ഹോ നമ്മുടെ ഈ ഗ്രാമം ഒരു അവാർഡ് സിനിമ്മ പോലെ തന്നേ ഇഴഞ്ഞു ഇഴഞ്ഞു അല്ലെ പോകുന്നത്…..

Story written by Noor Nas

എന്റെ ശ്രീനിയേട്ടാ നിങ്ങൾ ഇപ്പോളും ആ പ്രേം നസറിന്റെ കാലത്ത് തന്നെ നട്ടം തിരിഞ്ഞു നടക്കുകയാണല്ലോ…?

ശ്രീനി.. ഹോ പിന്നെ നീ പട്ടണത്തിലെ കോളേജിൽ പോയി പഠിക്കുന്നു എന്ന് വെച്ച്

നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ ഇവിടത്തെ ശീലങ്ങളെ അത്ര പെട്ടന്നൊന്നും എഴുതി തള്ളല്ലേ മോളെ..

അതക്കെ പോട്ടെ എത്ര ദിവസം ഉണ്ട്‌ നിന്നക്ക് അവധി ഹോസ്റ്റൽ ജീവതമൊക്കെ
എങ്ങനെ പോകുന്നു…?

രേണുക. പട്ടണത്തിലെ ജീവിതമാണ് ശ്രീനിയേട്ടാ ജീവിതം. ലോകം ഒരുപാട് മാറി എന്ന് അറിയണമെങ്കിൽ പട്ടണത്തിൽ തന്നേ പോകണം..

ഹോ എന്ത് സ്പീഡാ അവിടത്തെ ജീവിതങ്ങൾ…

അവധി ദിവസങ്ങളിൽ ഞങ്ങൾ ബീച്ചിലൊക്കെ പോകും..

സമ്മയം പോകുന്നത് തീരെ അറിയില്ല..

ഹോ നമ്മുടെ ഈ ഗ്രാമം ഒരു അവാർഡ് സിനിമ്മ പോലെ തന്നേ ഇഴഞ്ഞു ഇഴഞ്ഞു അല്ലെ പോകുന്നത്…

ശ്രീനി പിന്നിൽ കൈകൾ ഒളിപ്പിച്ചു വെച്ച് നിക്കുന്നത് കണ്ടപ്പോൾ.

അവന്റെ പിറകിലേക്ക് എത്തി വലിഞ്ഞു നോക്കികൊണ്ട്‌…രേണുക.

എന്താ കൈയിൽ കാണട്ടെ.?

മുന്നിലേക്ക്‌ വന്ന ശ്രീനിയുടെ കൈ

അവന്റെ കൈയിൽ മടക്കി പിടിച്ച ഒരു തുണ്ട് കടലാസും അതിന് മുകളിൽ ചേർന്ന് ഇരിക്കുന്ന ഒരു റോസും….

രേണുക. കൈ ക്കൊണ്ട് നെറ്റിയിൽ ഇടിച്ചു ക്കൊണ്ട് അയ്യോ അയ്യോ..

ഈ ശ്രീനിയേട്ടൻ വെറും ഒരു പഴഞ്ചൻ തന്നേ..

ശ്രീനി.. അതേടി ഞാൻ പഴഞ്ചൻ തന്നേ..

നീയും കുറച്ച് നാൾ മുൻപ്പ് അങ്ങനെ യൊക്കെ തന്നേ ആയിരുന്നു…അത് മറക്കരുത്…

പട്ടണത്തിൽ പോയി പഠിക്കാൻ തുടങ്ങിയ

അന്ന് മുതൽ അല്ലെ ഇതൊക്കെ നിന്നക്ക് കണ്ണിനു പിടിക്കാണ്ട് ആയെ.?

ശ്രീനിയുടെ നെഞ്ചിൽ തട്ടിയ വാക്കുകളൊക്കെ നിസാരമായി കണ്ട് കൊണ്ട്..

രേണുക ശ്രീനിയുടെ വെളുത്ത മുണ്ടിൽ നോക്കി.

ശ്രീനിയേട്ടന് ജീൻസ് ആയിരിക്കും നന്നായി ചേരുക..

ശ്രീനിയേട്ടനെ കെട്ടാൻ വരുന്ന പെണ്ണിന് ഇതക്കെ ഇഷ്ട്ടപെടണം എന്നൊന്നും ഇല്ലാ കേട്ടോ…

കാലത്തിനു അനുസരിച്ചു കോലവും മാറിക്കോ..അതാ ബെസ്റ്റ്…

രേണുക ശ്രീനിയുടെ തലയിൽ നോക്കി ക്കൊണ്ട്

പിന്നെ കാറ്റിന്റെ ഇഷ്ട്ടത്തിന് അനുസരിച്ചു പാറി നടക്കുന്ന ശ്രീനിയേട്ടന്റ

ഈ തലമുടിയൊക്കെ.ജെല്ല് ഇട്ട് ഒന്ന് ഒതുക്കി വെക്കണം.

പട്ടണത്തിലെ ആൺ കുട്ടിയോളെ കാണണം എന്നാ ഗ്ലാമർ ആണെന്ന് അറിയോ ?

ഒന്ന് നോക്കിയാ വീണ്ടും വീണ്ടും നോക്കി പോകും..

ശ്രീനീ ദേഷ്യത്തോടെ ഇത്തവണത്തെ നിന്റെ ഈ വരവ് എന്നെ

പരിഷ്ക്കാരിയാക്കി മാറ്റിയെടുക്കാനുള്ള വരവ് ആണോ..?

നീ ഒരുപാട് മാറി പോയടി രേണുകേ..

രേണുക കാണാതെ അവന്റെ കൈയിൽ കിടന്ന് ഞെരിഞ്ഞമർന്ന റോസാ പൂ.

അതിന്റെ തണ്ടിലെ മുള്ളിന്റെ മുറിവേറ്റ് അവന്റെ വിരൽ മുറിഞ്ഞു…

അതിലെ ചോര തുളികൾ അവന്റെ വെളുത്ത മുണ്ടിലേക്ക് പടർന്നു ഒരു ചുവന്ന സിന്ധുര പൊട്ട് പോലെ.പറ്റി നിൽക്കുന്നത് കാണാ

അവള്ക്ക് പഴഞ്ചൻ എന്ന് തോന്നി തുടങ്ങിയതെല്ലാം

അവളുടെ മനസിൽ നിന്നും അവൾ വേരോടെ പിഴുതു എടുത്ത്. എറിയാൻ തുടങ്ങിയിരിക്കുന്നു….

കുഞ്ഞു നാളിലെ ഇഷ്ട്ടം തോന്നിയ പെണ്ണ്..

കൈയിൽ ഉള്ളതോ അവള്ക്ക് കരുതി വെച്ച ആദ്യ പ്രണയ ലേഖനവും..

ഗ്രാമത്തിലെ സ്കൂളിൽ കൂടെ പഠിച്ച പെൺകൂട്ടി ആയിരുന്നു രേണുക..

പരസ്പരം സംസാരിക്കുന്നു എന്നല്ലാതെ

ഇതുവരെ തന്റെ ഇഷ്ട്ടം അവളോട്‌ ഒന്ന് പറഞ്ഞിട്ടു പോലുമില്ല….

ഇന്നി പറഞ്ഞിട്ടും വല്യ കാര്യമുണ്ട് എന്ന് തോന്നുന്നില്ല….

ശ്രീനി പതുക്കെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ..

രേണുക പിറകിൽ നിന്നും ആർക്കാ ശ്രീനിയേട്ടാ. ആ ലൗ ലേറ്റർ എനിക്കാണോ.?

ഇന്നി അഥവാ എനിക്ക് അല്ലെങ്കിലും ഇങ്ങോട്ട് തന്നേര്..

മൊബൈലിൽ റേൻഞ്ച് ഇല്ലാത്തത് കൊണ്ട്ഞാ ൻ ഇവിടെ ച്ചുമ്മ ഇരിക്കുവാ..

അത് വായിച്ചു ചിരിച്ചു സമ്മയം കളയാലോ.

ശ്രീനി തിരിഞ്ഞു നോക്കാതെ ഒന്നു നിന്നു ശേഷം പല്ലുകൾ കടിച്ചു പിടിച്ചു ക്കൊണ്ട്.പിറു പിറുത്തു

തിരിച്ചു പോയി ആ കരണത്ത് ഒന്നു പൊട്ടിച്ചാലോ.?

അല്ലെങ്കിൽ വേണ്ടാ.. തന്നിക്ക് അർഹതപെടാത്ത അവളുടെ മനസിലേക്ക്ക യറി ചെല്ലാൻ നോക്കിയ. താൻ ആണ് വി ഡ്ഢി .പഴഞ്ചനായ ഒരു വിഡ്ഢി.

അവൻ പാടത്തെ തൊട്ടിലേക്ക് തന്റെ കൈയിൽ ഉള്ള ഞെരിഞ്ഞമർന്ന റോസും

ആ ഒരു തുണ്ട് കടലാസും വലിച്ചെറിഞ്ഞു നടന്നു പോകുബോൾ….

രേണുക അവിടെ തന്നേ ഇരിക്കുകയായിരുന്നു..

തോട്ടിൽ മുട്ടോളം എത്തുന്ന വെള്ളത്തിൽ കാലുകൾ ഇട്ട് ഇരിക്കുകയായിരുന്ന രേണുകയുടെ വെളുത്ത കാലിലേക്ക് ഒഴുകി വന്ന് പറ്റി ചേർന്ന് നിന്ന ശ്രീനി വലിച്ചെറിഞ്ഞ ആ കടലാസ് തുണ്ട്..

അതിൽ റോസിന്റെ ഒരു ഇതളും പറ്റിചേർന്ന് കിടപ്പുണ്ടായിരുന്നു…

അവൾ അത് കുനിഞ്ഞു എടുത്ത് പതുക്കെ വിടർത്തി നോക്കി..

തോട്ടിലെ വെള്ളം മായിച്ചു കളഞ്ഞ അക്ഷരങ്ങളിൽ പിടി കൊടുക്കാതെ കിടന്ന

കുറച്ചു വരികൾ എന്റെ പ്രിയപ്പെട്ട രേണുകയ്ക്ക്…

അവളുടെ മുഖത്ത് വിടർന്ന ഏതോ ഒരു വികാരത്തെ മായിച്ചു ക്കൊണ്ട്

അവളുടെ മൊബൈൽ ഫോണിൽ മിന്നായം പോലെ വന്ന ഒരു വാട്സപ്പ് മെസേജ്.

അവൾ തിടുക്കത്തോടെ മെസേജ് തുറന്നു നോക്കി വോയ്‌സ് മെസേജാണ്

കോളേജിൽ കൂടെ പഠിക്കുന്ന രോഹിത്..

ഹായ് മോളു എന്താ മോളു ഒന്നിനും ഒരു റിപ്ലൈ ഇല്ലാത്തെ.?

അത് കേട്ടപ്പോൾ അവളുടെ കൈയിൽ നിന്നും വഴുതി വീണ. ആ തുണ്ട് കടലാസ്

അതിലെ ആകെ ഉണ്ടായിരുന്ന കുറച്ച് വരികളെ മായിച്ചു ക്കൊണ്ട്

ആ തോട്ടിലെ വെള്ളം അതിനെയുമെടുത്ത് എങ്ങോ ഒഴുകി മറഞ്ഞപ്പോൾ

രേണുക മൊബൈലിൽ ചുണ്ടുകൾ ചേർത്ത് എന്തക്കയോ അടക്കി പിടിച്ച് സംസാരിച്ചുക്കൊണ്ടിരുന്നു…

ഇപ്പോൾ അവൾ വേറൊരു ലോകത്ത് ആണ് പരിഷ്ക്കാരങ്ങളുടെ ലോകത്ത്…

അതിന് പുറത്ത് വെറും അന്യനപോലെ ശ്രീനിയും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *