സ്ത്രീകളിൽ നിന്നും തന്നെയല്ലേ ബന്ധങ്ങൾ ഉണ്ടാകുന്നത് അവർ ഇല്ലെങ്കിൽ ഈ ലോകം തന്നേ ശുന്യമല്ലേ ചേട്ടാ……

Story written by Noor Nas

ഒരു തരി പൊന്ന് പോലും വാങ്ങിക്കാതെ അല്ലെ ഞാൻ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ.

അപ്പോ പിന്നെ എന്റെ വേണ്ടാത്ത ദുശിശീലങ്ങളും.

നീയും കൂടി ശിലമാക്കണം പറഞ്ഞത് മനസിലായോ..??

നിന്നക്ക് എന്നെ തടയാൻ ഉള്ള അർഹതപോലും ഇല്ലാ എന്നാണ് അതിനർത്ഥം…

ഒന്നും കണ്ടില്ലെന്ന് നടിക്കുക..അതാ നമ്മുടെ കുടുബ ജീവിതത്തിന്ന് ബെസ്റ്റ്..

അനന്തൻ അങ്ങനെ പറഞ്ഞപ്പോൾ വേണിക്ക് മൗനമായി ഇരിക്കാനേ സാധിച്ചുള്ളൂ..

അഞ്ചു പെൺ മക്കൾ തിങ്ങി പാർക്കുന്ന തന്റെ കൊച്ചു വീട്ടിലേക്ക് പെണ്ണ് കാണാൻ വന്ന അനന്തേട്ടൻ

അന്ന് എന്റെ അച്ഛൻ അനന്തേട്ടനോട്.

മോനെ ഇവിടെ എടുത്തു തരാൻ ഒന്നുമില്ല. പിന്നെ ബ്രോക്കർ കുട്ടപ്പൻ

ചെക്കൻ ആദ്യം വന്ന് പെണ്ണിനെ കാണട്ടെ പിന്നീട് ബാക്കി കാര്യം തീരുമാനിക്കാം എന്ന് പറഞ്ഞപ്പോൾ

ഞാൻ വെറുതെ ഒരു ആശക്കൊണ്ട് സമ്മതിച്ചു പോയതാ..

അനന്തൻ.. അതിനിപ്പോ എന്താ ? അല്ലെങ്കിൽ തന്നെ സ്ത്രീ തന്നെയല്ലേ ഒരു ധനം.

സ്ത്രീകളിൽ നിന്നും തന്നെയല്ലേ ബന്ധങ്ങൾ ഉണ്ടാകുന്നത് അവർ ഇല്ലെങ്കിൽ ഈ ലോകം തന്നേ ശുന്യമല്ലേ ചേട്ടാ…?

അത് കേട്ടപ്പോൾ അച്ഛന്റെ മുഖത്ത് പ്രതീക്ഷകളുടെ വെട്ടം.

തന്നേ പെണ്ണ് കാണാൻ മുറിയിലേക്ക് വന്ന അനന്തേട്ടൻ.

മുറിയിൽ അനുജത്തിന്മാരുടെ പിറകിൽ ഒളിച്ചു നോക്കുകയായിരുന്ന ഞാൻ.

എന്നെ തല ഉയർത്തി എത്തി നോക്കിക്കൊണ്ട്. അനന്തേട്ടൻ കൊച്ചേ ഒന്നു മുന്നിലോട്ടു വരാവോ ?

നാണത്തോട് അനുജത്തിമാരുടെ മുന്നിലോട്ടു കയറി വന്ന ഞാൻ..

അനുജത്തിന്മാരോട് അനന്തൻ.

വല്യ നാണക്കാരി ആണല്ലേ.ചേച്ചി.?? അത് പറയുബോൾ അയാളുടെ ശ്വാസത്തിൽ മ ദ്യത്തിന്റെ ഗന്ധം..ഞാൻ അറിഞ്ഞു..

അച്ഛൻ അറിഞ്ഞു കാണും ഒന്നും വേണ്ടാ എന്ന് പറഞ്ഞു വന്ന ബന്ധം അല്ലെ..

പാവം ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു കാണും…

എന്നിക്ക് ഒന്നിനും ഒരു അർഹത ഇല്ലാതാക്കിയ ഒരു പുതിയ ജീവിതത്തിന്റെ തുടക്കം ആയിരുന്നു. അവിടെ നിന്നും ആരംഭിച്ചത്…

വേണി ഓരോന്നും ആലോചിച്ചു ഇരിക്കുബോൾ കതകിൽ ഒരു മുട്ട്.

അവൾ ചുമരിലെ ക്ളോക്കിൽ നോക്കി സമ്മയം പന്ത്രണ്ട് ആവാൻ പോകുന്നു…

അവൾ പതുക്കെ എഴുനേറ്റ് വാതിലിനു അരികിലേക്ക് നടന്നു പോകുബോൾ

പുറത്തും നിന്നും അനന്തൻ എടി ദാരിദ്രവാസി പെണ്ണേ നീ ഇത്ര പെട്ടന്ന് ച ത്തു മലച്ചോ ?

അതോ വല്ലവനെയും അകത്തേക്ക് കേറ്റിയിട്ടുണ്ടോ..?

എന്നും അയാളുടെ നാക്കിൽ ഉള്ള വേണ്ടാ വചനങ്ങൾക്ക് ചെവി കൊടുക്കാതെ വേണി ചെന്ന് വാതിൽ തുറന്നു….

മുറ്റത്തെ മണ്ണിൽ കിടന്ന് പുലമ്പുന്ന അനന്തൻ തെറ്റ് പറ്റി പോയടി തെറ്റ് പറ്റി പോയി.

കുപ്പതൊട്ടിയിൽ കിടന്ന നിന്റെ ഈ സൗന്ദര്യം കണ്ട് ഞാൻ വീഴാൻ പാടിലായിരുന്നു.. എന്നിട്ട് ഞാൻ എന്ത് നേടി.. കുറച്ചു കാലം നിന്റെ ഈ സൗന്ദര്യം ആസ്വദിച്ചു സുഖിച്ചു…

ഇപ്പോ അതും മടുത്തപ്പോൾ. കൂറ്റ ബോധം ഒന്നും വേണ്ടായിരുന്നു എന്നുള്ള കൂറ്റ ബോധം…

എന്റെ ചങ്കിലെ നീറ്റൽ പോകുന്നില്ലടി ശവമേ….

ഓസിക്ക് കിട്ടിയ അർഹത ഇല്ലാത്ത ഈ ജീവിതം ഒരു ഉള്ളുപ്പും ഇല്ലാതെ ആസ്വദിക്കാൻ നിന്നക്ക്. എങ്ങനെ സാധിക്കുന്നടി.?

വേണിക്ക് ഒന്ന് മനസിലായി അയാൾക്ക് തന്നേ മടുത്തിരിക്കുന്നു….

സത്യത്തിൽ ഇവിടെ തോറ്റത് ആരാ ഞാനോ അതോ അയാളോ..?

പക്ഷെ ജയിച്ച ആ ഒരാൾ ഇന്നും ഒരു ഭാരം ഇറക്കി വെച്ച ആശ്വാസത്തോടെ വിട്ടിൽ ഇരിപ്പുണ്ട്

ദാനം കിട്ടിയ ജീവിതത്തിന് എന്നെ തീറേഴുതി കൊടുത്ത എന്റെ അച്ഛൻ..

മുറ്റത്തെ മണ്ണിൽ കിടന്ന് ഉരുള്ളുന്ന അനന്തനെ മറി കടന്ന്

തനിക്ക് അർഹത ഇല്ലാത്ത അയാളുടെ ജീവിതത്തിൽ നിന്നും..

കുറച്ചു അകലെയുള്ള റെയിൽവെ ട്രാക്കിലേക്ക്

വേണി നടന്നു കയറുബോൾ….

മരിക്കാൻ ഉള്ള അർഹത അവൾക്ക് ഉണ്ടെന്ന് തോന്നിപ്പിക്കന്ന ഒരു വെട്ടം അവൾക്ക് മീതെ വന്ന് വീണു.

അത് അവൾ നിന്നിരുന്ന പാളത്തിലൂടെ ചിറി പാഞ്ഞു വരുന്ന.

ഏതോ ഒരു ട്രെയിനിന്റെ ഹെഡ് ലൈറ്റ് വെട്ടമായിരുന്നു……

Related Posts

Leave a Reply

Your email address will not be published. Required fields are marked *