ദക്ഷാവാമി ഭാഗം 23~~ എഴുത്ത്:- മഴമിഴി…….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവൾ ഞെട്ടി അവനെ നോക്കി,…….. പാസ്പോർട്ടോ……….. എനിക്കെന്തിനാ പാസ്പോർട്ട് ഞാനെന്തിനാ വരുന്നേ………

എന്റെ ഭാര്യ എന്റെ കൂടെ അല്ലേ വരേണ്ടത്……

അവൻ പറഞ്ഞത് കേട്ട് ഞെട്ടലോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…..

എന്നാൽ ശരി ആമി ഞാൻ  ഇറങ്ങുകയാ….

നീ  ഉടനെ പോയി പാസ്പോർട്ട്‌ എടുക്കണേ…. അവൾ  തലയാട്ടി….

അമ്മേ…. അച്ഛമ്മേ… ഞാൻ ഇറങ്ങുവാട്ടോ…. അവൻ വിളിച്ചു പറഞ്ഞതും അമ്മയും അച്ഛമ്മയും കിച്ചണിൽ നിന്നും ഹാളിലേക്ക് വന്നു…

മോൻ പോവാണോ….

മ്മ്…. പോവാ അമ്മേ ഇപ്പൊത്തന്നെ ലേറ്റ് ആയി…. പെങ്ങടെ വീട്ടിൽ വരെ പോകാമെന്ന് അമ്മയോട് വാക്ക് പറഞ്ഞതാ… അമ്മ അവിടെ എന്നെ പ്രതീക്ഷിച്ചിരിക്കുകയാവും…..

അവന്റെ കാർ ഗേറ്റ് കടന്ന് പോയതും അമ്മ ഡോർ അടച്ചുകൊണ്ട് അകത്തേക്ക് കയറി….

വാമി  നിന്നിടം ശൂന്യമായിരുന്നു….

അവൾ ഒരു പ്രതിമ കണക്കിന് റൂമിലേക്ക് പോയി… എന്ത് ചെയ്യണം എന്ത്‌ പറയണം എന്നൊന്നും അവൾക്കറിയില്ലായിരുന്നു വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ…..

ഒരിക്കലും താൻ ഇവിടം വിട്ടു മറ്റൊരിടത്തേക്ക് പോകേണ്ടി വരുമെന്ന് അവൾ പ്രതീക്ഷിച്ചതേയില്ല…. അവളുടെ കണ്ണുകൾ നിറഞ്ഞതല്ലാതെ ഒരു തുള്ളി കണ്ണുനീര് പോലും താഴേക്ക് വീണില്ല….

അമ്മയെയും അച്ഛനെയും നാടും വീടും ഒക്കെ വിട്ടു പോകാൻ അവളുടെ മനസ്സ് അനുവദിക്കുന്നില്ല ആയിരുന്നു ….

അവൾ കുറെ നേരം സ്റ്റഡി ടേബിളിൽ തലവെച്ചു കിടന്നു… ഉറക്കെ അലറി കരയണമെന്ന് തോന്നിയെങ്കിലും … ആരൊക്കെയോ അവളെ തടയുന്നത് പോലെ…എന്തുകൊണ്ടോ മനസ്സ് ശൂന്യമായത് പോലെ തോന്നി..

അമ്മയും അച്ഛനും ഈ കാര്യത്തിന് വേണ്ടിയാവും മേനോൻ അങ്കിളിനെ കാണാൻ. പോയത്.അവരെല്ലാം നേരത്തെ അറിഞ്ഞിട്ടാണോ എന്നോട് ഒരു വാക്ക് പറയാതിരുന്നത്…. എല്ലാവർക്കും സന്തോഷം ആകും ഞാൻ ഇവിടുന്ന് പോകുന്നത്…. എല്ലാവരുടെയും ആഗ്രഹവും അതാണല്ലോ… ഞാനായിട്ട് അതിനേ തടയുന്നില്ല….അല്ലെങ്കിലും തടയാൻ എനിക്ക് അർഹതയില്ല…. ഞാൻ ആണല്ലോ എല്ലാവർക്കും മുന്നിൽ എല്ലാത്തിനും കാരണക്കാരി…

അല്ലെങ്കിലും  ഒന്നും ആഗ്രഹിക്കാൻ അർഹതയില്ലാത്തവൾ എന്തിനാണ് ആഗ്രഹിക്കുന്നത്…

അവൾ വേഗം ഡ്രസ്സ് എടുത്ത് ബാത്റൂമിലേക്ക് കയറി….

അമ്മ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു…

അവൾ കുളിക്കുകയാണെന്ന് അറിഞ്ഞതും അമ്മ തിരിച്ച് താഴെക്ക് പോയി…

അമ്മ താഴേക്ക് ചെല്ലുമ്പോൾ അച്ഛമ്മ    സ്റ്റൈയറിന്  താഴെ നിന്ന് എന്തായി എന്ന് ചോദിച്ചു..

ഓ, നമ്മൾ പ്രതീക്ഷിച്ചത് പോലെ പ്രശ്നമൊന്നുമില്ലമ്മേ .. അവൾ ഹാപ്പിയാണ്….

അവൾ അത് നിന്നോട് പറഞ്ഞോ സുചി… അച്ഛമ്മ ചോദിച്ചു

ഇല്ല…

ഞാൻ ചെല്ലുമ്പോൾ അവൾ കുളിക്കാൻ കയറി… അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ അമ്മ അവൾക്ക്   U S -ൽ   പോകുന്നതിന്  വിഷമമൊന്നുമില്ല എന്ന്…

വെറുതെ നമ്മള് പേടിച്ചു..വിഷമിച്ചു….

ആ സുചി……. നീ പറഞ്ഞത് നേരാ…. ഞാൻ കരുതി അവളെവിടെ കരഞ്ഞു വിളിച്ചു കൂവി പ്രശ്നമാക്കുമെന്നാ…

അതേ അമ്മ ഞാനും അങ്ങനെ തന്നെയാണ് കരുതിയെ,…

പക്ഷെ ഇപ്പോഴത്തെ പിള്ളേർ അല്ലേ….  അവർക്ക് നാട്ടിൽ നിൽക്കുന്നതിലും ഇഷ്ടം  പുറത്ത് എവിടെയെങ്കിലും നിൽക്കുന്നതാ…

പിന്നെ അവള് പോകുന്നതിൽ നമുക്കാ വിഷമം….അല്ലാണ്ട് പിള്ളേർക്ക് ഒന്നും ഇല്ല….

മ്മ്… സാരമില്ല സുചി, അവള് പോയി ജീവിക്കട്ടെ..

മ്മ്….

നിറഞ്ഞ കണ്ണുകൾ മറച്ചുപിടിച്ചുകൊണ്ട്  സുചിത്ര  കിച്ചണിലേക്ക് പോയി പാത്രങ്ങൾ കഴുകാൻ തുടങ്ങി…അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…

ഇതേ..സമയം പാറുവിന്റെ വീട്ടിൽ….

ഹെഡ് ഡ്രയറിൽ  തലവെച്ച്….അവൻ കണ്ണുകൾ അടച്ചു കിടന്നു… അവന്റെ മുന്നിൽ വാമിയുടെ പേടിച്ചരണ്ട മിഴികൾ ആയിരുന്നു.. അവളുടെ ശരീരത്തിന്റെ വിറയൽ ഇപ്പോഴും അവന്റെ കൈകളിൽ അനുഭവപ്പെടുന്നതുപോലെ അവനു തോന്നി..അവൻ കണ്ണുകൾ പതിയെ തുറന്നു…

ഒരിക്കലും ഞാൻ  വന്നത് എന്തിനാണോ അത് നടന്നില്ല …

ഞാൻ  വന്ന കാര്യം നടന്നില്ലെങ്കിലും  അതിൽ എനിക്ക് വിഷമമില്ല… പക്ഷേ നീ…. വാമിക.. ജിതേന്ദ്രൻ… നിന്നെ ഞാൻ ഒരിക്കലും വിട്ടുകളയില്ല…

ഞാൻ കണ്ട സ്വപ്നങ്ങൾക്ക് പിറകെ പോകുന്നതിലും നല്ലത്.. നിന്റെ പിറകെ വരുന്നതാണ്..

ഇനി എനിക്കും നിനക്കും ഇടയിൽ അധിക ദൂരം ഇല്ല… നീ എന്നിലേക്ക് തന്നെ വന്ന് ചേരും..

അവനത് പറയുമ്പോൾ അവന്റെ കണ്ണുകൾ ആ ഇരട്ടിലും തിളങ്ങുന്നുണ്ടായിരുന്നു…

Monday

രാവിലെ എഴുന്നേറ്റ് ട്യൂഷന് പോകാനുള്ള തയ്യാറെടുപ്പിലാണ് വാമി..

അവൾ പല വെട്ടം കിച്ചണിലും ഹാളിലുമായി എന്തോ പരിധി നടന്നു….

അവളുടെ പരതൽ കണ്ടു അച്ഛമ്മ ചോദിച്ചു… എന്തോന്നാടി രാവിലെ നിന്നു തപ്പുന്നത്… നിനക്ക് ട്യൂഷന് പോകണ്ടേ,.

പോണ് അച്ഛമ്മയെ…. പിന്നെ നീ എന്തോന്നാ ഈ തപ്പുന്നെ…. അത് ഞാൻ എന്റെ വാച്ച് തപ്പുകയാണ്…

പിന്നെ നിന്റെ വാച്ച് എന്നുമുതലാടി ഹാളില് വരുന്നത്…

കഴിഞ്ഞദിവസം ഞാൻ അത് ഇവിടെ എവിടെയോ ഊരിവെച്ച് എവിടെയാണെന്ന് എനിക്ക് ഓർമ്മ വരുന്നില്ല അച്ഛമ്മേ  അതാ ഞാൻ ഇവിടെ എല്ലാം നോക്കുന്നത്..

ഇനി അമ്മയുടെ കൈ വല്ലതും കാണുമോ?

അതിനു നിന്റെ അമ്മ ഇവിടെയില്ല…. അമ്മ എവിടെ പോയി

നിന്റെ അമ്മ സ്കൂളിലെ എന്തോ മീറ്റിങ്ങിനു പോയേക്കുവാ  രാത്രിയെ വരു…

മ്മ്.അത് കേട്ടതും  അവൾക്കു സന്തോഷമായി… ഇതറിയാൻ വേണ്ടിയാ  ഇവിടെ കറങ്ങി നടന്നത്… ആശ്വാസമായി…

എന്തോന്നാടി പെണ്ണെ നീ നിന്നു പിറുപിറുക്കുന്നെ..

എന്നാലും എന്റെ കണ്ണാ ഞാൻ ഈ വാച്ച് എവിടെയാ കൊണ്ടുവെച്ചത്…

എന്റെ പെണ്ണേ….ഒരു ദിവസം വാച്ച് ഇല്ലാതെ നീ ട്യൂഷന് പോകില്ലേ.. അതോ ഇനി വാച്ച് കണ്ടില്ല എന്ന് പേരിൽ  ട്യൂഷന് പോകാതെ കള്ളം മടിച്ചിരിക്കാൻ  ആണോ  പരിപാടി ?

എന്നാൽ വാമി ഞാനിപ്പോ നിന്റെ അമ്മയെ വിളിച്ചു പറയും..

ഞാൻ ദാ.. പോവാ… ദേ.. പോയി…

എത്ര മണി വരെ ഉണ്ട് ട്യൂഷൻ..

4 മണി വരെ… അത് പറഞ്ഞ ആളിനെ വാമി ഒന്ന് നോക്കി..

മാളു…  ആമ   തോടിനുള്ളിൽ നിന്നും  തല  പുറത്തേക്കിടുന്ന   പോലെ വാതിലിന് പുറത്തു നിന്നു തല  അകത്തേക്ക് നീട്ടി  കൊണ്ട് …പറഞ്ഞു..

വാമി മാളൂനെ നോക്കി പേടിപ്പിച്ചു..

മാളുവോ… മോളെന്താ അവിടെ നില്കുന്നെ  കയറി വാ..

ഇല്ല  അച്ഛമ്മേ .. പോവാ..

ബസിനു ടൈം ആയി..

മ്മ് രണ്ടു പേരുടി സൂക്ഷിച്ചു പോണേ..

മ്

ബസ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ വാമി  ചോദിച്ചു.. നീ എന്തിനാടി മാളു കള്ളം പറഞ്ഞെ..

ഞാൻ എന്ത് കള്ളം പറഞ്ഞു..

നമുക്ക് 10 മണി വരെ അല്ലെ ട്യൂഷൻ ഉള്ളു..

അപ്പോൾ നീ ടൈം ടേബിൾ കണ്ടില്ലേ..

ഇല്ല.. ബെസ്റ്റ്… 10 മണി മുതലാണ് ട്യൂഷൻ, രാവിലേ maths.. English…ഉച്ചകഴിഞ്ഞു.. Botony , zoology..

അയ്യോ… ഞാൻ ബുക്ക്‌ ഒന്നും എടുത്തില്ല.. നീ ഇവിടെ നിന്നെ ഞാൻ പോയി  ബുക്ക്‌ എടുത്തിട്ട് വരാം.. എന്റെ പൊന്നു വാമി, നിനക്ക് ബുദ്ധി ഇല്ലാത്തതാണോ? അതോ അങ്ങനെ നീയ് അഭിനയിക്കുന്നതാണോ?

വാമി മുഖം വീർപ്പിച്ചു കാണിച്ചു.. പിണങ്ങേണ്ട…

നമ്മൾ ഇന്ന് ട്യൂഷൻ കയറുന്നില്ല..

അയ്യോ.. അമ്മ അറിഞ്ഞാൽ..

പിന്നെ  മീറ്റിംഗിന് പോയ  അപ്പ അറിയാൻ പോവല്ലേ..

നമ്മൾ ജെനിചേച്ചിയെ കാണാൻ പോകുന്നു..

എടി… സമയം   7 മണി കഴിഞ്ഞതേ ഉള്ളു…

ഇത്രയും നേരെത്തെ…

അതോർത്തു നീ വിഷമിക്കണ്ട.. അതൊക്കെ ഇന്നലെ ലിയ സെറ്റ് ആക്കി..

സ്കൂളിന് ഫ്രണ്ടിൽ ബസ്സ് ഇറങ്ങുമ്പോൾ  വാമിയുടെ നെഞ്ചിടിച്ചു..
ലൈഫിൽ ആദ്യമായിട്ടാണ് അമ്മ അറിയാതെ   ഒരു കള്ളം ചെയ്യുന്നത്..

ലിയ.. നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നെ..

നമ്മൾ പാറുന്റെ വീട്ടിലേക്കു..

എടി.. നിനക്ക് വട്ടാണോ ഇത്രയും രാവിലേ ഒരു വീട്ടിലോട്ട് കയറി ചെല്ലാൻ..

എന്റെ  പൊന്നു വാമി  പാറുവാ പറഞ്ഞെ.. അങ്ങോട്ട് ചെല്ലാൻ..
മനസ്സില്ല.. മനസ്സോടെ വാമി… അവളുമാരോടൊപ്പം  പാറുന്റെ വീട്ടിലേക്ക് ചെന്നു..

വാമിക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു..

മാളുവും ലിയയും അവളെ പിടിച്ചു വലിച്ചു കൊണ്ട്  പാറുന്റെ വീട്ടിലേക്കു കയറി..

ആഹാ.. മക്കളുമാര്  വന്നോ?

ഞാൻ ഇപ്പോൾ വാണിയോട് പറഞ്ഞതെ ഉള്ളു നിങ്ങളെ കണ്ടില്ലല്ലോ എന്ന്..

വാണി  ചിരിയോടെ അവരെ അകത്തേക്ക് വിളിച്ചു..

പാറു എന്തെ… വാമി പതിയെ ചോദിച്ചു..

അവൾ എഴുന്നേറ്റില്ല…9മണിക്ക് നോക്കിയാൽ മതി.. മൂടി പുതച്ചു കിടന്നുറങ്ങുവാ..

ആഹാ… എന്നാൽ അവൾ ഉറങ്ങുന്നേ ഒന്നു കാണണമല്ലോ…

ഞങ്ങളെ വിളിച്ചു വരുത്തിയിട്ട്  അങ്ങനെ അവൾ സുഗിച്ചു കിടന്നു ഉറങ്ങണ്ട…

മാളു  ബാഗ് വാമിയുടെ കയ്യിൽ കൊടുത്തിട്ട്    പാറുന്റെ റൂമിലേക്ക്‌ ഓടി..

മക്കള്  വാ അമ്മ കാപ്പി എടുക്കാം.. ഇപ്പോൾ വേണ്ട അമ്മേ..

വാമി അതും പറഞ്ഞു   സോഫയിൽ ഇരുന്നു..കൊണ്ട് അവിടെ കിടന്ന പത്രം മറിച്ചു നോക്കി… ലിയ വാണിയുമായി കത്തി അടിക്കുകയാണ്..

പവി പുറത്തേക്കു പോകാൻ ഇറങ്ങിയപ്പോഴാണ്   മാളു മുകളിലേക്കു കയറി വന്നത്..

അവൾ അടുത്തെത്തിയതും   പവി  അവളെ പിടിച്ചു വലിച്ചു റൂമിലേക്ക്  ഇട്ടൂ..

അവൾ ഞെട്ടി പോയി.. തൊട്ടു മുന്നിൽ നിൽക്കുന്ന പവിയെ കണ്ട്…

അയ്യോ…. പവിയേട്ടാ….എന്റെ കയ്യിന്നു വിട്… ആരെങ്കിലും കാണും  മാളു പേടിയോടെ പറഞ്ഞു… ആര് കാണാനാ.. ഇവിടെ നമ്മൾ മാത്രമേ ഉള്ളു..

നീ എന്താ പെണ്ണെ… ഫോൺ നമ്പർ തരാതെ  പോയെ.. അത് ചേട്ടായി എന്നോട് ചോദിച്ചില്ലല്ലോ അവൾ വിക്കി വിക്കി പറഞ്ഞു..

ഞാൻ ചോദിക്കാതെ നീ തരില്ലേ…

അവൾ മിണ്ടാതെ തലകുനിച്ചു..

എന്നാൽ ഇപ്പോൾ ചോദിക്കുവാ.. നിന്റെ നമ്പർ താ…

അത്.. പാറുന്റെ കയ്യിൽ ഉണ്ട്.

അവളും ഞാനുമായി നല്ല ടെമ്സിൽ  അല്ല…അവളോട് ഞാൻ ചോദിച്ചാൽ ശരിയാവില്ല…. നീ തന്നാൽ മതി…

അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു..

അവൾ  അത് വാങ്ങി പേടിച്ചു പേടിച്ചു നമ്പർ ടൈപ്പ് ചെയ്തു കൊടുത്തു…

അവൻ ചിരിയോടെ അവളുടെ  മുഖത്തേക്ക് നോക്കി..

നിനക്ക് ശരിക്കും എന്നെ ഇഷ്ടമാണോ.

മ്മ്… അവളൊന്നു മൂളി…

എന്നാലും നീ ഒന്നു ആലോചിക്കാതെ പെട്ടന്ന് പറഞ്ഞല്ലോ..അതാ എനിക്കൊരു ഡൌട്ട്… നീ എന്നെ തേക്കുവോടി….

ഞാൻ 10 തിൽ  പഠിക്കുമ്പോൾ മുതലേ എനിക്ക് ചേട്ടനെ  ഇഷ്ടമാ…പിന്നെ പാറു പറഞ്ഞും അറിയാം…

അവൾ പറയുന്ന കേട്ട് അവൻ ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി…അവന്റെ മുഖം അവളുടെ അടുത്തേക്ക് അടുപ്പിച്ചതും…

എടാ.. കഴിഞ്ഞോ നിങ്ങളുടെ സല്ലാപം.. കഴിഞ്ഞെങ്കിൽ എനിക്ക് പുറത്തേക്കു ഇറങ്ങി പോകാമായിരുന്നു..

അലമാരയിലെ കണ്ണാടിയിൽ നോക്കി  മുടി ചീകി കൊണ്ട്  ദക്ഷ്  പറഞ്ഞു.

അത് കേട്ടതും   മാളു ഞെട്ടി ഡോർ തുറന്നു പുറത്തേക്കു ഓടി…

ഛെ… എല്ലാം നീ കുളമാക്കി..  നീ ജോജിഗിനു  പോയില്ലേ  സാധാരണ പെൺ പിള്ളേരെ മസ്സില് കാണിക്കാൻ പോകുന്നതാണല്ലോ?

നിനക്ക് കുറച്ചു സമയം കൂടി  മിണ്ടാതെ നിന്നൂടാരുന്നോ? ഞാൻ അവളോട് എല്ലാം ഒന്നു ചോദിച്ചു വരികയായിരുന്നു.. എല്ലാം നീ നശിപ്പിച്ചു..

ആ… ഞാൻ ഇപ്പോൾ മിണ്ടിയില്ലായിരുന്നെങ്കിൽ  കാണാമായിരുന്നു.. നിന്റെ  ഹോട് കിസ്സിങ് സീൻ..

എനിക്ക് സീൻ  പിടിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടാ…

അവൻ ചിരിയോടെ പറഞ്ഞു.

പോടാ തെ ണ്ടി.. അതും പറഞ്ഞു  അവൻ താഴേക്കു പോയി.. അവളെ അവിടൊക്കെ നോക്കിയിട്ട് കണ്ടില്ല.

അപ്പോഴേക്കും വാണി അങ്ങോട്ട് വന്നു…പവിയേട്ടാ…നീ ആരെയാ തിരയുന്നെ..

അത് നിന്നെ തന്നെ..

നിന്നെ കൊണ്ടു വിട്ടിട്ട് എനിക്ക് വേറെ ഒരിടം വരെ പോണം

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുത് കൊണ്ടവൻ പറഞ്ഞു..

മ്മ്

അമ്മേ… ഞങ്ങൾ പോവാ.. വാണി വിളിച്ചു പറഞ്ഞു..

വാമി   സോഫയിൽ ഇരുന്നപ്പോഴാണ് അമ്മ  ചായയുമായി  മുകളിലേക്ക് പോകാൻ തുടങ്ങിയത്…

ഞാൻ കൊണ്ടുപോയി കൊടുക്കാം അമ്മേ.. അവൾ എഴുനേറ്റ് അമ്മയ്ക്കടുത്തേക്ക് നടന്നു… വേണ്ട മോളെ മോൾ  പോയി അവിടെ ഇരുന്നോ .. മോളുടെ ഡ്രസ്സ്‌ ഒക്കെ ചീത്തയാവും അമ്മ ചായ  അവർക്കു കൊടുത്തിട്ട് വരാം..

കുഴപ്പമില്ല  അമ്മേ ഞാൻ കൊടുക്കാം.. ഞാൻ അങ്ങോട്ട് പോവാ

എന്നാൽ മോൾ കൊണ്ടുപോയി കൊടുക്കു..

അവൾ  ടീയും ട്രേയും ആയി മുകളിലേക്കു കയറി.. അപ്പോഴാണ് എതിരെ   ദക്ഷ്  വന്നത്.. അവൻ അവളെ ഒന്ന് നോക്കി.. ബ്ലൂ ജീൻസും   വൈറ്റ് ഷർട്ടും ആണ് അവളുടെ വേഷം..

അവനെ കണ്ടതും  അവളൊന്നു പതറി …. അവൻ ചിരിയോടെ  അവളുടെ അടുത്തേക്ക് വന്നു….

തുടരും

Leave a Reply

Your email address will not be published. Required fields are marked *