ചെക്കന്റെ മുഖം കണ്ടാത്തൊന്നും കെട്ടിയ പെണ്ണിനെ ഇഷ്ടായീലാന്ന്.. നീ തന്നെ കണ്ടു പിടിച്ചതല്ലേ……

Story written by Ezra Pound

വലിയ ആർഭാടമൊന്നും ഇല്ലേലും കല്യാണം ഭംഗിയായി കഴിഞു.. പെണ്ണും ചെറുക്കനും ഇറങ്ങേണ്ട സമയമായി..

കരച്ചിലും പിഴിച്ചിലുമൊക്കെ കണ്ടപ്പോ മനസ് വല്ലാതെ വേദനിച്ചു.. പാവം പെണ്ണ്..

ജനിച്ചുവളർന്ന വീട്ടീന്ന് മറ്റൊരിടത്തെക്ക് പറിച്ചു നടപ്പെടുകയല്ലേ.. വേരിളകുമ്പോ വേദന കാണും..

സ്വാഭാവികം..

ഒരുകണക്കിന് വീട്ടിലെത്തി..

“ചെക്കന്റെ മുഖം കണ്ടാത്തൊന്നും കെട്ടിയ പെണ്ണിനെ ഇഷ്ടായീലാന്ന്.. നീ തന്നെ കണ്ടു പിടിച്ചതല്ലേ..

അമ്മയുടെ വാക്കിൽ നേരിയ നീരസമുണ്ട്.. അമ്മകണ്ടുപിടിച്ച പെണ്ണിനെ കെട്ടാത്തതിന്റെ സങ്കടമാ..

“അതൊന്നല്ലമ്മേ.. അവളെ കൈപിടിച്ചു വണ്ടീലേക്ക് കയറ്റുമ്പോ വീട്ടുകാരുടെ സങ്കടം കണ്ടപ്പൊ വല്ലാണ്ടായി.. അവളുടെ അമ്മക്കാരുന്നു ഏറ്റവും കൂടുതൽ വിഷമം..

“അതൊക്കെ മാറിക്കോളും.. നീയതൊന്നുമോർക്കാതെ അവളുടെ അടുത്തേക്ക് ചെല്ല്..

ഇങ്ങനൊരു ചെക്കൻ..

കൊക്കെത്ര കൊളം കണ്ടതാണെന്നുള്ള മട്ടിൽ ‘അമ്മ അടുക്കളയിലേക്ക് നടന്നു..

അന്ന് കിടക്കാൻ നേരം അവളോടു കാര്യം പറഞ്ഞു..സ്വന്തം വീട്ടിലേക്ക്‌ പോവുന്ന കാര്യം പറഞ്ഞപ്പോൾ അവൾക്കും ഭയങ്കര സന്തോഷം.. എന്നെ പിരിഞ്ഞിരിക്കുന്ന കാര്യമോർത്തപ്പോൾ സങ്കടവും..

സാരോല്ല ഞാൻ രാത്രിയെങ്ങാനും ആരുമറിയാതെ എത്തിക്കോളാമെന്ന് വാക്കുകൊടുത്ത്..

അല്ലാതെ പെണ്ണുവീട്ടിൽ താമസിക്കാൻ ചെല്ലുകയെന്നൊക്കെ പറഞ്ഞാൽ നാണക്കേടല്ലേ..

അപ്പൊ പെണ്ണ് ചെക്കൻ വീട്ടിൽ താമസിക്കുന്നതൊ.. അവൾക്ക് നാണവും മാനവുമൊന്നുമില്ലാലോ..

അതുപിന്നെ നാട്ടുനടപ്പാവുമ്പോ..

എന്തായാലും പിറ്റേന്ന് രാവിലേ അവളെയും കൂട്ടി അവളുടെ വീട്ടിലെത്തി.. പ്രതീക്ഷി ക്കാതെയുള്ള വരവായതോണ്ടാവും അവരും ഒന്നമ്പരന്നു..

കാര്യമറിഞ്ഞപോ ഇതോന്നും വേണ്ടായിരുന്നു കെട്ടിക്കൊണ്ടോയ പെണ്ണ് ഭർത്താവിന്റെ വീട്ടിലല്ലേ നിൽക്കേണ്ട തെന്നൊക്കെ പറഞ്ഞു തിരിച്ചയക്കാനുള്ള പരിപാടിയാണ്..

അപ്പോ ഇന്നലെ കരഞ്ഞുവിളിച്ചതൊക്കെ വെറും നാടകമായിരുന്നല്ലേ.. ഹോ എന്തൊക്കെയാരുന്നു.. എന്തായാലും വന്നുപൊയില്ലേ..ഒന്നുരണ്ടീസം ഇവിടെ നിൽക്കട്ടെ എന്നുംപറഞ്ഞവളെ അവിടെ നിർത്തി..

രാത്രി വരാം.. പിൻവാതിൽ തുറന്നിട്ടേക്കണം എന്നവളോട് ആദ്യമേ ചട്ടം കെട്ടിയിരുന്നു..

അതെന്താ മുൻവാതിലിലൂടെ കേറിയാൽ.. അതുപിന്നെ ഭാര്യവീട്ടിൽ അങ്ങനങ് ചെന്നുകേറാമോ..ശ്ശൊ അഭിമാനം നിലനിർത്തണ്ടേ..അല്ലപിന്നെ..

വീട്ടിലെത്തിയപ്പോ മുറ്റത്തൊരു ആൾക്കൂട്ടം..അയൽക്കാരാണ്.

എല്ലാരുംകൂടെ വട്ടംകൂടി നിന്നു ചാനലുകാരെ പൊലെ അമ്മയോട് ചോദ്യങ്ങൾ ചോദിക്കുവാ..

എന്നെക്കണ്ടതോടെ ‘അമ്മ എന്നെചൂണ്ടിക്കാണിച്ചോണ്ടു ഇനി ചോദ്യങ്ങളൊക്കെ അങ്ങോട്ടു ചോദിച്ചോളൂ..ദെ വന്നേക്കുന്നു പുതുമണവാളൻ എന്നുംപറഞ്ഞോണ്ടു അകത്തോട്ടു പൊയി..

അതൊടെ എല്ലാരും എന്റടുത്തേക്കോടി വന്നു..

അവളെ വഴക്കിട്ടു കൊണ്ടു വിട്ടതല്ലെന്നും ഒന്നുരണ്ടാഴ്ചക്കുള്ളിൽ കൂട്ടിക്കൊണ്ടു വരുമെന്നും പറഞ്ഞപ്പോ എല്ലാരുടെയും മുഖത്തൊരു നിരാശപോലെ..

വല്ലാത്ത ജാതി ആൾക്കാരന്നെ.. പ്രതീക്ഷിച്ച പൊലെ സംഭവിക്കാത്തതിൽ ഉള്ള നിരാശയോടെ അവരൊക്കെ മടങ്ങിപ്പോയി…

പറഞ്ഞതിലത്ര വിശ്വാസം പോരാഞ്ഞിട്ടാവും ഒന്നുരണ്ടു പേര്‌ ഇടക്കൊന്നു തലവെട്ടിച്ചെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.. സാരോല്ല.. നമ്മള് കണ്ടുപിടിച്ചോളാം എന്നാവും ആ നോട്ടത്തിന്റെ അർത്ഥം..

അമ്മക്കിതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല എന്നാ പെരുമാറ്റത്തിൽ നിന്നുതന്നെ മനസ്സിലായിരുന്നു.. അച്ഛന്റെയല്ലേ മോനെന്ന് ഇടക്കിടെ പറയുകയും ചെയ്തു..

അതിനൊരു കാരണമുണ്ട്.. പണ്ടമ്മയെ കാണാൻ അച്ഛൻ അമ്മവീടിന്റെ മതില് ചാടിക്കടന്നിട്ടുണ്ടത്രെ.. വിവാഹത്തിന് മുമ്പ്.. ഇത് വിവാഹത്തിനു ശേഷമെന്ന വ്യത്യാസമേയുള്ളൂ..

അങ്ങനെ ഒളിച്ചും പാത്തും ഒന്നരണ്ടീസം കഴിഞു..

കെട്ടിക്കൊണ്ടോയവൾ എന്തെ തിരികെ വന്നൂന്നും ചോദിച്ചോണ്ടു അവിടെയും പ്രശ്നങ്ങള് തുടങ്ങിയത്രേ..

ഈ ആൾക്കാരുടെ ഒരു കാര്യമേ.. എന്തൊക്കെയാ അറിയേണ്ടത്..

വീട്ടുകാരുടെ പെരുമാറ്റത്തിലും ചെറിയ മുഷിപ്പുണ്ടെന്നവള് പറഞ്ഞപോൾ ഞാനൊന്നു പുഞ്ചിരിച്ചു..

എന്നിട്ടവളോട് പറഞ്ഞു.. “ഈയൊരു കാര്യം നിന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാനീ പൊട്ടത്തരങ്ങളൊക്കെ കാണിച്ചേ.. വേഗം റെഡിയായെ നമുക്കിപ്പോ തന്നെ ഇറങ്ങാം.. അമ്മയവിടെ കാത്തിരിപ്പുണ്ട്..

ഇത്തവണ ഇറങ്ങുമ്പൊ ആരുടെ മുഖത്തും സങ്കടമൊന്നും ഇണ്ടാരുന്നില്ല.. പകരം ആശ്വാസമായിരുന്നു..

അവർക്ക്‌ ചുറ്റുമുള്ള അനേകം നാവുകളിൽ നിന്നുള്ള ചോദ്യങ്ങളെ ഭയപ്പെടേണ്ടല്ലോ എന്നുള്ള സന്തോഷമാവാം..

കെട്ടിക്കൊണ്ടൊയ പെണ്ണ് വീട്ടിലിരിക്കുന്ന ഒരൊറ്റ കാരണത്താൽ ഇവൾക്ക് താഴെയുള്ള അനിയത്തിമാരുടെ കല്യാണം മുടങ്ങുമെന്നുള്ള ഭയം ഇനി വേണ്ടല്ലോ എന്ന ആശ്വാസമാവാം..

കാര്യങ്ങളറിഞ്ഞപോ അമ്മ പറയാ..

“ന്റെ മോളേ നീയിവന്റെ ഓരോ പൊട്ടത്തരങ്ങള് കേട്ട് ഒന്നും ചെയ്യാൻ നിക്കണ്ടാട്ടൊ..

അവളത് കേട്ട് ചിരിച്ചോണ്ട് തലയാട്ടി..

ഓഹോ ഇപോ രണ്ടാളും ഒന്നായി.. നമ്മള്‌ പുറത്തും. ആരോട് പറയാനാ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *