മനസ്സമാധാനത്തോടെ ഒന്ന് കിടന്നിട്ട് മൊബൈൽ കയ്യിലെടുത്ത് ഫേസ്ബുക്ക് തുറന്ന് കഥകളും വീഡിയോകളും കണ്ടിരിക്കുമ്പോഴാണ്…..

Story written by Shaan Kabeer

ദിവസവും രാവിലെ നാല് മണിക്ക് എഴുന്നേൽക്കും. വീട്ടിലെ ജോലിയൊക്കെ ചെയ്ത് കഴിഞ്ഞ് കുട്ടികളെ വിളിച്ചുണർത്തി പല്ല് തേപ്പിച്ച് ബാത്‌റൂമിൽ പോയിവന്ന കുട്ടികളെ നോക്കി

“ഇങ്ങനാണോ ചന്തി കഴുകാ…? വൃത്തിയില്ലാത്ത സാധങ്ങൾ”

എന്നും പറഞ്ഞ് കുട്ടികളെ പിടിച്ചിരുത്തി വീണ്ടും ചന്തി കഴുകി കൊടുത്ത് ഒരുക്കി, ഇസ്തിരിയിട്ട് വെച്ചിരിക്കുന്ന യൂണിഫോം വേഗത്തിൽ ഇട്ട് കൊടുത്ത് സ്കൂൾ ബസ് വരുന്ന റോഡിലേക്ക് കുട്ടികളുടെ കയ്യും പിടിച്ച് ഒരൊറ്റ ഓട്ടമാണ്. ബസ് വന്നാൽ വേഗം കുട്ടികളെ അതിൽ കയറ്റി ഒരു റ്റാറ്റായും കൊടുത്ത് തിരിച്ച് വീട്ടിലേക്ക് ഒരു ഓട്ടമാണ്.

വീട്ടിലെത്തിയ ഉടൻ ഭർത്താവിനുള്ള ഫുഡ്‌ എടുത്തുവെച്ച് മൂപ്പർക്ക് ജോലിക്ക് പോവുമ്പോൾ ഇടാനുള്ള ഡ്രെസ്സൊക്കെ ഇസ്തിരിയിട്ട് തേച്ച് മിനുക്കി റൂമിലേക്ക് ഒറ്റ ഓട്ടമാണ്. അലക്കാനുള്ള ഡ്രെസ്സൊക്കെ പെറുക്കിയെടുത്ത് വാഷിംഗ്‌ മെഷീന്റെ അടുത്തേക്ക് ഓടി ഡ്രെസ്സൊക്കെ വാഷിംഗ്‌ മെഷീനിലിട്ട് ഒന്ന് ശ്വാസം വിടും. എന്തൊക്കെ വാഷിംഗ്‌ മെഷീൻ ഉണ്ടേലും ചില ഡ്രെസ്സുകൾ അലക്കുകല്ലിൽ അടിച്ചുതന്നെ കഴുകണം. അങ്ങനെ അലക്കു കല്ലിൽ പോയി ഡ്രെസ്സൊക്കെ സോപ്പ് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അടിക്കുമ്പോഴാണ്

“ടീ നീയെന്റെ വണ്ടിയുടെ കീ കണ്ടിരുന്നോ…?

എന്നൊരു ചോദ്യം കേൾക്കുക. അപ്പോൾ തന്നെ ഡ്രെസ്സൊക്കെ അവിടെയിട്ട് മുറിയിലേക്ക് ഒറ്റ ഓട്ടമാണ്. റൂമൊക്കെ അരിച്ച് പെറുക്കി ഓടിനടന്ന് കീ തിരയും. ഒടുവിൽ ഭർത്താവിന്റെ പോക്കറ്റിൽ നിന്നുതന്നെ കീ കണ്ടെടുക്കും. മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഒരു ഇളിയിളിച്ച് ഭർത്താവ് ജോലിക്ക് പോകും. വീണ്ടും അവൾ അലക്കുകല്ലിലേക്ക് ഓടും.

അലക്കൊക്കെ കഴിഞ്ഞ് വിറക് വെട്ടൽ ജോലിയാണ്. എന്തൊക്കെ ഗ്യാസ് ഉണ്ടേലും പല വീടുകളിലും വിറകടുപ്പ് ഇന്നും സജീവമാണ്. വിറക് വെട്ടൽ ജോലി കഴിഞ്ഞ് പിന്നെ ഓട്ടം ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിലേക്കാണ്. മീനൊക്കെ മുറിച്ച് പച്ചക്കറിയൊക്കെ വെട്ടി അരിയൊക്കെ കഴുകി ഉച്ചയൂണ് റെഡിയാക്കി നേരെ ഓടുന്നത് ബാത്‌റൂമിലേക്കാണ്. അപ്പോൾ ടോയ്ലറ്റിൽ ഇരിക്കുമ്പോഴുള്ള ഒരു സുഖമുണ്ട്. ന്റെ പൊന്നോ അതൊരു അനുഭവമാണ്. പിന്നെ കുളിച്ച് കുട്ടപ്പിയായി നേരെപ്പോയി ഫുഡ്‌ കഴിച്ച് നേരെ മുറിയിൽ കയറി കാലൊക്കെ നീട്ടിവെച്ച് ഒരൊറ്റ കിടത്താണ്. ഹോ!!! അത് മറ്റൊരു അനുഭവമാണ്.

മനസ്സമാധാനത്തോടെ ഒന്ന് കിടന്നിട്ട് മൊബൈൽ കയ്യിലെടുത്ത് ഫേസ്ബുക്ക് തുറന്ന് കഥകളും വീഡിയോകളും കണ്ടിരിക്കുമ്പോഴാണ് മെസ്സഞ്ചർ ടിങ് ടിങ് എന്ന് പറയൽ. മെസ്സേജ് തുറന്ന് നോക്കുമ്പോൾ

“ഇരുപത്തിനാല് മണിക്കൂറും ഇങ്ങള് ഓൺലൈനിൽ ഉണ്ടല്ലോ ഇത്താ, ഇങ്ങളെ ജീവിതാണ് ജീവിതം. ഒരു പണിയും ഇല്ലാലേ…? ഈ ഫേസ്ബുക്ക് ഒക്കെ ഇങ്ങനെ ഉപയോഗിക്കുന്നത് തെറ്റല്ലേ ഇത്താ… ഈ ലോകമൊന്നും അല്ലല്ലോ ലോകം, മരിച്ച് പോവാനുള്ള തടിയല്ലേ ഇത്താ. ഇനിയെങ്കിലും നന്നായിക്കൂടെ ഇങ്ങക്ക്. ഇങ്ങനെയൊക്കെ പറയുമ്പോൾ എന്നോട് ദേഷ്യം തോന്നരുത് ഇത്താ, ഫേസ്ബുക്കിലുള്ള പെണ്ണുങ്ങളെ നന്നാക്കലാണ് എന്റെ പ്രധാന ഹോബി. എന്നെപ്പോലെ സൽസ്വഭാവിയും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ നന്മര മായതിൽ നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ…? ഞാൻ ഇങ്ങനാണ് ഇത്തൂസേ, എനിക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ. പക്ഷേ സ്നേഹിച്ചവരെല്ലാം എന്നെ തേച്ചിട്ടേ ഒള്ളൂ മുത്തൂസേ. ഞാൻ ഈ ഇത്തൂസിൽ നിന്നും ഇരിറ്റ് സ്നേഹം പ്രധീക്ഷിച്ചോട്ടേ മുത്തേ… ബൈ ദി ബൈ ഇപ്പൊ എന്ത് ഡ്രസ്സാ ഇട്ടിരിക്കുന്നേ…? ഇത്തൂസ് തടിച്ചിട്ടാണോ മെലിഞ്ഞിട്ടാണോ…?”

തുരുതുരാ ഉള്ള മെസ്സേജ് കണ്ട അവൾ തന്റെ ഫോണും കയ്യിൽ പിടിച്ച് ഞെരുക്കി പല്ലുകൾ കടിച്ച് അവനുള്ള മറുപടി കൊടുത്തു

“എടാ പന്ന നാ**** മോനേ, മനുഷ്യൻ ഇവിടെ എല്ല് മുറിയെ പണിയെടുത്ത് ഒന്ന് മനസ്സമാധാനത്തോടെ കിടക്കുമ്പോഴാ അവന്റെ ****** നന്മമരം ഒലിപ്പിക്കൽ. പോയി വീട്ടിലുള്ള പെണ്ണുങ്ങളെ നന്മ പഠിപ്പിക്കടാ നാ റീ”

“ഇങ്ങള് നരകത്തിൽ പോകും നോക്കിക്കോ”

അവൻ അടുത്ത ഇത്തയെ നന്മ പഠിപ്പിക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് ഓടി…

Leave a Reply

Your email address will not be published. Required fields are marked *