ദക്ഷാവാമി ഭാഗം 11~~ എഴുത്ത്:- മഴമിഴി

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

അവരുടെ ക്രോസ്സ് വിസ്തരം  കഴിഞ്ഞു അവരെന്നെ അവരെന്നെ അവിടിട്ടു പൊരിക്കും… 

നിനക്കൊക്കെ എന്നെ ഫ്രൈ ആയി കാണാനാണ് അല്ലെ ആഗ്രഹം…

ലിയ  സങ്കടത്തോടെ  പറഞ്ഞു…..

വാമി..  3മണിക്കടുത്തായി വീട്ടിൽ എത്തിയപ്പോൾ. അവൾ ചെല്ലുമ്പോൾ മേനോൻ അങ്കിൾ വന്നിട്ടുണ്ടായിരുന്നു.. അയാളെ   കണ്ടതും അവളോന്നു  ഞെട്ടി..

അയാൾ ജിതേന്ദ്രനുമായി  എന്തോ കാര്യമായ ചർച്ചയിൽ ആയിരുന്നു..

അവർ കാണാതെ  അവൾ മുകളിലേക്കു പോകാൻ നിന്നപ്പോഴാണ് അമ്മ ചായയുമായി കിച്ചണിൽ നിന്നും വന്നത്.. അവളെ കണ്ടതും അമ്മ പറഞ്ഞു.. വാമി.. വന്നല്ലോ? മേനോൻ ചേട്ടൻ തിരക്കിയതേ  ഉള്ളു നിന്നെ..

അമ്മ ഇന്ന് നേരത്തെ സ്കൂളിൽ നിന്നും വന്നോ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട്   അവൾ  അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അയാളും പുഞ്ചിരിച്ചു…

ആഹാ.. വാമിക്കുട്ടി.. വന്നോ? അങ്കിൾ  മോളെ കാണാനിരിക്കുകയായിരുന്നു.. മോളിങ്ങു വന്നേ.. അങ്കിൾ ചോദിക്കട്ടെ…

അവൾ ബാഗ്  ചെയറിൽ വെച്ചുകൊണ്ട് അങ്കിൾനു അടുത്തേക്ക് വന്നു..

മോൾ ഇവിടെ ഇരിക്…

വേണ്ട അങ്കിൾ ഞാൻ ഇവിടെ നിന്നോളം..

അത് പറ്റില്ല.. മോൾ ഇവിടെ ഇരിക്. സോഫയിൽ തൊട്ടടുത്തായി അവളെ ഇരുത്തികൊണ്ട് അയാൾ ചിരിച്ചു..

മോൾക്ക്‌  ദീപകിനെ  ഇഷ്ടമായോ? അവൾ ഞെട്ടി അമ്മയെ നോക്കി..

എന്റെ മേനോൻ ചേട്ടാ അതിപ്പോ അവളോട് ചോദിക്കാൻ എന്തിരിക്കുന്നു.. അവൾക്കും ഞങ്ങൾക്കും ഇഷ്ടമായി…അമ്മ ചിരിയോടെ പറഞ്ഞു..

അതല്ല.. സുചിത്രെ….. ഇപ്പോഴത്തെ കാലമല്ലേ… പിള്ളേരുടെ മനസ്സ് നമ്മൾക്കറിയില്ലല്ലോ?

എന്റെ അനന്തരാവന്റെ മകൻ ആയതുകൊണ്ടല്ല… ഞാൻ ഈ പറയുന്നേ…നേരത്തെ  ഉണ്ടായ കാര്യങ്ങൾ അറിയാല്ലോ… അതുപോലെ  ആവർത്തിക്കാതിരിക്കാനായി …ഒരു കരുതലിനായി ചോദിക്കുന്നതാ..

വാമി മോളുടെ ഇഷ്ടം കൂടി നമ്മൾ ചോദിച്ചറിയണ്ടേ…

മോൾ പറയട്ടെ… ഇഷ്ടമായോ അല്ലിയോ എന്നുള്ളത്അ വൾ അമ്മയെ നോക്കി.. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.. അച്ഛാ.. ഒന്നും മിണ്ടാതെ അമ്മയെ നോക്കി.. അച്ഛയുടെ തല  താണിരുന്നു…. കഴിഞ്ഞു പോയ സംഭവം ഓർത്താവുമെന്ന് അവൾക്കുറപ്പായിരുന്നു..

അങ്കിൾനോട് അവൾക്കു ദേഷ്യം തോന്നി…

ദേഷ്യം മറച്ചു പിടിച്ചു ഈർശ്യത്തോടെ  അവൾ പറഞ്ഞു..

അങ്കിൾ.. എനിക്ക്  പൂർണ സമ്മതമാണ്  ഈ കല്യാണത്തിന്… ഇനി ഞാൻ പൊയ്ക്കോട്ടേ… ഉള്ളിലെ നൊമ്പരം മറച്ചു പിടിച്ചു ചിരിയോടെ  അവൾ പറഞ്ഞു..

മ്മ്.. അയാൾ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി കൊണ്ടു പറഞ്ഞു..
എന്നാൽ മോൾ പൊയ്ക്കോ.

ശരി അങ്കിൾ ബാഗും എടുത്തു അവൾ മുകളിലേക്ക് കയറി… ഒന്നുറക്കെ കരയാണമെന്ന്  അവൾക്കു തോന്നി… തന്റെ ജീവിതം ആരൊക്കെയോ കൊടുക്കുന്ന കീക്കനുസരിച്ചു  നീങ്ങുന്നത് പോലെ അവൾക്കു തോന്നി.. സ്വന്ത മായി ഇഷ്ടങ്ങളോ  സ്വന്തമായി അഭിപ്രായമോ സ്വന്തമായി ഒന്നു ചിരിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്തവൾ…. എന്തൊരു ജീവിതമാണ്  കണ്ണാ.. എനിക്ക് നീ തന്നത്…

“ബന്ധുര  കാഞ്ചന കൂടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ…”

ശരിക്കും  എന്റെ കാര്യത്തിൽ ഇതു ശരിയാണ്.. ഇതിൽ നിന്നും എനിക്കൊരു മോചനം ഉണ്ടാവില്ല..എല്ലാ സൗഭാഗ്യങ്ങൾക്ക് മുകളിൽ ജീവിക്കുമ്പോഴും  എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല… പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ജീവിതം..

അവൾ കണ്ണ് നീര് തുടച്ചുകൊണ്ട് റൂം തുറന്നു ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞു.. ആ ഏറിൽ  തന്നെ  ഉണ്ടായിരുന്നു അവളുടെ   സകല ദേഷ്യങ്ങളും…

ഡോർ ലോക്ക് ചെയ്തുകൊണ്ടവൾ   ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി….
ഷവർ തുറന്നു വിട്ടുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ അലറി.കരഞ്ഞു .കൊണ്ട് താഴെക്കിരുന്നു..

എത്ര  നേരം അവളാ ഇരിപ്പു ഇരുന്നെന്നു അറിയില്ല.. അമ്മയുടെ വിളിയാണ് അവളെ ബോധത്തിലേക്കു കൊണ്ട് വന്നത്….

അവൾ വേഗം  കുളിച്ചു പുറത്തേക്കിറങ്ങി.. ഡോർ ചെന്നു തുറന്നു… എടി… വാമി.. എത്ര  നേരമായി ഞാൻ കിടന്നു തൊള്ളതുറക്കുന്നു… നീ ഇതിനകത്തു  എന്ത് ചെയ്യുവാരുന്നെടി…

ഞാൻ.. ഞാൻ.. കുളിക്കുവാരുന്നു.

നീ.. ഇത്രയും സമയം കുളിക്കുവാരുന്നോ..

ഞാൻ കുറച്ചു നേരം ഇവിടെ ഇരുന്നിട്ടാണ് കുളിക്കാൻ കയറിയത്..

ഹ്മ്മ്…..എന്നാൽ താഴേക്കു വാ… അങ്കിളിനെ പിക്ക് ചെയ്യാൻ … ദീപക് മോൻ വന്നിട്ടുണ്ട്… നീ അങ്ങോട്ട്‌ വാ…

മ്മ്.. വരുവാ… ഉള്ളിൽ വന്ന അമർഷം   കടിച്ചു പിടിച്ചുകൊണ്ടു അവൾ പറഞ്ഞു..

എന്തൊരു ഹതഭാഗ്യയാണ് ഞാൻ. ഇനി അയാളുടെ മുന്നിൽ പോയി അയാളുടെ വഷളൻ  നോട്ടവും നേരിട്ട് നിൽക്കണമെന്ന് ഓർക്കുമ്പോൾ  തലപെരുകുന്നു  എന്റെ കണ്ണാ….

അവൾ കണ്ണാടിയിൽ പോയി നോക്കി… നൈറ്റ്‌ ഡ്ര സ്സ്‌ ആണ് വേഷം.. അവൾ വേഗം കാബോർഡിൽ നിന്നും ഒരു  ലോങ്ങ്‌ സ്‌കർട്ടും  ജാക്കേറ്റും എടുത്തു..

പാൻസിനു മുകളിൽ കൂടി സ്‌കർട്ട്  ഇട്ടൂ…. ടോപിന് മുകളിൽ കൂടി ഡെന്നിമിന്റെ ഒരു ജാക്കേറ്റും ഇട്ട് അവൾ കണ്ണാടിയിലേക്ക് നോക്കി..ഹാവു…. ഇപ്പോൾ ഒക്കെ ആയി….. എന്നിട്ട് അവൾ വേഗം താഴേക്കു ചെന്നു..

അവളുടെ വേഷം കണ്ട് അമ്മ അന്ധളിപ്പോടെ നോക്കി…

അവളെ കണ്ടതും   ദീപക്കിന്റെ  കണ്ണുകൾ   വിടർന്നു.. അവൻ അവളെ തന്നെ നോക്കി ഇരുന്നു..

അച്ഛനോടും അങ്കിൾനോടും സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾ അവളെ  തേടി നടന്നു…

വാമി.. ദാ.. ഈ ചായ  മോനു കൊണ്ടുകൊടുക്കു..

പിന്നെ ഒരു മോൻ  അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ചായയുമായി അവനടുത്തേക്ക് ചെന്നു.. ചായ  അവനു നേരെ നീട്ടി.. അവൻ ചെറു ചിരിയോടെ അത് വാങ്ങി…

അവൾ  കുറച്ചു മാറി അപ്പുറത്തായി  നിന്നു..

മോനെ ദീപക്കെ.. ഞങ്ങൾ  കല്യാണത്തീയതിയൊക്കെ ഏകദേശം ഫിക്സ് ചെയ്തു..

അതെയോ…. അങ്കിൾ…..

അതെ മോനെ… ഏപ്രിൽ 10 നു  നടത്താമെന്നാ  ജിതേന്ദ്രൻ പറയുന്നേ..

അവൾ ഞെട്ടലോടെ അച്ഛയെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

അന്നത്തെ ദിവസത്തിനു ഒരു പ്രേത്യേകത  കൂടിയുണ്ട്..

അതെന്താണ്  അങ്കിൾ…അവൻ ജിജ്ഞാസയോടെ ചോദിച്ചു..

അന്ന് വാമിമോളുടെ.. ജന്മദിനം കൂടിയാണ്..

ആഹാ… അതെയോ ….

അവൻ ചിരിയോടെ   അവളെ നോക്കി കണ്ണിറുക്കി കാണിച്ചു….

അവൾക്കു  വല്ലാത്ത സങ്കടം  തോന്നി…. തന്റെ ജന്മ ദിനം തന്നെ വേണ മായിരുന്നോ…. കല്യാണം  നടത്താൻ…. ആ ദിവസമെങ്കിലും  ഒന്ന് വിട്ടുകൂടായിരുന്നോ എന്റെ കണ്ണാ…. നിറഞ്ഞ കണ്ണുകൾ മറച്ചുപിടിക്കാനായി അവൾ പുറത്തെ ഗാർഡനിലേക്ക് നടന്നു… അവൾ പുറത്തേക്ക് പോകുന്ന കണ്ടതും ദീപക്.. അങ്കിൾ നെ നോക്കി…

അച്ഛാ… ജസ്റ്റ്‌ മിനിറ്റ്സ്  ഞാൻ വാമികയോട്  ഒന്ന് സംസാരിച്ചോട്ടെ  അവൻ വിനീതമായി  അച്ഛയോട് ചോദിച്ചു…

അ….അതിനെന്താ മോൻ അവളോട് സംസാരിക്കുന്നതിനു   ഞങ്ങളോട് ചോദിക്കുന്നത്… മോൻ പോയി സംസാരിച്ചോ? അച്ഛൻ …. ഗ്രീൻ സിഗ്നൽ കൊടുത്തതും അവൻ അവളുടെ അടുത്തേക്ക് നടന്നു…

അവൻ    വരുമ്പോൾ   അവൾ ചെടികൾ  നനയ്ക്കുകയായിരുന്നു….

ഹേയ്.. വാമിക..

Are you busy… അവൻ  അവൾക്കടുത്തേക്ക് ചെന്നു ചോദിച്ചു.. അവൾ അവനെ നോക്കാതെ പറഞ്ഞു.. അതെ….

എന്താണിത്ര  ബിസി  ഈ ചെടികൾ നനയ്ക്കുന്നതാണോ? കുറച്ചു നേരം തനിക്ക് എന്നോട് സംസാരിച്ചൂടെ.. അവളെ ചൂഴ്ന്നു  നോക്കികൊണ്ട് അവൻ പറഞ്ഞു..

അതിനിപ്പോൾ നമ്മൾ സംസാരിക്കുകയല്ലേ..അവൾ ഇഷ്ടപെടാത്ത രീതിയിൽ പറഞ്ഞു…

അവൻ ചിരിയോടെ   ചോദിച്ചു ശരിക്കും നമ്മൾ സംസാരിക്കുകയാണോ  ആമി….

ആമിയോ… അതാരാ…. അവനൊന്നു ഞെട്ടി പിന്നെ അത് ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു എടൊ.. ഞാൻ തന്നെ തന്നെയാ  അങ്ങനെ വിളിച്ചേ…

അതിനു എന്റെ പേര് വാമിക  എന്നാണ്… അതിനെന്താ… എനിക്ക്  വാമിക  എന്ന് വിളിക്കുന്നതിലും ഇഷ്ടം  ആമി… എന്ന് വിളിക്കാനാണ്..

തനിക്കത്തിൽ  പരാതി  ഉണ്ടോ?

അപ്പോഴാണ്  ടെറസ്സിന് മുകളിൽ നിന്നും  മാളു  അവളെ നോക്കി കൈ  കാട്ടിയത്..

ഓ… ഇല്ല…
അവൾ  മാളുവിന്റെ നോക്കി കൊണ്ട് ചിരിയോടെ പറഞ്ഞു..

മാളു  ആണെങ്കിൽ വാമിയുടെ കൂടെയുള്ള ആളിനെ സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു..

എന്നാൽ  തനിക്ക് എന്റെ മുഖത്ത് നോക്കി സംസാരിച്ചൂടെ.. ഇതിപ്പോ താൻ  ചെടി നന്യ്ക്കുന്നു ഞാൻ മാറി നിന്നു സംസാരിക്കുന്നു..

അതോ ഇനി തനിക്ക് എന്നെ ഇഷ്ടമായില്ലേ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ  ഞാൻ അങ്കിൾനോട് പറയാം..

എന്റെ കണ്ണാ… വീണ്ടും നീ എന്നെ പരീക്ഷിക്കുകയാണോ?

പെട്ടന്നവൾ  ടാപ് ഓഫ്‌ ചെയ്തുകൊണ്ട് പറഞ്ഞു.. ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ?

ശരിക്കും തനിക്  എന്നെ ഇഷ്ടമായോ….

നമ്മുടെ മാര്യേജിന്റെ ഡേറ്റ് വരെ ഫിക്സ് ചെയ്തു…

ആ  …. ഇഷ്ടം  ആയത്  കൊണ്ടാണല്ലോ date നിച്ഛയിച്ചത്..അവൾ ചിരിയോടെ പറഞ്ഞു..

അവനും ചിരിച്ചു…

ആമി…. നിന്റെ കണ്ണ്  ചുവന്നിരിക്കുന്നല്ലോ? നിന്റെ കണ്ണുകൾക്ക്  ഇന്ന്  എന്ത് പറ്റി..

നിന്റെ കണ്ണിലെ കൃഷ്ണമണി  തിളക്കം മങ്ങിയതുപോലെ ..

ഓ.. തുടങ്ങി   അങ്ങേരുടെ വർണന….

കരഞ്ഞാൽ എല്ലാരുടെയും കണ്ണ് ചുമക്കും എന്നു പറയാൻ വന്നെങ്കിലും അവൾ അത് പറഞ്ഞില്ല
.

അത്…എന്റെ കണ്ണിനു  ചെറിയ ഒരു  ചൊറിച്ചിലും  വേദനയും ..

എന്നിട്ട് നീ ഹോസ്പിറ്റലിൽ പോയോ?

പോയി..   ദാ   ആ നിൽക്കുന്ന മാളുവും ഞാനും കൂടിയാണ്  പോയത്.. അവൾ മാളുവിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു..

അവൻ ടെറസ്സിൽ നിൽക്കുന്ന മാളുവിനെ നോക്കി ചിരിച്ചു..

അവളും  നല്ല ഫസ്റ്റ് ക്ലാസ്സ്‌ ചിരി അങ്ങ് പാസ്സാക്കി..

വാമിയെ നോക്കി.. അവൾ സൈറ്റ് അടിച്ചു കാണിച്ചു..

എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു…

ഐറിസ് ഇൻഫെക്ഷൻ ആയി എന്നാണ് പറഞ്ഞത്…കോൺടാക്ട് ലെൻസ്‌ 6month use ചെയ്യാൻ പറഞ്ഞു…

അതെയോ അവൻ വിഷമത്തോടെ ചോദിച്ചു..

അവൾ സങ്കടം നടിച്ചു പറഞ്ഞു അതെ…

എന്റെ കണ്ണാ.. ആദ്യമായിട്ടാണ്.. കള്ളം പറയുന്നത്…

അപ്പോഴത്തെ ഒരു ഇതിലങ്ങു  വായിൽ തോന്നിയ കള്ളം പറഞ്ഞു ഇത് ഇനി ഇയാൾ അമ്മയോട് പറയുമോ? ഇത് പ്രശ്നം ആകുമോ? അമ്മയോട്
പറഞ്ഞാൽ ഇന്നെന്റെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം  ഉണ്ടാകും..

എന്റെ കണ്ണാ… ഇനി എന്ത് ചെയ്യും  .. അവളുടെ മനസ്സ് പേടികൊണ്ട് പിടക്കാൻ തുടങ്ങി..

അവളുടെ നിൽപ്പും പരുങ്ങലും കണ്ട് അവൻ ചോദിച്ചു..

ഹേയ്… ആമി… എന്തുപറ്റി…

എന്താടോ കാര്യം…

എന്റെ കണ്ണാ…ഞാൻ  ഇയാളോട് എന്തായിപ്പോൾ പറയുക..

അതെ… അമ്മയോടും അച്ഛയോടും എന്റെ കണ്ണിന്റെ കാര്യം പറയണ്ട… അമ്മയ്ക്കും അച്ഛയ്ക്കും അത് സങ്കടമാകും..

പ്ലീസ്.. പറയല്ലേ… അവൾ വിഷമത്തോടെ പറഞ്ഞു..

ഹോ… ഇത്രയേ  ഉള്ളോ കാര്യം ഞാൻ പറയില്ല…താൻ  അതിനാണോ  ഇത്ര സങ്കടപ്പെട്ടത്… അത് പറയാനാണെങ്കിലും  എന്നോട് casual ആയി സംസാരിച്ചല്ലോ.. എനിക്കത് മതി…

മ്മ് അവൾ തലയാട്ടി…

അല്ല.. എന്നിട്ടും ആമിക്ക് എന്താ ഒരു വിഷമം  പോലെ…

ഹേയ്.. ഒന്നുല്ല…

ഹേ…. യ്…. അല്ല.. എന്തോ ഉണ്ട്…

പറയടോ….

അവൾ മടിച്ചു മടിച്ചു പറഞ്ഞു… അത് അമ്മയോട് കോൺടാക്ട് ലെൻസ്‌ വെക്കുന്ന കാര്യം എങ്ങനെ പറയുമെന്നാ.. എനിക്കറിയാത്തെ….അമ്മ സമ്മതിക്കില്ല…

ഓ… അത്ര  ഉള്ളോ കാര്യം  അത് ഞാൻ ഡീൽ ചെയ്തോളാം..

ഇന്നത്തെ കാലത്ത് കോൺടാക്ട് ലെൻസ്‌ .. എല്ലാവരും വെക്കുന്നുണ്ട് . അത് ഇപ്പോഴത്തെ ഒരു ഫാഷൻ  ആണ്…

ഇതിപ്പോ ആമി… ഇൻഫെക്ഷൻ വന്നത്  കൊണ്ട് അല്ലെ വെക്കുന്നത് അല്ലാതെ മോഡൽലിംഗിന്  അല്ലല്ലോ…

തന്റെ അമ്മയോട്  ഒന്നും പറയാതെ  തന്നെ ഞാൻ ഇത് ഡീൽ ചെയ്തോളാം…

Really…

Yes…

അവൾ ചിരിച്ചുകൊണ്ട് അവനെ നോക്കി..

അവരെതന്നെ  സ്കാൻ ചെയ്‌കുകൊണ്ടു നിന്ന മാളു  വാമിയുടെ ചിരികണ്ടു  ഞെട്ടി…

അവളെ നോക്കി…

വാമി … പതിയെ തിരിഞ്ഞു മാളൂനെ നോക്കികൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു..

ഒന്നും മനസ്സിലാകാതെ  മാളു  അവളെ തന്നെ നോക്കി നിന്നു..

അവർ അകത്തേക്ക് ചെന്നതും   അങ്കിൾ പോകാനായി എണീറ്റു…

അവൻ ബൈ  പറഞ്ഞു പോകാനിറങ്ങിയിട്ട്  തിരിഞ്ഞു നിന്നു  അമ്മയോടും അച്ഛനോടുമായി പറഞ്ഞു..

അമ്മേ….   ഞാൻ ഇന്ന് വാമിക്ക്  വാങ്ങിയ ഗിഫ്റ്റ് എടുക്കാൻ മറന്നുപോയി  .. നാളെ  രാവിലേ  ഞാൻ  ഓഫീസിൽ  പോകുന്നതിനു  മുൻപായി  ബസ് സ്റ്റോപ്പിൽ വെച്ച്   അവളെ കാണുകയാണെങ്കിൽ കൊടുത്തോട്ടെ…

മ്മ്… അതിനെന്താ  കൊടുത്തോ… അമ്മ അല്പം നീരസത്തോടെ  ആണ് പറഞ്ഞത്…

അമ്മേ  ഞാൻ നേരിട്ട് കൊടുക്കുന്നില്ല… എന്റെ ചിറ്റേടെ മോൾ വാമികെടെ   സ്കൂളിൽ ആണ് പഠിക്കുന്നത്  അവളുടെ കൈയിൽ കൊടുത്തു വിടാം..

അമ്മ അല്പം ആശ്വാസത്തോടെ അവനെ നോക്കി ചിരിച്ചു..

ഇതെന്തു  കുന്തം  എന്ന രീതിയിൽ വാമി  അവനെ നോക്കി.. അവൻ വീണ്ടും കണ്ണിറുക്കി കാണിച്ചു കൊണ്ട് പുറത്തേക്കിറങ്ങി….

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *