അയാളിന്ന് ഒരു കോഴി കുഞ്ഞിനെ പോലും വിറ്റിട്ടില്ല എന്നറിയുന്നത് കൊണ്ട് തന്നെ അയാളുടെ അടുത്ത് ഭക്ഷണം കഴിക്കാൻ പൈസ ഉണ്ടാവില്ല എന്നറിഞ്ഞു കൊണ്ട് തന്നെ……

എഴുത്ത്:-നൗഫു ചാലിയം

“മാമാ….

മാമാ ….

ഇച്ചൊരു കോഴി കുഞ്ഞിനെ തരുമോ ..”

“കുളിച്ചു റൂമിലെ ബാത്‌റൂമിൽ പുറത്തേക് ഇറങ്ങുമ്പോൾ ആയിരുന്നു ഞാൻ എന്റെ മകൾ പാച്ചുവിന്റെ ശബ്ദം പുറത്ത് നിന്നും കേട്ടു ജനവാതിലിനുള്ളിൽ കൂടി അങ്ങോട്ട് നോക്കിയത്…

“നാലു വയസ്സ് മാത്രമുള്ള അവൾ ആരോടാണ് സംസാരിക്കുന്ന തെന്നറിയാനായിരുന്നു എന്റെ ഉള്ളിലെ ആകാംഷ…

അങ്ങനെ പെട്ടന്നൊന്നും ആരോടും കൂട്ടു കൂടുന്ന പ്രകൃതമല്ല അവളുടേത്…”

“ഇവിടെ ആരും ഇല്ലേ മോളൂസേ…”

“ഒരു സൈക്കിളും അതിന് പുറകിൽ രണ്ട് വലിയ മൂടിയ മുള കൊണ്ടുള്ള കൊട്ടയുമായി നാല്പത് വയസ്സ് പ്രായമുള്ള ഒരാൾ..

കണ്ടാൽ തമിഴൻ ആണെന്ന് തോന്നുമെങ്കിലും സംസാരം മലയാളം ആയത് കൊണ്ട് തന്നെ അയാളൊരു മലയാളി ആയിരുന്നു…”

അയാൾ ചോദിച്ചതിന് മറുപടിയായി അവൾ പറഞ്ഞു..

“ഇവിടെ എല്ലാരും ഉണ്ട് മാമാ…

ഉമ്മിച്ചും ഉപ്പിച്ചും ഉമ്മിമ്മീം ഞാനും എല്ലാരും ഉണ്ട്…”

“ഞാനും എന്ന് വല്യ ആളെ പോലെ നാലു വയസ്സ് മാത്രം പ്രായമുള്ള അവൾ പറയുന്നത് കേട്ടപ്പോൾ എനിക്കും അവളുടെ മുന്നിൽ ഉണ്ടായിരുന്ന ആൾക്കും ഒരു പോലെ ചിരി വന്നു…”

“അവൾ ഇങ്ങളെന്തിനാ ചിരിക്കുന്നതെന്ന് അയാളോട് ചോദിച്ചു കൊണ്ട് വീണ്ടും ചോദിച്ചു…

“മാമാ ഇച്ചൊരു കോഴി കുഞ്ഞിനെ തരോ???…”..

“മോക്ക് കോഴി കുഞ്ഞിനെ വളർത്താൻ കോഴി കൂടൊക്കെ ഉണ്ടോ…?”

അയാൾ അവളെ നിരാശയാക്കാതെ ചോദിച്ചു…

“കൂടെന്റെ ഉപ്പിച്ചി ഉണ്ടാകുമല്ലോ…

മാമൻ ഇച്ചി ഒരു കുഞ്ഞു കോഴി കുഞ്ഞിനെ തന്നാൽ മതി…”

അവൾ നിസ്‌ക്കളങ്കമായി ഒരു വിരൽ പൊന്തിച്ചു ഒന്നെന്നു കാണിച്ചു കൊണ്ട് പറഞ്ഞു

“പടച്ചോനെ ഓള് എനിക്കിട്ടണല്ലേ പണി വെച്ചത് എന്നോർത്തെങ്കിലും അയാൾ വെറുതെ ഒരു കോഴി കുഞ്ഞിനെ അവൾക് കൊടുക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ മനസമാധാനത്തോടെ നിൽക്കുന്ന സമയത്താണ് അയാൾ അവളോട് പറഞ്ഞത്…”

“ഒരു കുഞ്ഞിനെ മാത്രം തന്നാൽ അത് വലുതായാൽ മുട്ട ഇടൂല…അതോണ്ട് എന്റെ മോക്ക് ഞാൻ രണ്ടെണ്ണത്തിനെ തരാട്ടോ..

ഒരു പൂവനും ഒരു പിടയും…”

“അയാൾ അതും പറഞ്ഞു തന്റെ സൈക്കിളിന്റെ പുറകിലെ കൊട്ട യുടെ അടപ്പ് തുറന്നു അതിൽ നിന്നും മഞ്ഞ യും പച്ച യും നിറം ചാർത്തിയ രണ്ടു കോഴി കുഞ്ഞുങ്ങളെ പിടിച്ചു അവളുടെ കയ്യിലേക് കൊടുത്തു…”

“അവളുടെ മുഖം ആ സമയം സന്തോഷം കൊണ്ട് വിടർന്നിരുന്നു…

അവൾ കോഴി കുഞ്ഞിനെ വേദനിപ്പിക്കാതെ എന്ന വണ്ണം രണ്ടു കയ്യിലുമായി കൂട്ടി പിടിച്ചു…

കുഞ്ഞിനെ നല്ലോണം നോക്കണം മാമൻ വരുമ്പോൾ കാണിച്ചു തരണേ എന്നും പറഞ്ഞു അയാൾ സൈക്കിൾ ഉരുട്ടി പോകുവാൻ തുടങ്ങിയപ്പോൾ ആയിരുന്നു പടച്ചോനെ അയാൾക് അതിന്റെ പൈസ കൊടുക്കണമല്ലോ എന്നും കരുതി ഞാൻ ഒരു ഷേർട്ട് ധരിച്ചു പുറത്തേക് ഓടിയത്….”

“ഹലോ ചേട്ടാ…

ഒന്ന് നിക്കണേ…

അയാൾ കുറച്ചു ദൂരം മുന്നോട്ട് പോയിരുന്നെങ്കിലും എന്റെ വിളി കേട്ടു പുറകിലേക്ക് തിരിഞ്ഞു…

ഞാൻ മോളെ കയ്യിൽ നിന്നും ആ കോഴി കുഞ്ഞുങ്ങളെ വാങ്ങി അയാളെ ഏൽപ്പിക്കാനായി നോക്കിയപ്പോൾ മോള് കോഴിയെ തരാതെ കൈ പിറകിലേക് പിടിച്ചു ചുണ്ട് കൂർപ്പിച്ചത് പോലെ നിന്നു…

ഇപ്പൊ കരയും എന്ന പോലെ…”

അയാൾ അത് കണ്ടു പറഞ്ഞു…

“സാറെ അത് വാങ്ങണ്ട…

ഞാൻ മോൾക് കൊടുത്തതാ അവൾ എടുത്തോട്ടെ…”

“അവൾ ഒന്നു ചിണുങ്ങി മുഖം തിരിച്ചപ്പോൾ ഞാൻ അയാളുടെ അടുത്തേക് നടന്നു…

കൂടേ പാച്ചു വും…”

“ചേട്ടാ മോൾക് അറിവില്ലാത്തത് കൊണ്ടാണ് ട്ടോ…

കോഴി കുഞ്ഞിന്റെ പൈസ ഇതിൽ നിന്നും എടുത്തോളൂ…

അയാൾക് നേരെ ഒരു നൂറ് രൂപ നോട്ട് നീട്ടി കൊണ്ട് ഞാൻ പറഞ്ഞു…”

“അയ്യോ…സാറെ…

വേണ്ടാ.

അയാൾ കൈ കൊണ്ട് എന്നെ തടഞ്ഞു കൊണ്ട് തുടർന്നു…

മോള് ആഗ്രഹിച്ചു ചോദിച്ചതല്ലേ…

എനിക്കി പൈസ വേണ്ടാട്ടോ …”

“ഹേയ് അത് ശരിയാവൂല നിങ്ങളുടെ ഉപജീവന മാർഗം ഇതെല്ലേ…

ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടല്ലേ നിങ്ങൾക് ജീവിക്കാൻ ഇത് വാങ്ങണം എന്നും പറഞ്ഞു ഞാൻ അയാളെ നിർബന്ധിച്ചു…”

“സാറെ …

ഞാൻ പറഞ്ഞില്ലേ എനിക്കി പൈസ വേണ്ടാ…ഞാൻ സന്തോഷത്തോടെ തന്നെയാണ് മോൾക് കോഴി കുഞ്ഞുങ്ങളെ കൊടുത്തത്…

ഇന്നീ ഏരിയയിൽ ഒരു കോഴി കുഞ്ഞിനെ പോലും എനിക്ക് കച്ചവടം ചെയ്യാൻ സാധിച്ചിട്ടില്ല…

കയറി ഇറങ്ങിയ ഒരു വീട്ടിലും ആളില്ലെന്നേ…

പക്ഷെ മോള് ഒരു ആഗ്രഹം പോലെ എന്നെ മാമാ എന്നൊക്കെ വിളിച്ചു ചോദിച്ചപ്പോൾ കൊടുക്കാതിരിക്കാൻ തോന്നിയില്ല..

എനിക്കും ഉണ്ടായിരുന്നു ഒരു മാമാ മാമാ എന്നും വിളിച്ചു എന്റെ പുറകെ നിന്നും മാറാത്ത ഒരു കാന്താരി…

ഞാൻ ഓളെയാണ് ഇവളെ കണ്ടപ്പോ ഓർത്തത്…

എനിക്കിതിന് പൈസ വാങ്ങിക്കാൻ കഴിയില്ല സാർ…

അയാൾ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു…”

” അയാൾ കരഞ്ഞപ്പോൾ ഞാൻ എന്തിനാ കരയുന്നതെന്ന് ചോദിച്ചു..

സാറെ ഞാൻ പറഞ്ഞില്ലേ ഈ പ്രായത്തിൽ ഒരാൾ എന്റെ വീട്ടിലും ഉണ്ടായിരുന്നെന്ന് കഴിഞ്ഞ മഴ കാലത്താണ് അടുത്തുള്ള തോട്ടിൽ വീണു അവൾ ഞങ്ങളിൽ നിന്നും പോയത്…

മോളെ കണ്ടപ്പോൾ അവളെ ഓർത്തു പോയി…

അതാ…..

അയാൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…”

“നിങ്ങളെന്തേലും കഴിച്ചോ ഞാൻ അയാളോട് ചോദിച്ചു…”

“കഴിച്ചിട്ടില്ല സാർ…പോകുന്ന വഴിക്ക് എന്തേലും കഴിക്കണം അങ്ങാടിയിൽ നിന്നും…”

അയാളിന്ന് ഒരു കോഴി കുഞ്ഞിനെ പോലും വിറ്റിട്ടില്ല എന്നറിയുന്നത് കൊണ്ട് തന്നെ അയാളുടെ അടുത്ത് ഭക്ഷണം കഴിക്കാൻ പൈസ ഉണ്ടാവില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഞാൻ അയാളോട് പറഞ്ഞു…

“ചേട്ടൻ വാ… ഇന്നെന്റെ കൂടേ കഴിക്കാം ഞാനും ജോലി കഴിഞ്ഞു വന്നിട്ടേ ഉള്ളൂ..”

“അയ്യോ സാറെ വേണ്ടാ… എനിക്ക് ഇപ്പൊ കുറച്ചു വെള്ളം കിട്ടിയാൽ മതി…

അയാൾ എന്നോട് പറഞ്ഞപ്പോൾ എന്നാൽ കയറി ഇരിക്കൂ എന്നും പറഞ്ഞു ഞാൻ പാച്ചു വിനെയും വിളിച്ചു വീടിനുള്ളിലേക് കയറി..

പൊണ്ടാട്ടി എടുത്തു വെച്ചിരുന്ന ചോറും കറിയുമായി പുറത്തേക് വന്നു…

അയാൾ അത് കണ്ടപ്പോൾ എന്താണിത് സാറെ എന്ന് ചോദിച്ചെങ്കിലും ഞാൻ അയാളെ മൈൻഡ് ചെയ്യാതെ രണ്ട് പാത്രത്തിലായി വിളമ്പി ഒന്ന് അയാൾക് കൊടുത്തു സിറ്റൗട്ടിലേക് കയറി ഇരിക്കാൻ പറഞ്ഞു…”

“അയാൾ ഒന്ന് മടിച്ചെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ കയറി ഇരുന്നു..

ഇന്നീ അടുത്തെങ്ങും ആരുമില്ല… അഞ്ചോ പത്തോ മിനിട്ടോണ്ട് വരും എന്തോ കുടുംബശ്രീ യുടെ മീറ്റിംഗോ മറ്റോ ആണ്…

അയാളോട് പറഞ്ഞപ്പോൾ അയാൾക് മനസിലായി വീടുകളിലൊന്നും ആരും ഇല്ലാത്തതിന്റെ കാരണം…”

“അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ഗേറ്റ് തുറന്നു ഉമ്മയും പൊണ്ടാട്ടിയും വരുന്നത് കണ്ടു…

ആ സമയം കൊണ്ട് തന്നെ ഞങ്ങളുടെ ഭക്ഷണം കഴിപ്പ് കഴിഞ്ഞിരുന്നു…

അവരുടെ പുറകെ തന്നെ ഒരു പട പെണ്ണുങ്ങൾ വേറെയും ….”

“അത് കണ്ടു സിറ്റൗട്ടിൽ നടക്കുകയായിരുന്ന കോഴി കുഞ്ഞുങ്ങളെ കയ്യിലേക് പിടിച്ചു പാച്ചു അവരുടെ അടുത്തേക് ഓടി..

ഉമ്മിച്ചി എനിക്ക് കോയീനെ കിട്ടി എന്നും പറഞ്ഞു കൊണ്ട്..

ആ…അര ഉമ്മിടെ മോൾക് കോയീനെ തന്നെ എന്ന് ചോദിച്ചപ്പോൾ അവൾ എന്റെ മുന്നിലുള്ള ആളെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു..

ആ മാമൻ തന്നതാ..

ഉപ്പിച്ചി പൈസ കൊടുത്തിട്ട് വാങ്ങീല… വെറുതെ തന്നതാ മാമൻ.. മാമന് എന്നെ പോലെയുള്ള കുട്ടി ഉണ്ടല്ലോ മാമന്റെ വീട്ടിൽ..

മാമന്റെ ഇനിയും കുറേ കോഴി ഉണ്ട് ഉമ്മിച്ചി…

ഇവിടെ അടുത്തെങ്ങും ആരും ഇല്ലാത്തോണ്ട് ആരും കോയീനെ വാങ്ങാതെ മാമൻ തിരിച്ചു പോവാ…

പാവാണ് ഉമ്മിച്ചി മാമൻ “

“ഇങ്ങള് എല്ലാരും വാങ്ങിക്കോ എന്റെ മാമന്റെ കയ്യീന്ന് കോയീനെ…”

അവൾ പെട്ടന്നായിരുന്നു പൊണ്ടാട്ടിയുടെ കൂടേ വന്നവരോട് ചോദിച്ചത്…

“അവൾ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും അവളെയും അയാളെയും മാറി മാറി നോക്കി…

കൂടേ അയാൾ കൊണ്ട് വന്ന സൈക്കിളും അതിനു മുകളിലുള്ള കൊട്ടയിലേക്കും..

വന്നവർ പത്തു പതിനഞ്ചു പേര് ഉണ്ടായിരുന്നത് കൊണ്ട് തന്നെ…അവർ അവരുടെ കയ്യിൽ ഉണ്ടായിരുന്ന പൈസ കൊണ്ട് അഞ്ചും പത്തും പന്ത്രണ്ടും കോഴി കുഞ്ഞുങ്ങളെ വാങ്ങി അയാളുടെ കയ്യിൽ ഉണ്ടായിരുന്ന കൊട്ട മുഴുവൻ കാലിയാക്കി…

അയാൾക് പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം അവിടെ നിന്നും കിട്ടിയപ്പോൾ അയാൾ പാച്ചു വിന്റെ അടുത്ത് വന്നു അവളുടെ തലയിൽ തലോടി…

അയാൾ അവൾക്കരികിൽ മുട്ട് കുത്തി ഇരുന്നു കൊണ്ട് അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു…

മാമന്റെ ചക്കരേ… താങ്ക്യൂ…എന്ന്..”

” ചക്കര അയാളെ മാമാ എന്ന് വിളിച്ചു നടന്ന കുട്ടിയുടെ പേരായിരുന്നെന്നു അയാൾ പറഞ്ഞപ്പോൾ ഞാൻ അറിഞ്ഞു…”

“അവൾ അയാളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആയാളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…

മാമാ എന്ന് വിളിച്ചു കൊണ്ട്…

എനിക്കതു കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി…”

ഇഷ്ട്ടപെട്ടാൽ 👍👍👍

ബൈ

😍😍😍

Leave a Reply

Your email address will not be published. Required fields are marked *