അവൻ നിഴലു പോലെ നടക്കുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടെല്ലടി സംശയം കൊണ്ടാണ് എന്ന് പറയാൻ നാവ് തരിച്ചെങ്കിലും ഉള്ളിൽ നിന്നും ഒന്നും പുറത്തേക് വന്നില്ല…….

_upscale

എഴുത്ത്:-നൗഫു ചാലിയം

“ഇതാണ് എന്റെ ഭർത്താവ്…

ഹി ഈസ്‌ ജന്റിൽ മാൻ…

അത് മാത്രമല്ല എന്നെ ഏട്ടൻ പൊന്ന് പോലെയാ നോക്കുന്നുത്…

ഞാൻ എന്ത് ചോദിച്ചാലും… വാങ്ങിത്തരാൻ കഴിയുന്ന…

എന്റെ കൂടെ നിൽക്കുന്ന…

എന്റെ നിഴലു പോലെ… പിന്തുടരുന്ന എന്റെ എല്ലാമെല്ലാമായ ചേട്ടൻ…

ഇങ്ങനെ ഒരാളെ യാണ് ഞാൻ എന്റെ ജീവിതത്തിൽ ആഗ്രഹിച്ചത്…

അല്ലാതെ നിന്നെ പോലെ ഒന്നിനും കൊള്ളാത്ത ഒരു ആണിനെയല്ല…”

“മുന്നിൽ മൈക് കിട്ടിയാൽ നാട്ടുകാരെ ഉൽബോധിപ്പിക്കാൻ പ്രഭാഷകർ കത്തി കയറുന്നത് പോലെ അവൾ എന്റെ മുന്നിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി നിന്നപ്പോൾ അവൾക്കൊരു മറുപടി കൊടുക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു…”

“അല്ലെങ്കിൽ കുറെ കാലം മനസിൽ കൊണ്ട് നടന്നവൾ അല്ലെ അവൾ തന്നെ എപ്പോഴും വിജയിക്കട്ടെ എന്ന് മനസ് കരുതി…”

“ അവൻ നിഴലു പോലെ നടക്കുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടെല്ലടി സംശയം കൊണ്ടാണ് എന്ന് പറയാൻ നാവ് തരിച്ചെങ്കിലും ഉള്ളിൽ നിന്നും ഒന്നും പുറത്തേക് വന്നില്ല…”

“ഞാൻ അനൂപ്… മുന്നിൽ നിൽക്കുന്നത് എന്റെ എട്ടു വർഷത്തെ പ്രണയം ദക്ഷ…

പ്രണയം തലക് പിടിച്ചു നടന്നപ്പോൾ രാവെന്നോ പലകലെന്നോ ഇല്ലാതെ അവൾക് ഫോൺ വിളിച്ചിരുന്നു…

അവളുടെ മെസ്സേജു വരുന്ന സമയം ഞാൻ ഒരു സെക്കൻഡ് കൊണ്ട് കണ്ടില്ലേൽ അതിന് റിപ്ലൈ പോയില്ലേൽ അന്നെന്റെ ദിവസം കഷ്ട്ടമാണ്…

ഒരുമാതിരി കൂട്ടിൽ ഇട്ട് വളർത്തുന്ന തത്തയെ പോലെ…

ഓള് പാടാൻ പറയുമ്പോൾ പാടണം…ചാടാൻ പറയുമ്പോൾ ചാടണം…

ഉറങ്ങുന്നതും ഉണരുന്നതും എല്ലാം അവളുടെ ഇഷ്ട്ടത്തിന്..

ഒരു സ്വന്തം ഇഷ്ട്ടം മാത്രം നടക്കാൻ ആഗ്രഹിക്കുന്നവൾ..

പോട്ടേ പുല്ലെന്ന് പറഞ്ഞു ഇറങ്ങിയാൽ ചിലപ്പോൾ അവൾ തൂ ങ്ങും അതെന്റെ തലയിലും ആകും…കാരണം അവൾക് അവളുടെ വിജയം മാത്രമേ ആവശ്യം ഉണ്ടായിരുന്നുള്ളു…

ഇങ്ങനെയുണ്ടോ ഒരു പ്രണയം…

സത്യത്തിൽ അതിൽ നിന്നും ഒന്ന് ഊരി പോരാൻ ഈ ലോകം കൺ നിറയെ കാണാൻ കൊതിക്കുന്ന നേരത്തായിരുന്നു ദൈവ ദൂതനെ പോലെ അവളുടെ പുതിയ ഭർത്താവിന്റെ വരവ്…”

“അവളുടെ മുന്നിൽ ദുഃഖം വാരി വിതറി ഞാൻ നിന്നു…നഷ്ടം സംഭവിച്ചവനെ പോലെ..

വീണ്ടും അവൾ ഭർത്താവിന്റെ കൈ പിടിച്ചു പുച്ഛിക്കുന്ന നേരം എന്റെ അരികിലേക് ഒരാൾ വന്നു…”

“അനൂപേട്ടാ…”

ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കി..

“ഞാൻ എവിടെയെല്ലാം നോക്കി…

ആ ഫോൺ ഒന്ന് സൈലന്റ് ഒഴിവാക്കി കൂടെ…

എത്ര വിളിച്ചെന്നു അറിയുമോ..”

“മുന്നിൽ ദക്ഷയുടെ അത്രക്ക് ഇല്ലെങ്കിലും…

എന്നോട് വളരെ അടുപ്പത്തിൽ സംസാരിക്കുന്ന ഒരാളെ കണ്ടപ്പോൾ തന്നെ ദക്ഷ യുടെ കിളി പോയിരുന്നു…”

എന്റെ ചുണ്ടിൽ ഒരു മന്ദാഹാസം വിരിഞ്ഞു..

“സോറി അഞ്ജു…

ഞാൻ ഫോൺ കാറിൽ വെച്ചിരിക്കുകയാ…”

“പോകാം നമുക്ക്…”

അഞ്ജു എന്റെ കയ്യിൽ അധികാരത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..

“ഒരു മിനിറ്റ്…

നിനക്ക് ഇവരെ പരിചയ പെടേണ്ടേ…”

ഞാൻ അവളോട് ചോദിച്ചു..

“ എന്തിന്…”

അവളുടെ ആ ചോദ്യം തന്നെ ദക്ഷ ക്ക് ഒരു അടി യായിരുന്നു…

“മുറിച്ചു മാറ്റ പെട്ട വേരിന് അടുപ്പിലാണ് സ്ഥാനം…

അതിനറിയില്ലല്ലോ…ഈ തടി ആ വേരിൽ അല്ല നിൽക്കുന്നതെന്ന്..

വാ നമുക്ക് പോകാം…”

അവൾ എന്നെ അവിടെ നിന്നും വലിച്ചു കൊണ്ട് പോകുന്നതിനിടയിൽ ഞാൻ ദക്ഷയെ തിരിഞ്ഞ് നോക്കി..

“നീ ഇല്ലെങ്കിൽ ഞാൻ ജീവിക്കില്ല എന്ന് പറഞ്ഞവൻ മറ്റൊരുവളുടെ കൈ പിടിയിൽ സന്തോഷത്തോടെ പോകുമ്പോൾ ആർക്കാണ് സഹിക്കുക അല്ലെ…”

“അവളിൽ നിന്നും മറഞ്ഞു എന്ന് കണ്ടതും അഞ്ജു എന്റെ കൈകൾ വിട്ടു…

തൊട്ട് മുന്നിൽ തന്നെ എന്റെ കൂട്ടുകാരൻ അതുൽ നിൽക്കുന്നു..

അളിയാ നീ ഇവളേ വീട്ടില്ലേൽ ഞാൻ ആകെ നാറി പോയേനെ…

പിടുത്തം വിടും എന്ന നേരത്താണ് ഇവളുടെ കറക്റ്റ് എൻട്രി..

താങ്ക്സ് അഞ്ജു…താങ്ക്സ് നന്പ…”

“പോടാ…നിന്റെ താങ്ക്സ് വേറെ ആർക്കേലും കൊണ്ട് കൊട്..

നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി ഇവളുടെ അമ്മാവന്റെ മോളുണ്ട്…

നിനക്ക് ഇഷ്ടപെടും ആൾക്കൊരു സർക്കാർ ജോലിയും ഉണ്ട്…

എന്നെ പോലെ വീട്ടിൽ വെറുതെ ഇരുന്ന് തിന്നാം…

എന്ത് പറയുന്നു…”

‘ഞാൻ ഓക്കേ…ഡബിൾ ഓക്കേ…”

“ഞാൻ അവന് മറുപടി പോലെ പറഞ്ഞതും ഞങ്ങൾ രണ്ടാളുടെയും പുറത്ത് ഒരേ സമയം അടി വീണു..

വീട്ടിലേക് വാ രണ്ടിനും ഞാൻ തരുന്നുണ്ട്…

എന്നും പറഞ്ഞു അവൾ രണ്ടിനെയും ചെവിയിൽ പിടിച്ചു കാറിനു അടുത്തേക് നടന്നു..”

ബൈ

Leave a Reply

Your email address will not be published. Required fields are marked *