മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമ്മേ…. എനിക്ക് ഹോസ്പിറ്റൽ വരെ ഒന്നുകൂടി പോകണം.
ഗംഗയ്ക്ക് ഭക്ഷണവും ഡ്രസ്സും എത്തിക്കണം.
ഞാൻ പോയിട്ട് വരാം….. ഹരിയ്ക്ക് അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നേ ഉണ്ടായിരുന്നുള്ളൂ…..
ഹരി അവിടെ നിന്നേ….. ഇവിടെ നടക്കുന്നതെന്താണെന്നു നിനക്ക് മനസ്സിലായില്ലേ…..? ഗംഗയ്ക്ക് ഡ്രസ്സും ഭക്ഷണവും കൊടുക്കണമെങ്കിൽ അവളുടെ അമ്മയോട് പറ.
അല്ലാതെ നീ ഇപ്പോൾ എങ്ങോട്ടും പോകണ്ട…. സുഭദ്രാമ്മ കട്ടായം പറഞ്ഞു.
അമ്മ ഒന്ന് നിർത്തിക്കേ……. വെറുതെ ഇവിടെ ഒരു ബഹളമുണ്ടാ ക്കരുത്… എന്നെ ഒരു ഭ്രാന്തനാക്കരുത്…..
ഹരി…… അമ്മ ഹരിയുടെ ഭാവിയെ ഓർത്തിട്ടല്ലേ ഈ പറയുന്നത്…. ..അതിന് ഇങ്ങനെയൊക്കെ ആണോ അമ്മയോട് പറയേണ്ടത്? മോൻ സമാധാനമായിട്ട് ആലോചിക്ക്…… അമ്മയെ ഒരുപാട് ഇഷ്ടമുള്ള മോനാണെന്നറിയാം. ആ മോന് അമ്മയുടെ വാക്കാണ് വലുതൊന്നും അറിയാം. പിന്നെ ഗംഗയെകുറിച്ച് ഓർത്താണെങ്കിൽ പൈസ എത്ര വേണമെങ്കിലും കൊടുത്ത് അവരെ നമുക്ക് സഹായിക്കാം….. മഹാദേവൻ പറഞ്ഞതും…. ഹരി ദഹിപ്പിക്കുന്ന രീതിയിൽ ഒരുനോട്ടം സുഭദ്രാമ്മയെ നോക്കി മറുപടി ഒന്നും പറയാതെ കാറിൽ കയറി ഗംഗയുടെ വീട്ടിലേയ്ക്ക് ചെന്നു.
ശാരദാമ്മേ…… ഗംഗയുടെ ഡ്രസ്സും ഭക്ഷണവും എടുത്തോ…..?
ആ ഹരിമോനേ ദാ വരുന്നു…… അവളുടെ കാര്യം പറഞ്ഞാൽ കുറെയുണ്ട്……. അല്ല ഹരി മോനേ അവിടെ വിരുന്നുകാരുണ്ടല്ലേ?ഞാൻ അങ്ങോട്ട് വിളിച്ചിരുന്നു….. ആരാ മോനേ വന്നത്? അല്ല രണ്ടു മൂന്ന് വണ്ടി ഉണ്ടായിരുന്നു. നമ്മുടെ രണ്ടു വീട്ടുകാർക്കും ഇങ്ങനെ അന്വേഷിച്ച് വരാൻ ഒന്നും ആരുമില്ലല്ലോ അതാട്ടോ ചോദിച്ചത്…. ശാരദാമ്മയുടെ ചിരിക്കുന്ന മുഖത്തുനോക്കി ഒന്നും പറയാൻ ഹരിയ്ക്ക് തോന്നിയില്ല.
ആരൊക്കെയോ ഉണ്ട് ശാരദാമ്മേ….. ഹരിയുടെ മുഖത്തെ വിഷാദ ഭാവം
ശാരദാമ്മയിൽ സംശയം ഉളവാക്കി.
ഞാൻ പോയിട്ട് വരാം……. ശാരദാമ്മയ്ക്ക് മുഖം കൊടുക്കാതെ ഹരി പെട്ടെന്ന് തന്നെ കാറിൽ കയറി…… തന്റെ കണ്ണുകളിലെ നനവ് അവൻ തിരിച്ചറിഞ്ഞു.
ഹൃദയം നുറുങ്ങുന്ന വേദന……. ദൈവമേ….. എന്തൊരു പരീക്ഷണമാ ഇത്…..? എന്റെ ഗംഗ…… അവളോട് ഞാൻ എന്തുപറയും?ഒരു നിമിഷം ലോകം തന്നെ അവസാനിച്ചിരുന്നെങ്കിൽ എന്ന്അ വൻ ആശിച്ചുപോയി… അമ്മയ്ക്കെങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിഞ്ഞു? ഒരു പാവം പെണ്ണിനെ ചതിക്കാൻ മാത്രം ദുഷ്ട മനസ്സായിരുന്നോ എന്റെ അമ്മയുടേത്…..? അവന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു.
ഹോസ്പിറ്റലിൽ എത്തിയതും…… കുറച്ചു സമയം ഹരി കാറിൽ തന്നെ ഇരുന്നു.
ഗംഗയെ എങ്ങനെ ഫേസ് ചെയ്യുമെന്നോർത്ത് അവന്റെ ഉള്ളു തേങ്ങി..
ഐ സി യു വിന്റെ വാതിൽക്കൽ ഗംഗ ഹരിയെയും നോക്കി ഇരിപ്പുണ്ടായിരുന്നു.
ഹരിയേട്ടാ…… പെട്ടെന്ന് വന്നല്ലോ….. ഭക്ഷണം കഴിച്ചിട്ടാണോ വന്നത്? അമ്മയേ ക്കൂടി ഹരിയേട്ടൻ വീട്ടിലേയ്ക്ക് കൊണ്ടുപോകണേ…….
പിന്നെ റൂം റെഡി ആയി…. വാ നമുക്ക് അങ്ങോട്ട് പോകാം….. ഗംഗ ഹരിയുടെ കയ്യിൽ നിന്ന് കവറുകൾ വാങ്ങിച്ചു.
ഗംഗമോളെ….. റൂമിലേയ്ക്ക് പോകുവാണോ…..?
അതേ ചേച്ചി ഞാൻ എന്റെ ഡ്രസ്സ് ഒക്കെ റൂമിൽ വച്ചിട്ട് വരാട്ടോ….
മോളേ ഇതാണോ മോളുടെ ഹരിയേട്ടൻ….. മോളേ കല്ല്യാണം കഴിക്കാൻ പോകുന്ന ആൾ…..
ഗംഗയുടെ മുഖം ചുവന്നു തുടുത്തു. അതേ ചേച്ചി ഇതാണ് ആൾ.
ഗംഗ മോളുടെ മുഖം കാണുമ്പോൾ തന്നെ അറിയാം ഇതാണ് ആളെന്ന്. രണ്ടുപേരും നല്ല ചേർച്ചയാട്ടോ……
ഇപ്പോൾ വരാം ചേച്ചി…… പറഞ്ഞുകൊണ്ട് ഗംഗ തിരിഞ്ഞു നടന്നു.
ഹരിയേട്ടാ….. ആച്ചേച്ചി പറഞ്ഞത് കേട്ടോ…… ഹരിയേട്ടൻ പോയപ്പോൾ വന്നതാ ആ ചേച്ചി. ചേച്ചിയുടെ ഭർത്താവിന്റെ അച്ഛൻ ഐ സി യു വിലാ. അതും ആക്‌സിഡന്റ് ആണ്. എങ്കിലും പേടിക്കാനൊന്നുമില്ല.
അല്ല ഹരിയേട്ടാ….. ഇവിടെ നിന്ന് പോയ ആൾ അല്ലല്ലോ…… എന്തുപറ്റി?ഗംഗ റൂം തുറന്നകത്തു കയറി.
ഹരിയേട്ടാ എന്താ പറ്റിയത്? ഗംഗ അവന്റെ കൈകളിൽ പിടിച്ചു.
പെട്ടെന്ന് തന്നെ ഹരി ഗംഗയുടെ കൈകൾ അടർത്തിമാറ്റി.
ഹരിയേട്ടാ……. എന്താ… എന്താ എന്നോട് ദേഷ്യാണോ? എന്തെങ്കിലും എന്നോടൊന്നു പറയ് ഹരിയേട്ടാ….
ഒന്നുമില്ല. ഞാനിറങ്ങുവാ. നാളെ എനിക്ക് കോളേജിൽ പോകണം…. ഗംഗ സ്നേഹദീപത്തിലെ സിസ്റ്ററെ കൂടി നാളെ വിളിക്ക്.
ഹരിയേട്ടാ…. നാളെ ലീവ് കിട്ടിയില്ലേ…… എന്നോട് നാളെ ലീവ് എടുക്കാമെന്നല്ലേ പറഞ്ഞത്.
ഞാൻ ലീവിന് കൊടുത്തില്ല. ഹരിയുടെ ദേഷ്യം കണ്ടപ്പോൾ ഗംഗയുടെ കണ്ണുകൾ ഈറനണിഞ്ഞു.
ഹരിയേട്ടാ…… എങ്കിൽ പൊയ്ക്കോളൂ….. രാവിലെ മുതൽ ഓട്ടമല്ലേ…. അതാവും ഈ ക്ഷീണവും ദേഷ്യവുമൊക്കെ….. പോയി റസ്റ്റ് എടുത്തോ.
ശരി….. ഹരി പോകാനായി തിരിഞ്ഞതും ഗംഗ അവന്റെ കൈകളിൽ പിടി മുറുക്കി.
ശ്ശേ….. കൈ വിടെടീ….. പറഞ്ഞതും അവൻ കൈ കുടഞ്ഞെറിഞ്ഞു.നീ എന്തിനാ എന്റെ കയ്യിൽ പിടിച്ചത്……?ഹരി ആക്രോശിച്ചു.
ഹരിയേട്ടാ എന്താ ഇത്….. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതെന്നോട് പറയണം. അല്ലാതെ എന്നെ ഇങ്ങനെ ഒഴിവാക്കരുത്.
സുഭദ്രാമ്മയും എന്റമ്മയും പറഞ്ഞതാണ് ഹരിയേട്ടൻ എനിക്കുള്ളതാണെന്ന്. ആ സ്വാതന്ത്ര്യത്തിലാ ഞാൻ കയ്യിൽ പിടിച്ചത്.
അതൊരു തെറ്റായിട്ട് എനിക്ക് തോന്നിയില്ല. ഗംഗയുടെ കരച്ചിൽ ഹരിയുടെ ഉള്ള് പൊള്ളിച്ചു…
സോറി ഗംഗാ..
ഞാൻ ഇറങ്ങുവാ…. ഹരി ഡോർ തുറന്നിറങ്ങാൻ തുടങ്ങി.
ഗംഗ ഹരിയെ പുറകിൽ നിന്ന് വിളിച്ചു.
ഹരിയേട്ടാ എന്തോ പ്രശ്നമുണ്ട്. എനിക്കെന്തോ പേടി തോന്നുവാ… എന്തായാലും എന്നോട് പറയ്….
സുഭദ്രാമ്മയ്ക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ?എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വരാം ഹരിയേട്ടാ….. ഇവിടെ സ്നേഹദീപത്തിലെ സിസ്റ്ററമ്മയെ നിർത്താം. ഞാൻ ഹരിയേട്ടന്റെ കൂടെ വരാം.
അപ്പോഴേക്കും ഹരിയുടെ ഫോൺ അടിച്ചു.
എന്താ അമ്മേ…..? മറുതലയ്ക്കൽ സുഭദ്രാമ്മയാണെന്ന് ഗംഗയ്ക്ക് മനസ്സിലായി.
ഹരി നീ ഹോസ്പിറ്റലിൽ നിന്നിറങ്ങിയില്ലേ? നാട്ടുകാരെകൊണ്ട് ആവശ്യ മില്ലാത്തത് പറയിപ്പിക്കാനാണോ നിന്റെ ഉദ്ദേശം?പറയെടാ…..
ഞാനിപ്പോൾ തന്നെ ഇവിടെ നിന്നിറങ്ങും.
വരട്ടെ….. നീ അവളോട് കാര്യങ്ങൾ പറഞ്ഞോ?
ഇല്ല. ഞാനൊന്നും പറഞ്ഞില്ല.
എന്തോ ഗൗരവമുള്ള കാര്യമാണെന്ന് ഗംഗയ്ക്ക് മനസ്സിലായി.
നീ ഫോൺ ഗംഗയ്ക്ക് കൊടുക്കെടാ….. സുഭദ്രാമ്മ ആജ്ഞാപിക്കുക ആയിരുന്നു.
എന്തിന്…… എന്തിനാ ഇപ്പോൾ ഫോൺ അവൾക്ക് കൊടുക്കുന്നത്? ഹരിയും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. ഹരിയേട്ടാ ഫോണിങ്ങോട്ട് താ…. അമ്മയും മോനും പിണക്കത്തിലാണല്ലേ….. ഞാൻ മാറ്റിത്തരാം രണ്ടാളുടെയും പിണക്കം. കുസൃതി നിറഞ്ഞ ചിരിയോടെ ഗംഗ ഫോൺ ഹരിയുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചെടുത്തു.
ഹലോ സുഭദ്രാമ്മേ…… പറഞ്ഞോട്ടോ. എന്തിനാ രണ്ടാളും കൂടി പിണങ്ങിയത്?നിങ്ങൾക്ക് രണ്ടാൾക്കും വേറൊരു പണിയുമില്ലേ? ആ സുഭദ്രാമ്മേ അമ്മയോട് അവിടെ വന്ന് കിടക്കാൻ പറയണേ…..
ഹലോ…. സുഭദ്രാമ്മേ…….
ഗംഗാ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. സുഭദ്രാമ്മ സീരിയസ് ആയി എന്തോ പറയാൻ പോവുകയാണെന്ന് ഗംഗയ്ക്ക് മനസ്സിലായി.
പറഞ്ഞോ…. ഞാൻ കേൾക്കുന്നുണ്ട്.ഗംഗ സുഭദ്രാമ്മയുടെ ശബ്ദത്തിന് ചെവിയോർത്തു.
ഹരിയ്ക്ക് നല്ല ഒരു ഭാവി ഉണ്ട്. അത് നീ ആയിട്ട് നശിപ്പിക്കരുത്…
സുഭദ്രാമ്മ എന്താ ഈ പറയുന്നേ?എനിക്കൊന്നും മനസ്സിലായില്ല.
മനസ്സിലാക്കി തരാം….. ഹരിയുടെ കല്ല്യാണം ഉറപ്പിച്ചു…… ഒരു കോടീശ്വരന്റെ മോളാ……. അവൻ സമ്മതിച്ചിട്ടില്ല…. എനിക്ക് വലുത് എന്റെ മോന്റെ ഭാവിയാ….. ഞാനവർക്ക് വാക്ക് കൊടുത്തു. നീ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. എന്നിട്ട് അവനെ ഇങ്ങോട്ട് വിട്.പെട്ടെന്ന് തന്നെ കോൾ കട്ടായി…..
ഹരിയേട്ടാ…… ഗംഗ മെല്ലെ വിളിച്ചു…. ഇതാ ഫോൺ… ഹരിയേട്ടൻ വേഗം വീട്ടിലേയ്ക്ക് ചെല്ല്. പിന്നെ അമ്മയെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നോളാം.
ഗംഗേ…… ഹരി അവളെ വിളിച്ചു.
ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല ഹരിയേട്ടാ….. സുഭദ്രാമ്മ എന്നോട് എല്ലാം പറഞ്ഞു.ഹരിയേട്ടന് എന്നോടെല്ലാം പറയാമായിരുന്നു. എന്തായാലും സന്തോഷായിട്ടിരിക്ക്. എങ്കിൽ ശരി…..
ഗംഗ ഹരിയ്ക്ക് മുഖം കൊടുക്കാതെ മുറിയിൽ കയറി കതകടച്ചു.
ബെഡിലേയ്ക്ക് കിടന്നു മുഖം പൊത്തി ഏങ്ങി ഏങ്ങി കരഞ്ഞു……… ദൈവമേ….. ഹരിയേട്ടാനില്ലാതെ ഞാനെങ്ങനെ ജീവിക്കും? എന്തിനായിരുന്നു ദൈവമേ എന്നോടീ പരീക്ഷണം…… ഗംഗ….. കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി. ഫോൺ ബെൽ കേട്ടാണ് ഗംഗ എഴുന്നേറ്റത്.
ഹലോ…. ഗംഗ ഫോൺ എടുത്തു.
ഹലോ ഗംഗാ ഞാൻ മൃദുലയാടി…. എന്റെ കല്യാണമുറപ്പിച്ചു. അത് നിന്നോട് ഒന്ന് പറയണമെന്ന് തോന്നി…….. വരനെ നീ നന്നായി അറിയും….. മാറ്റാരുമല്ലെടി…… ഹരിസാർ തന്നെയാണ് ആള്. എന്താ നിനക്ക് സന്തോഷമായില്ലേ?
ഗംഗയുടെ കയ്യിൽ നിന്ന് ഫോൺ താഴേയ്ക്ക് വീണു…………..
തുടരും

