Story written by Mira Krishnan Unni
മുറ്റത്തെ ചാവടിയിൽ ഇരുന്നു മുറുക്കാൻ തേച്ചു പിടിപ്പിക്കുക ആയിരുന്നു അവർ
നല്ല മഴക്കാർ ഉണ്ടല്ലോ.
മഴ പെയ്യും എന്ന് തോന്നുന്നു.
മഴ ഒക്കെ ഇപ്പോൾ കാലം തെറ്റി ആ പെയ്യുന്നേ.
ശിവ ശിവ കലികാലം അല്ലാതെ എന്ത് പറയാൻ
അവർ ഇരുന്നു പതം പറഞ്ഞു
ഇവിടെ ആരും ഇല്ലേ
ആരാ അതു.
ഞാൻ ആ ചേച്ചി ശാന്ത.
ആഹാ നീയാരുന്നോ
എന്താ പിന്നെ അവിടെ തന്നെ നിൽക്കുന്നത്
ഇങ്ങോട്ടു കയറി വാടി പെണ്ണെ.
ഞാൻ ഓർത്തു ഇവിടെ ആരും ഇല്ല എന്ന്.
ഈ വയ്യാത്ത കാലും വെച്ചു ഞാൻ എങ്ങോട്ട് പോകാൻ ആടി.
അതും ഒരു ശരി ആ.
എന്താ ഗോമതിചേച്ചി നിങ്ങടെ മുഖത്തു ഒരു മ്ലാനത
എന്ത് പറ്റി
രണ്ടു മൂന്നു ദിവസം ആയിട്ട് തെക്കേ തൊടിയിലോട്ട് ഒന്നും നിങ്ങളെ കാണുന്നില്ലലോ
അതു പിന്നെ ശാന്തേ
ആ നശൂലം പിടിച്ചൊള് ഉണ്ടല്ലോ
ആര്
ഓഹ് എന്റെ മോൻ ഒരുത്തിയെ കെട്ടി എടുത്തോണ്ട് വന്നിട്ട് ഇല്ലേ
ശ്യാമയോ അവൾക് എന്ത് പറ്റി
അവളെ ഇങ്ങോട്ടു പെറാൻ ആയി മാത്രം കെട്ടി എടുത്തോണ്ട് വന്നത് ആണോ എന്നാണ് ഇപ്പോൾ എന്റെ സംശയം
നിങ്ങൾ എന്തൊക്കെയാ ഗോമതി ചേച്ചി ഈ പറയുന്നത്
അതിനു മാത്രം ഇപ്പോൾ എന്താ ഉണ്ടായേ ഇവിടെ
അതു പറ നിങ്ങൾ
അവിടേം തൊടാതെ ഇവിടേം തൊടാതെ പറഞ്ഞാൽ എനിക്ക് എങ്ങനെ മനസ്സിൽ ആകും
ഗോമതി ചുറ്റും നോക്കി
നിങ്ങൾ എന്താണ് തള്ളേ അങ്ങോട്ടും ഇങ്ങോട്ടും നോക്കണത്
. നമ്മൾ പറയുന്നത് ആരേലും കേട്ടാലോ
ഇത്രയും ഒളിച്ചു വെക്കാൻ മാത്രം എന്താ ഇപ്പോൾ ഉണ്ടായേ
ശ്യാമക്കു വീണ്ടും വിശേഷം ഉണ്ട്
അതാണോ ഇത്രയും വലിയ കാര്യം.
ഞാൻ ഓർത്തു വേറെ എന്തോ ആണ് എന്ന്
അതു നല്ല കാര്യം അല്ലെ ഗോമതി ചേച്ചി .
തൂ അവർ കാറിക്കിച്ചു ഒരു തുപ്പു തുപ്പി
ഒരു നല്ല കാര്യം പോലും
ഓഹ്.
അതെ നല്ല കാര്യം തന്നെ ആണ്
എത്ര നാൾ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്ന കൊച്ചു ആണ് അതു
അവൾക് ഒടുവിൽ ഒരു പെൺകുഞ്ഞ് ജനിച്ചു
അതിനു അവൾ മ ച്ചി അല്ലായിരുന്നോടി ശാന്തേ
ദേ തള്ളേ നിങ്ങൾ അനാവശ്യം പറയരുത് കേട്ടോ
മ ച്ചി പോലും
. എന്നിട്ട് ആണോ അവൾ ഒന്ന് പെറ്റെ
അതു ഏതാണ്ട് ഇംഗ്ലീഷ് ചികിത്സാ ഒക്കെ ചെയ്തു ഉണ്ടായതല്ലേ .
ആർക്കു അറിയാം അതു അവന്റെ തന്നെ ആണോ എന്ന്
ഗോമതിചേച്ചി നിങ്ങൾ വാക്കുകൾ സൂക്ഷിച്ചു സംസാരിക്കു കേട്ടോ
ശ്യാമ നല്ല കൊച്ചാണ് .. എന്ന പിന്നെ നീ ഒരു കാര്യം ചെയ്യ് ശാന്തേ
നിന്റെ മോൻ ഉണ്ണിയെ കൊണ്ട് അവളെ അങ്ങ് കെട്ടിക്കു.
ഞങ്ങടെ തലേൽ ഉള്ള ഭാരം അങ്ങ് ഒഴിയും അല്ലോ.. ആ മൂദേവിടെ മോന്ത കണ്ടാലേ അന്നത്തെ ദിവസം പോക്കാണ്
ഇതു എന്ത് സ്ത്രീ ആണ് ശാന്ത ഓർത്തു.
നല്ല അടക്കോം ഒതുക്കോം ഉള്ള അധ്വാന ശീലം ഉള്ള ഒരു പെണ്ണാണ് ശ്യാമ
അവളെ കുറിച്ച് ആണ് ഈ സ്ത്രീ ഇങ്ങനെ ഒക്കെ പറയുന്നത്
അവൾക് നല്ല സങ്കടം തോന്നിപോയി
അല്ല ഗോമതിചേച്ചി
നിങ്ങടെ മകന്റെ കൊച്ചല്ലേ തുളസി
ഇപ്പോൾ അതിനു അഞ്ചു വയസ്സും ആയി ഇനി അതിനു ഒരു തുണ വേണ്ടേ
ഓഹ് തുണ
എനിക്കും ഒരു മകൻ അല്ലെ ഉള്ളൂ വേറെ മക്കൾ ഒന്നും ഇല്ലാലോ
ഞാനും പിന്നെ പെറ്റില്ലലോ ഒന്നിൽ നിർത്തി ഇല്ലേ
ചുമ്മ അല്ല നിങ്ങടെ മോൻ ഇങ്ങനെ ആയെ
നീ വല്ലതും പറഞ്ഞാരുന്നോ.
അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ
എന്റെ മോൻ ഉണ്ടല്ലോ പെണ്ണിനെ പ ട്ടി പെറും പോലെ പെറ്റു കൂട്ടിയാൽ എല്ലാത്തിനും കൂടി ചിലവിനു കൊടുക്കാൻ ആയിട്ട്
അതോർത്തു ആരും പെറ്റു കൂട്ടാൻ നിൽക്കണ്ട
അതിനു ഈ ഗോമതി ജീവിച്ചു ഇരിക്കുമ്പോൾ നടക്കില്ല .
ഒന്ന് മിണ്ടാതിരി ഗോമതിചേച്ചി
ആ കൊച്ചു ഇല്ലേ അകത്തു അതു കേൾക്കും
ആര് കേട്ടാൽ എനിക്ക് എന്താടി ശാന്തേ
. അതു കേട്ട് കൊണ്ട് ആ ജനൽ അരികിൽ നിന്ന രണ്ടു മിഴികൾ നിറഞ്ഞു തൂകി
രാവിലെ തൊട്ട് വീട്ടിലും, പാടത്തും, പണി ബാക്കി സമയം പശുക്കളെ നോക്കൽ
ഇതിനു ഇടയിൽ തന്റെ മോളെ പോലും നോക്കുവാൻ സമയം ഇല്ല…
നേരെ ചൊവ്വേ ആഹാരം പോലും കഴിക്കാറില്ല താൻ
അതിനിടയിൽ ആണ് അമ്മ കാലു വയ്യായെ കുഴമ്പ് ഇട്ടു തായോ എന്നും പറഞ്ഞു എന്നും വഴക്.
കാലിനു ഒരു കുഴപ്പമില്ല താൻ ഒരിടത്തു ഇരിക്കുന്നത് അവർക്ക് ഇഷ്ട്ടം അല്ല അതാണ് സത്യം.
. എല്ലാം കഴിഞ്ഞു വന്നു ഒന്ന് നടു നിവർക്കാൻ ആയി വരുമ്പോൾ ആകും
കു ടിച് കൂതാ ടി അയാളുടെ വരവ്.
വന്നാലോ കുഞ്ഞു ഉണ്ടെന്നു പോലും നോക്കാതെ മൃഗീയമായി ഭോ, ഗിക്കും.
ദേഹം മുഴുവൻ ആ കാ ,മ ഭ്രാന്തന്റെ കാ, മകേളികൾ തീർത്ത പാടുകൾ ആണ്.
ശരീരത്തെക്കാൾ മനസിന് ആണ് മുറിവ് കൂടുതൽ.
എല്ലാം കഴിഞ്ഞു ഈ പുല്ലിനെ എന്തൊരു നാ റ്റം ആണ് നിനക്ക് ഒന്ന് കുളിച്ചൂടെടി ശ വമേ എന്നൊരു പറച്ചിലും.
അതിനു താൻ എന്നേ കുളിക്കുവാൻ പോലും സമ്മതിക്കില്ലലോ ടോ എന്ന് പറയണം എന്നുണ്ട്.
തനിക് പലപ്പോഴും അവിടെ നിന്നു ഓടി പോകാൻ തോന്നിയിട്ട് ഉണ്ട്
പോയാൽ തനിക്കും മോൾക്കും തല ചായിക്കാൻ ഒരിടമോ,
തനിക് ഒരു ജോലിയോ ഇല്ല, തനിക് പറയതക്ക പഠിപ്പും ഇല്ല, അതോർത്ത് അതിനു മുതിരാർ ഇല്ല എന്ന് മാത്രം
ഒരു മൃ ഗത്തേക്കാൾ കഷ്ടത്തിൽ ആണ് അയാൾ തന്നെ പലപ്പോഴും,…
അതോർക്കുമ്പോൾ തന്നെ സഹിക്കുന്നില്ല.
അയാളുടെ ഇങ്കിതത്തിനു വഴങ്ങി ഇല്ല എങ്കിൽ ബെൽറ്റിനു അടി.
പല രാത്രികളിലും തന്റെ കണ്ണ്നീർ വീണു ഈ കിടക്ക നനഞ്ഞു കുതിരാർ ഉണ്ട്
.. അപ്സമാര രോഗി ആണ് എന്ന് അറിഞ്ഞിട്ടും തങ്ങളുടെ ഭാരം തീർക്കാൻ ആയിട്ട് അമ്മാവൻമാർ ഇയാൾക് തന്നെ കെട്ടിച്ചു കൊടുത്തു
അതോടെ അവരുടെ ഭാരം ഒഴിഞ്ഞു
അന്ന് താൻ അറിഞ്ഞിരുന്നു ഇല്ല അ റവുശാലയിലേക്ക് ആണ് തന്നെ കൊടുക്കുന്നത് എന്ന്
പിന്നീട് അവർ ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ട് ഇല്ല
തന്നെ അങ്ങോട്ട് വിട്ടിട്ടും ഇല്ല അല്ലെ തന്നെ തനിക് അവിടെ ആര് ഇരിക്കുന്നു
മാതാപിതാക്കൾ ചെറുപ്പത്തിലേ തന്നെ വിട്ടു പോയി
സഹോദരങ്ങൾ ആരും ഇല്ല
ആരോരും ഇല്ലാത്തവൾ പിന്നെ എങ്ങോട്ട് പോകാൻ ആണ്
അയാൾക് ഒരു ഭാര്യയെ അല്ല ആവശ്യം കാ ,മം തീർക്കാൻ ഒരു യന്ത്രത്തെ ആണ്. എന്ന് പോകെ പോകെ മനസ്സിൽ ആയി
പിന്നെ അതു വിധി എന്നോർത്ത് സമാധാനിച്ചു ജീവിച്ചു
അപ്പോഴേക്കും ഒരു കുരുന്നു ജീവൻ തനിക്കു ഉള്ളിൽ മുള പൊട്ടി ഇരുന്നു
അതു ജന്മം എടുത്താൽ എങ്കിലും അയാൾ നന്നാവും എന്ന് താൻ വെറുതെ മോഹിച്ചു
അതു തന്റെ വ്യാമോഹം മാത്രം ആയി അവശേഷിച്ചു
വീട്ടിലെ സകല പണികളും കഴിഞ്ഞു വരുന്ന തന്നെ ആ ർത്തവ സമയത്തു പോലും അയാൾ..
ആ ഓർമയിൽ പോലും അവൾ വിതുമ്പി കരഞ്ഞു
പിന്നെ ആകെ ഒരു ആശ്വാസം ഈ കുരുന്നു മുഖം കാണുമ്പോൾ മാത്രം ആണ്
അതും തന്നെ പോലെ ഒരു പെണ്ണ്ജന്മം ആണ് അല്ലോ
പെണ്ണായി ജനിച്ചത് കൊണ്ട് തന്നെ താനൊരു ബാധ്യത ആയി മാറി
ഇല്ല ഇവളെ ഇനി മറ്റൊരു ശ്യാമ ആയി മാറ്റുക ഇല്ല ഞാൻ
ഈ വയറ്റിൽ ഇപ്പോൾ ഈ ജന്മം എടുത്ത കുഞ്ഞും ഒരു പെൺകുഞ്ഞു ആണ് എങ്കിൽ
ഇല്ല ഒരു ശ്യാമ മാത്രം മതി ഈ ലോകത്ത്
അവളിലെ സ്ത്രീത്വം ഉണർന്നു
പയ്യെ അവൾ വീടിനു പുറകിലേക്ക് നടന്നു അവിടെ ചെടികൾക്കു അടിക്കുവാൻ വെച്ചിരുന്ന കീടനാശിനി എടുത്തു കൊണ്ട് വന്നു.
. പകുതി തന്റെ മാ റിൽ പുരട്ടി
ബാക്കി കഴിക്കാൻ ആയി എടുത്തു വെച്ച ചോറിൽ ഇട്ടു ഇളക്കി വെച്ചു
ഉറങ്ങി കിടക്കുന്ന ആ കുഞ്ഞിന്റെ വായിലേക്ക് അവൾ തന്റെ മു ലഞെട്ടുകൾ വെച്ചു കൊടുത്തു.
ആ കുഞ്ഞു നാവു അതു ഉ റിഞ്ചി കുടിക്കുന്നെ നോക്കി കിടന്നു താൻ
അവളുടെ മിഴികൾ നിറഞ്ഞു തൂകി ആ കുഞ്ഞു മുഖതേക്കു വീണു.
അവൾ ആ കുഞ്ഞു മുഖത്തു തെരു തെര ഉമ്മ വെച്ചു.
ഈ പടു പാപി ആയ അമ്മയോട് ക്ഷമിക്കു മകളെ.
എന്നിട്ട് അവൾ പോയി ആ ചോരുരുളകൾ ഓരോന്നായി കഴിച്ചു.
എന്നിട്ട് അവൾ വന്നു ഉറങ്ങി കിടക്കുന്ന ആ കുഞ്ഞു മുഖത്തേക്ക് നോക്കി
മാപ്പ് മകളെ ഈ അമ്മ നിസ്സഹായ ആണ്
പെണ്ണ് ആയി ജനിച്ച നിന്റെ അമ്മയുടെ വയറ്റിൽ പെണ്ണായി തന്നെ ജനിച്ചതാണ് ഈ സമൂഹം നിന്നിൽ ചാർത്തിയ തെറ്റ്
അവൾ തന്റെ കുഞ്ഞിനെ കെട്ടിപിടിച്ചു.
കണ്ടിട്ടും കണ്ടിട്ടും മതി വരാതെ ആ കുഞ്ഞിളം മുഖത്തേക്കു കണ്ണ് നട്ടു കിടന്നു
എപ്പോളോ ആ കണ്ണുകളും അടഞ്ഞു പോയി അപ്പോഴും ആ മിഴികൾ നിറഞ്ഞു ഒഴുകുക ആയിരുന്നു.
രാത്രിയുടെ ഏതോ നിമിഷം അയാൾ നാല് കാലേൽ കയറി വന്നു
എടി മൂദേവി എണ്ണിക്കടി അയാൾ അവളുടെ അടുത്തേക്ക് വന്നു.
ഈ അസത്തു എന്താ ഈ നേരത്തു കിടന്നു ഉറങ്ങുന്നേ
ഉറങ്ങി കിടക്കുന്ന അവളുടെ ശരീരത്തിൽ കൂടി അയാളുടെ കഴുകൻ കണ്ണുകൾ പാഞ്ഞു.
അയാൾ അവളുടെ മുഖത്തിന് നേരെ തന്റെ മുഖം അടുപ്പിച്ചു ആ നിമിഷം അവളുടെ തല ഇപ്പുറത്തേക്കു ചരിഞ്ഞു വീണു
അയ്യോ
അയാൾ അലറി വിളിച്ചു
അയാളുടെ അല കേട്ട് അമ്മ ഓടി വന്നു
എന്താടാ കിടന്നു ആലറുന്നേ
നിന്റെ ആരേലും ച ത്തോ
അവൾ അവൾ പോയി
ങേ
അവർ കുഞ്ഞിനെ കുലുക്കി വിളിച്ചു
അവളും കൊച്ചും പോയി
അവരുടെ നിലവിളി കേട്ടു അപ്പുറത്തെ ആൾക്കാർ ഒക്കെ ഓടി വന്നു.
ആ കാഴ്ച കണ്ടവർ എല്ലാം ഞെട്ടി പോയി
തലയിൽ കയ്യ് വെച്ചിരിക്കുന്ന അവരുടെ അടുത്തേക് ശാന്ത എത്തി
ഗോമതിചേച്ചി ഇപ്പോൾ നിങ്ങൾക് സമാദാനം ആയല്ലോ അല്ലെ
. ഇനി നിങ്ങടെ മകന്റെ ക്യാഷ് നിങ്ങൾക് ആർക്കും കൊടുക്കേണ്ടല്ലോ
അവൾ ആണ് പെണ്ണ്
ഇനി ഒരു ശ്യാമ കൂടി ഉണ്ടാകാതെ അവൾ എല്ലാരേം തോൽപിച്ചു
നിങ്ങൾ തോറ്റു പോയി,നിങ്ങളുടെ മകനും
അതു കേട്ടിട്ടും അവർ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.
അവർ ഓർത്തു എന്ത് കേട്ടാലും ഒരു അടിമയെ പോലെ ആണ് അവൾ ഇവിടെ കിടന്നിരുന്നത്.
താനോ മകനോ ഒരു നല്ല വാക്ക് അവളോട് പറഞ്ഞിട്ടില്ല ഇതുവരെ.
തന്റെ ഭർത്താവ് മരിച്ചതിനു ശേഷം തനിക് മകൻ മാത്രമേ ഉണ്ടായിരുന്നു ഉള്ളൂ.
രോഗി ആണ് എന്ന് അറിഞ്ഞിട്ടും താൻ തന്റെ സ്വാർത്ഥത നിമിത്തം
ഒരു പെണ്ണിന്റെ ജീവിതം തകർത്തു കളഞ്ഞു
അവർക്കു ലജ്ജ തോന്നിപോയി.
അപ്പോൾ ആ മുറിയിൽ വിജയിച്ചപോലെ ഒരു മുഖം നിൽപ്പുണ്ടായിരുന്നു.
ആ രൂപത്തിന്റെ കയ്യിൽ ഒരു കുഞ്ഞു മാലാഖ ഇരിപ്പുണ്ടായിരുന്നു
അവർ വെളുത്ത വസ്ത്രം ധരിച്ചിരുന്നു.
ആ രൂപത്തിന്റെ കണ്ണുകൾ നിറഞ്ഞു തൂകി
പെണ്ണ് ആയതു കൊണ്ട് തന്നെ പലപ്പോഴും ജീവിതത്തിൽ മാറ്റി നിർത്തപെടുന്നു.
ഇതു തന്റെ ജയം ആണ്
അതും പറഞ്ഞു അവർ ഇരുവരും ഒരു പ്രകാശത്തിലേക്ക് ലയിച്ചു പോയി.
ഇത് ഞാൻ എല്ലാം പെണ്ണുങ്ങൾക്കും സമർപ്പിക്കുന്നു ഇല്ല.
.. എന്നാൽ കുറേ ഏറെ പെണ്ണുങ്ങൾ ഇങ്ങനെ ജീവിക്കുന്നു ഉണ്ട് ഈ ലോകത്ത്
. ഇതു വായിക്കുന്ന ചിലർക്ക് തോന്നും ഇങ്ങനെ ഒക്കെ ഉണ്ടൊ ഈ ലോകത്ത് എന്ന്.
. നമ്മൾ എല്ലാം നമ്മളെ മാത്രമേ കാണുന്നുള്ളൂ
.. നമ്മൾ അതു വെച്ചാണ് മറ്റുള്ളോരെ അളക്കുന്നത് അങ്ങനെ അല്ല..
ഇതുപോലെ നൊമ്പരങ്ങൾ അടക്കി പിടിച്ചു ഓരോ വീട്ടിലും ഉണ്ടാകും പല ശ്യാമമാരും.. ചിലർ പ്രതികരിക്കും..
ചിലർ എല്ലാം അടക്കി ജീവിക്കും
എന്നാൽ ഈ ലോകത്ത് അടുക്കള പുറകിൽ
ഇന്നും മിണ്ടാൻ ആകാതെ പല ശ്യാമമാരും അടിമകൾ ആയി കഴിയുന്നു ഉണ്ടാകും
പല ശ്യാമമാരും, ഗോമതിമാരും, ശാന്തമാരും നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ട്
അവർക്ക് വേണ്ടി ആണ് എന്റെ ഈ കഥ സമർപ്പിക്കുന്നത്.
. പെണ്ണ് ചില വീടുകളിൽ എങ്കിലും ഇന്നും പലർക്കും ഭാരം ആണ്.
എന്റെ വീട്ടിലും ഞാനും ഈ വേറു വെയ്ത്യാസം അനുഭവിച്ചിട്ടുണ്ട് പലപ്പോഴും.
.

