പേരക്കുട്ടി മുറിയിലേക്ക് വലിച്ചെറിഞ്ഞ മഞ്ചാടികുരുകൾ വളരെ പ്രയാസപ്പെട്ട് കുനിഞ്ഞു കുനിഞ്ഞു പെറുക്കിയെടുത്ത് പെറുക്കിയെടുത്ത്. അവസാനം അവർ ചെന്ന് നിന്നത്…….

ബാല്യം

Story written by Noor Nas

പേരക്കുട്ടി മുറിയിലേക്ക് വലിച്ചെറിഞ്ഞ മഞ്ചാടികുരുകൾ വളരെ പ്രയാസപ്പെട്ട് കുനിഞ്ഞു കുനിഞ്ഞു പെറുക്കിയെടുത്ത് പെറുക്കിയെടുത്ത്. അവസാനം അവർ ചെന്ന് നിന്നത് ആ വലിയ കണ്ണാടിക്ക് മുന്നിൽ..

അവർ പതുക്കെ പതുക്കെ നിവർന്നു നിന്ന് ആ കണ്ണാടിയിൽ ഒന്നു നോക്കി.

അതിൽ അവർ കണ്ടു തന്റെ വാർദ്ധക്യത്തെ പകച്ചു നോക്കുന്ന

തന്റെ ബാല്യക്കാലാ രൂപം.

ആ മുഖത്ത് ഒത്തിരി വിഷമം നിഴലിക്കുന്നത് കാണാ..

അവർ പതുക്കെ ശബ്‌ദം താഴ്ത്തി ക്കൊണ്ട് കണ്ണാടിയിൽ നോക്കി. ലേശം പരിഭവത്തോടെ.

എന്നെ ഉപേക്ഷിച്ചു പോയ ബാല്യമേ.

പോകുബോൾ നീ തന്ന ആ നല്ല നല്ല ഓർമ്മകൾ മാത്രമേ എന്റെ കയ്യിൽ ഉള്ളു കാലം എന്നിക്ക് നൽകിയ വാർദ്ധക്യത്തിന്റെ ചുളിവുകളിൽ പെട്ട് അതും പകുതിയോളം മങ്ങി പോയി..

ശേഷം കൈയിൽ ഉള്ള മഞ്ചാടി കുരുക്കളെ നോക്കി

എന്തോ ഓർത്തു എടുക്കും പോലെ അവർ കുറച്ച് നേരം നിന്നു..

പിന്നെ ആ മഞ്ചാടി കുരു കണ്ണാടിക്ക് നേരെ നീട്ടി തന്റെ ബാല്യത്തോട്

ഓർമ്മയുണ്ടോ നിന്നക്ക് ഇത് പണ്ട് നമ്മൾ സ്കൂൾ വിട്ട് വരും വഴി ശാരദ ചേച്ചിയുടെ പറമ്പിൽ കേറി…

ഒരു പാട് പെറുക്കി കൂട്ടിയിട്ടുണ്ട്..

അവരുടെ മങ്ങിയ ഓർമ്മകൾ കണ്ണാടിയിൽ നൽകിയ

ആ ബാല്യത്തെ നോക്കി

പിന്നെ ദുഖത്തോടെ

ആ പഴയ കാലം തന്നേ ആയിരുന്നു നല്ലത്.

ഇപ്പോ എല്ലാം മാറി ലോകവും മനുഷ്യരും കുട്ട്യോളും എല്ലാം മാറി

എല്ലാ വിശേഷങ്ങളും പരസ്പരം അറിയാൻ ഒരു വിരൽ തുമ്പ് മതി ഇപ്പൊ.

ആർക്കും ആരെയും വേണ്ടാ എല്ലാവരെയും പരിഷ്ക്കാരങ്ങൾ മാറ്റി കളഞ്ഞു എന്നതാണ് സത്യം..

എന്നും നീ എൻ അരികെ ഉണ്ടായിരുന്നേൽ എന്ന് ആശിച്ചു പോകുന്നു എൻ ബാല്യമേ.

അവർ കണ്ണാടിയിൽ ചേർന്ന് നിന്ന് അതിൽ തല ചായ്ച്ച്അ തിൽ തുരു തുരെ ചുംബിച്ചു

അവരുടെ ശ്വാസം വീണ കണ്ണാടിയിൽ പടർന്ന മഞ്ഞു പോലുള്ള പുകയിൽ അവർ എഴുതി

എൻ നഷ്ട്ട ബാല്യമേ എൻ ആയുസ് നീ എടുത്തോളു പകരം നൽകുമോ എന്നിക്ക് വീണ്ടുമൊരു ബാല്യം….

ഒരു പുനർജ്ജന്മം♥♥♥♥♥♥♥♥

Related Posts

Leave a Reply

Your email address will not be published. Required fields are marked *