പൂച്ച കുറുകെ ഓടിയാൽ അപകടം ആണെന്ന് ആരോ പറഞ്ഞു പറ്റിച്ചതാ പാവത്തിനെ……

_upscale

എഴുത്ത് :- സൽമാൻ സാലി

കല്യാണം കഴിഞ്ഞ സമയത്ത് ഇടക്കിടെ ഓളേം കൂട്ടി ബൈക്കിൽ കുട്യാടി ചുരം ഒന്ന് കേറും അല്ലേൽ വടകര കടപ്പുറത്ത് ഒന്ന് കറങ്ങും .. ഇടക്ക് ഞമ്മക്ക് മൂടില്ലേലും ഓള് ഇക്കാ ഞമ്മക്ക് പോവാം എന്ന് ചോതിക്കുമ്പോ വാ പോവാം എന്നും പറഞ്ഞോണ്ട് ഇറങ്ങും .. ഓളോട് എനിക്ക് അടങ്ങാത്ത സ്നേഹം ആണെന്ന് ഓളെ കാണിക്കണമല്ലോ ..

ഒരീസം ഓള് നല്ല മഞ്ഞ ചുരിദാറൊക്കെ ഇട്ട് ഇറങ്ങി ബൈക്കിൽ കേറിയതും മുന്നികൂടെ ഒരു കറുത്ത പൂച്ച ക്രോസ്സ് ചെയ്ത് പോയി .. അപ്പൊ തന്നെ ഓള് ബൈക്കിങ്ങ് ഉറങ്ങി മൂന്ന് വട്ടം തുപ്പിയിട്ട് ബൈക്കിൽ കേറി ഇരുന്നു എന്നിട്ട് പോവാം പറഞ്ഞു ..

പൂച്ച കുറുകെ ഓടിയാൽ അപകടം ആണെന്ന് ആരോ പറഞ്ഞു പറ്റിച്ചതാ പാവത്തിനെ ..

അങ്ങിനെ തൊട്ടിൽപ്പാലം ടൗണിൽ നിന്ന് രണ്ട് പഴം പൊരിയും പരിപ്പ് വാടയുമൊക്കെ വാങ്ങി കയ്യിൽ പിടിച്ചോണ്ടാണ് ബൈക്ക് യാത്ര ..

എന്റെ പ്രകൃതി ആസ്വാദനം കൂടിയത് കൊണ്ട് മുന്നിലെ ഹംബ് കണ്ടില്ല .. ബൈക്ക് സ്ലിപ്പായി രണ്ടും താഴെ വീണു .. ഭാഗ്യത്തിന് ഓൾക് ഒന്നും പറ്റിയില്ല എന്റെ കയ്യിലെ കുറച് തൊലി റോഡിൽ പറ്റിയതുകൊണ്ട് നല്ല നീട്ടൽ ഉണ്ട് ..

അവളേം കേറ്റി ഹോസ്പിറ്റലിൽ പോയി മരുന്ന് വെക്കാം എന്ന് കരുതി തിരിച്ചതാണ് .. കുറച് കഴിഞ്ഞപ്പോ പിന്നീന്ന് ഒരു തേങ്ങൽ കേൾക്കുന്നു ..
പാവം വീണിട്ട് വല്ലോം പറ്റിയിട്ട വേദനിച്ചോ എന്തോ എന്ന് കരുതിയത് ..

” ന്താടി വല്ലോം പറ്റിയോ …?

യാതൊരു അനക്കവും ഇല്ലാതെ ഓള് തേങ്ങിക്കൊണ്ടിരുന്നു .. പാവം എന്റെ കൈ മുറിഞ്ഞതിന്റെ സങ്കടം ആണ് .. തേങ്ങൽ പതിയെ വോളിയം കൂടി കൂടി കരച്ചിലായി . ..

” എടീ ഇതൊക്കെ ചെറിയ വീഴ്ച്ച അല്ലെ ഇതിനൊക്കെ ഇയ്യ്‌ ഇങ്ങനെ കരഞ്ഞാലെങ്ങനാ ….എനിക്ക് വേദന ഒന്നും ഇല്ലെടി .. ഇയ്യോന്ന് കറയാതിരിക്ക് .. പാവം എന്തൊരു സ്നേഹമാണ് ഓൾക് .. ഓളെ സമാധാനിപ്പിക്കാൻ വേണ്ടി ആണുങ്ങൾക്ക് അത്ര പെട്ടെന്നൊന്നും വേദനികൂല എന്നൊക്കെ വീരവാദം മുഴക്കിയാണ് ഹോസ്പിറ്റലിൽ എത്തിയത് ..

”നിംദ്ര ലാമാക്ര സോന്ദ്ര എന്നും പറഞ്ഞോണ്ട് ബാഹുബലിയിൽ വരുന്ന ആ ചങ്ങായീന്റെ സ്വഭാവം ആണ് ഹോസ്പിറ്റലിൽ ക്ളീൻ ചെയ്ത് മരുന്ന് വെക്കാൻ വന്ന ആ ചേട്ടന് . ഇങ്ങട്ട് വാട്രു കൈ കാട്ര എന്നും പറഞ്ഞോണ്ട് അങ്ങേര് സർവീസിന് വെച്ച കാറിന്റെ ടയർ കഴുകുന്ന പോലെ എന്റെ കൈ കോട്ടൺ മരുന്നിൽ മുക്കി ക്ളീൻ ആക്കികൊണ്ടിരുന്നു ..

അല്ലേലും എടുത്തുചാട്ടം എന്റെ ഒരു ഹോബി ആണല്ലോ .. ആണിന് വേദനികൂല എന്നൊക്കെ വീരവാദം മുഴക്കിയിട്ട് ഒന്ന് അലറി കരയാൻ പോലും ആവാതെ ഓൾടെ മുഖത്ത് നോക്കി ഞാൻ ചിരിച്ചുകൊണ്ടിരുന്നു .. അപ്പോഴും എന്റെ മനസ്സിന് കുളിരേകികൊണ്ട് സ്നെഹനിധിയയ ഭാര്യ കണ്ണ് നിറച്ചുകൊണ്ട് മുന്നിൽ ഉണ്ടായിരുന്നു ..

എന്റെ വേദന കണ്ടു സഹിക്കാൻ പറ്റാഞ്ഞിട്ടാണെന്ന് തോന്നുന്നു ഓള് താഴോട്ട് നോക്കി കരഞ്ഞുകൊണ്ടിരുന്നു ..

എല്ലാം kകഴിഞ്ഞു പുറത്തിറങ്ങിയിട്ടും ഓള് കണ്ണ് നിറച്ചുകൊണ്ട് നടക്കുന്നത് കണ്ടപ്പോ പിന്നേം എനിക്ക് സങ്കടം ആയി ..

” പോട്ടെടി .. ഇപ്പൊ എല്ലാം കഴിഞ്ഞില്ലേ മരുന്നും വെച് കെട്ടി .. ഇനി നീ എന്തിനാ കരയുന്നത് ..

” ഹാ ഇങ്ങക്ക് അല്ലേലും സ്വന്തം കാര്യം ആണല്ലോ വലുത് .. ഇങ്ങക്ക് പോട്ടെ എന്ന് പറയാം കീറിയത് എന്റെ ചുരിദാർ അല്ലെ .. അതിന്റെ സങ്കടം മാറും വരെ ഞാൻ കരയും എന്നും പറഞ്ഞോണ്ട് അവൾ മുഖം തിരിച്ചു നടന്നു ..

ഇതിലും ബേധം ആ നിംദ്ര ലാമാക്ര ചേട്ടൻ ആയിരുന്നു .. വീട്ടിലെത്തിയ ഞാൻ നേരെ പിന്നാമ്പുറത് പോയി ആ പട്ടി പൂച്ചയെ എറിഞ്ഞോടിച്ചു .. ആ ചങ്ങായി ആണ് ഇതിനൊക്കെ കാരണം അല്ല പിന്നെ ..

സൽമാൻ

Leave a Reply

Your email address will not be published. Required fields are marked *