അയാൾ ച ത്ത്… അടുത്ത ചാൻസ് എനിക്ക് തന്നെ വേണം… പക്ഷെ തള്ള…അവരും നന്നായി അഭിനയിക്കുന്നുണ്ട്…സിംപതി വോട്ട് കിട്ടാൻ വേണ്ടി അവർക്ക് തന്നെ പാർട്ടി ചാൻസ് കൊടുത്താലോ…..

Story written by Mary Milret

അയാൾ മരിച്ചു അയാൾ, അഞ്ച് ടേമിലായി ഇരുപത്തിയഞ്ച് വർഷം തുടർച്ചയായി ആ നിയോജക മണ്ഡലത്തിന്റെ എംഎൽഎ ആയിരുന്നു.

ഇന്നലെ രാവിലെ പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന്, പ്രശസ്തർ മരിക്കാൻ തെരഞ്ഞെടുക്കുന്ന ആ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ, അയാളുടെ പാർട്ടിക്കാർ അയാളെ എത്തിക്കുകയും ഉച്ചയോടെ മരണദൂതനായ കാലനെത്തി അയാളുടെ ആത്മാവിനെ കാലപാശം കൊണ്ട് ബന്ധിച്ച് ബലമായി പിടിച്ചുവലിച്ച് കൊണ്ട് പോവുകയുമായിരുന്നു .

കാലന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ ആത്മാവ് അതികഠിനമായി
പരിശ്രമം നടത്തി നോക്കി യെങ്കിലും പുള്ളി വിട്ടില്ല.

ചിത്രഗുപ്തന്റെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ അയാളുടെ ആത്മാവ് യമദേവനോട് ഇങ്ങനെ തർക്കിച്ചു കൊണ്ടിരുന്നു…

“എന്നെ ഇപ്പോഴെന്തിന് കൊണ്ട് പോകുന്നു, എനിക്ക് ഒത്തിരി കാര്യങ്ങൾ ഇനിയും ചെയ്ത് തീർക്കാനുണ്ട്, എന്റെ മണ്ഡലത്തിലെ കാനകൾ, പാലങ്ങൾ, റോഡുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ചന്ത, പാവപ്പെട്ട പെൺകുട്ടികൾക്ക് കല്യാണം, അവർക്ക് ജോലി പാവപ്പെട്ട ആളുകൾ മരിക്കുമ്പോഴും മരണാനന്തര ആവശ്യങ്ങൾക്കും സഹായം, സ്കൂൾ കെട്ടിടങ്ങൾക്ക് ഫണ്ട്…ഓ… മറന്നു…ഒരു റോഡ് പണിഞ്ഞിടത്ത് എന്റെ ഫോട്ടോ വച്ച് ഫ്ളെക്സ് വച്ചിട്ടില്ല.അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കിടക്കുന്നു. എന്ത്മാത്രം നല്ല നല്ല കാര്യങ്ങൾ ഞാൻ ചെയ്തു.

എന്റെ വോട്ടർമാർക്ക് വേറെ ആരിരിക്കുന്നു ഇത്രയും ഉപകാരം ചെയ്യ്ത ഒരു എംഎൽ.

അടുത്ത ഇലക്ഷൻ വരുന്നു, എനിക്ക് ഇനിയും മത്സരിക്കണം.എന്നിട്ട് വേണം എന്റെ ജനങ്ങൾക്ക് വേണ്ടി കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ. എന്നെ വിടെടോ കാലാ… എന്റെ നാട്ടുകാരെ സേവിച്ച് എനിക്ക് മതിയായില്ലടോ. എന്റെ ഭാര്യയ്ക്കും മക്കൾക്കും ആരുമില്ലടോ “

പറന്ന് പോകുന്ന പോത്തിന്റെ പുറത്തിരുന്ന യമദേവൻതിരിഞ്ഞു നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അലറി ” മിണ്ടാതിരിയെടാ .യമലോകത്തേക്ക് എത്തട്ടെ നിന്റെ കണക്കുകൾ ചിത്രഗുപ്തൻ വായിക്കും.എന്നിട്ട് പറയും നിനക്ക് സ്വർഗമോ നരകമോ എന്ന്”

“കാലാ താൻ പറയുന്ന പോലെയല്ല, വേണമെങ്കിൽ താൻ വാ… ഭൂമിയിൽ പോയി ഒന്നന്വേഷിച്ചു നോക്ക്, എന്നിട്ട് പറഞ്ഞാമതി.”

“ശരിവാ, നേരിട്ട് കാണ് തനിക്ക് മറ്റുള്ളവരുടെ മനസ്സിലുള്ള സ്ഥാനം”

പോത്തിനെ റിവേഴ്സ് എടുത്ത് അങ്ങനെ അവർ വീണ്ടും ഭൂമിയിലേക്ക്.

“നോക്കെടോ എന്റെ ഭാര്യയും മക്കളും കരയുന്നു… നോക്ക് അവർക്ക് എന്നോടുള്ള സ്നേഹം കണ്ടാ”.??.

” മണ്ടൻ, ഒന്ന് ചുറ്റും നോക്ക് താൻ… നിറയേ മീഡിയക്കാരാ.അവരെ കാണിക്കാനാ കരയുന്നത്.ഇത്തിരി കഴിയട്ടെ കാണാം… അല്ലെങ്കിൽ വേണ്ട എനിക്ക് സമയമില്ല. ചിത്രഗുപ്തന് റിപ്പോർട്ട് ചെയ്യാനുള്ളതാ.തനിക്ക് ഞാൻ ജീവനുള്ളവരുടെ മനസ് കാണാനുള്ള കഴിവ് തരാം…പോയി മനസിലാക്ക്…”

അയാളുടെ ആത്മാവ് കാലപാശം വലിച്ചു കൊണ്ട് ഓടി, കണ്ണീരൊഴുക്കി നില്ക്കുന്ന മക്കളുടെ അടുത്തെത്തി.

മൂത്തവൻ,അയാൾ ച ത്ത്… അടുത്ത ചാൻസ് എനിക്ക് തന്നെ വേണം… പക്ഷെ തള്ള…അവരും നന്നായി അഭിനയിക്കുന്നുണ്ട്…സിംപതി വോട്ട് കിട്ടാൻ വേണ്ടി അവർക്ക് തന്നെ പാർട്ടി ചാൻസ് കൊടുത്താലോ?… അവര് ഭയങ്കരിയാ… തനിക്ക് ചാൻസ് കൊടുക്കാനൊന്നും പറയില്ല.എന്നാലും ഒന്ന് ഷോയിട്ട് നോക്കാം “

ഞെട്ടിപ്പോയ അയാളുടെ ആത്മാവ് ഓടി ഇളയ മകന്റെ അടുത്തെത്തി. അവനായിരുന്നല്ലോ തന്നോട് കൂടുതൽ സ്നേഹം.

ഇളയമകൻ,” എന്തായാലും തനിക്ക് ചാൻസ് തീരെയില്ല.അമ്മേം മോനും തകർത്തഭിനയിക്കുന്നുണ്ട് … അടുത്ത എംഎൽഎ ആകാൻ വേണ്ടി.രണ്ടും കൂടി ഇടിയിട്ട് ചാകാതിരുന്നാമതി . അല്ലെങ്കിൽ തന്നെ അയാളെപ്പോലെ വെള്ളയിട്ട് വെളുക്കെ ചിരിച്ച് നാട്ടുകാരെ കാണിക്കാൻ കണ്ട തെ ൭ണ്ടികളുടെയൊക്കെ തോളിൽ കയ്യിട്ടു നടക്കാനും,പിള്ളേര്ടെ മൂക്കള തൂക്കാനും തൊട്ടടുത്തു നിന്നെല്ലാം കക്കാനും എനിക്ക് പറ്റില്ല.നല്ല ഭക്ഷണം, വസ്ത്രങ്ങൾ, പോക്കറ്റ് മണി, ക ള്ള്, പെ ണ്ണ്, മ iയക്കുമരുന്നുകൾ… എനിക്ക് ഇതൊക്കെ മതി.തള്ളേം മോനും കൂടി എല്ലാം തരും.ഇല്ലെങ്കിൽ മേടിക്കാൻ അറിയാം.”

“ഹൊ,ഇവനിങ്ങനെയായിരുന്നോ”അയാളുടെ ആത്മാവ് നെടുവീർപ്പിട്ടു കൊണ്ട് ഭാര്യയുടെ സമീപത്തേക്ക് നടന്നു.

ഭാര്യ, “ഈ കാലനെ എപ്പോഴാണാവോ കത്തിക്കുന്നത്… ഇന്ന് ബ്യൂട്ടി പാർലറിൽ പോയിട്ടില്ല … മനുഷ്യൻ പേക്കോലമായി… നന്നായി അഭിനയിക്കണം ഇല്ലെങ്കിൽ അടുത്ത എംഎൽഎ സ്ഥാനം മൂത്ത മകൻ കൊണ്ട് പോയാലോ???അവനും നന്നായി അഭിനയിക്കുന്നുണ്ട്.ഇടയ്ക്കവൻ വന്ന് കണ്ണീര് തുടച്ച് തലയിൽ തടവി… പിന്നെ ചെവിയിൽ പറഞ്ഞിട്ട് പോയി “അഭിനയത്തിന് നിങ്ങൾക്കാണ് തള്ളേ ഇപ്രാവശ്യത്തെ ഓസ്ക്കാർ”എന്ന്… തെvണ്ടി.രണ്ടിനും തbന്തേട സ്വഭാവം തന്നെ.അയാളെ ഇത്രയും നാൾ സഹിച്ചതിന്അ ടുത്ത എംഎൽഎ സ്ഥാനം എനിക്ക് തന്നെ വേണം.

പാവപ്പെട്ട ആ പെൺകുട്ടിയെ ചതിച്ചു… എംഎൽഎ ആയപ്പോൾ അയാൾക്ക് അവള് പോര… തന്റെ സ്വപ്നങ്ങൾ പ്രണയം ഒന്നും വിലയില്ല.അയാളുടെ പദവി കണ്ട് തന്റെ അച്ഛനും ചതിച്ചു “.

അയാൾക്ക് മതിയായി… തന്റെ പദവി,പണം എല്ലാം ഉപയോഗിച്ചവർ…

എന്നാലും നാട്ടുകാർ, പിന്നെ തന്റെ പാർട്ടിക്കാർ, തന്റെ സഹായം സ്വീകരിച്ചവർ…അവർ തന്നെക്കുറിച്ച് നല്ലതേ പറയൂ …അയാളുറപ്പിച്ചു. അയാളുടെ ആത്മാവ് ആൾക്കൂട്ടത്തിലേക്ക് ചെന്നു. അയാൾ ജോലി വാങ്ങി കൊടുത്ത പെൺകുട്ടിഖളിലൊരാൾ… ഞങ്ങൾക്കെല്ലാം അദ്ദേഹമാണ് ജോലി വാങ്ങി തന്നത്. നല്ല മനുഷ്യനായിരുന്നു.”ചാനലുകാർ പോയപ്പോൾ അവർ,…നാ റി,ചെ റ്റ, പ ട്ടി… ജോലി വാങ്ങിത്തരാം പകരം കാശ് അല്ലെങ്കിൽ ശരീരം…ച ത്തില്ലേ… പുഴുത്ത് ചാ കണമായിരുന്നു… ഇനി പറഞ്ഞിട്ടെന്താ”. അയാളുടെ ആത്മാവിന് നാണക്കേട് തോന്നി. “വേണ്ടായിരുന്നു…”

അടുത്തതായി അയാളുടെ ആത്മാവ് വട്ടം കൂടി നില്ക്കുന്ന പാർട്ടിക്കാരുടെ നടുവിലേക്ക് എത്തി ” പാർട്ടി ഫണ്ട് മുഴുവൻ ഒറ്റയ്ക്ക് തീന്ന്യേയിര്ന്ന് ആ—മോൻ.പണി മുഴുവൻ നമുക്കും “. “ഇവിടേയും തന്റെ സ്ഥാനം മോശമായിരുന്നവോ?”

അവിടെ നിന്നും അയാളുടെ ആത്മാവ് പോയത് നാട്ടുകാരുടെ മധ്യത്തിലേക്കായിരുന്നു .

ഒന്നാമൻ : നല്ല മനുഷ്യനായിരുന്നു അദ്ദേഹം…അല്ലേ?

രണ്ടാമൻ : ഉവ്വ ഉവ്വേയ്…

മൂന്നാമൻ : പാവപ്പെട്ട ആളുകൾക്ക് മരണം, പെൺകുട്ടികളുടെ കല്യാണം, അവർക്ക് ജോലി എക്കേത്തിനും പുള്ളി സഹായിക്കും.

നാലാമൻ : പിന്നേ,സഹായിക്കും… ഓരോ പണിയിൽ നിന്നും നല്ല കനമായിട്ട് കക്കും.കോടികൾ കട്ട്, കൈക്കൂലി യും വാങ്ങി മുതലെടുക്കാൻ കഴിയും ഇല്ലെങ്കിൽ വോട്ട് കിട്ടും എന്ന് ഉറപ്പുള്ളവർക്ക് നക്കാപ്പിച്ച കൊടുക്കും.

ഭാര്യയ്ക്കും മക്കൾക്കും വേണ്ടാത്ത പാർട്ടിക്കാർക്കും നാട്ടുകാർക്കും പുച്ഛം മാത്രമുള്ള, വെറുപ്പ് മാത്രം നേടിയ അയാളുടെ ആത്മാവ് ഓടി… ൮കണ്ണീരൊഴുക്കി കൊണ്ട് ഓടി യമദേവന്റെ അടുത്തെത്തി പറഞ്ഞു,”വാ… പോകാം എന്നെ ചിത്രഗുപ്തന്റെ വിചാരണയ്ക്കൊന്നും കൊണ്ട്പോകേണ്ട.എന്റെ വിധി എന്തായിരിക്കും എന്നെനിക്ക് മനസ്സിലായി…എന്നെ നേരെ നരകത്തിലേക്ക് എത്തിച്ചാൽ മതി. അടുത്ത ജന്മത്തിൽ ഞാൻ നല്ല മനുഷ്യനായിക്കൊള്ളാം.”

യമദേവൻ പറഞ്ഞു :    “അതിന് അടുത്ത ജന്മം നീ   ജനിക്കുക “.

Leave a Reply

Your email address will not be published. Required fields are marked *