എഴുത്ത്:-നൗഫു ചാലിയം
“അന്ന് നാട്ടിൽ വന്നപ്പോൾ ഭാര്യയുടെ കൂടേ അവളുടെ ബന്ധു വീടുകളിൽ സന്ദർശിക്കുമ്പോളാണ് ഒരു പതിനല് വയസുക്കാരൻ എന്റെ അരികിലേക് ഓടി വരുന്നത് കണ്ടത്…”
ലീവിന് വന്ന് ആദ്യമായി അവളുടെ ഉമ്മ വീട്ടിലേക് പോയതായിരുന്നു ഞങ്ങൾ…
“അവൾക് എല്ലാവരും മാമന്മാർ ആയിരുന്നെങ്കിലും..
അവൾ അവരെ എല്ലാം അപ്പാപ്പ എന്ന് വിളിച്ചു വിളിച്ചു ..
അവസാനം ഞാനും അവരെ എല്ലാം അപ്പാപ്പ എന്ന് വിളിക്കേണ്ടി വന്നു…”
“ബല്ലാത്ത ജാതി…”
“ഞാൻ ആഷിക്…വീട് തളിപ്പറമ്പിനടുത്താണ്…”
“ഇപ്രാവശ്യത്തെ യാത്ര മൂന്നു കൊല്ലം നീണ്ടത് കൊണ്ട് തന്നെ ഞാൻ സൗദിയിലേക്ക് പോകുമ്പോൾ പൊടി കുഞ്ഞുങ്ങൾ ആയിരുന്നവർ എല്ലാം അത്യാവശ്യം വലിപ്പത്തിലും തടിച്ചും ഉരുണ്ടും എനിക്കൊട്ടും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലേക്കും വളർന്നിരുന്നു…”
“പക്ഷെ അവനെ തിരിച്ചറിയാൻ എനിക്ക് മറ്റൊന്നിന്റെയും ആവശ്യം ഇല്ലായിരുന്നു…”
“എന്നെ കണ്ട ഉടനെ വീട്ട് മുറ്റത്തു നിന്നും ഓടി എന്റെ അരികിലേക് വന്നു കൈകൾ ക്കൊണ്ട് സംസാരിക്കാൻ തുടങ്ങി…”
“അവനങ്ങനെ ആയിരുന്നു….
കേൾക്കുവാനോ സംസാരിക്കാനോ കഴിയില്ല…”
” തീരെ ഇല്ലെന്നല്ല…കേൾവി വളരെ കുറവായിരുന്നു…അത് കൊണ്ട് തന്നെ സംസാരിക്കാൻ കഴിയില്ലായിരുന്നു…”
“എന്നാലും അളിയനായ എന്നോട് ഭയങ്കര സ്നേഹം ആയിരുന്നു…എന്നെ എവിടെ കണ്ടാലും ഓടി വരും…
എനിക്ക് അങ്ങോട്ടും അതേ…”
“പക്ഷെ ഇന്ന് കുറേ മാറ്റം ഉണ്ട് ട്ടോ അവന് കേൾക്കുവാനായി ചെവിയിൽ ഒരു കുഞ്ഞു കേൾവി സഹായി യുണ്ട്…
അത് ഉള്ളത് കൊണ്ട് തന്നെ അവൻ നമ്മോട് സംസാരിക്കാനായി ശ്രമിക്കാറുമുണ്ട്…
വ്യക്തമായി അല്ലെങ്കിലും… അവൻ സംസാരിക്കുന്നത് കേട്ടിരിക്കുകയും അവന് മറുപടി കൊടുക്കാറുമുണ്ട്…”
“ഞാൻ വരുമ്പോൾ കൊണ്ട് വന്ന മിഠായികളും ബേക്കറിയിൽ നിന്നും വാങ്ങിയ ഐസ് ക്രീമിന്റെ ബോക്സും അവനെ ഏൽപ്പിച്ചു…”
“അവൻ എന്താണ് സംസാരിക്കുന്നതെന്ന് അറിയാനായി ഞാൻ എന്റെ പൊണ്ടാട്ടിയെ നോക്കി…”
“അവൾക്കേ അവൻ എന്താണ് സംസാരുക്കുന്നതെന്ന് എനിക്ക് പറഞ്ഞു തരാൻ കഴിയൂ…”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
“നിങ്ങൾക് മനസിലായില്ലേ…
ഞാൻ വാട്സ്ആപ്പിൽ ഇട്ടിരുന്നില്ലേ..
ജില്ലാ മീറ്റിൽ പങ്കെടുത്ത് രണ്ടെണ്ണത്തിന് മെഡൽ നേടിയത്…”
“അള്ളാഹ്…ഞാൻ അത് പറ്റെ മറന്നു പോയല്ലോ..”
“മിടുക്കാ “
ഞാൻ അവനോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
“അവൻ പെട്ടന്ന് തന്നെ സന്തോഷത്തോടെ വീടിനുള്ളിലേക് ഓടി കയറി…
ഞാൻ ആ വീട്ടിലേക് കയറുന്നതിനു മുമ്പ് തന്നെ അവന് കിട്ടിയ മേടലുകളുമായി പുറത്തേക് വന്നു ..
എന്റെ മുന്നിൽ ഉയർത്തി പിടിച്ചു നിന്നു…”
“അവന്റെ മുഖത് അതെന്നെ കാണിച്ച സന്തോഷം ആയിരുന്നു…
അതിലേറെ അഭിമാനവും…”
“ഞാൻ അവന്റെ കൈകൾ കോർത്തു പിടിച്ചുകൊണ്ട് എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു…
എനിക്കെന്തോ സന്തോഷം കൊണ്ടാണെന്നു തോന്നുന്നു എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ഒന്നിനും കഴിയില്ല എന്നും സംസാരിക്കാനോ കേൾക്കാനോ കഴിവില്ലാത്തവൻ എന്ന് പറഞ്ഞു കളിയാക്കുന്നവൻ…
അവൻ ഇന്ന് രണ്ടു മൂന്നു മെഡലുകൾ കൈകളിൽ പിടിച്ചു എന്റെ മുന്നിൽ ഒരു ഹിമാലയം പോലെ നിൽക്കുമ്പോൾ എനിക്കെങ്ങനെ കണ്ണുകൾ നിറയാതെ പോകും…
എന്റെ രോമങ്ങൾ എഴുന്നേറ്റ് നില്കാതെ ഇരിക്കും…”
“അടിപൊളിയായിട്ടോ…
പൊളിച്ച്…
ഇജ്ജ് മാസാടാ ചെക്കാ… കൊല മാസ്…
സ്റ്റേറ്റ് മീറ്റിലും വാങ്ങിക്കണം മെഡൽ…
ഇനിയും ഉയരങ്ങൾ കീഴടക്കണം…”
“ആ സമയം അവൻ അഭിമാനത്തോടെ നിവർന്നു നിന്നു തല ഉയർത്തി പിടിച്ചു..
ആ നിർത്തത്തിൽ തന്നെ ഉണ്ടായിരുന്നു അവന്റെ മുന്നിൽ വരുന്ന ഏതൊരു തടസത്തെയും തട്ടി മാറ്റി അവൻ ഉയരങ്ങളിലേക് എത്തുമെന്ന്……”
ഇഷ്ടപ്പെട്ടാൽ 👍👍👍
ബൈ
…🔥

