പിന്നീട് പല തവണ കണ്ടു. ഒരുമിച്ചിരുന്നു സംസാരിച്ചു….ഒരുമിച്ച് പ്രവർത്തിച്ചു. പക്ഷെ പറയാൻ മറന്നതോ മടിച്ചതോ ആയിരിക്കും മനസ്സിലെ ഇഷ്ടം.പറയാൻ……..

ഒറ്റയില

Story written by Navas Amandoor

“ലച്ചു എന്നാലും ആരായിരിക്കും ഈ കൊറിയയറിൽ നിനക്ക് ബുക്കുകൾ അയക്കുന്നത് “

“അത്‌ തന്നെയല്ലേ ഞാനും ആലോചിക്കുന്നത്. ഇപ്പൊ രണ്ടാമത്തെ തവണയാണ് വരുന്നത്. “

“നിന്റെ എഴുത്തുകൾ വായിക്കുന്ന ഏതെങ്കിലും ആരാധകൻ ആയിരിക്കും. “

“ഹെയ്… അങ്ങിനെ ബുക്സ് അയച്ചു തരാൻ തക്ക ആരാധന ഉള്ള ആരെയും ഞാൻ കണ്ടിട്ടില്ല… “

“എന്താണ് ലച്ചു… ഞങൾ അറിയാതെ എന്തെങ്കിലും ഉടായിപ്പ് പ്രണയ മുണ്ടോ പെണ്ണെ… ?”

“നിനക്ക് അറിയാലോ…. അങ്ങിനെ ഒരു പ്രണയം എനിക്ക് ഇല്ലാന്ന്… ഉണ്ടായിരുന്നു ഒരിഷ്ടം.. “

അവൾ മുറിയിൽ നിന്നും പുറത്തിറങ്ങി. പ്രണയം ഓർത്തുവെക്കാൻ ഓർമ്മകളൊന്നും നൽകാതെ മനസ്സിൽ ഇത്തിരി മോഹങ്ങളുമായി കൊഴിഞ്ഞുപോയ സ്വപ്‍നം. ആദ്യ ഇഷ്ടമായത് കൊണ്ടാകും മനസ്സിൽ അവന്റെ മുഖം കല്ലിൽ കൊത്തിയത് പോലെ പതിഞ്ഞു കിടക്കുന്നത്. ഇഷ്ടമായിരുന്നോ അവനോട് …അതോ ആരാധനയോ.. !!

പെയുന്ന മഴയോടൊപ്പം വീശുന്ന കാറ്റ് അവളുടെ മുഖത്തേക്ക് മഴ തുള്ളികൾ തെറിപ്പിച്ചു. അവൾ മഴ നനയാൻ കുറച്ച് ക്കൂടി പുറത്തേക്കു നീങ്ങി നിന്നു. ഇതുപോലെ ഒരു മഴയെത്താണ് ജീവനെ ആദ്യമായിട്ട് കാണുന്നത്. അവന്റെ സംസാരം പെരുമാറ്റം ആരെയും ആകർഷിക്കുന്ന വ്യക്തിത്വം.ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ അവനോട് ഇഷ്ടം തോന്നി. അതിനെ പ്രണയമെന്ന് വിളിക്കാൻ കഴിയോ.

പിന്നീട് പല തവണ കണ്ടു. ഒരുമിച്ചിരുന്നു സംസാരിച്ചു….ഒരുമിച്ച് പ്രവർത്തിച്ചു. പക്ഷെ പറയാൻ മറന്നതോ മടിച്ചതോ ആയിരിക്കും മനസ്സിലെ ഇഷ്ടം.പറയാൻ മറന്നു പോയ ഇഷ്ടം പകർത്തിയ വരയില്ലാത്ത പേജുകളിൽ അവന്റെ മുഖം തെളിയും. അന്ന്‌ എഴുതിയതും ചിന്തിച്ചതും അവനെ പറ്റി മാത്രം …

“ഒറ്റയില”

‘ഒറ്റയില’ ലച്ചുവിന്റെ ആദ്യത്തെ കവിത സമാഹാരം പുറത്തിറിക്കിയ ചടങ്ങിൽ ജീവനെയും ക്ഷണിച്ചു.അന്ന്‌ അവൻ തിരിച്ചു പോകുന്നതിനു മുൻപ് അവന്റെ കല്യാണത്തിന് ആദ്യം ക്ഷണിക്കുന്നത് ലച്ചുവിനെയാണെന്ന് അവളോട്‌ പറഞ്ഞ നേരത്ത് അവന്റെ കൈയിൽ അവൾ എഴുതിയ ഒറ്റയിലയിലെ അക്ഷരങ്ങളിൽ നിന്നും പ്രണയം വിടപറഞ്ഞു.

അവനോട് ഒരിക്കലും ഇപ്പോഴും ഇഷ്ടക്കേട് തോന്നിയിട്ടില്ല. ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിൽ അവൻ ആ ഇഷ്ടം സ്വീകരിക്കുമായിരുന്നു.

മഴയെ പ്രണയിക്കുന്ന എഴുത്തുകാരി ലച്ചുവെന്ന ലക്ഷ്മിക്ക് അന്നും ഇന്നും മഴയെ അല്ലാതെ പ്രണയം തോന്നിയിട്ടുണ്ടങ്കിൽ അത്‌ ജീവനോട് മാത്രം.

“ഇത്‌ അയച്ച കൊറിയർ ഓഫിസിൽ എന്റെയൊരു കൂട്ടകാരിയുണ്ട്. ഞാൻ ചുമ്മാ വിളിച്ചു അവളോട്‌ ചോദിച്ചു. ലക്ഷ്മിയെന്ന് പറഞ്ഞപ്പോൾ തന്നെ അവൾ എല്ലാം ഇങ്ങോട്ട് പറഞ്ഞു “

“ആരാ മോളേ അത്‌ അയച്ചത് അത്‌ പറഞ്ഞോ… ?”

“ഉം… പറഞ്ഞു….. ഒരു പെണ്ണാണ്. “

“ഏത് പെണ്ണ്…. ?”

“ഭർത്താവ് കല്യാണത്തിന് മുൻപ് യാത്രകളിൽ കാമുകിയ്ക്ക് വേണ്ടി വാങ്ങി കൂട്ടിയ പുസ്തകങ്ങൾ ഭാര്യയ്ക്ക് ഭാര മായി തോന്നിയപ്പോൾ ഭാര്യ ആ പുസ്തകങ്ങളെല്ലാം കാമുകിക്ക് തന്നെ എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ലച്ചൂ.. കുട്ടി ഈ കൊറിയർ വന്ന വഴി. “

“നീ ഇതൊക്കെ എങ്ങിനെ അറിഞ്ഞു “

“എന്റെ കൂട്ടുകാരിയും ആ ഭാര്യയും നല്ല ഫ്രണ്ട്സാണ്. നീ കരുതും പോലെയെല്ല കാര്യങ്ങൾ ജീവൻ നിന്നെയും ഇഷ്ടപ്പെട്ടിരുന്നു. “

കാറ്റിൽ തെറിച്ചു മുഖത്ത് വീഴുന്ന മഴതുള്ളികൾക്കൊപ്പം കവിളിലൂടെ കണ്ണീർ തുള്ളികളും ഒലിച്ചിറങ്ങി. ഒറ്റയിലയിലെ അക്ഷരങ്ങളിൽ നിന്നും പ്രണയം വിട പറഞ്ഞിട്ടില്ല…. പറയാതെ പോയ ഇഷ്ടത്തിന്റെ നൊമ്പരമായി ‘ഒറ്റയില ‘ ലക്ഷ്മി കൈകളിൽ എടുത്ത് മറിച്ചു നോക്കി…..വീണ്ടും ഓർമകളിലേക്ക് ഒറ്റയിലയിലൂടെ.

നവാസ് ആമണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *