കീറിയ സാരിയുമായി നന്ദിത എന്റെ മുമ്പിലേക്ക് വന്നിട്ട് പറഞ്ഞു. അവളുടെ മുഖത്തിൽ ഹരിയോടുള്ള ദേഷ്യവും, അറപ്പും പതിമടങ്ങ് കൂടിയതായി ഞാൻ കണ്ടു…….

Story written by Murali Ramachandran

“നിങ്ങടെ മകന് ഭ്രാiന്താ.. മുഴുത്ത ഭ്രാiന്ത്.. ഇനിയൊരു നിമിഷം പോലും ഞാനീ വീട്ടിലിരിക്കില്ല. “

കീറിയ സാരിയുമായി നന്ദിത എന്റെ മുമ്പിലേക്ക് വന്നിട്ട് പറഞ്ഞു. അവളുടെ മുഖത്തിൽ ഹരിയോടുള്ള ദേഷ്യവും, അറപ്പും പതിമടങ്ങ് കൂടിയതായി ഞാൻ കണ്ടു.

“മോളെ.. നീ ഇതൊക്കെ അറിഞ്ഞിട്ട് തന്നല്ലേ ഈ കല്യാണത്തിന് സമ്മതിച്ചേ..? “

“അല്ല..! എനിക്ക് സമ്മതമില്ലാരുന്നു. “

“എന്നാപ്പിന്നെ നീയെന്തായിത് നേരത്തെ പറയാഞ്ഞേ..? ഇപ്പോ നിങ്ങൾക്ക് ഒരു കുഞ്ഞായില്ലേ..? “

“പറഞ്ഞതാ.. ഒരുപാട് ഞാൻ പറഞ്ഞതാ.. പക്ഷേ, എന്റെ അച്ഛ അന്ന് കേട്ടില്ല. അച്ഛ മരിയ്‌ക്കൂന്ന് പറഞ്ഞപ്പോ.. എല്ലാം സഹിച്ച് ഇയാൾക്ക് ഞാൻ കഴുത്ത് നീട്ടേണ്ടി വന്നു. എല്ലാം എന്റെ വിധിയാ.. ഇനിയും എനിക്കിത് സഹിക്കാനാവില്ല.”

നന്ദിത അത് പറഞ്ഞതും, മുറിയിൽ നിന്നും ഹരി കൈ നീട്ടി കൊണ്ട് ഒരു കാൽ ഏന്തിയെന്തി ഇറങ്ങി വന്നു. ആ കൈപ്പിടിയിൽ കീറിയ അവളുടെ സാരി കഷ്ണം ഉള്ളത് ഞാൻ കണ്ടു. അപ്പോഴും അവന്റെ മുഖത്തെ ആ ചിരി കൂടിക്കുടി വന്നു. നിലയ്ക്കാതെ ശബ്ദിക്കുന്ന അവളുടെ ഫോൺ കണ്ടതും, ഹരി അത് എടുക്കാനായി കൈ നീട്ടി. പെട്ടെന്ന്, എനിക്ക് മുന്നിൽ വെച്ച് അവൾ അവന്റെ ആ കൈ തട്ടി മാറ്റി.

“കണ്ടോ.. നിങ്ങളിത് കണ്ടോ..? ഇങ്ങനെ പോയാൽ ഇയാൾ എന്നെയും, എന്റെ കൊച്ചിനെയും വരെ കൊiല്ലും. ഞാൻ പോവാ, എന്റെ കൊച്ചിനെയു മെടുതോണ്ട്. “

“അയ്യോ, മോളെ.. പോവല്ലേ.. ഞാൻ നിന്റെ കാല് പിടിക്കാം, എന്നെ ഓർത്തെങ്കിലും നീ പോവല്ലേ.. ” വഴി തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞതും..

“ഇല്ല ഞാൻ പോകും. എനിക്ക് പോണം..! പോയേ പറ്റു.. വഴി മാറ് നിങ്ങള്.. “
അവളുടെ ആ മറുപടിയിൽ എന്തോ ഉള്ളതായി എനിക്ക് തോന്നി. ഉടനെ ഞാൻ പറഞ്ഞു.

“എന്നാ, നീ പൊക്കോ.. ഈ കുഞ്ഞ് ഇവടെയിരിക്കട്ടെ, ഇതെന്റെ മകന്റെ കുഞ്ഞാ.. നീ നിന്റെ അച്ഛനെ വിളിച്ചോണ്ട് വാ.. എന്നിട്ട്, തീരുമാനിക്കാം ബാക്കിയൊക്കെ. “

ഞാൻ ദേഷ്യത്തോടെ പറഞ്ഞതും, പരിചയമില്ലാത്ത ഒരാൾ ബൈക്ക്കൊണ്ട് വന്ന് വീടിന്റെ മുന്നിൽ നിർത്തി. അയാളെ കണ്ടതും നന്ദിത എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിങ്ങളുടെ മകന്റെ കുഞ്ഞാണെന്ന് ആര് പറഞ്ഞു..? അതിന് ഞാൻ സമ്മതിക്കണം, അതും എന്റെ ശരീരത്തിൽ തൊടണേൽ.. മാത്രല്ല, അതിനുള്ള വിവരമൊന്നും നിങ്ങളുടെ മകനില്ല. ദേ.. നിൽയ്‌ക്കുന്ന കണ്ടോ..? ഇവന്റെ കുഞ്ഞായിത്.. “

അയാളെ കൈ ചൂണ്ടികൊണ്ട് അവൾ അത് പറഞ്ഞതും.. ഞാൻ ഉടനെ അവൾക്കു നേരെ അiടിക്കാൻ കൈ എന്റെ ഓങ്ങി..

“എടി.. നയവഞ്ചകീ..! “

ഉടനെ ഹരി എന്റെ കൈ തടുത്തു പിടിച്ചു. എന്നിട്ട്, എന്നെ നോക്കി ചിരിച്ചുകൊണ്ട് അരുതെന്ന് തലയാട്ടി. അത് കണ്ടതും എന്നെ നോക്കി പുച്ഛിച്ചുകൊണ്ട് സോഫയിൽ കിടത്തിയിരുന്ന കുഞ്ഞിനെയും തോളിൽ ഇട്ടുകൊണ്ട് അവൾ വീടിന്റെ പടിയിറങ്ങി. ഒന്നും പറയാൻ ആവാതെ മകന്റെ ജീവിതത്തെ ഓർത്ത് മനസ് തകർന്നു ഞാൻ കരഞ്ഞതും. ഹരി ഉടനെ അവന്റെ കൈകൊണ്ട് എന്റെ കണ്ണീർ തുടക്കാൻ ശ്രമിച്ചു. അപ്പോഴും അവന്റെ മുഖത്തെ ആ ചിരി എനിക്ക് നേരെ മായാതെ തന്നെ നിന്നു.

☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *