഓയിൽ ചെയ്ഞ്ചു ചെയ്യണം. ഇടയ്ക്ക് ഇടയ്ക്ക് വണ്ടി കഴുകണം..

വെയിലത്ത്‌ വണ്ടി വെക്കരുത്..അങ്ങനെ പലതും

പറയും കാരണം ചേട്ടൻ പൊന്നൂ പോലെ നോക്കുന്ന വണ്ടിയല്ലേ.?

പിന്നെ ഞാൻ സ്വപനങ്ങൾക്ക് പിറകെ ആയിരുന്നു

എന്നിക്ക് ചുറ്റും പറന്നു കളിക്കുന്ന സ്വപ്നങ്ങൾ എന്നെയും ബൈക്കിനെയും ഗോവ വരെ കൊണ്ടെത്തിച്ചു..

കടൽ തിരത്തൂടെ ബൈക്ക് ഓടിച്ചു ക്കൊണ്ട് ഞാൻ എന്നെ തന്നെ നോക്കിയിരിക്കുന്ന ഇഗ്ലീഷ്ക്കാരികൾ..

അതക്കെ കണ്ടപ്പോൾ അഹങ്കാരം ക്കൊണ്ട് ഞാൻ മതിമറന്നത് കൊണ്ടാവണം.

ബൈക്കും ഞാനും കരയിലേക്ക് ഓടി കയറിയ തിരമാലകളിലേക്ക് ഒറ്റ വിഴ്ച.

അത് കണ്ടു പൊട്ടിച്ചിരിച്ച ഇന്ഗ്ലിഷ്ക്കാരികൾക്ക് മുന്നിലേക്ക് ഒരു തടസം പോലെ വന്ന് വീണ ചേട്ടന്റെ വിളി..

എന്നെ സ്വപ്ന ലോകത്തും നിന്നും പിടിച്ച് വലിച്ചു താഴെയിട്ടു..

മുഖത്ത് പതിവ് പോലെ ഒരു ലോഡ് ഫീലിംഗ്ഷാ ഡ്മായി ഓടി ചെന്ന ഞാൻ.

കൈയിൽ ബൈക്കിന്റെ ചാവിയുമായി ചേട്ടൻ..

ഡാ നീ ഇപ്പോ തന്നെ ഈ ബൈക്കും ക്കൊണ്ട് നമ്മുടെ വർഷാപ്പ് നടത്തുന്ന അമ്പിളിനെ ചെന്നു കാണണം..

ഞാൻ. എന്തിനാ ചേട്ടാ.? ചേട്ടൻ.. നീ കൊണ്ട് പോയാൽ മതി ഞാൻ അവനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്..

കൂടുതൽ ഒന്നും ചോദിക്കാതെ ബൈക്കും കൊണ്ട് വർക്ക്ഷോപ്പിലേക്ക് പോകുന്ന ഞാൻ ഉഫ് എന്തൊരു കരുതൽ ആണ് എന്റെ ചേട്ടന്റെ. പാവം ബൈക്കിന് എന്തങ്കിലും ചെറിയ പണി കാണും. അനിയനല്ലേ സ്നേഹം ഇല്ലാതിരിക്കില്ലല്ലോ പണ്ട് എന്നിക്ക് ബൈക്ക് തരാത്തപ്പോൾ പാവത്തിനെ എന്തക്കെ ചിത്തയാ ഞാൻ വിളിച്ചേ.?

ഒന്നും വേണ്ടായിരുന്നു…

അമ്മ. എന്തിനാ മോനെ ബൈക്ക് ഇപ്പോ അമ്പിളിയുടെ വർക്ക് ഷോപ്പിലേക്ക് അവന്റെ കൈയിൽ കൊടുത്തു വിട്ടേ.?

അച്ഛൻ. ആ അപ്പോ നിന്നോട് പറഞ്ഞത് നീ മറന്നോ? അമ്പിളിയുടെ ഗൾഫിൽ ഉള്ള അനിയൻ അല്ലെ ഇവന് വിസ അയച്ചു കൊടുത്തേ?

ബൈക്ക് ഒരു വിലപറഞ്ഞ് ഉറപ്പിച്ച ശേഷമല്ലേ ബാക്കി പൈസ അവന് നമ്മൾ ഒപ്പിച്ചു കൊടുത്തേ..?

അമ്മ. ഹോ ഞാൻ അത് മറന്നു…

ബൈക്ക് വർക്ക്ഷോപ്പിന്റെ ഗേറ്റ് കടന്നു അകത്ത് എത്തിയതും.

അമ്പിളി ഓടിവന്നു ഹാ എത്തിയോ? ചേട്ടൻ പോയോ ?

ഞാൻ. ഇല്ലാ ഇപ്പോ പോകും..

അമ്പിളി..ആണോ അപ്പോ നീ പോകുന്നില്ലേ കൂടെ എയർപോർട്ടിലേക്ക് യാത്രയയാക്കാൻ.

ഞാൻ.. പോണം ചേട്ടൻ വണ്ടി പെട്ടന്ന് നന്നാക്കി തന്നാൽ..

അമ്പിളി.. വണ്ടി നന്നാക്കി പെട്ടന്ന് തരാനോ? അതിന് ഇതിന് എന്താ കുഴപ്പം?

ഞാൻ. അപ്പോ പിന്നെ എന്തിനാ വണ്ടിയും ക്കൊണ്ട് ചേട്ടൻ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞെ.?

അമ്പിളി ഹാ അപ്പോ നിന്റെ ചേട്ടൻ നിന്നോട് ഒന്നും പറഞ്ഞില്ലേ?

ഞാൻ. ഇല്ലാ

ഡാ പൊട്ടാ ഈ വണ്ടി നിന്റെ ചേട്ടന്റെ കൈയിൽ നിന്നും. ഗൾഫിൽ ഉള്ള എന്റെ അനിയൻ വാങ്ങിച്ചതാണ്

അവൻ അടുത്ത മാസം ഇങ്ങോട്ട് വരുന്നുണ്ട്..

ഞാൻ. ഹേ അപ്പോ എന്നിക്ക്.?

അമ്പിളി. നിന്നക്ക് ബൈക്ക് വേണമെങ്കിൽ സ്വന്തമായി അധ്വാനിച്ചു വാങ്ങിക്ക്

പ്രസിലെ ചേട്ടന്റെ ജോലി ഒഴിവിലേക്ക് നിന്റെ പേര് നിന്റെ ചേട്ടൻ നിർദേശിച്ചിട്ടുണ്ട്. എന്ന് എന്നോട് പറഞ്ഞിരുന്നു

എന്താ നീ പോകുന്നില്ലേ..?

അതൊന്നും കേൾക്കാനുള്ള ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല
ഞാൻ..

പിറകിൽ നിന്നും അമ്പിളി ചേട്ടൻ ഡാ വണ്ടിയുടെ പേപ്പർ എല്ലാം ഉണ്ടല്ലോ?

വേണമെങ്കിൽ നോക്കടാ തെണ്ടി എന്ന് മനസിൽ പ് രാകി ക്കൊണ്ട്

എന്നിക്ക് മുന്നിലുടെ വന്ന ഓട്ടോക്ക് കൈ കാണിച്ച ഞാൻ

അതിന്റെ ഡ്രൈവർ ഒരു പെൺകുട്ടി ആയിരുന്നു.

മിറ്റർ പൊക്കി വെച്ച ശേഷം അവൾ എവിടേക്ക് ചേട്ടാ ?

കൈയിൽ നിന്നും വീണ് ഉടഞ്ഞു പോയ എന്റെ സ്വപനങ്ങൾക്ക് മീതെ ഒരു റീത്ത് വെച്ച ശേഷം ഞാൻ..

ഏതെങ്കിലും തിരക്ക് ഇല്ലാത്ത സിനിമ്മകൾ ഓടുന്ന തിയറ്ററിലേക്ക് വിട്.

എന്തിനാ ചേട്ടാ. ഓടാത്ത പടം കാണുന്നെ.?

പെണ്ണെ എന്നിക്ക് ഇരുട്ടിൽ ഇരുന്ന് ഒന്ന് പൊട്ടി കരയാനാ..

അതിന് മാത്രം സങ്കടം ഉണ്ട്‌ എന്റെ നെഞ്ചിനുള്ളിൽ.ഉണ്ട്‌

നോക്കിക്കോ അവൻ ഗൾഫിൽ പോയി ഇതിന് അനുഭവിക്കും ദൈവമേ അവന് മരുഭൂമിയിൽ ആട് മെയ്ക്കുന്ന ജോലി കിട്ടണേ…. എന്റെ പ്രാർത്ഥന കേട്ട് ഒരു കൈക്കൊണ്ട് വായ് പൊത്തി പിടിച്ച് ചിരിക്കുന്ന ഡ്രൈവർ പെൺകുട്ടി…

ശേഷം പെൺ കൂട്ടി ആരെയാ ചേട്ടാ ഇത്ര കണ്ട് ശപിക്കുന്നെ ?

അതിന് മറുപടി പറയാതെ ഞാൻ എന്നാലും ആ ചേട്ടൻ ചതിയൻ എന്നോട് ഇത് ചെയ്തല്ലോ ദൈവമേ ?

വീണുടഞ്ഞ എന്റെ സ്വപ്നത്തിന്റെ ഒരു ചില്ല് എന്റെ ഹൃദയത്തിൽ ഇപ്പോളും ബാക്കി വെച്ച് ക്കൊണ്ട് നഗരത്തിലൂടെ എന്നെയും കൊണ്ട് പായുന്ന ഓട്ടോ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *